സ്വന്തം ലഹരിക്കും വിൽപനയ്ക്കും കൊണ്ടുവന്നതാണ് സാറേ; നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 45 നൈ​ട്രോ​സെപാം ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​ട്ടാ​ഞ്ചേ​രി സൗ​ദി കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ജോ​സ​ഫി(35)​നെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് എ​സ്‌​ഐ സി. ​ശ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ മ​ട്ടു​മ്മ​ല്‍ വി​ദ്യാ​വി​ഹാ​ര്‍ റോ​ഡി​ല്‍ ല​ഹ​രി ഗു​ളി​ക വി​ല്‍​ക്കാ​നാ​യി നി​ൽ​ക്കു​മ്പോ​ള്‍ പോ​ലീ​സി​നെ ക​ണ്ട് ഇ​യാ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് നൈ​ട്രോ​സെ​പ്പാം ഗു​ളി​ക​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

വി​ല്പ​ന​യ്ക്കും സ്വ​ന്തം ആ​വ​ശ്യ​ത്തി​നു​മാ​യി സൂ​ക്ഷി​ച്ച ല​ഹ​രി ഗു​ളി​ക​ക​ളാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ജോ​സ​ഫി​നെ​തി​രേ നേ​ര​ത്തെ തോ​പ്പു​പ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ല​ഹ​രി​ക്കേ​സു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment