ക​ട​വ​ന്ത്ര​യി​ല്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കവർച്ച സംഭവം; മോഷണക്കേസിലെ പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ല്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. തൃ​ശൂ​ര്‍ സ്വ​ദേ​ശി ജി​ത്തു(24), തി​രു​വ​ന​ന്ത​പു​രം ചാ​ക്കാ സ്വ​ദേ​ശി ക​ണ്ണ​ന്‍(25) എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യ ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ക​ണ്ണ​ന്‍റെ പേ​രി​ല്‍ മോ​ഷ​ണം, അ​ടി​പി​ടി ഉ​ള്‍​പ്പെ​ടെ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് രാ​ത്രി 10.45ന് ​ക​ട​വ​ന്ത്ര എ​സ്ബി​ഐ ബാ​ങ്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി ആ​ദ​ര്‍​ശി(20)ന്‍റെ ​ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ന​ഗ​ര​ത്തി​ല്‍ ലോ​ജി​സ്റ്റി​ക്‌​സ് കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന ആ​ദ​ര്‍​ശ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി രാ​ത്രി ക​ട​യി​ല്‍ പോ​കു​ന്ന​തി​നി​ടെ ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് പ്ര​തി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത് ഓ​ടി​യ​ത്.

ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്ക​വെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ള്‍ ആ​ദ​ര്‍​ശി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ദ​ര്‍​ശി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടേ​ണ്ടി​വ​ന്നു.

Related posts

Leave a Comment