കൊച്ചി: തയ്യല്‍ കടയുടെ മറവില്‍ ലഹരി കച്ചവടം നടത്തിവന്നിരുന്ന യുവാവ് അറസ്റ്റിലായ കേസില്‍ പ്രതിക്ക് എംഡിഎംഎ എത്തിച്ചു നല്കിയ ബസ് ഡ്രൈവറും അറസ്റ്റില്‍. കലൂര്‍ പോണോത്ത് റോഡില്‍ അഴകന്തറ ക്രോസ് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന കിഴക്കൂടന്‍ വീട്ടില്‍ ടില്ലു തോമസി(29)നെയാണ് എറണാകുളം നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൊച്ചി സിറ്റി ഡാന്‍സാഫും പാലാരിവട്ടം പോലീസും ചേര്‍ന്ന് തമ്മനം സ്വദേശി ഇ.എസ്. സോബിനെ(40) പിടികൂടിയിരുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാലാരിവട്ടം പള്ളിനടയിലുള്ള ഗ്രേസ് മാതാ സ്റ്റിച്ചിംഗ് സെന്റര്‍ എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടയത്. പ്രതിയുടെ പക്കല്‍നിന്നു 13.23 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. ബംഗളൂരുവില്‍നിന്നു മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ കണ്ണിയാണ് പ്രതി. ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് ടില്ലു തോമസാണ് എംഡിഎംഎ…
Read MoreCategory: Kochi
അഞ്ച് കോടിയുടെ തിമിംഗല ഛര്‍ദി; യുവാക്കള്‍ അറസ്റ്റിലായ കേസ് കൂടുതല്‍ പേര് പിടിയിലാകുമെന്നു സൂചന
കൊച്ചി: കൊച്ചിയില്‍ വിൽപ്പനയ്ക്കെത്തിച്ച കോടികള്‍ വിലവരുന്ന തിമിംഗല ഛര്‍ദിയുമായി (ആംബര്‍ഗ്രിസ്) രണ്ടു യുവാക്കള്‍ അറസ്റ്റിലായ കേസില്‍ കൂടുതല്‍ പേര് പിടിയിലാകുമെന്നു സൂചന. കേസിൽ പാലക്കാട് സ്വദേശികളായ കെ.എന്‍. വൈശാഖ്, എന്‍. രാഹുല്‍ എന്നിവരെ കഴിഞ്ഞ ദിവസം കലൂര്‍ കറുകപ്പള്ളിയിലെ ഒരു ഹോട്ടലില്‍നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയിരുന്നു. ആംബര്‍ഗ്രിസ് പാലക്കാട്ടെ മത്സ്യത്തൊഴിലാളി സൂക്ഷിച്ചിരുന്നതാണെന്നാണ് പ്രതികള്‍ പറയുന്നത്. രാഹുലിന്റെ സുഹൃത്തും മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളതുമായ യുവതിയാണ് ഇത് പ്രതികള്‍ക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്ക് ഇത് കിട്ടയതാണെന്നാണ് യുവതി ഇവരോട് പറഞ്ഞിട്ടുള്ളതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.ആംബര്‍ഗ്രിസ് കൊച്ചിയിലെത്തിച്ച് അഞ്ചു ലക്ഷം രൂപയ്ക്ക് വില്‍ക്കാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് സ്വദേശിനിയെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. 8.7 കിലോ തിമിംഗല ഛര്‍ദിയാണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് അഞ്ചു കോടിയോളം രൂപ വിലവരും. കോടനാട് വനംവകുപ്പാണ്…
Read Moreയുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച കേസ് ; യൂസ്ഡ് കാര്‍ ഷോറൂമിലെ 5 ജീവനക്കാര്‍ക്കെതിരേ കേസ്
കൊച്ചി: യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ വൈറ്റില ട്രൂ വാല്യു ഷോറൂമിലെ അഞ്ച് ജീവനക്കാര്‍ക്കെതിരെ കടവന്ത്ര പോലീസ് കേസെടുത്തു. പരാതിയില്‍ മാനേജരായ ജോസിനെതിരെയും കണ്ടാല്‍ അറിയാവുന്ന നാല് ജീവനക്കാര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. നിലവില്‍ ആരെയും പിടികൂടിയിട്ടില്ല. പ്രതികള്‍ എല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കരുമാലൂര്‍ സ്വദേശികളായ സോഫിയ, ശ്രുതി, നിധിന്, ഷംസീര്‍ എന്നിവര്‍ക്ക് ക്രൂരമര്‍ദനമേറ്റത്. വൈറ്റിലക്കടുത്ത് മാരുതി ട്രൂ വാല്യൂ ഷോറൂമിലെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്നും സ്പാനര്‍ ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്നുമാണ് പരാതി. മര്‍ദനമേറ്റ സോഫിയയുടെ ബന്ധു മൂന്ന് മാസം മുന്‍പ് ട്രൂ വാല്യുവില്നിന്ന് കാറ് വാങ്ങിയിരുന്നു. ഇതുവരെ കാറിന്റെ ഉടമസ്ഥാവകാശം ബന്ധുവിന്റെ പേരിലേക്ക് മാറ്റിയിട്ടില്ല. ഒടുവില്‍ ട്രൂ വാല്യുക്കാരെ ബന്ധപ്പെട്ടപ്പോള്‍ വെള്ളക്കടലാസില്‍ ഒപ്പിട്ടുവാങ്ങി. തുടര്‍ന്നും ഉടമസ്ഥാവകാശം മാറ്റാതായതോടെയാണ് സോഫിയ സുഹൃത്തുക്കളുമൊത്ത് ട്രൂ വാല്യു ഷോറൂമിലെത്തിയത്. അകത്തേക്ക് കൊണ്ടുപോയ മാനേജര്‍ മുറിയില്‍…
Read Moreരഹസ്യ സന്ദേശമെത്തി; രണ്ടു കോടിയുടെ ഹവാല പണം പിടിച്ചെടുത്ത് പോലീസ്; കൂടുതല്‍ പേര് കസ്റ്റഡിയിലെന്ന് സൂചന
പെരുമ്പാവൂര്‍: കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായ കേസില്‍ കൂടുതല്‍ പേര് പോലീസ് വലയിലായതായി സൂചന. കേസുമായി ബന്ധപ്പെട്ട് ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ അമല്‍ മോഹന്‍ (29), കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍ കെ. സജീവ് എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് മറ്റുള്ളവരിലേക്ക് എത്തിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനുംപേരെ പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. കാറില്‍നിന്നു രണ്ടര പവന് സ്വര്‍ണം കണ്ടെടുത്തിരുന്നുവെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അതിലും കൂടുതല്‍ ഉണ്ടാകുമെന്നാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഉണ്ടായിരുന്ന നാട്ടുകാര്‍ പറയുന്നത്. ഹവാല ഇടാപാടുമായുള്ള പ്രമുഖരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം…
Read Moreകേരള കലാമണ്ഡലം പുതിയ വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ നിയമിതനായി
കേരള കലാമണ്ഡലം പുതിയ വിസി ആയി ഡോ. ബി. അനന്തകൃഷ്ണൻ നിയമിതനായി. അഞ്ചുവർഷമാണ് വിസി നിയമന കാലാവധി. ഹൈദരാബാദ് സർവകലാശാലയിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷന്റെ മേധാവിയാണ് അനന്തകൃഷ്ണൻ. കഴിഞ്ഞ വർഷത്തെ ഇൻഫോക്കിന്റെ ക്യൂറേറ്റർ കൂടിയാണ് അനന്തകൃഷ്ണൻ. സെർച്ച് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ചാൻസിലർ മല്ലികാ സാരാഭായ് ആണ് അനന്ത കൃഷ്ണനെ നിയമിച്ചത്. രണ്ടുമാസം മുൻപാണ് ഡോ.ജെ. പ്രസാദ്, ഡോ. കെ.ജി പൗലോസ്, ഭരണസമിതി അംഗം ടി.കെ വാസു എന്നിവരുൾപ്പെട്ട സെർച്ച് കമ്മിറ്റിയെ ചാൻസിലർ മല്ലികാ സാരാഭായ് നിയമിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി കാലടി സർവകലാശാല വിസിക്കായിരുന്നു കേരള കലാമണ്ഡലത്തിന്റെ ചുമതല.
Read Moreസ്വന്തം ലഹരിക്കും വിൽപനയ്ക്കും കൊണ്ടുവന്നതാണ് സാറേ; നൈട്രോസെപാം ഗുളികകളുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കെത്തിച്ച 45 നൈട്രോസെപാം ഗുളികകളുമായി യുവാവ് അറസ്റ്റില്‍. മട്ടാഞ്ചേരി സൗദി കോളനിയില്‍ താമസിക്കുന്ന ജോസഫി(35)നെയാണ് എറണാകുളം സൗത്ത് എസ്ഐ സി. ശരത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ മട്ടുമ്മല്‍ വിദ്യാവിഹാര്‍ റോഡില്‍ ലഹരി ഗുളിക വില്‍ക്കാനായി നിൽക്കുമ്പോള് പോലീസിനെ കണ്ട് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് സംഘം ചോദ്യം ചെയ്തപ്പോഴാണ് നൈട്രോസെപ്പാം ഗുളികകള്‍ കണ്ടെത്തിയത്. വില്പനയ്ക്കും സ്വന്തം ആവശ്യത്തിനുമായി സൂക്ഷിച്ച ലഹരി ഗുളികകളാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ജോസഫിനെതിരേ നേരത്തെ തോപ്പുപടി പോലീസ് സ്റ്റേഷനില്‍ ലഹരിക്കേസുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ഈ മാസം 30 നകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഇഡി
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഈ മാസം 30 നകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമികരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന് പി. സതീഷ് കുമാര്‍, പി.ആര്. അരവിന്ദാക്ഷന്, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ഈ മാസം 30 നകം സമര്‍പ്പിക്കാന്‍ ഇഡി ഒരുങ്ങുന്നത്. ആദ്യം അറസ്റ്റിലായ കിരണ്‍, സതീഷ് കുമാര്‍ എന്നിവരുടെ ജാമ്യ നീക്കങ്ങള്‍ തടയിടുക എന്നതാണ് ലക്ഷ്യം. തട്ടിപ്പിന്റെ പിന്നിലെ സൂത്രധാരന്മാര് ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെ 150 കോടിയോളം രൂപയുടെ കള്ളപ്പണം ഇടപാട് നടന്നെന്നുമാകും റിപ്പോര്‍ട്ടില്‍ ഉണ്ടാവുക. അന്വേഷണം തുടരുകയാണെന്നും കള്ളപ്പണം ഇടപാടിലെ വമ്പന്മാര്ക്കെതിരായ റിപ്പോര്‍ട്ട് പിന്നാലെ വരുമെന്നും കഴിഞ്ഞ ദിവസം ഇഡി കോടതിയെ അറിയിച്ചിരുന്നു. സതീഷ് കുമാറും പി.ആര്. അരവിന്ദാക്ഷനും…
Read Moreജെഫിന്റെ കൊലപാതകം; ഒളിവില്‍ കഴിഞ്ഞിരുന്ന അവസാന പ്രതിയും അറസ്റ്റില്‍
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലാകാനുണ്ടായിരുന്ന അവസാന പ്രതിയും പിടിയില്‍. തമിഴ്നാട് സ്വദേശി കേശവനെ(30)യാണ് പാലക്കാടുനിന്ന് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് സ്വദേശിയായ വയനാട്ടില്‍ താമസിച്ചുവന്ന സുല്‍ത്താന്‍ബത്തേരി താഴമുണ്ട മണിക്കുന്ന് മുത്തപ്പനെ (രാജമുത്തു- 27) ബന്ധുവാണ് ഇയാള്‍. ഗോവയിലെ അഞ്ചുനയിലെത്തിച്ച് ജെഫിനെ കൊലപ്പെടുത്തുമ്പോള്‍ സംഘത്തില്‍ കേശവനും ഉണ്ടായിരുന്നു. കൊല നടത്തുമ്പോള്‍ പ്രദേശത്ത് ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാന്‍ നിന്നിരുന്നത് കേശവനും മുത്തപ്പനുമായിരുന്നു. കൊല നടത്തിയ കഴിഞ്ഞ സമയത്ത് അതുവഴി ഒരു വാഹനം വന്നപ്പോള്‍ ആ വിവരം സംഘത്തെ അറിയിച്ചത് കേശവനായിരുന്നു. ആക്രി പെറുക്കലും ചെറിയ മോഷണവുമൊക്കെയായിട്ടാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. വയനാട്, കോഴിക്കോട് ഭാഗങ്ങളിലായിരുന്നു താമസം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലഹരിക്കേസില്‍ പിടിയിലായ ഒരു…
Read Moreആലുവയിൽ 4.5 കിലോ കഞ്ചാവ് പിടികൂടിയ സംഭവം; കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ 4.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്. കേസിൽ കോട്ടയം വാഴപ്പിള്ളി മറ്റംകരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ജെസ്പിൻ ജോസഫ്(19), കോട്ടയം ചങ്ങനാശേരി അങ്ങാടി കരയിൽ കോട്ടയ്ക്കൽ വീട്ടിൽ സോണി റോയി (20)എന്നിവരാണ് അറസ്റ്റിലായത്. ആലുവ എക്സൈസ് റേഞ്ചും ആലുവ ആർപിഎഫും ആലുവ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം മൂന്നോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് 4.5 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. തിരുവനന്തപുരം വരെ പോകുന്ന ഷാലിമാർ എക്സ്പ്രസ് വന്നതിന് ശേഷം പ്ലാറ്റ്ഫോം ഒന്നിൽ ആലുവ റേഞ്ച് ഇൻസ്പെക്ടർ എം. സുരേഷ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും അറസ്റ്റിലായത്. ജെസ്വിൻ കോട്ടയത്ത് മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയും സോണി അങ്കമാലിയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയുമാണ്. ചങ്ങനാശേരി മേഖലയിൽ കോളജ് വിദ്യാർഥികൾക്കിടയിൽ ചില്ലറ വില്പനക്കായി എത്തിച്ചതാണ് കഞ്ചാവ്. വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും യുവാക്കൾ മൊഴി…
Read Moreജെഫിന്റെ കൊലപാതകം; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്. ഇന്നലെ കസ്റ്റഡിയില്‍ ലഭിച്ച പ്രതി സുല്‍ത്താന്‍ബത്തേരി താഴമുണ്ട മണിക്കുന്ന് മുത്തപ്പനെ (രാജമുത്തു-27) ചോദ്യം ചെയ്തതില്‍ നിന്നാണ് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കാനാകില്ലെന്ന് അന്വേഷണോദ്യോഗസ്ഥന് പറഞ്ഞു. കേസില്‍ തമിഴ്നാട് സ്വദേശിയായ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ കേരളം വിട്ടിട്ടില്ലെന്ന് അന്വേഷണ സംഘം കരുതുന്നു. തമിഴ്നാട്ടില്‍ ഇയാള്‍ എത്താന്‍ ഇടയുള്ള സ്ഥലങ്ങളിലൊക്കെ പോലീസ് അന്വേഷിച്ചെങ്കിലും അവിടെയെങ്ങും ഇയാള്‍ എത്തിയിരുന്നില്ല. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ് ജെഫിന്റെ തിരോധനവുമായി ബന്ധപ്പെട്ട് സംഭവത്തിന്റെ ചുരുളഴിച്ചത്. ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെള്ളൂര്‍ സ്വദേശി അനില്‍ ചക്കോ (28), ഇയാളുടെ…
Read More