അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്‌സാ; കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തിയുടെ ചി​കി​ത്സാ​ കാ​ര്‍​ഡ് വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

തി​രു​വ​ന​ന്ത​പു​രം: കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ചി​കി​ത്സാ​ കാ​ര്‍​ഡ് വി​ത​ര​ണ​ത്തി​ന്ന് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി​ക​ളാ​യ റെ​ജി​ന്‍, ഇ​ന്ദി​ര എ​ന്നി​വ​ര്‍​ക്കാ​ണ് ആ​ദ്യ ചി​കി​ത്സാ കാ​ര്‍​ഡ് ന​ല്‍​കി​യ​ത്.

ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​കും സംബന്ധിച്ചു.സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള എ​ല്ലാ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​ക​ളേ​യും കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട് പ​ദ്ധ​തി​യേ​യും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടാ​ണ് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്ന് കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

അഞ്ച് ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts