ആ​ലു​വ​യി​ൽ ബൈ​ക്ക​പ​ക​ടം; സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം; അപകട കാരണം അമിതവേഗത


മേ​ലൂ​ർ: ​ആ​ലു​വ പു​ളി​ഞ്ചോ​ട്ടി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മേ​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​ക്ക് ദാ​രു​ണാ​ന്ത്യം. ശാ​ന്തി​പു​രം ഡി​വൈ​ൻ കോ​ള​നി പു​ന്ന​ക്കു​ഴി​യി​ൽ ജോ​ളി – ജി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ലി​യ (21) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നു പു​ല​ർ​ച്ചെ 1.15 ന് ​ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ലി​യ​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രാ​ളു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ ലി​യ ത​ൽ​ക്ഷ​ണം മ​രി​ച്ചു.

ബൈ​ക്ക് ഓ​ടി​ച്ച കൊ​ര​ട്ടി സ്വ​ദേ​ശി പ​റ​മ്പി ജി​ബി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​യാ​ൾ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നു.

അ​മി​ത വേ​ഗ​ത​യാ​ണ് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ലി​യ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. മ​രി​ച്ച ലി​യ​യു​ടെ ​മ​ക​ൾ ​മി​യ. ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ലി​ടി​ച്ച മ​റ്റൊരു ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​നും ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment