പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല; ട്ര​യ​ൽ റ​ൺ ന​ട​ക്കു​ന്ന​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്നി​ല്ല

ആ​ലു​വ: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ട്ടി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ മ​റു​പ​ടി. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി. രാ​ഹു​ലി​ന് ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് കാ​മ​റ​ക​ൾ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്നി​ല്ലെ​ന്ന വി​വ​രം ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ട്ര​യ​ൽ റ​ൺ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

Related posts

Leave a Comment