യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ക​ട​വ​ന്ത്ര ഉ​ദ​യ​കോ​ള​നി ക​രി​ത്ത​ല വീ​ട്ടി​ല്‍ ദേ​വ​നെ (35)യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​താ​പ് ച​ന്ദ്ര​ന്‍, എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

24ന് ​പു​ല​ര്‍​ച്ചെ 4.30ന് ​ക​ലൂ​ര്‍ കൈ​പ്പ​ള്ളി ലൈ​നി​ലു​ള്ള ‘ചി​ല്‍ക്കൊ​ച്ചി 24’ എ​ന്ന ക​ട​യി​ല്‍ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ളെ​യാ​ണ് ദേ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ആ​ധാ​ര്‍ കാ​ര്‍​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്നി​വ ക​വ​ര്‍​ന്നെ​ടു​ത്ത ശേ​ഷം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. ക​വ​ര്‍​ച്ച ചെ​യ്ത സാ​ധ​ന​ങ്ങ​ള്‍ തി​രി​കെ ന​ല്‍​ക​ണ​മെ​ങ്കി​ല്‍ 27,000 രൂ​പ മോ​ച​ന​ദ്ര​വ്യം ന​ല്‍​ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ​പി​താ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് 3000 രൂ​പ ഗൂ​ഗി​ള്‍ പേ ​വ​ഴി വാ​ങ്ങി.

യു​വാ​ക്ക​ളു​ടെ പ​രാ​തി പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​വ​ച്ച് പോ​ലീ​സ് സം​ഘം പി​ടി​കൂ​ട​വേ പ്ര​തി അ​ക്ര​മാ​സ​ക്ത​നാ​യി. തു​ട​ര്‍​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ഇ​യാ​ളെ കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്. ദേ​വ​നെ​തി​രെ കൊ​ച്ചി സി​റ്റി​യി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കൊ​ല​പാ​ത​ക​ശ്ര​മം, ക​വ​ര്‍​ച്ച, മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം തു​ട​ങ്ങി 25ല​ധി​കം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സം​ഘ​ത്തി​ലെ കൂ​ടു​ത​ല്‍ പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment