ലാ​പ്‌​ടോ​പ്പ് മോ​ഷ​ണം ; യു​വ​തി​യെ മോ​ചി​പ്പി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​സ്എ​ച്ച്ഒ​യെ കൈ​യേ​റ്റം ചെ​യ്തു; ചികിത്സ തേടി എച്ച് എസ്ഐ

കൊ​ച്ചി: മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍നി​ന്ന് മോ​ചി​പ്പി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്എ​ച്ച്ഒ​യെ കൈ​യേ​റ്റം ചെ​യ്തു. അ​തി​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ എ​സ്എ​ച്ച്ഒ പ്ര​താ​പ് ച​ന്ദ്ര​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ലോ ​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക്കും സു​ഹൃ​ത്തി​നും പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി വി​ട്ട​യ​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്‌​റ്റേ​ഷ​നി​ല്‍ സം​ഭ​വം ന​ട​ന്ന​ത്.

ലി​സി ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​എ​ന്‍​എ​ന്‍ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​യി​ല്‍ അ​സി.​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​നി ത​സ്‌​നി​യെ(24) ക​മ്പ​നി​യു​ടെ ലോ​ക്ക​ര്‍ റൂ​മി​ല്‍‌​നി​ന്ന് ആ​പ്പി​ള്‍ ക​മ്പ​നി​യു​ടെ ലാ​പ്‌​ടോ​പ്പും ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഉ​ള്‍​പ്പെ​ടെ 1,70,000 രൂ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ഇ​വ​രു​ടെ സു​ഹൃ​ത്താ​യ എ​റ​ണാ​കു​ളം ലോ ​കോ​ള​ജ് ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ ഇ​ടു​ക്കി സ്വ​ദേ​ശി യു.​എ. അ​മീ​സും(24) ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ഇ​ടു​ക്കി സ്വ​ദേ​ശി കെ.​ആ​ര്‍. അ​മ​ലേ​ഷും(23) പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി.

ശ​മ്പ​ളം ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ത​സ്‌​നി ലാ​പ്‌​ടോ​പ്പ് എ​ടു​ത്ത​തെ​ന്നും പ​രാ​തി വ്യാ​ജ​മെ​ന്നും ആ​രോ​പി​ച്ച് ഇ​വ​ര്‍ പോ​ലീ​സു​മാ​യി വാ​ക്കു ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​യെ ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​സ്എ​ച്ച്ഒ​യെ കൈ​യേ​റ്റം ചെ​യ്തു.

ഇ​ത് സ്‌​റ്റേ​ഷ​നി​ല്‍ ഏ​റെ നേ​രം സം​ഘ​ര്‍​ഷ​ത്തി​ന് വ​ഴി​വ​ച്ചു. ഇ​തി​നി​ടെ സം​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ട​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ത​സ്‌​നി അ​ഭി​ഭാ​ഷ​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മൂ​ന്നു പേ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി​യ ശേ​ഷം വി​ട്ട​യ​ച്ചു.

Related posts

Leave a Comment