കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്കു പ​തി​ച്ചു

മൂ​വാ​റ്റു​പു​ഴ: നി​യ​ന്ത്ര​ണം​വി​ട്ട കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ചു. ആ​ള​പാ​യ​മി​ല്ല. മൂ​വാ​റ്റു​പു​ഴ-​പ​ണ്ട​പ്പി​ള്ളി ലി​ങ്ക് റോ​ഡി​ൽ മു​തു​ക​ല്ലി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

എ​രു​മേ​ലി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കീ​ഴി​ല്ലം സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​ങ്ക​മാ​ലി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച മ​റ്റൊ​രു കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഇ​രു കാ​റു​ക​ളും സ​മീ​പ​ത്തെ അ​ഞ്ച​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ചു.

എ​ന്നാ​ൽ ഇ​രു​കാ​റു​ക​ളും മ​ര​ത്തി​ൽ ത​ങ്ങി​നി​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കാ​തി​രു​ന്ന​ത് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Related posts

Leave a Comment