ഹേ​മ​ന്ദ് ആ​ര്‍.​ നാ​യ​രു​ടെ ഐ​ഡി​യ ക്ലി​ക്കാ​യി; ആ​സി​ഫ് അ​ലി​യു​ടെ ‘ചി​രി’ ചി​ത്ര​ത്തി​ന്‍റെ വി​വ​രം തേ​ടി​യെ​ത്തി​യ​ത് 193 കോ​ളു​ക​ള്‍

കൊ​ച്ചി: ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കേ​ര​ളം മു​ഴു​വ​ന്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത് ആ ​ചി​രി​യാ​ണ്. പൊ​തു​വേ​ദി​യി​ല്‍ അ​പ​മാ​നി​ത​നാ​യി​ട്ടും അ​തു മ​നോ​ഹ​ര​മാ​യി മ​റ​ച്ചു​വ​ച്ച് സ​ദ​സി​ന്‍റെ പ്രൗ​ഡി​ക്ക് ചേ​രും​വി​ധം പെ​രു​മാ​റി​യ ന​ട​ന്‍ ആ​സി​ഫ് അ​ലി​യു​ടെ ചി​രി. ആ ​ചി​രി ക​ണ്ട​വ​രു​ടെ ഉ​ള്ളൊ​ന്നു പൊ​ള​ളി. എ​ന്നാ​ല്‍ സ്‌​റ്റേ​റ്റ് പോ​ലീ​സ് മീ​ഡി​യ സെ​ന്‍ററി​ലെ ഹ​വി​ല്‍​ദാ​ര്‍ ഹേ​മ​ന്ദ് ആ​ര്‍.​നാ​യ​ര്‍ ആ ​ചി​രി​ക്ക് വേ​റൊ​രു അ​ര്‍​ഥ​മാ​ണ് ക​ണ്ട​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ ചി​രി ഹെ​ല്‍​പ് ലൈ​നി​ന്‍റെ മു​ഖ​ചി​ത്ര​മാ​യി ന​ട​ന്‍ ആ​സി​ഫ് അ​ലി​യു​ടെ ചി​രി​ക്കു​ന്ന ചി​ത്രം പോ​സ്റ്റ് ചെ​യ്യാം എ​ന്ന​താ​യി​രു​ന്നു അ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.45 ന് ​ഈ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​തോ​ടെ ചി​രി ഹെ​ല്‍​പ് ലൈ​നി​നെ​ക്കു​റി​ച്ച​റി​യാ​ന്‍ വി​ളി​ച്ച​ത് 193 ഫോ​ണ്‍ കോ​ളു​ക​ളാ​ണ്. പ്ര​തി​ദി​നം 10 മു​ത​ല്‍ 15 വ​രെ കോ​ളു​ക​ള്‍ മാ​ത്രം വ​രാ​റു​ള്ള ചി​രി ഹെ​ല്‍​പ് ലൈ​നി​ലേ​ക്ക് ഇ​ന്ന് രാ​വി​ലെ പ​ത്തു വ​രെ​യാ​ണ് 193 ഫോ​ണ്‍ കോ​ളു​ക​ളെ​ത്തി​യ​ത്. കു​ട്ടി​ക​ളി​ലെ…

Read More

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് സ്വ​ര്‍​ണ​വി​ല;കേ​ര​ള​ത്തി​ല്‍ പ​വ​ന് 55,000 രൂ​പ

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് സ്വ​ര്‍​ണ​വി​ല. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ വി​ല ഔ​ണ്‍​സി​ന് 2,450 ഡോ​ള​ര്‍ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് 2,482 ഡോ​ള​റി​ലേ​ക്ക് കു​തി​ച്ചെ​ങ്കി​ലും നേ​രി​യ കു​റ​വോ​ടെ 2,472 ഡോ​ള​റി​ല്‍ തു​ട​രു​ക​യാ​ണ്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 1.6 ശ​ത​മാ​നം കൂ​ടി​യ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ ഒ​രു ശ​ത​മാ​ന​ത്തി​ന് അ​ടു​ത്ത് മാ​ത്ര​മാ​ണ് വ​ര്‍​ധ​ന ഉ​ണ്ടാ​യ​ത്. ബ​ജ​റ്റ് പ്ര​തീ​ക്ഷ​യാ​ണ് കാ​ര​ണം. അ​തേ​സ​മ​യം കേ​ര​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല പ​വ​ന് 55,000 രൂ​പ​യി​ലെ​ത്തി. ഗ്രാ​മി​ന് 90 രൂ​പ​യും പ​വ​ന് 720 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,875 രൂ​പ​യും പ​വ​ന് 55,000 രൂ​പ​യു​മാ​യി. സം​സ്ഥാ​ന​ത്തെ റി​ക്കാ​ര്‍​ഡ് വി​ല വ​ര്‍​ധ​ന ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 20 ന് ​രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 6,890 രൂ​പ​യും പ​വ​ന് 55,120 രൂ​പ​യു​മാ​ണ്. യു​എ​സി​ല്‍ പ​ണ​പ്പെ​രു​പ്പം കു​റ​യു​ക​യും, പ​ണ​പ്പെ​രു​പ്പം ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മാ​യ ര​ണ്ടു ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​റ​യാ​ന്‍ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന ഫെ​ഡ​റ​ൽ റി​സ​ർ​വ് ചെ​യ​ർ​മാ​ൻ…

Read More

ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക്ക് ക്രൂ​ര​മ​ര്‍​ദ​നം; ര​ണ്ടു ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​യെ റാ​ഗ് ചെ​യ്ത് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ ര​ണ്ട് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. ഇ​ട​പ്പ​ള്ളി അ​മൃ​ത ഇ​ന്‍​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഗോ​വി​ന്ദ് (20), സു​ജി​ത്ത്(20) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​ജ​യ​കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ചേ​രാ​ന​ല്ലൂ​ര്‍ എ​സ്‌​ഐ സു​നി​ല്‍ ഇ​ന്ന് രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ള​ജി​നു പു​റ​ത്ത് വീ​ടെ​ടു​ത്തു താ​മ​സി​ക്കു​ന്ന പ്ര​തി​ക​ള്‍ ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യെ അ​വി​ടേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഹാ​ങ്ക​ര്‍​കൊ​ണ്ടും കൈ ​കൊ​ണ്ടും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ​ മ​ര്‍​ദ​ന​ത്തി​ല്‍ അ​വ​ശ നി​ല​യി​ലാ​യ വി​ദ്യാ​ര്‍​ഥി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കെ​തി​രേ ഇ​പ്പോ​ള്‍ മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ര്‍​ഥി പ​രാ​തി ന​ല്‍​കി​യി​രു​ന്നു. റാ​ഗിം​ഗ് ത​ന്നെ​യാ​യി​രു​ന്നു അ​ന്നും പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ​ത്. ഇ​തി​ന്‍റെ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​നാ​ണ് ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​യെ പ്ര​തി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ക്രൂ​ര​മാ​യി…

Read More

ക​ന​ത്ത മ​ഴ: പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ആ​ലു​വ ശി​വ​ക്ഷേ​ത്ര​വും മ​ണ​പ്പു​റ​വും വെ​ള്ള​ത്തി​ന​ടി​യി​ൽ

ആ​ലു​വ: ക​ന​ത്ത മ‍​ഴ​യെ തു​ട​ർ​ന്ന് പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നതിന് പിന്നാലെ ആ​ലു​വ ശി​വ​ക്ഷേ​ത്ര​വും മ​ണ​പ്പു​റ​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​. മ​ണ​പ്പു​റം ന​ട​പ്പാ​ല​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്. നാ​ളെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ലും 18ന് ​കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.  ഇ​ന്ന് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാ​ളെ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 18ന് ​എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 19ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലും മ​ഞ്ഞ അ​ല​ർ​ട്ടാ​ണ്.  

