കൊച്ചി: കോതമംഗലം ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിലാണ്. മൃതദേഹത്തില്‍ വസ്ത്രവും ആഭരണങ്ങളും ഉണ്ടായിരുന്നില്ല. അതേസമയം, വേങ്ങൂര്‍ സ്വദേശിനിയെ (61) കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായതായി സംബന്ധിച്ച് കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്. ഇവരുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും മൃതദേഹം അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഈ സ്ത്രീയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ദേശീയപാതയ്ക്ക് അടുത്ത് മൃഗാശുപത്രിക്കു സമീപമുള്ള വീടിന്റെ വര്‍ക്ക് ഏരിയയോടു ചേര്‍ന്നുള്ള ഓടയുടെ മാന്‍ഹോള്‍ വഴിയാണു മൃതദേഹം തിരുകിക്കയറ്റിയത്. കുറുപ്പംപടി സ്വദേശി വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില വീടും മുന്‍പിലുള്ള ഹോട്ടലും. ഹോട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. വൈദികന് വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പരിസരത്ത്…
Read MoreCategory: Kochi
വൈദ്യുതി സുരക്ഷാ ബോധവത്ക്കരണം; സ്കൂള്‍ അധ്യാപകര്‍ക്ക് പരിശീലന പരിപാടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
കൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് വൈദ്യുതി സുരക്ഷാ ബോധവത്കരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ജൂലൈ 17 ന് കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് സ്കൂള്‍ വളപ്പില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബോധവത്കരണക്ലാസ് ഒരുക്കുന്നത്. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയും (ഇഎംസി) ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പും സംയുക്തമായി ചേര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ അധ്യാപകര്‍ക്കുമായി വൈദ്യുതി സുരക്ഷയും ഊര്‍ജ സംരക്ഷണവും എന്ന വിഷയത്തില്‍ ഏകദിന ശില്പശാലയാണ് സംഘടിപ്പിക്കുന്നത്. രണ്ടു ഘട്ടങ്ങളായാണ് ശില്പശാല നടത്തുന്നത്. ആദ്യഘട്ടമായ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി 23 ന് തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനിറ്റോറിയം സെമിനാര്‍ ഹാള്‍ നടക്കും. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 100 അധ്യാപകരെ പങ്കെടുപ്പിച്ച് നടത്തുന്ന ശില്പശാലയില് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയുടെ യുട്യൂബ്, ഫേസ്ബുക്ക് പേജുകള്‍ വഴി പരിശീലന പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടാകും. ഇത് സംസ്ഥാനത്തെ എല്ലാ…
Read Moreനിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തില്‍ കേസ് എടുക്കില്ലെന്നു പോലീസ്
കൊച്ചി: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനം.മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകള്‍ പരാതിക്കാരന് ഹാജരാക്കിയിട്ടില്ലെന്നുമാണ് പോലീസ് വിലയിരുത്തല്‍. ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്ന് പോലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. കൂടുതല്‍ തെളിവുകള്‍ പരാതിക്കാരന് നല്‍കുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താല്‍ മാത്രം തുടര്‍നടപടി മതിയെന്നും പോലീസിന് നിയമപദേശം കിട്ടിയെന്നാണ് സൂചന. വിവാദ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതിനു പിന്നാലെ രാഹുലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയത്. തനിക്കെതിരെ എവിടെയും പരാതിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് പരാതിയിലെ വിവരങ്ങള്‍ പുറത്തു വന്നത്. യുവതിയുമായി രാഹുല്‍ നടത്തി എന്നവകാശപ്പെടുന്ന ഫോണ്‍…
Read Moreവിവാഹ വാഗ്ദാനം നല്കി പീഡനം; പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
കൊച്ചി: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. അടിമാലി ഉറുമ്പില്‍ വീട്ടില്‍ ആല്‍ബര്‍ട്ട് എ. സുനിലിനെയാണ് (31) എറണാകുളം പോക്സോ കോടതി ജഡ്ജി കെ.എന്‍. പ്രഭാകരന് ശിക്ഷിച്ചത്. പ്രതി 2015 ഏപ്രില്‍ 28ന് യുവതിയെ അമ്മയെ കാണാനെന്ന് വിശ്വസിപ്പിച്ച് ബന്ധുവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ചേരാനെല്ലൂര്‍ സിഐ കെ.ആര്. രൂപേഷ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
Read Moreപറവൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം: റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളെ ചോദ്യം ചെയ്യുന്നത് തുടരുന്നു
കൊച്ചി: എറണാകുളം പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥന് പ്രദീപിന്റെ മകളെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇവരെ പ്രതി ചേര്‍ക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയുമുണ്ടായിരുന്നുവെന്നാണ് മൊഴി. റിട്ട: പോലീസ് ഉദ്യോഗസ്ഥന് പ്രദീപിന്റേയും ഭാര്യ ബിന്ദുവിന്റേയും മകള്‍ ദീപയെ ഇന്നലെ ഇവരുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള കലൂര്‍ കതൃക്കടവിലെ ഇരുചക്രവാഹന ഷോറൂമിലെത്തി പറവൂര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി വൈകി മജിസ്ട്രേറ്റിന്റെ പ്രത്യേക ഉത്തരവുമായി എത്തിയ പോലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുത്ത് പറവൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.അതേസമയം, പ്രദീപും ഭാര്യ ബിന്ദുവും നിലവില്‍ ഒളിവിലാണ്. പണം കടം നല്കിയവരില് നിന്നുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് കോട്ടുവളളി സൗത്ത് റേഷന്‍ കടയ്ക്ക് സമീപം പുളിക്കത്തറ വീട്ടില്‍…
Read Moreവട്ടിപ്പലിശക്കാരുടെ ഭീഷണിയില്‍ വീട്ടമ്മ പുഴയില്‍ ചാടി മരിച്ച സംഭവം; പരാതി നല്‍കിയിട്ടും പോലീസ് ഇടപെടലുണ്ടായില്ലെന്ന് കുടുംബം
കൊച്ചി: എറണാകുളം കോട്ടുവള്ളിയില്‍ വട്ടിപ്പലിശക്കാരിയായ അയല്‍വാസിയില്‍ നിന്നുണ്ടായ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇടപെടല്‍ ഉണ്ടായില്ലെന്ന ആരോപണവുമായി കുടുംബം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയില്‍ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്. പോലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭര്‍ത്താവ് ബെന്നി പറയുന്നത്. റിട്ടയേഡ് പോലീസ് ഉദ്യോസ്ഥനും അയല്‍വാസിയുമായ പ്രദീപും ഭാര്യ ബിന്ദുവും അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. 2022ല്‍ പത്ത് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയത്. അഞ്ച് ലക്ഷം വച്ച് രണ്ട് ഗഡുക്കളായാണ് തുക വാങ്ങിയത്. പിന്നീട് ഇവര്‍ തുക തിരിച്ചു നല്‍കിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട്…
Read Moreവളഞ്ഞമ്പലത്തെ മൊബൈല്‍ഷോപ്പില്‍ കവര്‍ച്ച; സിസിടിവിയിൽ മുഖംമറച്ച മൂന്നുപേരുടെ ദൃശ്യം; പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: എറണാകുളം വളഞ്ഞമ്പലത്തെ മൊബൈല്‍ഷോപ്പില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഷോപ്പിന്റെ ഇരുമ്പുഷട്ടറും ഗ്ലാസ് വാതിലും തകര്‍ത്ത് ഒന്നരലക്ഷം രൂപയുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളുമാണ് കവര്‍ന്നത്. വളഞ്ഞമ്പലം ദേവീക്ഷേത്രത്തിന് സമീപത്ത് ഇടക്കൊച്ചി സ്വദേശി അഭിലാഷിന്റെ ഉമടസ്ഥതയിലുള്ള ‘ഹോപ്പ്ടെക്ക് മൊബൈല്‍ വേള്‍ഡി’ല്‍ ഞായറാഴ്ച പുലര്‍ച്ചെ 5.45നായിരുന്നു മോഷണം നടന്നത്. മൂന്നു യുവാക്കളടങ്ങിയ സംഘം ഷട്ടറിന്റെ പൂട്ടുകള്‍ പൊളിച്ച ശേഷം ഗ്ലാസ് വാതിലിന്റെ താഴത്തെ പാനലിലെ പാളി തകര്‍ത്താണ് അകത്ത് കടന്നത്. മൊബൈല്‍ഫോണുകളും പവര്‍ബാങ്കുകളും ഇയര്പാഡുകളും ആക്സസറീസും ഉള്‍പ്പെടെ കവര്‍ന്നു. സര്‍വീസിനായി ആള്ക്കാര് ഏല്‍പ്പിച്ച സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെയാണു മോഷണം പോയത്. കടയ്ക്ക് എതിര്‍വശത്തുള്ള വീട്ടിലെ സിസിടിവിയില്‍ നിന്ന് മൂന്ന് യുവാക്കളില്‍ രണ്ട് പേര് റോഡിന് സമീപം നിലയുറപ്പിച്ച് വാഹനങ്ങളും ആള്‍ക്കാരും വരുമ്പോള്‍ പൂട്ട് പൊളിക്കുന്ന യുവാവിന് മുന്നറിയിപ്പു നല്കുന്ന…
Read Moreപള്ളിപ്പുറം കാറ്റാടി ബീച്ചില്‍ ആനയുടെ ജഡം കരയ്ക്കടിഞ്ഞ സംഭവം; ഫോറസ്റ്റ് വിഭാഗം അന്വേഷണം ആരംഭിച്ചു
വൈപ്പിന്‍: പള്ളിപ്പുറം കാറ്റാടി ബീച്ചില്‍ ആനയുടെ ജഡം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ഫോറസ്റ്റ് വിഭാഗം അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച തീരത്തടിഞ്ഞ ആനയുടെ ജഡം പിന്നീട് ഒഴുകി കടല്‍ ഭിത്തിയുടെ ഇടയിലേക്ക് പോയതിനെ തുടര്‍ന്ന് അഴീക്കോട് ഹോസ്റ്റല്‍ പോലീസിന്റേയും നാട്ടുകാരുടെയും സഹായത്താല്‍ വളരെ കഷ്ടപ്പെട്ടാണ് കരയിലേക്കെടുത്തത്. ഫോറസ്റ്റ് വെറ്റിനറി ഓഫീസേര്‍സ് ടീമിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചശേഷം ജഡം പഞ്ചായത്തിന്റെ അനുമതിയുടെ പള്ളിപ്പുറത്ത് തന്നെ സംസ്കരിച്ചു.രണ്ടാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന ജഡം അഴുത്ത് അളിഞ്ഞ നിലയിലായിരുന്നു. ചെവികള്‍ അഴുത്ത് നഷ്ടപ്പെട്ടിരുന്നതിനാല്‍ പ്രായം കൃത്യമായി കണക്കാക്കാന്‍ സാധിച്ചില്ലെങ്കിലും 10 വയസില്‍ താഴെയുള്ള ആനയാണെന്നാണ് വെറ്റിനറി ഓഫീസര്‍മാര്‍ അറിയിച്ചത്. മലയാറ്റൂര്‍ മണികണ്ഠന് ചാല് ഭാഗത്ത് നിന്നും ഒഴുകി എത്തിയതാണ് ഈ ജഡം എന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.
Read More‘ശ്വേത മേനോന് എതിരായ പരാതിയില്‍ എനിക്കു പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിര്‍ത്തും’: ബാബുരാജ്
കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിര്‍ത്തുമെന്ന് നടന് ബാബുരാജ്. ‘അമ്മ’ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേത മേനോന് എതിരായ കേസ് അനേഷിക്കണമെന്ന് ബാബുരാജ് വ്യക്തമാക്കി.‘അഭിപ്രായ വ്യത്യാസങ്ങള്‍ അകത്ത് പറയേണ്ടതാണ്, അത് പറയും. സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്നും ആരോപണങ്ങള്‍ വരുമ്പോള്‍ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് മാറി നിന്നത്. ശ്വേതയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് എനിക്കുള്ളത്. ശ്വേതയുടെ കേസിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാല്‍ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്’ – ബാബുരാജ് കൊച്ചിയില്‍ പറഞ്ഞു.
Read Moreകോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; പ്രതിക്കെതിരേ കൂടുതല്‍ തെളിവുകള്‍; മാതാപിതാക്കള്‍ ഒളിവില്‍
കൊച്ചി: കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാംപ്രതി ആലുവ പാനായിക്കുളം സ്വദേശി റമീസിനെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. നിര്‍ണായകമായ വാട്സ്ആപ്പ് ചാറ്റുകളും ഫോട്ടോകളും ലഭിച്ചുവെന്നാണ് വിവരം. ഇയാളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇയാളുടെ ആലുവയിലെ വീട്ടില്‍ പെണ്‍കുട്ടി എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്യുമെന്നും അറിയുന്നു. റമീസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ പൊലീസ് നിയമോപദേശം തേടി വരികയാണ്. കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. മാതാപിതാക്കള്‍ ഒളിവില്‍ അതേസമയം റമീസിന്റെ മാതാപിതാക്കള്‍ വീടു പൂട്ടി ഒളിവില്‍ പോയിരിക്കുകയാണ്. റമീസ് അറസ്റ്റിലായതിനു പിന്നാലെ വീടു പൂട്ടി ഒളിവില്‍പ്പോകുകയായിരുന്നു. ഇവര്‍ പോകാന്‍ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്താല്‍ മൊഴി രേഖപ്പെടുത്തി അറസ്റ്റ്…
Read More