ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്; റ​ബ്‌​കോ എംഡി വീ​ണ്ടും ഇ​ഡിക്കു മുന്നിൽ

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ റ​ബ്‌​കോ എം​ഡി ഹ​രി​ദാ​സ​ന്‍ ന​മ്പ്യാ​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ റ​ബ്‌​കോ​യു​ടെ പ​ത്തു വ​ര്‍​ഷ​ത്തെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഇ​ഡി ചോ​ദി​ച്ചി​രു​ന്നു. ഇ​ത് ഇ​ന്ന് ഹാ​ജ​രാ​ക്കാ​മെ​ന്നാ​ണ് ഹ​രി​ദാ​സ​ന്‍ ന​മ്പ്യാ​ര്‍ ഇ​ഡി​യെ അ​റി​യി​ച്ച​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ക. റ​ബ്‌​കോ ഉ​ത്ന്ന​ങ്ങ​ളു​ടെ തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വി​ത​ര​ണ ഏ​ജ​ന്‍​സി ക​രു​വ​ന്നൂ​ര്‍ ബാ​ങ്കാ​യി​രു​ന്നു.

ക​മീ​ഷ​ന്‍ ഏ​ജ​ന്‍റ് മു​ഖാ​ന്തി​ര​മാ​ണ് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന​യി​ലും ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു​ക​ള്‍ സ​ഹ​ക​ര​ണ വ​കു​പ്പും ഇ​ഡി​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ ടി.​വി. സു​ഭാ​ഷും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച് ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും അ​ദേ​ഹം ഹാ​ജ​രാ​യി​ല്ല. സു​ഭാ​ഷ് ഇ​ന്നു ഹാ​ജ​രാ​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment