കു​സാ​റ്റ് ദു​ര​ന്തം; ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​മി​തി നാ​ളെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും

കൊ​ച്ചി: കു​സാ​റ്റി​ല്‍ ടെ​ക് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സം​ഗീ​ത നി​ശ​യ്ക്കി​ടെ ഉ​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​മി​തി റി​പ്പോ​ര്‍​ട്ട് നാ​ളെ സ​മ​ര്‍​പ്പി​ക്കും. മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​നാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് ഉ​ള്‍​പ്പ​ടെ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

സം​ഘാ​ട​ന​ത്തി​ലെ സു​ര​ക്ഷാ വീ​ഴ്ച്ച​ക​ള്‍ ഉ​ള്‍​പ്പ​ടെ​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം അ​പ​ക​ടം ന​ട​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ സു​ര​ക്ഷാ വീ​ഴ്ച​ക​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കും.

അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ 30 ഓ​ളം പേ​രു​ടെ മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഘാ​ട​ക​രു​ടെ കൂ​ട്ട​ത്തി​ലു​ള്ള മ​ല​ബാ​റീ​സ് ഗ്രൂ​പ്പ് വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​യി​ലു​ള്ള​വ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. കു​സാ​റ്റ് വി​സി, ര​ജി​സ്ട്രാ​ര്‍ എ​ന്നി​വ​രു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് നി​ല​വി​ല്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​രെ​യും പ്ര​തി ചേ​ര്‍​ത്തി​ട്ടി​ല്ല. ആ​ദ്യ​ഘ​ട്ട മൊ​ഴി​യെ​ടു​പ്പി​ന് ശേ​ഷ​മാ​കും പ്ര​തി​ചേ​ര്‍​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യി​ല്‍ വ്യ​ക്ത​ത വ​രു​ക. തൃ​ക്കാ​ക്ക​ര എ​സി​പി പി.​വി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പ​രി​ക്കേ​റ്റ നാ​ല് പേ​ര്‍ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ലു​മാ​യാ​ണ് ഐ​സി​യു​വി​ല്‍ ക​ഴി​യു​ന്ന​ത്.

Related posts

Leave a Comment