പീ​ഡി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി വീ​ണ്ടും പീ​ഡ​നം; അ​ട്ടാ​ണി അ​നീ​ഷും കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ൽ

കൊ​ച്ചി: കു​പ്ര​സി​ദ്ധ ഗു​ണ്ട മൂ​ന്നു മാ​സം മു​മ്പ് പീ​ഡി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി യു​വ​തി​യെ വീ​ണ്ടും ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ട്ടാ​ഞ്ചേ​രി പു​തി​യ​റോ​ഡ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ട്ടാ​ണി അ​നീ​ഷ് (43), ഇ​യാ​ളു​ടെ കൂ​ട്ടാ​ളി കൊ​ല്ലം മ​യ്യ​നാ​ട് സ്വ​ദേ​ശി ഫി​റോ​സ് ഖാ​ൻ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ര​ണ്ടാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ന്‍റെ മൊ​ഴി എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദ്യം അ​ട്ടാ​ണി അ​നീ​ഷ് പീ​ഡി​പ്പി​ച്ച വി​വ​രം യു​വ​തി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ 22കാ​രി​യെ ക​ഴി​ഞ്ഞ 21ന് ​എ​സ്ആ​ർ​എം റോ​ഡി​ലെ ഹോ​ട്ട​ലി​ലെ​ത്തി​ച്ച് എം​ഡി​എം​എ കു​ത്തി​വ​ച്ച​ശേ​ഷം ഫി​റോ​സ് ഖാ​ൻ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സി​ഡ​ബ്ല്യു​സി​യി​ൽ നി​ന്ന് വ​ള​ർ​ന്ന യു​വ​തി പ്രാ​യ​പൂ​ർ​ത്തി​യാ​യ ശേ​ഷം എ​റ​ണാ​കു​ള​ത്തെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ ക​ട​യി​ൽ അ​ർ​ധ​രാ​ത്രി ചാ​യ കു​ടി​ക്കാ​നെ​ത്തി​യ യു​വ​തി​യെ ഫി​റോ​സ് എ​സ്ആ​ർ​എം റോ​ഡി​ലെ ലോ​ഡ്ജി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി എം ​ഡി​എം​എ കു​ത്തി വ​ച്ച ശേ​ഷം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. അ​ട്ടാ​ണി അ​നീ​ഷ് മു​മ്പ്…

Read More

കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ത​ട​സം; ക്വീ​ന്‍​സ് വാ​ക്ക്‌​വേ​യി​ല്‍ കി​യോ​സ്‌​കു​ക​ള്‍ ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ചാ​ത്യാ​ത്ത്-​ഗോ​ശ്രീ റോ​ഡി​ല്‍ ക്വീ​ന്‍​സ് വാ​ക്ക്‌​വേ​യു​ടെ ഭാ​ഗ​മാ​യ ന​ട​പ്പാ​ത​യി​ല്‍ ഭ​ക്ഷ​ണ കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ത​ട​യി​ട്ട് ഹൈ​ക്കോ​ട​തി. ത​ട​സ​മി​ല്ലാ​തെ ന​ട​ക്കു​ക​യെ​ന്ന​ത് മൗ​ലി​കാ​വ​കാ​ശ​മാ​യ​തി​നാ​ല്‍ ന​ട​പ്പാ​ത​യി​ല്‍ കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ല്‍ പോ​കു​മെ​ന്ന് ന​ട​പ്പാ​ത​യു​ടെ ഉ​ട​മ​സ്ഥ​രാ​യ ഗോ​ശ്രീ ഐ​ല​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി (ജി​ഡ) അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഗോ​ശ്രീ ഒ​ന്നാം പാ​ല​ത്തി​ന് സ​മീ​പ​ത്ത​മാ​യി ചാ​ത്യാ​ത്ത്-​ഗോ​ശ്രീ റോ​ഡി​ലെ വാ​ക്ക്‌​വേ​യി​ല്‍ കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ജി​ഡ​യാ​ണ് ക​രാ​ര്‍ ക്ഷ​ണി​ച്ച​ത്. ഇ​തു പ്ര​കാ​രം 20 ക​ട​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ 80 ല​ക്ഷം രൂ​പ​യ്ക്ക് സ്ഥ​ലം വി​ട്ടു​ന​ല്‍​കി. ഇ​തി​ല്‍ പ​ല​രും ക​ട​ക​ള്‍ നി​ര്‍​മി​ച്ച് വ്യാ​പാ​ര​വും ആ​രം​ഭി​ച്ചു. രാ​ത്രി സ​മ​യ​ത്ത് ക്വീ​ന്‍​സ് വാ​ക്ക്‌​വേ​യി​ലെ സ​ന്ദ​ര്‍​ശ​ക​രും ഭ​ക്ഷ​ണ​പ്രി​യ​രും കി​യോ​സ്‌​കു​ക​ളി​ലെ​ത്തി ന​ട​പ്പാ​ത​യി​ലും റോ​ഡി​ലും ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് കാ​ട്ടി സ​മീ​പ​ത്തെ തൃ​ത്വം അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നാ​ണ് ഹ​ര്‍​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ന​ഗ​ര​ത്തി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് വാ​ക്ക്‌​വേ നി​ര്‍​മി​ച്ച​തെ​ന്നും ഇ​വി​ടെ കി​യോ​സ്‌​കു​ക​ള്‍​ക്ക് അ​നു​മ​തി…

Read More

വി​ല​യി​ടി​വിൽ റം​ബൂ​ട്ടാ​ന്‍ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍; സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യം

കോ​ത​മം​ഗ​ലം: റം​ബൂ​ട്ടാ​ന്‍ വി​ല​യി​ടി​വി​നെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ർ​ഷ​ക​ർ.ഇ​ക്കു​റി വി​പ​ണി​യി​ല്‍ റം​ബൂ​ട്ടാ​ന്‍ ക​ച്ച​വ​ട​ക്കാ​ര്‍ കു​റ​ഞ്ഞ​തും കാ​ലാ​വ​സ്ഥ പ്ര​ശ്ന​വു​മാ​ണ് വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​യ​ത്. റ​ബ​റി​ന് ഉ​ണ്ടാ​യ വി​ല​യി​ടി​വും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​ത്തെ​യും ക​ര്‍​ഷ​ക​ര്‍ വ്യാ​പ​ക​മാ​യി റ​ബ​ര്‍ വെ​ട്ടി​മാ​റ്റി റം​ബൂ​ട്ടാ​ന്‍ കൃ​ഷി ചെ​യ്യു​ക​യാ​യി​രു​ന്നു. സ്ഥ​ല പ​രി​മി​തി​യു​ള്ള​വ​രും വീ​ട്ടു​മു​റ്റ​ത്ത് ഒ​ന്നും ര​ണ്ടും റം​ബൂ​ട്ടാ​ന്‍ കൃ​ഷി ചെ​യ്തു. ഇ​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ റം​ബൂ​ട്ടാ​ന്‍ പ​ഴ​ത്തി​ന്‍റെ ആ​വ​ശ്യ​ക്കാ​ര്‍ കു​റ​ഞ്ഞ​തും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ക​യ​റ്റു​മ​തി ചെ​യ്യാ​ത്ത​തും ഉ​ല്‍​പ്പാ​ദ​നം വ​ർ​ധി​ച്ച​തും ഡി​മാ​ൻ​ഡ് കു​റ​യു​വാ​നി​ട​യാ​ക്കി​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​ഴ​ങ്ങ​ള്‍ പ​റി​ച്ച് ക​ഴി​ഞ്ഞ് കൂ​ടു​ത​ല്‍ ദി​വ​സം ക​ള​ര്‍ മാ​റാ​തെ​യും കേ​ടു​കൂ​ടാ​തെ​യും സൂ​ക്ഷി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ക്കു​റ​വും പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടി. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ റ​മ്പൂ​ട്ടാ​ന്‍ കാ​യ്ച്ച് തു​ട​ങ്ങി സീ​സ​ണ്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ ത​ന്നെ ക​ച്ച​വ​ട​ക്കാ​രെ​ത്തി വി​ല​യു​റ​പ്പി​ച്ച് അ​ഡ്വാ​ന്‍​സ് ന​ല്‍​കി ചെ​ടി​ക​ളി​ല്‍ വ​ല​യി​ട്ട് സം​ര​ക്ഷി​ച്ച് യ​ഥാ​സ​മ​യം പ​ഴ​ങ്ങ​ള്‍ പ​റി​ച്ച്…

Read More

വി​ദ്യാ​ര്‍​ഥി​നി​യെ ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​ച്ച് പീ​ഡ​നം; വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പ​ത്തൊ​മ്പ​തു​കാ​ര​നാ​യ യു​വാ​വ് പി​ടി​യി​ൽ

ചെ​റാ​യി: വി​ദ്യാ​ര്‍​ഥി​നി​യെ ബം​ഗ്ലൂ​രു​വി​ല്‍ കൊ​ണ്ടു​പോ​യി ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.അ​യ്യ​മ്പി​ള്ളി അ​ഴി​ക്ക​നാ​ട്ട് വീ​ട്ടി​ല്‍ രോ​ഹി​ത് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് മു​ന​മ്പം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബം​ഗ്ലൂ​രു​വി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ​യും വി​ദ്യാ​ര്‍​ഥി​നി​യെ​യും ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

അ​ങ്ക​ണ​വാ​ടി​യി​ലെ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി​യു​ടെ അ​മ്മ​യാ​യ അ​ധ്യാ​പി​ക​യെ ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: അ​ങ്ക​ണ​വാ​ടി​യി​ല്‍ മൂ​ന്ന​ര വ​യ​സു​കാ​രി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യു​ടെ അ​മ്മ​യാ​യ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ലൈം​ഗി​കാ​തി​ക്ര​മ​ത്തെ കു​റി​ച്ച് അ​ധ്യാ​പി​ക​യ്ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. അ​ധ്യാ​പി​ക​യെ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. അ​ങ്ക​ണ​വാ​ടി ആ​യ​യു​ടെ മൊ​ഴി​യും പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി കാ​ശി​നാ​ഥ​നെ ആ​ലു​വ​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് ഇ​ന്ന​ലെ എ​ള​മ​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കൊ​ച്ചി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ല്‍ നാ​ലു ദി​വ​സം മു​മ്പാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​ത് മാ​താ​പി​താ​ക്ക​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​നി​താ ശി​ശു വി​ക​സ​ന മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം വ​കു​പ്പ് ജോ​യി​ന്‍റ് ഡ​റ​ക്ട​ര്‍, നി​ര്‍​ഭ​യ സെ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍, ഐ​സി​പി​എ​സ്…

Read More

വൈ​പ്പി​നി​ലെ സ്വ​കാ​ര്യ ഷി​പ്പ്‌യാ​ര്‍​ഡി​ല്‍ ക​പ്പ​ലി​ന് തീ​പി​ടി​ച്ചു; അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല

വൈ​പ്പി​ന്‍: എ​റ​ണാ​കു​ളം വൈ​പ്പി​നി​ലെ സ്വ​കാ​ര്യ ഷി​പ്പ്‌​യാ​ര്‍​ഡി​ല്‍ തീ​പി​ടി​ത്തം. ഫോ​ര്‍​ട്ട് വൈ​പ്പി​നി​ലെ സി​ബ്ലൂ ഷി​പ്പ്‌​യാ​ര്‍​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ക​ഴി​ഞ്ഞ കി​ട​ന്നി​രു​ന്ന എം.​എ​സ്. വി​ശാ​ലാ​ക്ഷി എ​ന്ന ക​പ്പ​ലി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ല്‍ ക​പ്പ​ലി​ന​ക​ത്തെ ഒ​രു ഭാ​ഗം ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് ക​പ്പ​ലി​ന​ക​ത്ത് ആ​റു ജീ​വ​ന​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രാ​ണ് അ​ഗ്‌​നി​ബാ​ധ ആ​ദ്യം ക​ണ്ട​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വൈ​പ്പി​ന്‍, പ​റ​വൂ​ര്‍, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി മൂ​ന്നു ഫ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ എ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​ത​യ്ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ എ​ത്ര​യെ​ന്നും ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ക​പ്പ​ലി​ന​ക​ത്ത് ഉ​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​നെ തു​ട​ര്‍​ന്ന് വാ​ള്‍ ഫാ​നി​നു തീ​പി​ടി​ച്ച് ബെ​ഡി​ലേ​ക്ക് വീ​ണ​താ​ണ് തീ ​പ​ട​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു ക​പ്പ​ലു​ക​ളി​ലേ​ക്ക് തീ ​പ​ട​ര്‍​ന്നി​ല്ല. മു​ള​വു​കാ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Read More

വീ​ടി​ന്‍റെ മ​തി​ലി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു:​ചോ​ദ്യം ചെ​യ്ത വീ​ട്ടു​ട​മ​യ്ക്ക് മ​ര്‍​ദ​നം; കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും

ചെ​റാ​യി: പൊ​തു​സ്ഥ​ല​ത്ത് വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​യാ​ളെ ചോ​ദ്യം ചെ​യ്ത വീ​ട്ടു​ട​മ​യ്ക്ക് മ​ര്‍​ദ​ന​വും ഭീ​ഷ​ണി​യും. കു​ഴു​പ്പി​ള്ളി ചെ​റു​വ​യ​പ്പ് കൂ​ര​ന്‍ വീ​ട്ടി​ല്‍ വി​വി​ഡ് ജേ​ക്ക​ബി​നാ​ണ് (40) മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. കു​ഴു​പ്പി​ള്ളി സ്വ​ദേ​ശി പൊ​ളി ശ​ര​ത് എ​ന്ന് വി​ളി​ക്കു​ന്ന ശ​ര​ത്ത് ആ​ണ് വീ​ട്ടു​ട​മ​യെ മ​ര്‍​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മു​ന​മ്പം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Read More

മൂ​ന്ന​ര വ​യ​സു​കാ​രി​ക്ക് നേ​രേ അ​ങ്ക​ണ​വാ​ടി​യി​ല്‍ ലൈം​ഗി​കാ​തി​ക്ര​മം; ഇ​രു​പ​തു​കാ​ര​ൻ ഒ​ളി​വി​ൽ

കൊ​ച്ചി: കൊ​ച്ചി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ല്‍ മൂ​ന്ന​ര വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. അ​ങ്ക​ണ​വാ​ടി​യി​ല്‍ സ്ഥി​ര​മാ​യി എ​ത്തി​യി​രു​ന്ന ഇ​രു​പ​തു​കാ​ര​നെ പ്ര​തി​യാ​ക്കി എ​ള​മ​ക്ക​ര പോ​ലീ​സ് പോ​ക്‌​സോ കേ​സ് എ​ടു​ത്തു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ് എ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​തു​കാ​ര​ന്‍ നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്. അ​ങ്ക​ണ​വാ​ടി​യി​ല്‍ എ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​വ് ഒ​ളി​വി​ല്‍ പോ​യ​ത്.

Read More

ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടി​ട്ടും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നാ​ശം വിതച്ച കാ​ട്ടാ​ന​യെ തു​ര​ത്താ​ന്‍ ന​ട​പ​ടി​യാ​യി​ല്ല

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നാ​ശം വി​ത​യ്ക്കു​ന്ന കാ​ട്ടാ​ന​യെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും ന​ട​പ​ടി​യാ​യി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ മ​ലി​പ്പാ​റ കു​ള​ങ്ങാ​ട്ടു​കു​ഴി മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​യെ പ​ല​ത​വ​ണ കാ​ടു​ക​യ​റ്റി വി​ട്ടെ​ങ്കി​ലും തി​രി​കെ​യെ​ത്തു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോ​ള്‍ കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു​വും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ല്‍​ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ച്ചി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ല്‍ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ട്ടാ​ന​യെ കാ​ടു​ക​യ​റ്റാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക മ​ല​യാ​റ്റൂ​ര്‍ ഡി​എ​ഫ്ഒ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും അ​ഞ്ചു ദി​വ​സം പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യാ​യി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ദി​വ​സം ഭു​ത​ത്താ​ന്‍​കെ​ട്ട് ഡാ​മി​ന് സ​മീ​പം ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ എ​ത്തി​യ പി​ടി​യാ​ന കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും, കോ​ഴി​ഫാ​മി​ലേ​ക്കു​ള്ള വൈ​ദ്യു​തി കേ​ബി​ളും പൊ​ട്ടി​ച്ചു​ക​ള​യു​ക​യും ചെ​യ്തി​രു​ന്നു. കോ​ട്ട​പ്പാ​റ പ്ലാ​ന്‍റേ​ഷ​നി​ലേ​ക്കോ പെ​രി​യാ​ര്‍ ക​ട​ന്ന് മ​റു​ക​ര​യി​ലേ​ക്കോ ആ​ന പോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക മാ​ത്ര​മാ​ണ് ദി​വ​സേ​നെ വ​ന​പാ​ല​ക​ര്‍ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ആ​ന…

Read More

രാ​ത്രി ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന പ​തി​ന​ഞ്ചു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ചെ​റാ​യി: പ​തി​ന​ഞ്ചു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ചെ​റാ​യി ഗൗ​രീ​ശ്വ​രം ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യ​ത്. ജൂ​ണ്‍ 18ന് ​രാ​ത്രി ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന പെ​ണ്‍​കു​ട്ടി​യെ നേ​രം പു​ല​ര്‍​ന്ന​പ്പോ​ഴാ​ണ് കാ​ണാ​താ​യ​ത്. പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മു​ന​മ്പം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More