ലോ​ണ്‍ തി​രി​ച്ച​ട​ച്ചി​ല്ല; ഹീ​ര ഗ്രൂ​പ്പ്  എം​ഡി​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു

കൊ​ച്ചി: എ​സ്ബി​ഐ​യി​ല്‍ നി​ന്നെ​ടു​ത്ത ലോ​ണ്‍ തി​രി​ച്ച​ട​ച്ചി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ ഹീ​ര ഗ്രൂ​പ്പ് എം​ഡി അ​ബ്ദു​ൾ റ​ഷീ​ദ് (ബാ​ബു) നെ ​എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചി ഇ ​ഡി യൂ​ണി​റ്റാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​യാ​ളെ കൊ​ച്ചി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്.

തി​രു​വ​ന​ന്ത​പു​രം ആ​ക്കു​ള​ത്തെ ഫ്‌​ളാ​റ്റി​നാ​യി ലോ​ണ്‍ എ​ടു​ത്ത് തി​രി​ച്ച​ട​ക്കാ​തെ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നാ​ണ് അ​റ​സ്റ്റ്. എ​സ്ബി​ഐ​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ ​ഡി ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. പ​ണം തി​രി​ച്ച​ട​ക്കാ​തെ വ​ന്ന​തോ​ടെ എ​സ്ബി​ഐ​യ്ക്ക് 14 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

ആ​ക്കു​ള​ത്തെ ഫ്ളാ​റ്റ് സ​മു​ച്ച​യ നി​ര്‍​മാ​ണ​ത്തി​നാ​യി 2013ലാ​ണ് വാ​യ്പ എ​ടു​ത്ത​ത്. ഫ്ളാ​റ്റു​ക​ള്‍ വി​റ്റു​പോ​യെ​ങ്കി​ലും വാ​യ്പ തി​രി​ച്ച​ട​ച്ചി​ല്ലെ​ന്ന് പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ നേ​ര​ത്തെ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് ഇ​ഡി​യും കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ഹീ​രാ ഗ്രൂ​പ്പി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ ​ഡി റെ​യ്ഡും ന​ട​ത്തി​യി​രു​ന്നു. കം​പ്യൂ​ട്ട​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്തു.

ഹീ​ര ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​ഡി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​ഴു​ത​ക്കാ​ടി​ലു​ള്ള ഓ​ഫീ​സ്, നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഫ്ളാ​റ്റ് സ​മു​ച്ച​യം, നെ​ടു​മ​ങ്ങാ​ടു​ള്ള എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Related posts

Leave a Comment