ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ 4.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്. കേസിൽ കോട്ടയം വാഴപ്പിള്ളി മറ്റംകരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ജെസ്പിൻ ജോസഫ്(19), കോട്ടയം ചങ്ങനാശേരി അങ്ങാടി കരയിൽ കോട്ടയ്ക്കൽ വീട്ടിൽ സോണി റോയി (20)എന്നിവരാണ് അറസ്റ്റിലായത്. ആലുവ എക്സൈസ് റേഞ്ചും ആലുവ ആർപിഎഫും ആലുവ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം മൂന്നോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് 4.5 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. തിരുവനന്തപുരം വരെ പോകുന്ന ഷാലിമാർ എക്സ്പ്രസ് വന്നതിന് ശേഷം പ്ലാറ്റ്ഫോം ഒന്നിൽ ആലുവ റേഞ്ച് ഇൻസ്പെക്ടർ എം. സുരേഷ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും അറസ്റ്റിലായത്. ജെസ്വിൻ കോട്ടയത്ത് മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയും സോണി അങ്കമാലിയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയുമാണ്. ചങ്ങനാശേരി മേഖലയിൽ കോളജ് വിദ്യാർഥികൾക്കിടയിൽ ചില്ലറ വില്പനക്കായി എത്തിച്ചതാണ് കഞ്ചാവ്. വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും യുവാക്കൾ മൊഴി…
Read MoreCategory: Kochi
ജെഫിന്റെ കൊലപാതകം; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്. ഇന്നലെ കസ്റ്റഡിയില്‍ ലഭിച്ച പ്രതി സുല്‍ത്താന്‍ബത്തേരി താഴമുണ്ട മണിക്കുന്ന് മുത്തപ്പനെ (രാജമുത്തു-27) ചോദ്യം ചെയ്തതില്‍ നിന്നാണ് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കാനാകില്ലെന്ന് അന്വേഷണോദ്യോഗസ്ഥന് പറഞ്ഞു. കേസില്‍ തമിഴ്നാട് സ്വദേശിയായ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ കേരളം വിട്ടിട്ടില്ലെന്ന് അന്വേഷണ സംഘം കരുതുന്നു. തമിഴ്നാട്ടില്‍ ഇയാള്‍ എത്താന്‍ ഇടയുള്ള സ്ഥലങ്ങളിലൊക്കെ പോലീസ് അന്വേഷിച്ചെങ്കിലും അവിടെയെങ്ങും ഇയാള്‍ എത്തിയിരുന്നില്ല. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ് ജെഫിന്റെ തിരോധനവുമായി ബന്ധപ്പെട്ട് സംഭവത്തിന്റെ ചുരുളഴിച്ചത്. ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെള്ളൂര്‍ സ്വദേശി അനില്‍ ചക്കോ (28), ഇയാളുടെ…
Read Moreകെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികള്ക്കില്ല; ഇറച്ചിയില്‍ ഹോര്‍മോണ്‍ എന്ന പ്രചാരണം വ്യാജമെന്ന് മന്ത്രി ചിഞ്ചുറാണി
കൊച്ചി: ഹോര്‍മോണ്‍ കുത്തിവയ്ച്ചുള്ള ഇറച്ചിക്കോഴികളാണ് സംസ്ഥാനത്ത് വില്പനയ്ക്കെത്തിക്കുന്നതെന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് മൃഗസംരക്ഷ, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. ഹോര്‍മോണ്‍ പോലുള്ള കെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികള്ക്കില്ല. സാധാരണ തീറ്റ നല്കിയാല് തന്നെ കോഴികള്‍ക്ക് തൂക്കം ലഭിക്കുമെന്നതിനാല്‍ അനാവശ്യമായി ഹോര്‍മോണ്‍ കുത്തിവയ്ച്ച് ഭാരം വര്‍ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രായോഗിക ബുദ്ധിയില്‍ ചിന്തിച്ചാല്‍ മനസിലാകുന്നതേയുള്ളെന്നും മന്ത്രി പറഞ്ഞു. ഭക്ഷോത്പാദന വിതരണ മേഖലയില്‍ സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പു വരുത്താനായി രൂപം നല്കിയ ട്രസ്റ്റ് ഓഫ് സേഫ്റ്റി ആന്‍ഡ് ടേസ്റ്റ് (ടോസ്റ്റ്) ന്റെ ആഭിമുഖ്യത്തില്‍ ബോള്‍ഗാട്ടി കണ്വന്ഷന് സെന്ററില്‍ നടത്തിയ പ്രഥമ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മായം കലരാത്ത ആരോഗ്യകരവും പോഷക സംപുഷ്ടവുമായ ഭക്ഷണം വിളമ്പുകയെന്നതാണ് ഭക്ഷ്യസുരക്ഷയുടെ ലക്ഷ്യം. ഇത് ഭക്ഷ്യോത്പാദകരുടെയും വില്പനക്കാരുടെയും കടമയും ഉത്തരവാദിത്തവുമാണ്. ഇടയ്ക്കിടെ സംഭവിക്കുന്ന ഭക്ഷ്യവിഷബാധ വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍ നിരന്തരം പരിശോധന നടത്തി…
Read Moreകൊച്ചി വാട്ടര്‍ മെട്രോ; സഞ്ചാരികളുടെ എണ്ണം 10 ലക്ഷത്തിലേക്ക്; 10 ലക്ഷം തികയ്ക്കുന്ന സഞ്ചാരിക്ക് ഒരു സര്‍പ്രൈസ് സമ്മാനം
കൊച്ചി: സര്‍വീസ് തുടങ്ങി ആറുമാസം പൂര്‍ത്തിയാകുന്നതിനു മുമ്പ് കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 10 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് ഇന്ന് എത്തും. ഇതുവരെ 999,241 യാത്രക്കാരാണ് വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചത്. ഇന്ന് ഉച്ചയോടെ ഇത് 10 ലക്ഷത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ. 10 ലക്ഷം തികയ്ക്കുന്ന സഞ്ചാരിക്ക് ഒരു സര്‍പ്രൈസ് സമ്മാനം കൊച്ചി വാട്ടര്‍ മെട്രോ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ അഭിമാന പദ്ധതി ലോക ടൂറിസം മാപ്പില്‍ കൊച്ചിക്ക് മറ്റൊരു തിലകക്കുറി കൂടിയാണ് സമ്മാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതി ഏപ്രില്‍ 26നാണ് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയത്.
Read Moreവിമാനയാത്രയ്ക്കിടെ യുവനടിക്കു നേരേ മോശം പെരുമാറ്റം; എയര്‍ ഇന്ത്യയോട് പോലീസ് റിപ്പോര്‍ട്ട് തേടി; മുൻകൂർ ജാമ്യാപേക്ഷ നൽകി യുവാവ്
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികനില്നിന്നു മോശം പെരുമാറ്റമുണ്ടായെന്ന യുവനടിയുടെ പരാതിയില്‍ എയര്‍ ഇന്ത്യയോട് പോലീസ് റിപ്പോര്‍ട്ട് തേടി. വിമാന ജീവനക്കാരുടെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കും. സംഭവസമയത്ത് പ്രതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെയും മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് നെടുമ്പാശേരി പോലീസ്. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍വച്ച് മദ്യലഹരിയിലായിരുന്ന സഹയാത്രികന് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചാണ് യുവനടി നെടുമ്പാശേരി പോലീസിന് ഇ-മെയില്‍ മുഖാന്തരം പരാതി നല്‍കിയത്. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്. അതേസമയം കുറ്റാരോപിതനായ തൃശൂര്‍ സ്വദേശി ആന്റോ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; റബ്കോ എംഡി വീണ്ടും ഇഡിക്കു മുന്നിൽ
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റബ്കോ എംഡി ഹരിദാസന് നമ്പ്യാരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യലിനിടെ റബ്കോയുടെ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡി ചോദിച്ചിരുന്നു. ഇത് ഇന്ന് ഹാജരാക്കാമെന്നാണ് ഹരിദാസന് നമ്പ്യാര്‍ ഇഡിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് വീണ്ടും ചോദ്യം ചെയ്യുക. റബ്കോ ഉത്ന്നങ്ങളുടെ തൃശൂര്‍, എറണാകുളം ജില്ലകളിലെ വിതരണ ഏജന്‍സി കരുവന്നൂര്‍ ബാങ്കായിരുന്നു. കമീഷന് ഏജന്റ് മുഖാന്തിരമാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഉത്പന്നങ്ങളുടെ വില്പനയിലും ലക്ഷങ്ങളുടെ തട്ടിപ്പുകള്‍ സഹകരണ വകുപ്പും ഇഡിയും കണ്ടെത്തിയിരുന്നു. ഇതില്‍ വിശദീകരണം തേടിയായിരുന്നു ചോദ്യം ചെയ്യല്‍. സഹകരണ രജിസ്ട്രാര്‍ ടി.വി. സുഭാഷും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദേഹം ഹാജരായില്ല. സുഭാഷ് ഇന്നു ഹാജരായേക്കുമെന്നും സൂചനയുണ്ട്.
Read Moreവിമാനത്തിൽ നടിയോട് മോശം പെരുമാറ്റം: ആരോപണ വിധേയൻ തൃശൂർ സ്വദേശിയെന്ന് സൂചന
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികനില്നിന്നു മോശം പെരുമാറ്റമുണ്ടായെന്ന യുവനടിയുടെ പരാതിയില്‍ ആരോപണവിധേയനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. നടിയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നെടുമ്പാശേരി പോലീസ് കേസെടുത്തു. ഇന്നലെ യുവനടിയുടെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും നെടുമ്പാശേരി പോലീസ് പറഞ്ഞു.മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍വച്ച് മദ്യലഹരിയിലായിരുന്ന സഹയാത്രികന് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചാണ് നടി നെടുമ്പാശേരി പോലീസിന് ഇ-മെയില്‍ മുഖാന്തരം പരാതി നല്‍കിയത്. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്. പോലീസിനോട് പരാതിപ്പെടാനായിരുന്നു എയര്‍ഇന്ത്യ അധികൃതരുടെ നിര്‍ദേശം. തുടര്‍ന്ന് കൊച്ചിയിലെത്തിയ ഇവര്‍ നെടുമ്പാശേരി പോലീസിന് ഇമെയില്‍ മുഖാന്തരം പരാതി അയയ്ക്കുകയായിരുന്നു. പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. അതേസമയം ആരോപണവിധേയന് തൃശൂര്‍ സ്വദേശിയാണെന്നും സൂചനയുണ്ട്.