Read More

ക​ട​വ​ന്ത്ര​യി​ല്‍ അ​ച്ഛ​നെയും മ​ക​നെയും മ​ര്‍​ദി​ച്ച കേസ്;  സം​ഘ​ത്തി​ലെ ഒ​രാ​ള്‍ക്കൂടി അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ല്‍ അ​ച്ഛ​നേ​യും മ​ക​നേ​യും മ​ര്‍​ദി​ച്ച അ​യ​ല്‍​വാ​സി​ക​ളു​ടെ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ക​ട​വ​ന്ത്ര മ​ട്ട​മ്മ​ല്‍ സ്വ​ദേ​ശി ഹ​രി​കു​മാ​റി(30)​നെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ 12 നാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി​ക്കാ​ര​നാ​യ റി​ട്ട. നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ഭി​ഷേ​ക് ഘോ​ഷ് റോ​യി​യു​ടെ ര​ണ്ടു​മ​ക്ക​ള്‍ വ​ള​ര്‍​ത്തു​നാ​യ​യു​മാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ പ്ര​തി​ക​ളി​ലൊ​രാ​ളെ നോ​ക്കി നാ​യ കു​ര​ച്ച​തി​നെ തു​ട​ര്‍​ന്ന് ത​ര്‍​ക്കം ഉ​ണ്ടാ​യി. മ​ക്ക​ള്‍ വീ​ട്ടി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ഭി​ഷേ​ക് ഘോ​ഷ് അ​യ​ല്‍​ക്കാ​രാ​യ ഇ​വ​രോ​ട് ഇ​ക്കാ​ര്യം ചോ​ദി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ ഹ​രി​കു​മാ​റും മ​റ്റു ര​ണ്ടു ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് പ​രാ​തി​ക്കാ​ര​നെ​യും മ​ക​നെ​യും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ 13 വ​ര്‍​ഷം ജ​യി​ലി​ല​ട​ച്ച സം​ഭ​വം; ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധപ്പെ​ട്ട വി​ഷ​യം ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കൊ​ല​ക്കേ​സി​ല്‍ പ്ര​തി​ക​ളാ​ക്കി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ 13 വ​ര്‍​ഷം ജ​യി​ലി​ല​ട​ച്ച സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ്ര​തി​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​വും നി​യ​മ​പ​ര​വു​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ട​തി​നാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ക്കാ​വു​ന്ന​താ​ണെ​ന്നാ​ണ് കോ​ട​തി നി​ല​പാ​ട്. ഇ​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ ഭാ​ഗം കേ​ള്‍​ക്കാ​നാ​യി​ട്ടാ​ണ് ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​ത്. 2011ല്‍ ​ഇ​ടു​ക്കി ദേ​വി​കു​ളം കു​ണ്ട​ല സാ​ന്‍റോ​സ് കോ​ള​നി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പ​ള​നി​സ്വാ​മി​യെ​യും അ​ന്ന് 16ഉം 17​ഉം വ​യ​സ് മാ​ത്രം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​ക്കി​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്താ​തെ ഇ​രു​വ​ര്‍​ക്കും പ്രാ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി​ഐ​മാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നും ജ​സ്റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, ജ​സ്റ്റി​സ് ജി.​ഗി​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read More

കുടുംബ വഴക്കിനെ തുടർന്ന് ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ന്ന​ശേ​ഷം ഭ​ർ​ത്താ​വ് തൂ​ങ്ങി മ​രി​ച്ചു

പ​റ​വൂ​ർ: ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് തൂ​ങ്ങി മ​രി​ച്ചു. ഘ​ണ്ഠ​ക​ർ​ണ​ൻ വെ​ളി കൊ​ളേ​പ്പാ​ടം റോ​ഡ് ഡ്രീം​സ് വി​ല്ല​യി​ൽ വാ​ല​ത്ത് വി​ദ്യാ​ധ​ര​ൻ (70) ആ​ണ് ഭാ​ര്യ വ​ന​ജ​യെ (66) ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തൂ​ങ്ങി മ​രി​ച്ച​ത്. ര​ണ്ട​ര​വ​ർ​ഷം മു​മ്പാ​ണ് ഇ​വ​ർ ഇ​വി​ടെ താ​മ​സം തു​ട​ങ്ങി​യ​ത്. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ഏ​ജ​ൻ​സി​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് വി​ദ്യാ​ധ​ര​ൻ. ന​ന്ത്യാ​ട്ടു​കു​ന്നം ഗാ​ന്ധി മ​ന്ദി​ര​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യി വി​ര​മി​ച്ച​യാ​ളാ​ണ് വ​ന​ജ. കാ​ഴ്ച​ക്കു​റ​വ് ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് മാ​ന​സി​ക​മാ​യ ചി​ല പ്ര​ശ്ന​ങ്ങ​ൾ വ​ന​ജ​യ്‌​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തു​മൂ​ലം ചി​ല പ്ര​ശ്ന​ങ്ങ​ൾ ഇ​വ​ർ​ക്കി​ട​യി​ലു​ണ്ടാ​കു​ക​യും വ​ഴ​ക്കു​ണ്ടാ​കു​ക​യും പ​തി​വാ​യി​രു​ന്നു. സ​മീ​പ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​വ​രു​ടെ മ​ക​ൾ ദി​വ്യ രാ​വി​ലെ അ​മ്മ​യെ ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും കി​ട്ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ര​ണ വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്. മ​റ്റൊ​രു മ​ക​ൾ ദീ​പ ച​ങ്ങ​നാ​ശേ​രി​യി​ലാ​ണ് താ​മ​സം. മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Read More

ല​ക്ഷ​ദ്വീ​പി​ൽ നി​ന്ന് ആം​ബ​ര്‍‌​ഗ്രി​സ് വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച​ത് ക​ള​മ​ശേ​രി സ്വ​ദേ​ശി​ക്കു​വേ​ണ്ടി; കൂട്ടുപ്രതികളെ തേടി പോലീസ്

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ല്‍‌​നി​ന്നും വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ തി​മിം​ഗ​ല ദ​ഹ​നാ​വ​ശി​ഷ്ടം (ആം​ബ​ര്‍‌‌​ഗ്രി​സ്) കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത് ക​ള​മ​ശേ​രി സ്വ​ദേ​ശി​ക്ക് വി​ല്ക്കാ​നെ​ന്ന് സൂ​ച​ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മു​ഖ്യ​പ്ര​തി ല​ക്ഷ​ദ്വീ​പ് ആ​ന്ത്രോ​ത്ത് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ഷാ​ഖി​ന്‍റെ (31) മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ള​മ​ശേ​രി സ്വ​ദേ​ശി​യു​ടെ മൊ​ഴി വ​നം​വ​കു​പ്പ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സം​ഭ​വ​ത്തി​ലെ കൂ​ടു​ത​ല്‍ ക​ണ്ണി​ക​ളെ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ആം​ബ​ര്‍‌​ഗ്രി​സി​ന്‍റെ വി​ൽ​പ്പ​ന വൈ​കി​യ​തോ​ടെ മു​ഹ​മ്മ​ദ് ഇ​ത് ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി പോ​ലീ​സു​കാ​രെ ഏ​ല്‍​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. വി​ൽ​പ്പ​ന​യ്ക്ക് മു​മ്പ് എ​ത്തി​ച്ച സാ​മ്പി​ള്‍ മാ​ത്ര​മാ​യി​രു​ന്നു പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് ഇ​യാ​ള്‍ വ​നം​വ​കു​പ്പി​ന് മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് മു​ങ്ങി​യ മു​ഹ​മ്മ​ദി​നെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വി​മാ​ന​മാ​ര്‍​ഗ​മാ​ണ് കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്. മു​ഹ​മ്മ​ദ് കൊ​ച്ചി വി​ട്ട​തി​ന് പി​ന്നാ​ലെ വ​നം​വ​കു​പ്പ് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​ട്രേ​ഷ​നി​ല്‍ വി​വ​രം കൈ​മാ​റി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം ഇ​ന്ന​ലെ രാ​വി​ലെ ക​പ്പ​ലി​ല്‍ ചെ​ന്നി​റ​ങ്ങി​യ ഇ​യാ​ളെ ല​ക്ഷ​ദ്വീ​പ് പോ​ലീ​സ്…

Read More

തി​മിം​ഗ​ലഛ​ര്‍​ദി പി​ടി​കൂ​ടി​യ കേ​സ്; ര​ണ്ട് ല​ക്ഷ​ദ്വീ​പ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ലെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ല്‍ നി​ന്ന് തി​മിം​ഗ​ല ഛര്‍​ദി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ല​ക്ഷ​ദ്വീ​പ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റി​ല്‍. അ​ഗ​ത്തി ആ​ന്ത്രോ​ത്ത് സ്വ​ദേ​ശി​ക​ളാ​യ നൗ​ഷാ​ദ് ഖാ​ന്‍, ജാ​ഫ​ര്‍ എ​ന്നി​വ​രെ​യാ​ണ് കോ​ട​നാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ആ​ര്‍. അ​ദീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ക​ട​വ​ന്ത്ര പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ന്ന​ര​കി​ലോ വ​രു​ന്ന തി​മിം​ഗ​ല ഛര്‍​ദി ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ക്കു​ക​യും അ​ധി​കം പ​ഴ​ക്ക​മി​ല്ലാ​ത്ത തി​മിം​ഗ​ല ഛര്‍​ദി പി​ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. വാ​റ​ണ്ട് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കൊ​ച്ചി​യി​ല്‍ എ​ത്തി​യ​താ​ണെ​ന്നാ​ണ് പി​ടി​യി​ലാ​യ​വ​ര്‍ മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ആ​ന്ത്രോ​ത്ത് സ്വ​ദേ​ശി ഒ​രു ക​വ​ര്‍ ഏ​ല്‍​പി​ച്ചി​രു​ന്ന​താ​യും വെ​ള്ളി​യാ​ഴ്ച സു​ഹൃ​ത്തെ​ത്തി വാ​ങ്ങു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നു​മാ​ണ് ഇ​വ​ര്‍ ന​ല്‍​കി​യ മൊ​ഴി. ക​വ​റി​ല്‍ തി​മിം​ഗ​ലഛ​ര്‍​ദി​യാ​യി​രു​ന്നു​വെ​ന്ന് ത​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ലെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍ പ​റ​ഞ്ഞു. ക​വ​ര്‍ ഏ​ല്‍​പി​ച്ച​യാ​ള്‍ ഉ​ച്ച​ക്കു​ള്ള ക​പ്പ​ലി​ല്‍…

Read More

സ്ഥാ​പ​ന​ത്തി​ന്‍റെ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചു; 12 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ദേ​ശയാ​ത്ര ന​ട​ത്താ​മെ​ന്നും സ്ഥാ​പ​ന​ത്തി​ന്‍റെ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചും 12,06,513 രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം വാ​ഴ​ക്കു​ളം ക​ള​ത്തി​ല്‍​പ്പ​റ​മ്പി​ല്‍ സി​ജു വ​ര്‍​ഗീ​സി(37)​നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ 50കാ​ര​നാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. ക​ലൂ​രി​ലു​ള്ള ഹോ​ളി​ഡേ മേ​ക്ക​ര്‍ എ​ന്ന ടൂ​റി​സ്റ്റ് സ്ഥാ​പ​ന​ത്തി​ന്റെ ന​ട​ത്തി​പ്പു​കാ​ര​നാ​യ പ്ര​തി പ​രാ​തി​ക്കാ​ര​നെ വി​ദേ​ശ​ത്ത് ടൂ​ര്‍ കൊ​ണ്ടു​പോ​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച് 6,05,000 രൂ​പ ആ​ദ്യം ത​ട്ടി​യെ​ടു​ത്തു. പി​ന്നീ​ട് സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ര്‍​ട്ണ​ര്‍ ആ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് 6,01,513 രൂ​പ കൂ​ടി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2023 ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ ഇ​ന്ന​ലെ വ​രെ​യാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ജി. പ്ര​താ​പ് ച​ന്ദ്ര​ന്‍, എ​സ്‌​ഐ​മാ​രാ​യ ടി.​എ​സ്.​ര​തീ​ഷ്, പി.​ജെ സ​ന്തോ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More