തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ ഇവരിൽ പലരുടെയും ഭാവം മാറും. വിവാഹമോചനക്കേസുകളിൽ നല്ലൊരു പങ്കിലും അമ്മായിയമ്മമാര് വില്ലത്തികളാകുന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. കോട്ടയത്തെ പ്രമുഖ ഫാമിലി കൗണ്‍സലറുടെ അടുത്തെത്തിയ കേസ് ഇങ്ങനെ… പ്രമുഖമായ ഐടി കമ്പനിയില്‍ സോഫ്ട്വെയര് എന്‍ജിനിയര്‍ ആണ് അരുണ്‍ (യഥാര്‍ഥ പേരല്ല). സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഏക മകന്. മാതാപിതാക്കള്‍ക്ക് ആവശ്യത്തിലധികം സ്വത്തുണ്ട്. ഏഴുവര്‍ഷം മുമ്പായിരുന്നു വിവാഹം. ഭാര്യ പ്രമുഖ കോളജിലെ ലക്ചററായ ഗീതു (യഥാര്‍ഥ പേരല്ല). സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ രണ്ടു പെണ്മക്കളില് മൂത്തയാള്‍. വിവാഹസമയത്ത് മകള്‍ക്കായി ആ മാതാപിതാക്കള്‍ 50 പവന് സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും നല്കി. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ തികയും മുമ്പേ അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങി. അരുണിന് തന്നോടല്ല പണത്തോടും സ്വര്ണത്തോടുമാണ് സ്നേഹമെന്ന കാര്യം ഗീതു മനസിലാക്കി. എന്നാല്‍ പ്രായമായ മാതാപിതാക്കളെ…
Read MoreCategory: Kochi
കാറുകൾ കൂട്ടിയിടിച്ച് താഴ്ചയിലേക്കു പതിച്ചു
മൂവാറ്റുപുഴ: നിയന്ത്രണംവിട്ട കാറുകൾ കൂട്ടിയിടിച്ച് താഴ്ചയിലേക്ക് പതിച്ചു. ആളപായമില്ല. മൂവാറ്റുപുഴ-പണ്ടപ്പിള്ളി ലിങ്ക് റോഡിൽ മുതുകല്ലിന് സമീപം ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. എരുമേലിയിലേക്ക് പോവുകയായിരുന്ന കീഴില്ലം സ്വദേശികൾ സഞ്ചരിച്ച കാറും കൂത്താട്ടുകുളത്തുനിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന അങ്കമാലി സ്വദേശികൾ സഞ്ചരിച്ച മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇരു കാറുകളും സമീപത്തെ അഞ്ചടിയോളം താഴ്ചയിലേക്ക് പതിച്ചു. എന്നാൽ ഇരുകാറുകളും മരത്തിൽ തങ്ങിനിന്നതിനാൽ കൂടുതൽ താഴ്ചയിലേക്ക് പതിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കി. അപകടത്തിൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Read Moreയുവാക്കളെ ആക്രമിച്ച് കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍
കൊച്ചി: യുവാക്കളെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടവന്ത്ര ഉദയകോളനി കരിത്തല വീട്ടില്‍ ദേവനെ (35)യാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 24ന് പുലര്‍ച്ചെ 4.30ന് കലൂര്‍ കൈപ്പള്ളി ലൈനിലുള്ള ‘ചില്ക്കൊച്ചി 24’ എന്ന കടയില്‍ ചായ കുടിക്കാനെത്തിയ യുവാക്കളെയാണ് ദേവന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് കവര്‍ച്ച നടത്തിയത്. മോട്ടോര്‍ സൈക്കിള്‍, മൊബൈല്‍ ഫോണുകള്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ കവര്‍ന്നെടുത്ത ശേഷം ക്രൂരമായി മര്‍ദിച്ചു. കവര്‍ച്ച ചെയ്ത സാധനങ്ങള്‍ തിരികെ നല്കണമെങ്കില് 27,000 രൂപ മോചനദ്രവ്യം നല്‍കണമെന്ന് പരാതിക്കാരനായ യുവാവിന്റെപിതാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് 3000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. യുവാക്കളുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ…
Read Moreപോലീസ് സ്റ്റേഷനുകളിൽ നിരീക്ഷണ കാമറ പ്രവർത്തനക്ഷമമല്ല; ട്രയൽ റൺ നടക്കുന്നതിനാൽ ദൃശ്യങ്ങൾ സൂക്ഷിക്കുന്നില്ല
ആലുവ: പോലീസ് സ്റ്റേഷനുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനക്ഷമമായിട്ടില്ലെന്ന് വിവരാവകാശ മറുപടി. പൊതുപ്രവർത്തകൻ കെ.ടി. രാഹുലിന് ലഭിച്ച മറുപടിയിലാണ് കാമറകൾ ദൃശ്യങ്ങൾ പകർത്തുന്നില്ലെന്ന വിവരം ടെലി കമ്യൂണിക്കേഷൻ വിഭാഗം അറിയിച്ചിരിക്കുന്നത്. നിലവിൽ ട്രയൽ റൺ നടന്നുകൊണ്ടിരിക്കുന്നതിനാൽ ദൃശ്യങ്ങൾ സൂക്ഷിക്കുന്നില്ലെന്നാണ് വിശദീകരണം. എന്നാൽ പോലീസ് സ്റ്റേഷനുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് ദൈനംദിന പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
Read Moreഇനി ദർശന പുണ്യത്തിന്റെ നാളുകൾ; തിരുവൈരാണിക്കുളത്ത് ഇന്നു നട തുറക്കും
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ജനുവരി ആറു വരെ ആഘോഷിക്കുന്ന നടതുറപ്പ് മഹോത്സവത്തിന് പ്രാരംഭം കുറിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. വാദ്യമേളങ്ങൾ, പൂക്കാവടി എന്നിവയുടെ അകമ്പടിയോടെ പ്രത്യേകം അലങ്കരിച്ച തേരിൽ ദേവിയുടെ തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിച്ച് രാത്രി എട്ടിന് ആചാരങ്ങളോടെ തിരുനട തുറക്കുന്നതോടെ നടതുറപ്പ് മഹോത്സവത്തിന് തുടക്കമാകും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ നാലു മുതൽ രാത്രി ഒൻപത് വരെ ദേവീദർശനം സാധ്യമാകും. തിരക്ക് ഒഴിവാക്കുന്നതിനായി www.thiruvairanikkulamtemple.org എന്ന ക്ഷേത്ര വെബ്സെറ്റുവഴി വെർച്വൽ ക്യു ബുക്ക് ചെയ്യാവുന്നതാണ്. വെർച്വൽ ക്യു ബുക്ക് ചെയ്തവർക്ക് ബാർക്കോഡ് അടങ്ങിയ ബുക്കിംഗ് രസീത് ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടുകളിലെ വെരിഫിക്കേഷൻ കൗണ്ടറുകളിൽനിന്നു ദർശന പാസ് ലഭിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിലെ പ്രധാന…
Read Moreപീഡന പരാതി; ഓട്ടോ ഡ്രൈവറെ ചോദ്യംചെയ്ത് വിട്ടയച്ചു;ബലാത്സംഗ ശ്രമം പെൺകുട്ടി മെനഞ്ഞ നാടകമാകാമെന്ന് പോലീസ്
വൈപ്പിൻ: മാലിപ്പുറം വളപ്പ് ബീച്ചിൽ കൽക്കട്ട സ്വദേശിയായ 19 – കാരിക്ക് നേരെ ബലാത്സംഗത്തിനു ശ്രമം നടന്നു വെന്ന പരാതിയിൽ യുവതിയെ ബീച്ചിലെത്തിച്ച ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു. പെൺകുട്ടി പറഞ്ഞതനുസരിച്ച് താൻ ബീച്ചിൽ കൊണ്ടുപോയി വിട്ട് ഉടൻ തിരിച്ചു പോന്നെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴിയത്രേ. ഇതിന് ദൃസാക്ഷികളുമുണ്ടെന്നാണ് സൂചന. അതേ സമയം രാത്രി ഒമ്പതരയോടെ താൻ ജോലി ചെയ്യുന്ന കലൂർ കതൃക്കടവ് ഭാഗത്തുള്ള സ്ഥാപനത്തിനടുത്ത് നിന്നും ഓട്ടോയിൽ കയറി ദർബാർ ഹാൾ ഗ്രൗണ്ടിലേക്ക് പോയതാണത്രേ. എന്നാൽ ഡ്രൈവർ ആകട്ടെ തന്നെ പുതുവൈപ്പ് ബീച്ചിലാണ് എത്തിച്ചതെന്ന് പെൺകുട്ടി പറയുന്നു. ഓട്ടോയിൽ കയറിയ ഉടനെ തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും പിന്നെ തനിക്ക് ബോധം വീണ്ടു കിട്ടിയപ്പോൾ ഒരു ബീച്ചിലെ മുളങ്കാട്ടിലുമായിരുന്നുവെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞുവത്രേ. ഇതാണ് പോലീസിനെ വട്ടം കറക്കുന്നത്. അങ്ങിനെയെങ്കിൽ പെൺകുട്ടിയെ…
Read Moreമധുവിധു തീരും മുൻപേ… ഭാര്യയുടെ തുച്ഛശമ്പളം കണ്ട് ഹാലിളകി
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരുത്തരായി തങ്ങളുടെ പരാതികള്‍ പറയുകയാണ്. അപ്പോഴാണ് കരഞ്ഞു കലങ്ങിയ കണ്ണുമായി ഒരു അച്ഛനും അമ്മയും അങ്ങോട്ട് എത്തിയത്. ഹിയറിംഗിന് വിളിക്കാത്ത കേസായതിനാല്‍ പോലീസുകാര്‍ അവരെ തടഞ്ഞു. പക്ഷേ അവര്‍ അത് വകവയ്ക്കാതെ കമ്മീഷന് അധ്യക്ഷയായിരുന്ന ജസ്റ്റീസ് ഡി. ശ്രീദേവിക്കു മുന്നിലെത്തി കൂപ്പുകൈകളോടെ പറഞ്ഞു- ‘ഞങ്ങളുടെ മകളെ കൊന്നത് ഞങ്ങളാണ്. അവള് പറഞ്ഞത് അന്ന് ഞങ്ങള്‍ കേട്ടിരുന്നുവെങ്കില്‍ ഇന്ന് ഞങ്ങളുടെ മകള്‍ ജീവനോടെയിരിക്കുമായിരുന്നു.’ ആ ഇരുപത്തിനാലുകാരി പെണ്‍കുട്ടിയെ അനിത (യഥാര്‍ഥ പേരല്ല)എന്നു വിളിക്കാം. വയനാട്ടിലെ ഒരു നിര്‍ധന കുടുംബത്തിലെ ഏക മകള്‍. കൃഷിപ്പണിക്കാരായിരുന്നു മാതാപിതാക്കള്‍. പ്രീഡിഗ്രി കഴിഞ്ഞതോടെ അവള്‍ക്കു വിവാഹാലോചനകള്‍ വന്നുതുടങ്ങി. ആകെയുള്ളത് അഞ്ചു സെന്റ് സ്ഥലവും രണ്ടു മുറിയുള്ള ഒരു കൊച്ചുവീടും. ആലോചനയുമായി മുന്നോട്ടു പോകാനൊരുങ്ങിയ അച്ഛനോട് അവള്‍തന്നെയാണ് പറഞ്ഞത് വിവാഹം…
Read Moreമധുവിധു തീരും മുൻപേ… കിട്ടിയത് കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ, സ്ത്രീധനപീഡനത്തെത്തുടര്ന്നു ജീവനൊടുക്കിയ നടന് രാജന് പി. ദേവിന്റെ മകന് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക… സ്ത്രീധനമെന്ന സാമൂഹികവിപത്തില്‍ പൊലിഞ്ഞുവീഴുന്നവരുടെ പട്ടിക ഇവിടെയൊന്നും അവസാനിക്കുന്നില്ല. സ്ത്രീധനം നിരോധിക്കപ്പെട്ടതായതിനാല്‍ മകള്‍ക്ക് ‘സമ്മാനം’ എന്നു പറഞ്ഞാണ് പല മാതാപിതാക്കളും വിവാഹസമയത്ത് സ്വര്‍ണവും പണവും ആഡംബരക്കാറുമൊക്കെ നല്‍കുന്നത്. സ്ത്രീധന നിരോധനത്തെക്കുറിച്ച് ഘോരഘോരമായി പ്രസംഗിക്കുന്നവരും സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും ഒട്ടും മടികാട്ടാറില്ല. അതേസമയം, സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്മാറുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെടുന്നവരോട് പോടോ എന്നു പറയാന്‍ പെണ്‍കുട്ടികള്‍ തയാറാകണമെന്നു അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഞെട്ടിച്ച കൊലപാതകം 2020 മേയ് ആറിനു രാത്രിയായിരുന്നു അഞ്ചല്‍ ഏറം വെള്ളശേരില്‍ വിജയസേനന്റെ…
Read Moreനിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; അഡ്വ. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. മനുവിനെതിരായ ആരോപണം ഗുരുതരമാണെന്ന് കോടതി നേരത്തെ നിരീക്ഷിക്കുകയുണ്ടായി. ചോറ്റാനിക്കര പോലീസ് കേസ് എടുത്തതിന് പിന്നാലെ അഡ്വക്കറ്റ് ജനറല്‍ പ്ലീഡർ സ്ഥാനത്തുനിന്ന് മനുവിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ ബലാത്സഗം ചെയ്തെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയാണ് പി.ജി. മനുവിനോട് അഡ്വക്കറ്റ് ജനറല്‍ രാജി ആവശ്യപ്പെട്ടത്. സര്‍ക്കാറിനായി നിരവധി ക്രിമിനല്‍ കേസുകളില്‍ ഹാജരായ വ്യക്തിയില്‍ നിന്ന് ഒരു തരത്തിലും സംഭവിക്കാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും എജി ഓഫീസ് വിലയിരുത്തി. 2018 ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസില്‍ അഞ്ചു വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ്…
Read Moreഅഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പിടിച്ചത് ന്യൂ ഇയര്‍ ആഘോഷത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവ്
കൊച്ചി: ന്യൂ ഇയര്‍ ആഘോഷത്തിനായി സൂക്ഷിച്ചിരുന്ന അഞ്ചു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മട്ടാഞ്ചേരി പനയപ്പള്ളി കോര്പ്പറേഷന് കോളനിയില്‍ താമസിക്കുന്ന മുളിമൂട്ടില് കെ. രാകേഷി(24)നെയാണ് മട്ടാഞ്ചേരി എസ്ഐ ജിന്സന് ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത് മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ലഹരിക്കേസുകളുണ്ട്. തമിഴ്നാട്ടില്‍ നിന്നാണ് കഞ്ചാവ് കൊച്ചിയിലെത്തിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. പുതുവര്‍ഷാഘോഷത്തിനായി എത്തിച്ചതായിരുന്നു ഇത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. പ്രതിയെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read More