Read Moreനവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അസം സ്വദേശികൾക്കായി പോലീസ് അന്വേഷണം
പെരുമ്പാവൂര്‍: നവജാത ശിശുവിനെ തോടിന് സമീപം ഉപേക്ഷിച്ച സംഭവത്തിൽ അസം സ്വദേശികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് 5.30ന് പെരുമ്പാവൂർ മുടിക്കല്‍ മുല്ലപ്പിള്ളി പാലത്തിന് സമീപത്താണ് 25 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ കണ്ടെത്തിയത്. പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിനിടെയാണ് മേതലയിലുള്ള ഒരു പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന വിവരം ലഭിച്ചത്. ഏകദേശം രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജോലിക്ക് കയറിയത്. ഞായറാഴ്ചക്ക് ശേഷം കമ്പനിയിലേക്ക് ചെന്നിട്ടില്ല. കുട്ടിയെ ഉപേക്ഷിച്ച സംഭവുമായി ഇതിന് ബന്ധമുണ്ടെന്ന് സംശയിച്ച കമ്പനി ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതികൾ നാട്ടിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു.
Read Moreകഞ്ചാവുപ്രതിയുടെ മൊഴിപ്രകാരം ആളുമാറി യുവാവിനെ പിടികൂടിയ സംഭവം; രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്
കൊച്ചി: കഞ്ചാവുപ്രതിയുടെ മൊഴിപ്രകാരം ആളുമാറി യുവാവിനെ പിടികൂടിയ സംഭവത്തില്‍ കൊച്ചി സിറ്റി പോലീസിലെ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്. ഏലൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജോ, അയൂബ് എന്നിവരെയാണ് അന്വേഷണവിധേയായി സസ്പെന്‍ഡ് ചെയ്തത്. കഞ്ചാവുകേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊബൈല്‍ഫോണ്‍ മുഖേന കഞ്ചാവ് വാങ്ങുന്നവരെ പിടികൂടാനുള്ള ശ്രമമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയത്. കഞ്ചാവ് വാങ്ങുന്ന ആളോട് കളമശേരി അപ്പോളോ ജംഗ്ഷനില്‍ വരാന്‍ പ്രതിയെക്കൊണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ പറയിപ്പിച്ചു. പ്രതിയെ മാറ്റി നിര്‍ത്തി വാങ്ങാന്‍ വരുന്നയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ ഓഫായി പോയി. അതേസമയം, കഞ്ചാവ് വാങ്ങാന്‍ വരുന്നവര്‍ ഹെല്‍മറ്റ് ധരിച്ചുവരുന്നതിനാല് ആളുടെ മുഖം കണ്ടിട്ടില്ലെന്നും മുടി നീട്ടി വളര്‍ത്തിയ ആളാണെന്നുമാണ് പ്രതി പറഞ്ഞത്. ഈ സമയം ജംഗ്ഷനില്‍ മുടി നീട്ടി വളര്‍ത്തിയ ഒരാളെ പോലീസ് കണ്ടു. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ നിരപരാധിയായ തന്നെ കഞ്ചാവ് കേസില്‍…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; റബ്കോ എംഡിയും സഹകരണ രജിസ്ട്രാറുംഇഡിക്ക് മുന്നില്‍
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. റബ്കോ മാനേജിംഗ് ഡയറക്ടര്‍ ഹരിദാസന് നമ്പ്യാര്‍, സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി. സുഭാഷ് എന്നിവര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നിയോഗിച്ച സംഘം അന്വേഷണം നടത്തി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയുന്നതിനാണു സഹകരണ വകുപ്പ് രജിസ്ട്രാറെ വിളിപ്പിച്ചിരിക്കുന്നത്. റബ്കോ ഉത്പന്നങ്ങളുടെ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിതരണ ഏജന്‍സി കരുവന്നൂര്‍ ബാങ്കിനായിരുന്നു. ഉത്പന്നങ്ങളുടെ വില്പനയില് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായാണ് റബ്കോ മാനേജിംഗ് ഡയറക്ടറോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികള്‍ വീണ്ടും കസ്റ്റഡിയില്അതേസമയം, കരുവന്നൂര്‍ കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷനെയും ബാങ്ക് മുന്‍…
Read More