വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 7.61 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍


കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ഷാ​ഹി​ദ്(24), നി​സാ​മു​ദീ​ന്‍(23), അ​ഹ​മ്മ​ദ് റാ​ഷി​ദ്(27) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ എ​സ്‌​ഐ അ​നൂ​പ് ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 7.61 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. മം​ഗ​ലാ​പു​ര​ത്തു നി​ന്ന് എ​ത്തി​ച്ച എം​ഡി​എം​എ ചെ​റി​യ ക​വ​റു​ക​ളി​ലാ​ക്കി വി​ല്പ​ന​യ്ക്ക് ത​യാ​റാ​ക്കു​മ്പോ​ഴാ​യി​രു​ന്നു എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലു​ള്ള ഉ​ഡു​പ്പി ഹോ​ട്ട​ലി​ല്‍നി​ന്ന് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന് നി​റ​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​വ​റു​ക​ളും ഇ​വ​രി​ല്‍ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment