കൊച്ചി: സംവിധായകന് നീജം കോയയുടെ മുറിയില്‍ എക്സൈസ് പരിശോധന നടത്തിയതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് ഫെഫ്ക. തിങ്കളാഴ്ച രാത്രിയാണ് നജീം താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് ഇന്റലിജന്‍്സ് ആണ് റെയ്ഡ് നടത്തിയത്. ലഹരിമരുന്ന് ഉണ്ടെന്ന വിവരത്തിലായിരുന്നു പരിശോധന. മറ്റുള്ളവരുടെ മുറികള്‍ എക്സൈസ് പരിശോധിച്ചില്ല. ഒരു മുറി മാത്രം പരിശോധിച്ചത് ദുരൂഹതയുണ്ട്. നിയമപരമായ പരിശോധനയ്ക്ക് തടസമില്ലെന്നും ഫെഫ്ക ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
Read MoreCategory: Kochi
എംഡിഎംഎ കേസ് ; യുവതിയടക്കം ആറുപേര്‍ പിടിയിലായത് ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ
കൊച്ചി: എംഡിഎംഎയുമായി യുവതിയടക്കം ആറുപേര്‍ പിടിയിലായ കേസില്‍ പ്രതികള്‍ പിടിയിലായത് വില്പനയ്ക്കുള്ള ശ്രമത്തിനിടെ. ലഹരിമരുന്നു വാങ്ങാന്‍ എത്തുന്നവരെ കാത്ത് എറണാകുളം ചാത്യാത്ത് റോഡില്‍ ക്യൂന്‍സ് വാക്ക് വേക്ക് സമീപം നിര്‍മാണത്തിലിരിക്കുന്ന മറീന വണ്‍ ഫ്ളാറ്റിനു എതിര് വശം വാഹനം പാര്‍ക്ക് ചെയ്തു കിടക്കുമ്പോഴാണ് സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് പൂണിത്തുറ മാപ്പുംഞ്ചേരിവീട്ടില് സജിത് വര്‍ഗീസ് (23), പൂണിത്തറ കളത്തിപ്പറമ്പില്‍ വീട്ടില്‍ വിവേക് വേണു (32), നെട്ടൂര്‍ വെളിപറമ്പില്‍ മുഹമ്മദ് യാസിര്‍ (29), മരട് മാപ്പിഞ്ചേരി വീട്ടില്‍ സേവ്യര്‍ അലന് ബിനു (22), മരട് മാപ്പിഞ്ചേരി വീട്ടില്‍ അക്വിന്‍ ഷിബു (19), വരന്തരപ്പിള്ളി വേലൂപ്പാടം കുന്നക്കാടന്‍ വീട്ടില്‍ റുക്സാന (24) എന്നിവരാണ് പിടിയിലായത്.
Read Moreമഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ; വിദ്യയുടെ അറസ്റ്റ് വൈകുന്നു; കൊച്ചിയിലെ ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം
കൊച്ചി: താല്കാലിക അധ്യാപക നിയമനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ഥിനിയും മുന്‍ എസ്എഫ്ഐ നേതാവുമായ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ. വിദ്യയെ കണ്ടെത്താനാവാതെ കൊച്ചി സിറ്റി പോലീസ് കുഴങ്ങുന്നു. കേസെടുത്തതിനു പിന്നാലെ ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നാണ് പോലീസ് ഭാഷ്യം. അതിനിടെ കൊച്ചിയിലെ വിദ്യയുടെ ബന്ധങ്ങളെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം തുടങ്ങി. വിദ്യ കൊച്ചിയില്‍ എവിടെയെങ്കിലും താമസിച്ചിട്ടുണ്ടോ, ഇവര്‍ എന്നാണ് ഒടുവില്‍ കൊച്ചിയില്‍ വന്നു പോയത്, ഇവര്‍ ആരൊക്കെയായിട്ട് ബന്ധപ്പെട്ടു എന്നീ വിവരങ്ങളാണ് പോലീസ് മുഖ്യമായും അന്വേഷിക്കുന്നത്. ഈ അന്വേഷണം ഇന്ന് വൈകിട്ട് പൂര്‍ത്തിയാകുമെന്നും അതിനുശേഷം കേസ് ഇവിടെ തന്നെ തുടരണോയെന്നുള്ള കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നുമാണ് പോലീസ് ഉന്നതര്‍ നല്കുന്ന വിവരം. അന്വേഷണസംഘം റിപ്പോര്‍ട്ട് ഇന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കുമെന്നാണ് സൂചന.മഹാരാജാസ് കോളജ്…
Read Moreഇടപ്പള്ളിയിലെ ഹോട്ടലില്‍ മര്‍ദനത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കൊലയ്ക്കു കാരണം യുവതിയുടെ വാഗ്ദാനലംഘനമെന്ന് പോലീസ്
കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ മർദനമേറ്റ് യുവതി മരിച്ച സംഭവത്തില്‍ കൊലയിലേക്ക് നയിച്ചത് യുവതിയുടെ വാഗ്ദാന ലംഘനമെന്നു പോലീസ്. പാലക്കാട് തിരുനെല്ലായി ചിറ്റിലപ്പിള്ളിയില്‍ ലിന്‍സി(26)യാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ വാടാനപ്പള്ളി അരക്കവീട്ടില് ജെസില്‍ (36) നെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ സനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയും മരിച്ച യുവതിയും ഒരുമിച്ചു താമസിച്ചു വരുകയായിരുന്നു. യുവതി ജെസിലിനെ കാനഡയില്‍ കൊണ്ട് പോകാമെന്നും പ്രതിയുടെ കട ബാധ്യതകള്‍ തീര്‍ത്തു തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിട്ടാണ് ഇടപ്പള്ളിയിലെ ഹോട്ടലില്‍ മുറിയെടുത്തത്. പിന്നീട് യുവതി അതില്‍നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. ഇതിന്റെ പേരില്‍ ഇരുവരും വാക്കേറ്റമുണ്ടാകുകയും യുവതിയെ പ്രതി ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ താഴെ വീണ യുവതി അബോധാവസ്ഥയിലായതോടെ ഇയാള്‍ യുവതിയുടെ വീട്ടുകാരെ വിളിച്ച് ബാത്ത്റൂമില്‍ വീണ് ബോധമില്ലെന്ന് അറിയിക്കുകയായിരുന്നു. വീട്ടുകാരെത്തിയാണ് യുവതിയെ ആശുപത്രിയില്‍…
Read Moreവരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; കെ.എം. ഷാജിയുടെ ഹര്‍ജി കോടതിയിൽ
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നാരോപിച്ച് തനിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ് ലിംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കോഴിക്കോട് കല്ലായി സ്വദേശി അഡ്വ. എം.ആര്. ഹരീഷ് നല്കിയ പരാതിയിലാണ് കോഴിക്കോട് വിജിലന്‍സ് കോടതി കെ.എം. ഷാജിക്കെതിരേ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. കെ.എം. ഷാജി അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഭാര്യയുടെ പേരില്‍ സ്ഥലം വാങ്ങി 1.62 കോടി രൂപ ചെലവിട്ടു വീടുവച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതിയില്ലാതെയാണ് തനിക്കെതിരേ കേസെടുത്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.
Read More26കാരിയുടെ മരണം; ലോഡ്ജിൽ കൂടെ താമസിച്ചിരുന്ന യുവാവിനെ തേടി പോലീസ്; പരാതിയുമായി യുവതിയുടെ മാതാപിതാക്കളും
കൊച്ചി: ബാത്ത് റൂമില്‍ വീണു പരിക്കേറ്റുവെന്നു പറഞ്ഞ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 26കാരി മരിച്ച സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് സ്വദേശി ലിന്‍സിയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്. എളമക്കരയിലെ ലോഡ്ജില്‍ കഴിഞ്ഞ 16നാണ് ഇവര്‍ ആണ്‍സുഹൃത്തിനൊപ്പം താമസം തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ബാത്ത് റൂമില്‍ വീണു പരിക്കേറ്റെന്നു പറഞ്ഞ് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാപിതാക്കളെത്തിയാണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന യുവതി ഇന്നലെ മരിച്ചു. അതേസമയം, സംഭവത്തിനുശേഷം കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്നും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ സനീഷ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreകടലിലെ ലഹരിമരുന്ന് കടത്ത്; പാക്ക് സ്വദേശി സുബൈറിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും
കൊച്ചി: ആഴക്കടലില്‍നിന്ന് 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ പാക്ക് സ്വദേശി സുബൈര്‍ ദെരക്ഷാന്ദെയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും. ഇയാള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യേപക്ഷ നല്‍കിയിരിക്കുന്നത്.ലഹരിമരുന്നുമായി തനിക്കു ബന്ധമില്ലെന്നും അഭയാര്‍ഥിയായാണ് എത്തിയതെന്നുമാണ് ഇയാള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. മേയ് പത്തിനാണ് ഇന്ത്യന്‍ നേവി ആഴക്കടലിലെ കപ്പലില്‍നിന്ന് സുബൈറിനെ പിടികൂടിയത്. മേയ് 13 ന് കൊച്ചിയിലെത്തിച്ച ഇയാളെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്കു കൈമാറിയിരുന്നു. സുബൈര്‍ സഞ്ചരിച്ച കപ്പിലല് 132 ബാഗുകളിലായി സൂക്ഷിച്ചിരുന്ന 2525.675 കിലോ മയക്കുമരുന്നും എന്‍സിബിക്ക് കൈമാറിയിരുന്നു.
Read More15 കുപ്പി ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശികള്‍ അറസ്റ്റിൽ; ലഹരിമരുന്നിന്റെ അളവ് കുറവായതിനാല്‍ യുവാക്കൾക്ക് സ്റ്റേഷൻ ജാമ്യം
കൊച്ചി: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 15 കുപ്പി ബ്രൗണ്‍ ഷുഗറുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ആസാം നാഗോണ്‍ സ്വദേശികളായ രജുല്‍ ഇസ്ലാം(26), ഹുസൈന് അലി(23), അഫ്ജുദീന്(24) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 15 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 1.39 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇവരില്‍നിന്ന് കണ്ടെത്തി. മണപ്പാട്ടി പറമ്പ് ചെറുക്കപ്പാലത്തിന് സമീപം ബ്രൗണ്‍ഷുഗര്‍ വില്പനയ്ക്കായി ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് കുറവായതിനാല്‍ ഇവര്‍ക്കെതിരേ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
Read Moreപോപ്പുലര്‍ ഫ്രണ്ട് കേസ്; അയൂബിനെക്കുറിച്ചു വിവരം നല്കുന്നവര്ക് 3 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്നു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എടവനക്കാട് തൈപ്പറമ്പില്‍ ടി.എ. അയൂബിനെക്കുറിച്ച് വിവരം നല്കുന്നവര്ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 2022 സെപ്റ്റംബര്‍ 19-നാണ് ഇയാളുടെ പേരില്‍ എൻഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Moreആലുവയിൽ കട തല്ലിത്തകർത്ത സംഭവം; പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരേയും ആക്രമണം; ആശുപത്രിയിലെത്തിയപ്പോൾ
ആലുവ: റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ കട തല്ലിത്തകർത്ത യുവാവിനെ പിടികൂടാനെത്തിയ പോലീസുകാരെ പ്രതി ആക്രമിച്ചു. ആലുവ പട്ടേരിപ്പുറത്ത് വാടകക്ക് താമസിക്കുന്ന കോമ്പാറ എൻഎഡി ഭാഗത്ത് തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (33) ആണ് ആക്രമണം അഴിച്ചുവിട്ടത്. പട്ടേരിപ്പുറത്തെ വീട്ടിൽ പ്രതിയെ പിടികൂടാൻ പോലീസ് എത്തിയപ്പോൾ ആദ്യം ഡോബർമാൻ നായയെ അഴിച്ച് വിട്ട് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി. പ്രതിയെ കൊണ്ടു വന്ന പോലീസ് ജീപ്പിന്റെ പുറകുവശത്തെ ഗ്ലാസും അടിച്ചു തകർത്തു. പിന്നീട് കൂടുതൽ പോലീസെത്തിയാണ് ഫിറ്റ്നസ് ട്രയിനറായ ഇയാളെ അറസ്റ്റ് ചെയ്തത്. ആരോഗ്യ പരിശോധനയ്ക്കായി ജില്ലാശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. കൈ വിലങ്ങ് അഴിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി. ഡോക്ടറും ഭയന്നതോടെ പോലീസിന്റെ സാന്നിധ്യത്തിലാണ് രോഗിയുടെ പരിശോധന നടത്തിയത്. റെയിൽവേ സ്റ്റേഷനിലെ കായനാട്ട് ഷോപ്പിംഗ് കോംപ്ലക്സിലെ ചെറിയ…
Read More