വൈപ്പിൻ: തീരദേശത്ത് വീടു നിർമാണം നിഷേധിക്കുന്നതിനെതിരേ തീരവാസികൾ നടുറോഡിൽ കഞ്ഞി വച്ച് അത്താഴം ഉണ്ട് കിടപ്പ് സമരം നടത്തി. തീരദേശ പരിപാലന നിയമത്തിന്റെ ഭേതഗതി ആനുകൂല്യം നിഷേധിക്കുന്ന കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നിഷേധാത്മക നിലപാടിനെതിരേ സിആർഇസഡ് ആക്ഷൻ കൗൺസിൽ റോഡിൽ ആണ് വ്യത്യസ്ഥമായ സമരം സംഘടിപ്പിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് എടവനക്കാട് പഞ്ചായത്താഫീസിനു മുന്നിൽ വൈപ്പിൻ സംസ്ഥാന പാതയോരത്താണ് സമരം നടത്തിയത്. 2019 ലെ പൂർണ നിയമത്തിലെ പോരായ്മകൾ പരിഹരിച്ച് കേന്ദ്ര സർക്കാർ 2020 ൽ പ്രസിദ്ധീകരിച്ച ഭേതഗതി പ്രകാരം ഉള്ള ഇളവുകൾ നൽകാൻ കേരള തീരദേശ പരിപാലന അഥോറിറ്റി കൂട്ടാക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ജനങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരുന്നില്ലെന്നുമാണ് തീരദേശവാസികളുടെ ആരോപണം. ഇതു മൂലം കടലോരത്തും പൊക്കാളി പാടശേഖരങ്ങളുടെ സമീപത്തും വീടു വെക്കാൻ അനുമതി കിട്ടാതെ ആയിരക്കണക്കിന് ദരിദ്രകുടുംബങ്ങൾ വലയുകയാണത്രേ. സമരം മുൻ…
Read MoreCategory: Kochi
ആലുവയിൽ ബൈക്കപകടം; സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം; അപകട കാരണം അമിതവേഗത
മേലൂർ: ആലുവ പുളിഞ്ചോട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മേലൂർ സ്വദേശിനിയായ പെൺകുട്ടിക്ക് ദാരുണാന്ത്യം. ശാന്തിപുരം ഡിവൈൻ കോളനി പുന്നക്കുഴിയിൽ ജോളി – ജിജി ദമ്പതികളുടെ മകൾ ലിയ (21) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 1.15 ന് ആയിരുന്നു അപകടം നടന്നത്. ലിയയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരാളുമായി സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ബൈക്കിൽ നിന്നും തെറിച്ചു വീണ ലിയ തൽക്ഷണം മരിച്ചു. ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി പറമ്പി ജിബിനു ഗുരുതര പരിക്കേറ്റു. ഇയാൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. അമിത വേഗതയാണ് കാരണമെന്ന് പോലീസ് പറഞ്ഞു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ലിയയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരിച്ച ലിയയുടെ മകൾ മിയ. ഇവരുടെ വാഹനത്തിലിടിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരനും ചികിത്സയിലാണ്.
Read Moreകുസാറ്റ് ദുരന്തം; ഉന്നത വിദ്യാഭ്യാസ സമിതി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര് മരിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ സമിതി റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. മന്ത്രി ആര്. ബിന്ദുവിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തിയ ആഭ്യന്തര അന്വേഷണ സമിതി ഇന്നലെ തെളിവെടുപ്പ് ആരംഭിച്ചു. അപകടം നടന്ന സ്ഥലത്ത് ഉള്‍പ്പടെ സംഘം പരിശോധന നടത്തി. സംഘാടനത്തിലെ സുരക്ഷാ വീഴ്ച്ചകള്‍ ഉള്‍പ്പടെയാണ് പരിശോധിക്കുന്നത്. അതോടൊപ്പം അപകടം നടന്ന ഓഡിറ്റോറിയത്തിന്റെ സുരക്ഷാ വീഴ്ചകളും അന്വേഷണ വിധേയമാക്കും. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ചികിത്സയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 30 ഓളം പേരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളിലായി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സംഘാടകരുടെ കൂട്ടത്തിലുള്ള മലബാറീസ് ഗ്രൂപ്പ് വിദ്യാര്‍ഥി കൂട്ടായ്മയിലുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി. കുസാറ്റ് വിസി, രജിസ്ട്രാര്‍ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും…
Read Moreസ്വര്‍ണവില ഉയരങ്ങളിലേക്ക്; സംസ്ഥാനത്ത് വില്പന മന്ദഗതിയില്‍
കൊച്ചി: അന്താരാഷ്ട്ര സ്വര്‍ണവില ഉയരങ്ങളിലേക്ക് നീങ്ങുമ്പോഴും സംസ്ഥാനത്ത് സ്വര്‍ണാഭരണങ്ങളുടെ വില്പന മന്ദഗതിയില്‍. വരും ദിവസങ്ങളില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് എത്തുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5,735 രൂപയിലും പവന് 45,880 രൂപയിലുമാണ് വില്പന നടക്കുന്നത്. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. കുറേ ദിവസങ്ങളായി 1900-2000 ഡോളറുകളില്‍ നിന്നിരുന്ന സ്വര്‍ണവില 2018 ഡോളറിലേക്ക് എത്തിയതും വലിയ വില വര്‍ധനവിന്റെ സൂചനയാണ് നല്‍കുന്നത്. സ്വര്‍ണവില ഉയരുന്നുണ്ടെങ്കിലും കേരളത്തില്‍ സ്വര്‍ണാഭരണ വില്പന മന്ദഗതിയിലാണ്. ഇത് സ്വര്‍ണ വ്യാപാരികള്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വില വര്‍ധന മൂലം വിവാഹ ആവശ്യങ്ങള്‍ക്കുള്ള അത്യാവശ്യ പര്‍ച്ചേസുകള്‍ മാത്രമാണ് നടക്കുന്നത്. നൂലുകെട്ട് പോലെയുളള ചെറിയ ചടങ്ങുകള്‍ക്കുള്ള ആഭരണങ്ങളുടെ വില്പന വളരെ കുറവാണ്. നിലവില്‍ സ്വര്‍ണ നിര്‍മാണ മേഖലയില്‍ പ്രതിസന്ധി വളരെ രൂക്ഷമാണ്. വില വര്‍ധിക്കുന്നതു…
Read Moreകുസാറ്റ് ദുരന്തം; കൂടുതൽ പേരുടെ മൊഴിയെടുക്കും; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തും. വരും ദിവസങ്ങളില്‍ സംഘാടകര്‍, കുസാറ്റ് വിസി, രജിസ്ട്രാര്‍, പരിപാടിയുമായി ബന്ധപ്പെട്ട അധ്യാപകര്‍ എന്നിവരില്‍ നിന്നടക്കം അന്വേഷണ സംഘം മൊഴിയെടുക്കും. സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷക സംഘം പരിശോധിക്കുന്നത്. സംഘാടകരുടെ കൂട്ടത്തിലുള്ള മലബാറീസ് ഗ്രൂപ്പ് വിദ്യാര്‍ഥി കൂട്ടായ്മയിലുള്ളവരില്നിന്നും മൊഴിയെടുക്കും. പരിപാടിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹു നല്കിയ കത്ത് കുസാറ്റ് രജിസ്ട്രാര്‍ അവഗണിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രിന്‍സിപ്പാളിന്റെയും രജിസ്ട്രാറിന്റെയും മൊഴി രേഖപ്പെടുത്തും. എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍…
Read Moreയുവതിയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ഫോണും കവർന്നു; പരാതിയുമായി യുവാവ്
കൊച്ചി: യുവതിയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ഫോണും കവര്‍ന്നെന്നു പരാതി. പറവൂര്‍ സ്വദേശിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. യുവാവ് കൊച്ചിയില്‍ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന ആളാണ്. ഇവിടെ പെണ്‍കുട്ടികള്‍ക്ക് ജോലി നല്‍കാറുണ്ട്. ഇത്തരത്തില്‍ ജോലിക്കെത്തിയ യുവതി പരാതിക്കാരനുമായി പരിചയത്തിലായി. സ്ഥാപനം വിട്ടു പോയ ഈ യുവതി കഴിഞ്ഞ ദിവസം പരാതിക്കാരനെ വിളിച്ച് ജോലി ലഭിക്കുമോയെന്ന് ചോദിച്ചിരുന്നു. അതിനുശേഷം രാത്രി 11.30 ന് നേരില്‍ കാണണമെന്നു പറഞ്ഞ് വടുതല പാലത്തിനടുത്തേക്ക് യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. അവിടെയെത്തിയ യുവാവിനെ യുവതിയുടെ സുഹൃത്തുക്കളായ കുറച്ചുപേര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി. കാറിനുള്ളില്‍ വച്ച് കൈകൊണ്ടും ഇടിവളക്കൊണ്ടും മര്‍ദിച്ച് അവശനാക്കിയ ശേഷം 1,15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയും പേഴ്സ് ബലമായി…
Read Moreഓട്ടത്തിനിടയില്‍ ബൈക്കിന് തീപിടിച്ചു; യുവാവിന് അത്ഭുതകരമായ രക്ഷപ്പെടൽ
തൊടുപുഴ: ഓട്ടത്തിനിടയില്‍ തീ പിടിച്ച് ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. ഇന്നു രാവിലെ 10.30 ഓടെ തൊടുപുഴ കോലാനി പഞ്ചവടി പാലത്തിനു സമീപമായിരുന്നു സംഭവം. പഞ്ചവടിപാലം പാറയ്ക്കല്‍ യിംസണ്‍ പാപ്പച്ചന്റെ കെഎല്‍-6 35 ജി 9936 നമ്പര്‍ ബൈക്കാണ് കത്തിയത്. രാവിലെ തൊടുപുഴയിലേക്ക് വരികയായിരുന്നു യിംസണ്‍. ഇതിനിടെ വാഹനത്തിന്റെ എന്ജിന് ഭാഗത്തു നിന്നു ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയിറങ്ങിയപ്പോള്‍ തീ കത്തുകയായിരുന്നു. സമീപത്തെ കടയില്‍ നിന്നു വെള്ളം വാങ്ങി തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ പെട്രോള്‍ ടാങ്കിലേക്കും തീ പടര്‍ന്ന് ആളിക്കത്തുകയായിരുന്നു. തൊടുപുഴയില്‍ നിന്നു ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ കെടുത്തിയത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 9 മണിക്കൂർ ചോദ്യം ചെയ്തത് പോരാ, എം.എം. വര്‍ഗീസ് വീണ്ടും ഹാജരാകണം
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.എം. വര്‍ഗീസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് വര്‍ഗീസിനെ കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഡിസംബര്‍ ഒന്നിന് ഹാജരാകാന്‍ വീണ്ടും നിര്‍ദേശിച്ചിട്ടുള്ളത്. ബാങ്കില്‍നിന്നും വന്‍തുക ബിനാമി വായ്പയായി അനുവദിക്കാന്‍ ജില്ലാ സെക്രട്ടറി ശിപാര്‍ശ ചെയ്തെന്ന കേസിലെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് വര്‍ഗീസിനെ ചോദ്യം ചെയ്തത്. ബാങ്ക് ഇടപാടുകളുമായി ബന്ധമില്ലെന്നാണ് വര്‍ഗീസ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുള്ളത്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ തുടരാനാണ് ഇഡിയുടെ നീക്കം. അതേമയം മുന്‍ മന്ത്രിയും എംഎല്‍എയുമായ എ.സി. മൊയ്തീന്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന് എന്നിവരില്‍നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. ചോദ്യംചെയ്യലിന്റെ…
Read Moreജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 250 കോടി; പ്രതി പണം ക്രിപ്പ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചെന്ന് പോലീസ്
ആലുവ: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 45 പേരിൽ നിന്ന് 250 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്ത് എത്തിച്ചെന്ന് പോലീസ് നിഗമനം. ബംഗളൂരു വിദ്യാർണപുര സ്വാഗത് ലേ ഔട്ട് ശ്രീനിലയത്തിൽ മനോജ് ശ്രീനിവാസി(33)നെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഈ കേസിൽ എറണാകുളം ജില്ലയിൽ നടന്ന ഓൺലൈൻ തട്ടിപ്പിലാണ് ഒരാൾ സൈബർ പോലീസിന്റെ വലയിൽ കുടുങ്ങിയത്. നോർത്ത് പറവൂർ സ്വദേശികളായ സ്മിജയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപയും ബിനോയിയിൽ നിന്ന് 11 ലക്ഷത്തോളം രൂപയും തട്ടിയെടുത്തെന്നായിരുന്നു സൈബർ പോലീസിൽ ലഭിച്ച പരാതി. തുടർന്ന് സൈബർ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തട്ടിപ്പു സംഘം നാൽപ്പഞ്ചോളം അക്കൗണ്ടുകളിൽ നിന്ന് 250 കോടിയുടെ വിനിമയം നടത്തിയിട്ടുണ്ടെന്ന്…
Read Moreഅമ്മ ആശുപത്രിയിൽ; ബീഹാറുകാരി കുഞ്ഞിന് പാലൂട്ടിയ പോലീസുകാരി ആര്യയ്ക്ക് അഭിനന്ദന പ്രവാഹം
സ്വന്തം ലേഖിക കൊച്ചി: അമ്മ ആശുപത്രിയിലായ ബീഹാര്‍ സ്വദേശിയ നാലു മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്കിയ എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.എ. ആര്യയ്ക്ക് അഭിനന്ദന പ്രവാഹം. സംഭവം വൈറലായതോടെ ആര്യയെ നേരിട്ടും ഫോണിലൂടെയും അഭിനന്ദിച്ചവര്‍ ഏറെയാണ്. ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബര്‍, ഡിസിപി കെ.എസ്.സുദര്ശന്, എസി സി.ജയകുമാര്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണാ ആര്യയെ അഭിനന്ദനം അറിയിച്ചത്. പോലീസ് സേനയില്‍നിന്ന് അനുമോദനം നല്‍കുന്നതിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. വനിതാ പോലീസ് സ്റ്റേഷനില്‍ ആര്യയെ നേരിട്ടു കണ്ട് അഭിനന്ദിക്കാനും പലരും എത്തുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ വനിതാ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള ആര്യ പറയുന്നത് വിശന്നു തളര്‍ന്നു ഉറങ്ങുന്ന ആ കുഞ്ഞിനെ കണ്ടപ്പോള്‍ ഒമ്പതുമാസം പ്രായമുള്ള തന്റെ മകള്‍ ശിവതീര്ഥയെയാണ് ഓര്മ…
Read More