ദി​ലീ​പി​ന് തി​രി​ച്ച​ടി; ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ കൈമാറാനാകില്ലെന്ന് വി​ചാ​ര​ണ കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന് വീ​ണ്ടും തി​രി​ച്ച​ടി. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ദി​ലീ​പി​ന് കൈമാറാനാ കില്ലെന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ദി​ലീ​പി​നോ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

കേ​സ​ന്വേ​ഷ​ണ​ത്തി​നി​ടെ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്ത ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളു​ടെ പ​ക​ര്‍​പ്പ് വേ​ണ​മെ​ന്നാ​യി​രു​ന്നു ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​തി​ക​ളു​ടെ​യും സാ​ക്ഷി​ക​ളു​ടെ​ മൊ​ബൈ​ല്‍​ഫോ​ണു​ക​ള്‍, ലാ​പ്‌​ടോ​പ്പു​ക​ള്‍, ക​മ്പ്യൂ​ട്ട​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ പ​ക​ര്‍​ത്തി​യി​രു​ന്ന യുംതെ​ളി​വു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ളാ​ണ് ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍, ഈ ​തെ​ളി​വു​ക​ള്‍ ദി​ലീ​പി​ന് കൈ​മാ​റ​രു​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. അ​ങ്ങേ​യ​റ്റം സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന തെ​ളി​വു​ക​ൾ ദി​ലീ​പി​ന്‍റെ കൈ​വ​ശം ല​ഭി​ച്ചാ​ല്‍, ഇ​ത് ഇ​ര​യു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നും സാ​ക്ഷി​ക​ളെ​യും പ്ര​തി​ക​ളെ​യും ഈ ​ദൃ​ശ്യ​ങ്ങ​ള്‍ വെ​ച്ച് ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്യാ​നോ, സ്വാ​ധീ​നി​ക്കാ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം.

ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. നേ​ര​ത്തെ, മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം​കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​നോ, അ​ഭി​ഭാ​ഷ​ക​നോ പ​രി​ശോ​ധി​ക്കാ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ​യും വി​ധി.

Related posts