വീട് നിർമിക്കുന്നതിന് അനുമതി നിഷേധിക്കുന്നു; ന​ടു​റോ​ഡി​ൽ ക​ഞ്ഞിവ​ച്ച് അ​ത്താ​ഴം ഉ​ണ്ട് തീ​ര​വാ​സി​ക​ളുടെ കി​ട​പ്പ് സ​മ​രം

വൈ​പ്പി​ൻ: തീ​ര​ദേ​ശ​ത്ത് വീ​ടു നി​ർ​മാ​ണം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ തീ​ര​വാ​സി​ക​ൾ ന​ടു​റോ​ഡി​ൽ ക​ഞ്ഞി വ​ച്ച് അ​ത്താ​ഴം ഉ​ണ്ട് കി​ട​പ്പ് സ​മ​രം ന​ട​ത്തി.

തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ ഭേ​ത​ഗ​തി ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന കേ​ര​ള തീ​ര​ദേ​ശ പ​രി​പാ​ല​ന അ​തോ​റി​റ്റി​യു​ടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​നെ​തി​രേ സി​ആ​ർ​ഇ​സ​ഡ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ റോ​ഡി​ൽ ആ​ണ് വ്യ​ത്യ​സ്ഥ​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്താ​ഫീ​സി​നു മു​ന്നി​ൽ വൈ​പ്പി​ൻ സം​സ്ഥാ​ന പാ​ത​യോ​ര​ത്താ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

2019 ലെ ​പൂ​ർ​ണ നി​യ​മ​ത്തി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ 2020 ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ഭേ​ത​ഗ​തി പ്ര​കാ​രം ഉ​ള്ള ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ കേ​ര​ള തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ട് വ​രു​ന്നി​ല്ലെ​ന്നു​മാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം.

ഇ​തു മൂ​ലം ക​ട​ലോ​ര​ത്തും പൊ​ക്കാ​ളി പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ സ​മീ​പ​ത്തും വീ​ടു വെ​ക്കാ​ൻ അ​നു​മ​തി കി​ട്ടാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് ദ​രി​ദ്ര​കു​ടും​ബ​ങ്ങ​ൾ വ​ല​യു​ക​യാ​ണ​ത്രേ. സ​മ​രം മു​ൻ എം​എ​ൽ​എ വി. ​ദി​ന​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ വി. ​സ​ലി​ഹ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.

Related posts

Leave a Comment