ആ​ലു​വ​യി​ൽ ക​ട ത​ല്ലി​ത്ത​ക​ർ​ത്ത സം​ഭ​വം; പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കു​നേ​രേയും ആ​ക്ര​മ​ണം; ആശുപത്രിയിലെത്തിയപ്പോൾ


ആ​ലു​വ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ്ക്വ​യ​റി​ലെ ക​ട ത​ല്ലി​ത്ത​ക​ർ​ത്ത യു​വാ​വി​നെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സു​കാ​രെ പ്ര​തി ആ​ക്ര​മി​ച്ചു. ആ​ലു​വ പ​ട്ടേ​രി​പ്പു​റ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കോ​മ്പാ​റ എ​ൻ​എ​ഡി ഭാ​ഗ​ത്ത് തൈ​ക്ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ഫൈ​സ​ൽ (33) ആ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

പ​ട്ടേ​രി​പ്പു​റ​ത്തെ വീ​ട്ടി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ആ​ദ്യം ഡോ​ബ​ർ​മാ​ൻ നാ​യ​യെ അ​ഴി​ച്ച് വി​ട്ട് ഇ​യാ​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​നും ശ്ര​മം ന​ട​ത്തി.

പ്ര​തി​യെ കൊ​ണ്ടു വ​ന്ന പോ​ലീ​സ് ജീ​പ്പി​ന്‍റെ പു​റ​കു​വ​ശ​ത്തെ ഗ്ലാ​സും അ​ടി​ച്ചു ത​ക​ർ​ത്തു. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് ഫി​റ്റ്ന​സ് ട്ര​യി​ന​റാ​യ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്കാ​യി ജി​ല്ലാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴും പ്ര​തി നാ​ട​കീ​യ രം​ഗ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. കൈ ​വി​ല​ങ്ങ് അ​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലും ഒ​ച്ച​പ്പാ​ടും ബ​ഹ​ള​വും ഉ​ണ്ടാ​ക്കി.

ഡോ​ക്ട​റും ഭ​യ​ന്ന​തോ​ടെ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് രോ​ഗി​യു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കാ​യ​നാ​ട്ട് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ചെ​റി​യ ചാ​യ​ക്ക​ട​യാ​ണ് ഇ​യാ​ൾ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ത​ല്ലി​ത്ത​ക​ർ​ത്ത​ത്.

Related posts

Leave a Comment