കൊച്ചി: പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന പത്തംഗ സംഘത്തെ കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇടപ്പള്ളി വട്ടേക്കുന്നം പടിഞ്ഞാറേ കൊല്ലപ്പറമ്പില്‍ സലാം(47), തായിക്കാട്ടുകര കരുവേലിപ്പടി നൗഷാദ്(42), വെങ്ങോല കൊല്ലപ്പിള്ളി ബിജോ മാത്യു(56), ചൊവ്വര പടിയേംകുന്നില് അലി(50), തൃക്കാക്കര ആടംബായില് ജലീല്‍(46), വട്ടേക്കുന്നം മുഴുവഞ്ചേരിപ്പറമ്പില് ഷംസു(54), ചൊവ്വര പുത്തന്‍പുരയില്‍ മക്കാര്‍(63), ആലുവ അലനപ്പറമ്പില് ബാബു(48), ചേലാമറ്റം ഉതിനാറ്റുവീട്ടില് അബ്ദുള്‍ റസാഖ്(48), കളമശേരി കുടിലില്‍ നസീര്‍(51) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1,41,500 രൂപ പോലീസ് കണ്ടെടുത്തു. ഇന്നലെ രാത്രി 9.40 ന് കളമശേരി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കെട്ടിടത്തിനുളളിലായിരുന്നു സംഘം ചീട്ടുകളിച്ചത്. അന്വേഷണ സംഘത്തില്‍ എസ് ഐമാരായ വിനോജ്, സുബൈര്‍, എഎസ്ഐ ബദര്‍, സിപിഒമാരായ ഷിബു, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Read MoreCategory: Kochi
ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ ജീവനക്കാരനെ കുത്തിയ സംഭവം; മുഖ്യപ്രതിക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ മുഖ്യപ്രതിക്കായി എറണാകുളം സൗത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കരുമാലൂര്‍ സ്വദേശി രാഹുലിനെ കണ്ടെത്തുന്നതിനായാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. സംഭവശേഷം ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളായ ആലങ്ങാട് കോട്ടപ്പുറം കരിയാട്ടി ലിജോയ് കെ.സിജോ (23), മാളികംപീടിക വടക്കേടം നിതിന്‍ ബാബു (22) എന്നിവരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ കോട്ടയം കിളിരൂര്‍ നെറിയന്തറ കിഴക്കേച്ചിറ റോണി കുര്യനാണ് കുത്തേറ്റത്. ഇദേഹം ചികിത്സയിലാണ്. ശനിയാഴ്ച നടന്ന ഡിജെ പാര്‍ട്ടിയിലേക്ക് പ്രതികളില്‍ ഒരാളെ കയറ്റി വിടാത്തതിലുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ളവരും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്‍പ്പെട്ടവരുമാണ് പ്രതികള്‍. മയക്കുമരുന്നിന് അടിമപ്പെട്ട പ്രതികള്‍ കൈയില്‍ കരുതിയിരുന്ന പേന കത്തികൊണ്ടാണ് ആക്രമണം നടത്തിയത്. മൂന്നുപേരില്‍…
Read Moreലാപ്ടോപ്പ് മോഷണം ; യുവതിയെ മോചിപ്പിക്കാനെത്തിയ വിദ്യാര്‍ഥികള്‍ എസ്എച്ച്ഒയെ കൈയേറ്റം ചെയ്തു; ചികിത്സ തേടി എച്ച് എസ്ഐ
കൊച്ചി: മോഷണക്കേസില്‍ അറസ്റ്റിലായ യുവതിയെ പോലീസ് സ്റ്റേഷനില്‍നിന്ന് മോചിപ്പിക്കാനെത്തിയ വിദ്യാര്‍ഥികള്‍ എറണാകുളം നോര്‍ത്ത് എസ്എച്ച്ഒയെ കൈയേറ്റം ചെയ്തു. അതിക്രമത്തില്‍ പരിക്കേറ്റ എസ്എച്ച്ഒ പ്രതാപ് ചന്ദ്രന് ആശുപത്രിയില്‍ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം ലോ കോളജ് വിദ്യാര്‍ഥിക്കും സുഹൃത്തിനും പോലീസ് നോട്ടീസ് നല്കി വിട്ടയച്ചു. ഇന്നലെ രാത്രിയായിരുന്നു എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ സംഭവം നടന്നത്. ലിസി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എഎന്‍എന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ അസി.അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശിനി തസ്നിയെ(24) കമ്പനിയുടെ ലോക്കര്‍ റൂമില്‍നിന്ന് ആപ്പിള്‍ കമ്പനിയുടെ ലാപ്ടോപ്പും രണ്ട് മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ 1,70,000 രൂയുടെ സാധനങ്ങള്‍ മോഷ്ടിച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനു പിന്നാലെ ഇവരുടെ സുഹൃത്തായ എറണാകുളം ലോ കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഇടുക്കി സ്വദേശി യു.എ. അമീസും(24) ഇയാളുടെ സുഹൃത്ത് ഇടുക്കി സ്വദേശി കെ.ആര്. അമലേഷും(23) പോലീസ് സ്റ്റേഷനിലെത്തി. ശമ്പളം…
Read Moreകൊച്ചിയിൽ പൂ വില്‍പ്പനക്കാരിയെ കൊല്ലാന്‍ ശ്രമിച്ച കേസ്: അക്രമണത്തിനു കാരണം പ്രണയം നിരസിച്ചത്
കൊച്ചി: എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ തമിഴ്നാട് സ്വദേശിനിയായ പൂ വില്‍പ്പനക്കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അക്രമണത്തിനു കാരണം പ്രണയം നിരസിച്ചതെന്നു പ്രതി. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി ചിന്നത്തമ്പിയാണ് (40) നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. കത്രികക്കൊണ്ടുള്ള ഇയാളുടെ കുത്തേറ്റ കോയമ്പത്തൂര്‍ സ്വദേശിയും എറണാകുളം നോര്‍ത്തിലെ പൂ വിൽപ്പനക്കാരിയുമായ തങ്കമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ ചിന്നത്തമ്പി ബ്ലേഡുകൊണ്ട് സ്വയം കൈവിരലില്‍ മുറിവുണ്ടാക്കി ഈ രക്തംകൊണ്ട് ചുവരില്‍ എഴുതുകയുണ്ടായി. ഇതിലേക്ക് തങ്കമ്മ വെള്ളം ഒഴിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ പൂമാല മുറിക്കാനും മറ്റുമായി വച്ചിരുന്ന കത്രികയെടുത്ത് തങ്കമ്മയെ കുത്തുകയായിരുന്നു. തങ്കമ്മയുടെ ഇടതുകവിളിലാണ് മാരകമായ മുറിവേറ്റത്. തങ്കമ്മയോട് പ്രതി മുമ്പ് പണം ചോദിച്ചിട്ട് നല്കാത്തതിനാല് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreപി.വി.അന്‍വറിനെതിരായ മിച്ചഭൂമി കേസ്; ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് റവന്യൂ വകുപ്പ്
കൊച്ചി: പി.വി.അന്‍വര്‍ എംഎല്‍എക്കെതിരായ അനധികൃത ഭൂമിക്കേസില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷ നല്കി റവന്യൂ വകുപ്പ്. കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകിയതിനാണ് കണ്ണൂർ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാരും കോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്. 20 ഏക്കറില്‍ അധികം ഭൂമി അന്‍വറിന്റെ കൈവശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകളും അന്വേഷവും നടന്നുവരികയാണെന്നും നടപടി പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സാവകാശം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നും ഇവര്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച കോടതി ഒക്ടോബര്‍ 18 വരെ മിച്ചഭൂമി തിരികെ പിടിക്കാനുള്ള സമയം നീട്ടി നല്‍കുകയായിരുന്നു. ഇനി ഒരു അവധി ഉണ്ടാകില്ലെന്നും കോടതി കര്‍ശന മുന്നറിയിപ്പ് നല്കി. മലപ്പുറത്തെ വിവരാവകാശപ്രവര്‍ത്തകനായ കെ.വി.ഷാജി സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലാണ് നടപടി. ഭൂപരിഷ്കരണനിയമം ലംഘിച്ച് പി.വി.അന്‍വറും…
Read Moreജനനായകനെ കാണാന്‍ അപരനും; പത്തൊന്‍പത് വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ അപരനായി മിമിക്രിവേദികളില്‍ രഘു
സീമ മോഹന്‍ലാല്‍കൊച്ചി: കഴിഞ്ഞ പത്തൊന്‍പത് വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ അപരനായി മിമിക്രിവേദികളില്‍ തിളങ്ങിയ രഘു കളമശേരി പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ കോട്ടയത്ത് കാത്തുനിൽക്കുകയാണ്. കാണുമ്പോഴെല്ലാം തന്നെ ചേര്‍ത്തുപിടിച്ച് അനുകരണം നന്നായിട്ടുണ്ടെന്ന് സ്നേഹപൂര്‍വം പറയാറുള്ള പ്രിയനേതാവിനെക്കുറിച്ചു പറയുമ്പോള്‍ അദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. പ്രൊഡ്യൂസര്‍ ഡയാനാ സില്‍വസ്റ്റര്‍ നിര്‍മിച്ച ജനകീയ ഹാസ്യപരിപാടിയായ സിനിമാലയിലൂടെയായിരുന്നു രഘു കളമശേരി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ അനുകരിച്ചു തുടങ്ങിയത്. 2004 ഓഗസ്റ്റ് 31 ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ എ.കെ. ആന്റണിയുടെ ഡ്യൂപ്പ് ചെയ്തുകൊണ്ടിരുന്ന രാജീവ് കളമശേരിയാണ് രഘുവിനോട് ഉമ്മന്‍ചാണ്ടിയുടെ ഡ്യൂപ്പ് ചെയ്തു നോക്കാന്‍ പറഞ്ഞത്. ചെറിയൊരു ശ്രമം എന്ന രീതിയില്‍ ചെയ്ത ആ അനുകരണം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ആളുകള്‍ക്കിടയില്‍ തന്നെ തിരിച്ചറിയാനുള്ള എന്‍ട്രി അതിലൂടെ ലഭിച്ചുവെന്ന് രഘു കളമശേരി പറയുന്നു. 2006ല്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായപ്പോഴും 2011 ല്‍ രണ്ടാമതും…
Read More“പോയാല്‍ ഒരു ലൈക്ക്, കിട്ടുക 150 രൂപ’; വീണ്ടും തലപൊക്കി തട്ടിപ്പുസംഘം
കൊച്ചി: “പോയാല്‍ ഒരു ലൈക്ക്, കിട്ടുക 150 രൂപ…’ സമൂഹമാധ്യമങ്ങളില്‍ കാണുന്ന ഇത്തരം വാഗ്ദാനത്തില്‍ വീണു പോകരുതെന്ന മുന്നറിയിപ്പുമായി പോലീസ്. സമൂഹ മാധ്യമങ്ങള്‍ വഴി പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ലൈക്കും ഷെയറും കൂട്ടാന്‍ സഹായിക്കാം എന്ന വ്യാജേന എത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. ചെറിയ ഇരയെ ഇട്ടു വലിയ മീനിനെ പിടിക്കുക എന്ന തന്ത്രമാണ് ഇത്തരം തട്ടിപ്പുകാര്‍ പുറത്തെടുക്കുന്നത്.ആദ്യമാദ്യം ചെറിയ ജോലികള്‍ക്ക് തട്ടിപ്പുസംഘം അര്‍ഹിക്കുന്നതിനേക്കാള്‍ പ്രതിഫലം നല്‍കും. പ്രതിദിനം 10,000 രൂപയില്‍ അധികം സമ്പാദിക്കാം എന്ന പരസ്യം നടത്തിയാണ് തട്ടിപ്പിന്റെ ആദ്യ ചുവടുവപ്പ് നടത്തുക. ഇതില്‍ ആകൃഷ്ടരായി വരുന്നവരെ ഒരു ലിങ്ക് വഴി ടെലിഗ്രാം പേജില്‍ എത്തിക്കുകയും അവിടെ നിങ്ങളുടെ ചിത്രങ്ങള്‍ക്കും റീല്‍സുകള്‍ക്കും ലൈക്, ഷെയര്‍ ചെയ്ത സ്ക്രീന്‍ ഷോട്ട് അയച്ചാല്‍ നിശ്ചിത തുക ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിക്കും.…
Read Moreജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയത് മുൻമന്ത്രിയുടെ പിഎ; തട്ടിപ്പിന് ഇരയായവരിലേറെയും തൃശൂരുകാർ
കൊച്ചി: മുന്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിലെ കൂട്ടാളി ഇപ്പോഴും ഒളിവില്‍ തന്നെ. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. മുന്‍ മന്ത്രിയുടെ അസിസ്റ്റ് പ്രൈവറ്റ് സെക്രട്ടറി എറണാകുളം സ്വദേശി സതീഷ് ചന്ദ്രന് (66), ഇടനില നിന്നതായി കരുതുന്ന കോഴിക്കോട് നാദാപുരം സ്വദേശി സലിം (മൈമുദ് 50), പെരുമാനൂര്‍ ആലപ്പാട്ട് റോഡില്‍ ബിജു (38) എന്നിവരെ കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നാളെ കസ്റ്റഡിയില്‍ വാങ്ങും. വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ ചുരുള്‍ അഴിക്കാനാകുമെന്നാണ് പ്രതീക്ഷയിലാണ് പോലീസ് സംഘം. ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്ഥികളില്നിന്നും കോടികളാണ് സതീഷ് ചന്ദ്രന് തട്ടിയെടുത്തത്. കൊച്ചി മെട്രോയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞു മലപ്പുറം സ്വദേശിയായ അബ്ദുല്‍ ബാസിതില്‍ നിന്ന്…
Read Moreകടവന്ത്രയില്‍ യുവാവിനെ ആക്രമിച്ച് കവർച്ച സംഭവം; മോഷണക്കേസിലെ പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ
കൊച്ചി: കടവന്ത്രയില്‍ യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയില്‍. തൃശൂര്‍ സ്വദേശി ജിത്തു(24), തിരുവനന്തപുരം ചാക്കാ സ്വദേശി കണ്ണന്(25) എന്നിവരെയാണ് കടവന്ത്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അറസ്റ്റ് രേഖപ്പെടുത്തും. കണ്ണന്റെ പേരില്‍ മോഷണം, അടിപിടി ഉള്‍പ്പെടെ കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ ഒമ്പതിന് രാത്രി 10.45ന് കടവന്ത്ര എസ്ബിഐ ബാങ്കിന് സമീപമാണ് സംഭവം. മോഷ്ടാക്കളുടെ ആക്രമണത്തില്‍ പത്തനംതിട്ട റാന്നി സ്വദേശി ആദര്‍ശി(20)ന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. നഗരത്തില്‍ ലോജിസ്റ്റിക്സ് കോഴ്സ് പഠിക്കുന്ന ആദര്‍ശ് സാധനങ്ങള്‍ വാങ്ങാനായി രാത്രി കടയില്‍ പോകുന്നതിനിടെ ഫോണില്‍ സംസാരിച്ചുകൊണ്ടുനില്ക്കുമ്പോഴാണ് പ്രതികള്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടിയത്. ഇവരെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിക്കവെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പ്രതികള്‍ ആദര്‍ശിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ആദര്‍ശിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു.
Read Moreഗ്ലോറിയ ചിട്ടി തട്ടിപ്പ്; ഉയർന്ന പലിശ നൽകാമെന്ന വാഗ്ദാനത്തിൽ വീണത് നിരവധി പേർ; പരാതിക്കാരുടെ എണ്ണം അറുപതിലേക്ക്
കൊച്ചി: കോന്തുരുത്തി പള്ളിക്ക് സമീപം ഗ്ലോറിയ ചിറ്റ്സ് എന്ന ചിട്ടിക്കമ്പനി പണം തട്ടിയ കേസില്‍ എറണാകുളം സൗത്ത് പോലീസ് ഇന്നലെ ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പിന് ഇരയായ കോന്തുരുത്തി സ്വദേശിയാണ് പരാതി നല്‍കിയത്. ഇതോടെ പരാതിക്കാരുടെ എണ്ണം 61 ആയി.കേസുമായി ബന്ധപ്പെട്ട് തേവര കോന്തുരുത്തി കാട്ടിപ്പറമ്പില്‍ ബോണി(47), ടോണി (48) എന്നിവരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയും ഇവരുടെ മാതാവുമായ സിസിലി ഒളിവിലാണ്. പ്രായാധിക്യമുള്ള ഇവര്‍ അടുത്തയാഴ്ച ചോദ്യം ചെയ്യലിന് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ അറസ്റ്റ് നടപടികളിലേക്ക് കടക്കും. പ്രതികളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോന്തുരുത്തി പള്ളിക്ക് സമീപം ഗ്ലോറിയ ചിറ്റ്സ് എന്ന കമ്പനി വഴി ആളുകളെ കബളിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ്. ഭക്തിയുടെയും കൗണ്‍സിലിംഗിന്റെയും പേരില്‍ ആളുകളെ അടുപ്പിച്ച് ഇവരെ ചിട്ടിയില്‍ ചേര്‍ക്കുകയായിരുന്നു.…
Read More