അ​ഞ്ച് കോ​ടി​യു​ടെ തി​മിം​ഗ​ല ഛര്‍​ദി; യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​യ കേ​സ് കൂ​ടു​ത​ല്‍ പേ​ര്‍ പി​ടി​യി​ലാ​കു​മെ​ന്നു സൂ​ച​ന


കൊ​ച്ചി: കൊ​ച്ചി​യി​ല്‍ വി​ൽ​പ്പ​ന​യ്‌​ക്കെ​ത്തി​ച്ച കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന തി​മിം​ഗ​ല ഛര്‍​ദി​യു​മാ​യി (ആം​ബ​ര്‍‌‌​ഗ്രി​സ്) ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പി​ടി​യി​ലാ​കു​മെ​ന്നു സൂ​ച​ന.

കേ​സി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ കെ.​എ​ന്‍. വൈ​ശാ​ഖ്, എ​ന്‍. രാ​ഹു​ല്‍ എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം ക​ലൂ​ര്‍ ക​റു​ക​പ്പ​ള്ളി​യി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍​നി​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) പി​ടി​കൂ​ടി​യി​രു​ന്നു.

ആം​ബ​ര്‍​ഗ്രി​സ് പാ​ല​ക്കാ​ട്ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണെ​ന്നാ​ണ് പ്ര​തി​ക​ള്‍ പ​റ​യു​ന്ന​ത്. രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്തും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ലു​ള്ള​തു​മാ​യ യു​വ​തി​യാ​ണ് ഇ​ത് പ്ര​തി​ക​ള്‍​ക്ക് കൈ​മാ​റി​യ​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​ങ്ങ​ള്‍​ക്ക് ഇ​ത് കി​ട്ട​യ​താ​ണെ​ന്നാ​ണ് യു​വ​തി ഇ​വ​രോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്ന് പ്ര​തി​ക​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​റ​ഞ്ഞു.ആം​ബ​ര്‍​ഗ്രി​സ് കൊ​ച്ചി​യി​ലെ​ത്തി​ച്ച് അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്ക് വി​ല്‍​ക്കാ​നാ​യി​രു​ന്നു ഇ​വ​ര്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

8.7 കി​ലോ തി​മിം​ഗ​ല ഛര്‍​ദി​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ഇ​തി​ന് അ​ഞ്ചു കോ​ടി​യോ​ളം രൂ​പ വി​ല​വ​രും. കോ​ട​നാ​ട് വ​നം​വ​കു​പ്പാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

പ്ര​തി​ക​ള്‍ കൊ​ച്ചി​യി​ല്‍ സ​മാ​ന ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഉ​യ​ര്‍​ന്ന ഗു​ണ​മേ​ന്മ​യു​ള്ള ആം​ബ​ര്‍​ഗ്രി​സി​ന് കി​ലോ​യ്ക്ക് ര​ണ്ടു കോ​ടി രൂ​പ വി​ല​വ​രും.

Related posts

Leave a Comment