യു​വ​തി​ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പൂ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സ് ; യൂ​സ്ഡ് കാ​ര്‍ ഷോ​റൂ​മി​ലെ 5 ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ കേ​സ്


കൊ​ച്ചി: യു​വ​തി​ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പൂ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ വൈ​റ്റി​ല ട്രൂ ​വാ​ല്യു ഷോ​റൂ​മി​ലെ അ​ഞ്ച് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ക​ട​വ​ന്ത്ര പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​രാ​തി​യി​ല്‍ മാ​നേ​ജ​രാ​യ ജോ​സി​നെ​തി​രെ​യും ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന നാ​ല് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല. പ്ര​തി​ക​ള്‍ എ​ല്ലാം ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ക​രു​മാ​ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സോ​ഫി​യ, ശ്രു​തി, നി​ധി​ന്‍, ഷം​സീ​ര്‍ എ​ന്നി​വ​ര്‍​ക്ക് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ​ത്. വൈ​റ്റി​ല​ക്ക​ടു​ത്ത് മാ​രു​തി ട്രൂ ​വാ​ല്യൂ ഷോ​റൂ​മി​ലെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചെ​ന്നും സ്പാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് ത​ല​യ്‌​ക്ക് അ​ടി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

മ​ര്‍​ദ​ന​മേ​റ്റ സോ​ഫി​യ​യു​ടെ ബ​ന്ധു മൂ​ന്ന് മാ​സം മു​ന്പ് ട്രൂ ​വാ​ല്യു​വി​ല്‍​നി​ന്ന് കാ​റ് വാ​ങ്ങി​യി​രു​ന്നു. ഇ​തു​വ​രെ കാ​റി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ബ​ന്ധു​വി​ന്‍റെ പേ​രി​ലേ​ക്ക് മാ​റ്റി​യി​ട്ടി​ല്ല. ഒ​ടു​വി​ല്‍ ട്രൂ ​വാ​ല്യു​ക്കാ​രെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ഒ​പ്പി​ട്ടു​വാ​ങ്ങി.

തു​ട​ര്‍​ന്നും ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​താ​യ​തോ​ടെ​യാ​ണ് സോ​ഫി​യ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ട്രൂ ​വാ​ല്യു ഷോ​റൂ​മി​ലെ​ത്തി​യ​ത്. അ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​യ മാ​നേ​ജ​ര്‍ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടു.

പെ​ണ്‍​കു​ട്ടി​ക​ളെ കേ​ട്ടാ​ല്‍ അ​റ​യ്ക്കു​ന്ന തെ​റി പ​റ​ഞ്ഞു. നി​ധി​നും ഷം​സീ​റും ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നു​മാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

Related posts

Leave a Comment