കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശികളായ ഷാഹിദ്(24), നിസാമുദീന്‍(23), അഹമ്മദ് റാഷിദ്(27) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് 7.61 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. മംഗലാപുരത്തു നിന്ന് എത്തിച്ച എംഡിഎംഎ ചെറിയ കവറുകളിലാക്കി വില്പനയ്ക്ക് തയാറാക്കുമ്പോഴായിരുന്നു എറണാകുളം നോര്‍ത്തിലുള്ള ഉഡുപ്പി ഹോട്ടലില്‍നിന്ന് പ്രതികള്‍ പിടിയിലായത്. മയക്കുമരുന്ന് നിറയ്ക്കായി സൂക്ഷിച്ചിരുന്ന കവറുകളും ഇവരില്‍ നിന്ന് പോലീസ് കണ്ടെത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read MoreCategory: Kochi
ഒന്നേകാല്‍ മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം അമ്മയുടെ അറിവോടെ; പ്രതി ഷാനിഫിന്റെ ദന്തസാമ്പിളുകള് പരിശോധനയ്ക്ക്
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെയുംസുഹൃത്തിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. എളമക്കര പോലീസ് ഇന്നലെ അറസ്റ്റു ചെയ്ത എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി.ഷാനിഫ് (25) എന്നിവരെയാണ് ഇന്ന് ഉച്ചയോടെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരുടെയും എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ശിശുസംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ അശ്വതിയുടെ അറിവോടെ അതിക്രൂരമായാണ് ഷാനിഫ് കൊല നടത്തിയത്. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചു. ഇതേ തുടര്‍ന്ന് തലയോട്ടി പൊട്ടി. മുമ്പുണ്ടായ മര്‍ദനത്തില്‍ കുഞ്ഞിരിന്റെ വാരിയെല്ലും ഒടിഞ്ഞു. തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത്.…
Read Moreനവകേരള സദസ്; കടകളിൽ ദീപാലങ്കാരം വേണമെന്ന് ലേബർ ഓഫീസറുടെ നിർദേശം
പെരുമ്പാവൂർ: നവകേരള സദസുമായി ബന്ധപ്പെട്ട് ഉത്തരവുകളും നിർദ്ദേശങ്ങളും വിവാദങ്ങളുടെ പെരുമഴ തീർക്കുമ്പോൾ ലേബർ ഓഫീസറുടെ വക പുതിയ വിവാദവും പെരുമ്പാവൂരിൽ കടകളിൽ ദീപാലങ്കാരം വേണമെന്ന് ലേബർ ഓഫീസറുടെ നിർദേശം. സ്കൂൾ മതിൽ പൊളിക്കുന്നതിൽ വിവാദം കെട്ടടങ്ങും മുമ്പാണ് വീണ്ടും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഡിസംബർ പത്തിനാണ് പെരുമ്പാവൂരിൽ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്. 9, 10 തിയതികളിൽ നഗരത്തിലെ കടകളിൽ ദീപാലങ്കാരം വേണമെന്നാണ് ലേബർ ഓഫീസറുടെ നിർദേശം. എന്നാൽ നവകേരള സദസ് കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു നിർദേശമെന്നാണ് ലേബർ ഓഫീസർ പറയുന്നത്. ലേബർ ഓഫീസർ രേഖാമൂലം കത്ത് നൽകുകയാണെങ്കിൽ കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ പറഞ്ഞു. പല രാഷട്രീയ കക്ഷികൾ ഉള്ള സംഘടനയിൽ ഒറ്റക്ക് തീരുമാനിക്കാൻ കഴിയില്ലന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ലേബർ ഓഫീസറുടെ നിർദേശത്തോട് മർച്ചന്റ് അസോസിയേഷന് വിയോജിപ്പാണുള്ളത്.
Read Moreലോണ്‍ തിരിച്ചടച്ചില്ല; ഹീര ഗ്രൂപ്പ് എംഡിയെ ഇഡി അറസ്റ്റ് ചെയ്തു
കൊച്ചി: എസ്ബിഐയില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടച്ചില്ലെന്ന പരാതിയില്‍ ഹീര ഗ്രൂപ്പ് എംഡി അബ്ദുൾ റഷീദ് (ബാബു) നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കൊച്ചി ഇ ഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇയാളെ കോടതിയില്‍ ഹാജരാക്കും. ഇയാളെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ്. തിരുവനന്തപുരം ആക്കുളത്തെ ഫ്ളാറ്റിനായി ലോണ്‍ എടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. എസ്ബിഐയുടെ പരാതിയിലാണ് ഇ ഡി നടപടി ആരംഭിച്ചത്. പണം തിരിച്ചടക്കാതെ വന്നതോടെ എസ്ബിഐയ്ക്ക് 14 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആക്കുളത്തെ ഫ്ളാറ്റ് സമുച്ചയ നിര്‍മാണത്തിനായി 2013ലാണ് വായ്പ എടുത്തത്. ഫ്ളാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹീരാ…
Read Moreനിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്; അഡ്വ. പി.ജി. മനു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ അഭിഭാഷകന് പി. ജി. മനു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പരാതിക്കാരി ആരോപിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യം ഉണ്ടായിട്ടില്ല. ജോലി സംബന്ധമായ ശത്രുതയെ തുടര്‍ന്ന് ചിലരുടെ ആസൂത്രിതമായ ശ്രമഫലമായി ഉണ്ടായ കേസാണെന്നാണ് മനസിലാവുന്നത്. യുവതി നല്‍കിയത് വ്യാജ മൊഴിയാണ്. തന്റെ അന്തസും സല്‍പ്പേരും തകര്‍ക്കാന്‍ വേണ്ടി പരാതിക്കാരിയുമായി ചേര്‍ന്ന് ചിലര്‍ നടത്തിയ ആസൂത്രിത ശ്രമമാണിത്. ഇതിന്റെ ഭാഗമായാണ് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. ഇത്തരമൊരു ആരോപണം തന്റെ തൊഴില്‍ ജീവിതത്തേയും കുടുംബ ജീവിതത്തേയും മോശമായ രീതിയില്‍ ബാധിച്ചിരിക്കുകയാണെന്നാണ് ഹര്‍ജിയിലുള്ളത്. എറണാകുളം സ്വദേശിയായ 25കാരിയാണ് ഇയാള്‍ക്കെതിരേ ചോറ്റാനിക്കര പോലീസില്‍ പരാതി നല്‍കിയത്. 2023 ഒക്ടോബര്‍ 11 ന്…
Read Moreവീണ്ടും റിക്കാർഡ് ഭേദിച്ച് സ്വർണം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമായി. ഡിസംബര്‍ രണ്ടിലെ റിക്കാര്‍ഡ് വിലയാണ് ഇന്ന് തകര്‍ത്തത്. അന്ന് ഗ്രാമിന് 5,845 രൂപയും പവന് 46,760 രൂപയുമായിട്ടാണ് സ്വര്‍ണവില റിക്കാര്‍ഡിട്ടത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിരിക്കുകയാണ്. സ്വര്‍ണവില 2142 ഡോളര്‍ വരെ പോയിരുന്നത് ഇപ്പോള്‍ 2087 ഡോളറിലാണ്. 2077 ഡോളറായിരുന്നു മുന്‍ റിക്കാര്‍ഡ്. കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണവില റിക്കാര്‍ഡിലെത്തിയിരുന്നു. വന്‍കിട നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ വിറ്റഴിക്കാതെ തുടരുന്നതാണ് സ്വര്‍ണവിലയിലെ വന്‍ കുതിപ്പിനു കാരണം. പശ്ചിമേഷ്യയിലെ വെടി നിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതും സ്വര്‍ണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ന് ഒരു പവന് ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലി ഉള്‍പ്പെടെ അമ്പതിനായിരം രൂപയ്ക്കു മുകളില്‍ മുടക്കേണ്ടിവരും.
Read Moreഒന്നേകാല്‍ മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍; മാതാപിതാക്കള്‍ കസ്റ്റഡിയില്‍
കൊച്ചി: ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്ക്കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളെ എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് കുഞ്ഞിനെ എളമക്കരയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. കുട്ടി അസ്വസ്ഥത കാണിച്ച് നിര്‍ത്താതെ നിലവിളിച്ചുവെന്നും പിന്നീട് ഉറങ്ങിയിട്ട് എണീക്കുന്നില്ലെന്നും പറഞ്ഞാണ് ദമ്പതികള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ആ സമയം കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. മിശ്ര വിവാഹിതരായ ദമ്പതികളില്‍ പിതാവ് കണ്ണൂര്‍ സ്വദേശിയും മാതാവ് ആലപ്പുഴ സ്വദേശിനിയുമാണ്. കുഞ്ഞ് ഉറങ്ങുന്നത് കണ്ട് തങ്ങളും ഉറങ്ങിപ്പോയിയെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഇതിനെ ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരൂ.
Read Moreകോടികൾ വിലവരുന്ന രാസലഹരി പിടികൂടിയ സംഭവം; പ്രതികൾക്കെതിരേ മുൻപും കേസുകൾ
പറവൂർ: കോടികൾ വിലവരുന്ന മയക്കുമരുന്ന് രാസലഹരിയുമായി മൂന്നുപേർ പോലീസ് പിടിയിലായ സംഭവത്തിലെ പ്രതികൾ ഇതിനു മുമ്പും നിരവധി കേസുകളിൽ പ്രതിയായിരുന്നെന്ന് പോലീസ്. നീറിക്കോട് തേവാരപ്പിള്ളി നിധിൻ വിശ്വം (25), തട്ടാൻപടി കണ്ണൻ കുളത്തിൽ നിധിൻ കെ. വേണു (തംബുരു 28), ഇവർക്ക് സിനിമാ നിർമാണത്തിനെന്ന പേരിൽ വീട് എടുത്ത് നൽകിയ പെരുവാരം ശരണം വീട്ടിൽ അമിത് കുമാർ (29) ആണ് എന്നിവരാണ് പിടിയിലായത്. നിധിൻ വിശ്വം ലഹരി മരുന്ന് വില്പനക്കെതിരേ പ്രതികരിച്ച ഗൃഹനാഥനെ ചവിട്ടി കൊന്ന കേസിലെ പ്രതിയാണ്. നിധിൻ കെ. വേണു പാലക്കാട് വച്ച് 12കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിൽ പ്രതിയാണ്. കേരളത്തിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് സംഘമായ ഇവർ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി നേരിട്ട് ബന്ധമുള്ള തരത്തിലാണ് ഇടപാടുകൾ നടക്കുന്നത്. ഡൽഹിയിൽ നിന്നുമാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. കൂടിയ അളവിൽ എംഡിഎംഎ കൊണ്ടുവന്ന് അമ്പത്, ഇരുപതു…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി വീണ്ടും ഹാജരാകണമെന്ന് ഇഡി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ചോദ്യം ചെയ്യലിനായി അഞ്ചിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി) നു മുന്നില്‍വീണ്ടും ഹാജരാകാന്‍ ഇഡി നിര്‍ദേശം. ഇന്നലെ വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളില്‍നിന്ന് തുക പിന്‍വലിച്ചിരുന്നു. ഈ അക്കൗണ്ട് വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് വര്‍ഗീസ് ഇഡിക്കു നല്കിയ മൊഴി. സിപിഎമ്മിന് രണ്ട് അക്കൗണ്ടുകള്അതേസമയം, കരുവന്നൂരില്‍ സിപിഎമ്മിന് രണ്ട് അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തി. അക്കൗണ്ടുകള്‍ ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണെന്നും പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷന് തുക എത്തിയതായാണ് ഇഡിയുടെ കണ്ടെത്തില്‍. ഇതോടെ കൂടുതല്‍ ബാങ്കുകളിലേക്ക് ഇഡി അന്വേഷണം ആരംഭിച്ചു. ഇരുപതോളം സഹകരണ ബാങ്കുകള്‍ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
Read Moreവീട് നിർമിക്കുന്നതിന് അനുമതി നിഷേധിക്കുന്നു; നടുറോഡിൽ കഞ്ഞിവച്ച് അത്താഴം ഉണ്ട് തീരവാസികളുടെ കിടപ്പ് സമരം
വൈപ്പിൻ: തീരദേശത്ത് വീടു നിർമാണം നിഷേധിക്കുന്നതിനെതിരേ തീരവാസികൾ നടുറോഡിൽ കഞ്ഞി വച്ച് അത്താഴം ഉണ്ട് കിടപ്പ് സമരം നടത്തി. തീരദേശ പരിപാലന നിയമത്തിന്റെ ഭേതഗതി ആനുകൂല്യം നിഷേധിക്കുന്ന കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നിഷേധാത്മക നിലപാടിനെതിരേ സിആർഇസഡ് ആക്ഷൻ കൗൺസിൽ റോഡിൽ ആണ് വ്യത്യസ്ഥമായ സമരം സംഘടിപ്പിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് എടവനക്കാട് പഞ്ചായത്താഫീസിനു മുന്നിൽ വൈപ്പിൻ സംസ്ഥാന പാതയോരത്താണ് സമരം നടത്തിയത്. 2019 ലെ പൂർണ നിയമത്തിലെ പോരായ്മകൾ പരിഹരിച്ച് കേന്ദ്ര സർക്കാർ 2020 ൽ പ്രസിദ്ധീകരിച്ച ഭേതഗതി പ്രകാരം ഉള്ള ഇളവുകൾ നൽകാൻ കേരള തീരദേശ പരിപാലന അഥോറിറ്റി കൂട്ടാക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ജനങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരുന്നില്ലെന്നുമാണ് തീരദേശവാസികളുടെ ആരോപണം. ഇതു മൂലം കടലോരത്തും പൊക്കാളി പാടശേഖരങ്ങളുടെ സമീപത്തും വീടു വെക്കാൻ അനുമതി കിട്ടാതെ ആയിരക്കണക്കിന് ദരിദ്രകുടുംബങ്ങൾ വലയുകയാണത്രേ. സമരം മുൻ…
Read More