കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം തു​റ​ന്നു​കൊ​ടു​ക്ക​ണം;  ടണലിന് മുന്നിൽ റീത്ത് വച്ച് കോൺഗ്രസിന്‍റെ പ്രതിഷേധം

പ​ട്ടി​ക്കാ​ട്: കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ണ​ഞ്ചേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മിറ്റി കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​കാ​ത്മ​ക​മാ​യി ട​ണ​ലി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചു.

ജ​നു​വ​രി 30 ന​കം തു​ര​ങ്കം റോ​ഡ് ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് സെ​പ്റ്റം​ബ​ർ 25 നു ​ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ക​രാ​ർ ക​ന്പ​നി​യു​ടെ ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഭാ​സ്ക​ര​ൻ ആ​ദം​കാ​വി​ൽ, കെ.​സി. അ​ഭി​ലാ​ഷ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ തോ​മസ്, എ​ൽ​ദോ​സ്, റോ​യ് കെ. ​ദേ​വ​സി, ശ​കു​ന്ത​ള ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചാ​ക്കോ​ച്ച​ൻ, റെ​ജി, സി.​വി. ജോ​സ്, റോ​യ് തോ​മ​സ്, സ​ജി താ​ണി​ക്ക​ൽ, സി.​കെ. ഷ​ണ്‍​മു​ഖ​ൻ, സാ​ലി ത​ങ്ക​ച്ച​ൻ, പി.​ടി. ഒൗ​സേ​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts