തിരുവനന്തപുരം: പ്രണയത്തിൽ നിന്നും പിൻമാറാൻ വിസമ്മതിച്ച യുവാവിനെ പുതിയ കാമുകന്റെയും കൂട്ടരുടെയും സഹായത്തോടെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കുകയും ചെയ്ത കേസിൽ യുവതി ഉൾപ്പെടെയുള്ള പ്രതികളെ തെളിവെടുപ്പിനായി എറണാകുളത്തേക്ക് കൊണ്ട് പോയി. കേസിലെ ഒന്നാം പ്രതി ചെറുന്നിയൂർ സ്വദേശിനിയായ ലക്ഷ്മിപ്രിയ(19) ലക്ഷ്മിപ്രിയയുടെ കാമുകൻ അഭിനവ് (19), ഇയാളുടെ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ കൊച്ചി സ്വദേശികളായ അഞ്ച് യുവാക്കളെയുമാണ് അയിരൂർ പോലീസ് തെളിവെടുപ്പിനായി എറണാകുളത്തേക്ക് കൊണ്ട്പോയത്. അയിരൂർ സ്വദേശിയായ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കാറിൽ കയറ്റി കൊണ്ട ് പോയി എറണാകുളത്തെത്തിച്ച് ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ള സംഘം ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കുകയും പിന്നീട് റോഡിൽ തള്ളിയ കേസിലാണ് പ്രതികളുമായി അയിരൂർ പോലീസിന്റെ തെളിവെടുപ്പ്. വർക്കല ഡിവൈഎസ്പി മാർട്ടിന്റെ മേൽനോട്ടത്തിൽ അയിരൂർ എസ്എച്ച്ഒ സുധീർ, എസ്ഐ. സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണവും തെളിവെടുപ്പും നടത്തുന്നത്.
Read MoreCategory: Kochi
ആഘോഷങ്ങളിലെ മദ്യപാനം തർക്കവും; കുമ്പളങ്ങിയിലെ യുവാവിന്റെ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ
കൊച്ചി: കുന്പളങ്ങിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. കുന്പളങ്ങി സ്വദേശികളായ ജിതിൻ, ജിജോ, ഷാരോണ്‍ എന്നിവരെയാണ് പള്ളുരുത്തി പോലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. മാമോദീസ വീട്ടിൽ നടന്ന തർക്കത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് കുന്പളങ്ങി നടുവിലത്തറ വീട്ടിൽ കണ്ണൻ മുതലാളി എന്നു വിളിക്കുന്ന അനിൽ കുമാർ (32) കുത്തേറ്റുമരിച്ചത്. കൊല്ലപ്പെട്ട അനിൽകുമാറിന്റെ സുഹൃത്തിന്റെ ഭാര്യാ സഹോദരനാണ് ജിതിൻ. ജിതിന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനിടെ മദ്യപിച്ചെത്തിയ അനിൽകുമാറും സംഘവും ജിതിന്റെ പിതാവിനെ മർദിക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. തുടർന്ന് ഇരു സംഘവും തമ്മിൽ സംഘർഷം ഉണ്ടായെങ്കിലും നാട്ടുകാർ ഇടപെട്ട് ഇവരെ ഇവിടെനിന്ന് പറഞ്ഞയച്ചു. ഇതിനുശേഷം വീട്ടിൽ നിന്നിറങ്ങിയ അനിൽകുമാറിനെ പിന്തുടർന്ന എതിർ സംഘം കുന്പളങ്ങി പഞ്ചായത്ത് ഓഫീസിനു സമീപം…
Read Moreഎംഡിഎംഎയുമായി നിയമ വിദ്യാർഥികൾ അറസ്റ്റിലായ കേസ്; കുട്ടികൾക്കു പിന്നിലെ കരങ്ങൾക്ക് വിലങ്ങിടാനൊരുങ്ങി പോലീസ്
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് നിയമവിദ്യാർഥികൾ അറസ്റ്റിലായ കേസിൽ പ്രതികൾക്ക് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് സംശയം. കേസുമായി ബന്ധപ്പെട്ട് പാലക്കാട് പട്ടാന്പി എടപ്പറന്പിൽ ശ്രീഹരി (22), പട്ടാന്പി കക്കാടത്ത് സുഫിയാൻ (21), മലപ്പുറം പുത്തനത്താണി കളപ്പാട്ടിൽ അജ്മൽ ഷാഹ് (22) എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 14.90 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽനിന്ന് സ്വന്തം ആവശ്യത്തിനായാണ് എംഡിഎംഎ എത്തിച്ചതെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്. എന്നാൽ ഇത്ര അളവിൽ എംഡിഎംഎ കണ്ടെടുത്തതിനാൽ ഇവരുടെ മാത്രം ആവശ്യത്തിനല്ലെന്നാണ് പോലീസ് നിഗമനം.
Read Moreസ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നതിൽ കോടതിക്കും അതൃപ്തി; അറസ്റ്റ് ഉടൻ ഉണ്ടാകുമോ?
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റു വൈകുന്നതിൽ കോടതിക്കു പോലും അതൃപ്തി ഉണ്ടായ സാഹചര്യത്തിൽ സ്വപ്നയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമോ?. കോഴക്കേസിൽ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ടായിട്ടും അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടെന്നു ഇന്നലെ കേസ് പരിഗണിക്കവേ ഹൈക്കോടതി ആരാഞ്ഞു. പ്രതിപ്പട്ടികയിലുള്ളയാളെ അറസ്റ്റു ചെയ്യാത്തത് ഗൗരവമുള്ള വിഷയമാണെന്നു കോടതി വ്യക്തമാക്കി. അഴിമതിയിൽ സ്വപ്നയ്ക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.ലൈഫ് മിഷൻ കേസിൽ അറസ്റ്റ് ചെയ്ത സന്തോഷ് ഈപ്പന്റെ ജാമ്യത്തിന് ശേഷം കേസിൽ മറ്റു പ്രതികളെ ഇഡി അറസ്റ്റ് ചെയ്തിരുന്നില്ല. കേസിലെ പ്രധാന പ്രതികളെ ഉൾപ്പെടെ നിരവധി പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ലൈഫ്മിഷൻ കേസിൽ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്ന സുരേഷെന്നും ശിവശങ്കറിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Read Moreഎനിക്ക് നീതിവേണം സാർ..! ആലുവ പോലീസ് സ്റ്റേഷനിൽ ട്രാൻസ്ജെൻഡർ യുവതിയുടെ ആത്മഹത്യാ ഭീഷണി
കൊച്ചി: ആലുവ പോലീസ് സ്റ്റേഷനു മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ്ജെൻഡർ യുവതിയുടെ ആത്മഹത്യാ ഭീഷണി. അന്നാ രാജു എന്ന യുവതിയാണ് പുലർച്ചെ മുതൽ ആൽമരത്തിൽ കയറിയത്. അന്നയേയും മറ്റും കഴിഞ്ഞദിവസം ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ചിരുന്നു. ഈ കേസിൽ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ഭീഷണി.
Read Moreആസ്തികളിലെ വ്യത്യാസം, ബിനാമി ഇടപാടുകൾ, സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം; മുൻമന്ത്രി വി.എസ്. ശിവകുമാർ ഇഡിക്ക് മുന്നിൽ
കൊച്ചി: അനധികൃത സ്വത്തുസന്പാദന കേസിൽ മുൻ ആരോഗ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 20 ന് ചോദ്യം ചെയ്യും. കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് രേഖകളുമായി ഹാജരാകാനായി ഇഡി നോട്ടീസ് അയച്ചു. ഇദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം എം. രാജേന്ദ്രനും നോട്ടീസ് അയച്ചിട്ടുണ്ട്. 2011 മുതൽ 2016 വരെ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നതായി പറയുന്ന സാന്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് അന്വേഷിക്കുന്നത്. കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്തുസന്പാദനവും നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആസ്തികളിലെ വ്യത്യാസം, ബിനാമി ഇടപാടുകൾ, നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം തുടങ്ങിയ ആരോപണങ്ങളാണ് ശിവകുമാർ നേരിട്ടിരുന്നത്. സ്വന്തം പേരിലും ബിനാമികളുടെപേരിലും ശിവകുമാർ അനധികൃത സ്വത്തുസന്പാദനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് അന്വേഷണത്തിന്റെയും എഫ്ഐആറിന്റെയും അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന്…
Read Moreഎൺപത്തിയെട്ടുകാരിയുടെ മരണം ലൈംഗിക പീഡനത്തിനിടെ; സഹോദരന്റെ മകൻ പോലീസ് കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം നോര്‍ത്തില്‍ വൃദ്ധയെ സഹോദരന്റെ മകന് ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലീസ് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. പ്രതിയുടെ അടുത്ത ബന്ധുക്കളില്‍നിന്നും അയല്‍വാസികളില്‍നിന്നും വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒ എസ്. വിജയശങ്കര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇവരുടെ സഹോദരന്റെ മകനായ 45 വയസുകാരൻ റിമാന്‍ഡിലാണ്. അതേസമയം, 88 വയസുകാരിയായ വൃദ്ധ മരിച്ചത് ലൈംഗിക പീഡനത്തിനിടെയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ ഏഴിന് പുലര്‍ച്ചെ രണ്ടോടെയാണ് വൃദ്ധയെ മരിച്ചനിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Read Moreഎസ്ഐ അഭിലാഷ് ചോരക്കുഞ്ഞുമായി പാഞ്ഞു; മുമ്പൊരിക്കൽ കൈവിട്ടുപോയ കുരുന്നിന്റെ ഓർമയിൽ
സീമ മോഹൻലാൽകൊച്ചി: മുന്‍പ് മരണക്കയത്തിൽപ്പെട്ട കുരുന്നു ജീവനുമായി ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും കൈവിട്ടുപോയ ആ ജീവന്റെ ഓർമയിൽ നവജാത ശിശുവിന് പുനർജൻമമേകിയ സന്തോഷത്തിലാണ് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.സി. അഭിലാഷ്. ചെങ്ങന്നൂരിൽ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ചെങ്ങന്നൂർ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലിരുന്ന് അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കുന്പോൾ രണ്ടു കുട്ടികളുടെ പിതാവായ എസ് ഐ അഭിലാഷിന്റെ കാതുകളിൽ ആ കുരുന്നു കരച്ചിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ബക്കറ്റിലുപേക്ഷിച്ച നവജാത ശിശുവുമായി എസ്ഐ അഭിലാഷ് ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ നാലിന് രാവിലെ 8.45 നാണ് അങ്ങാടിക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ആ ഫോണ്‍കോൾ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. അമിത രക്തസ്രാവത്തിന് യുവതി ചികിത്സ തേടിയെത്തിയെന്നും സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നുമായിരുന്നു ആ കോൾ. ഒന്‍പതോടെ ഇൻസ്പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിൽ…
Read Moreകാറിൽനിന്ന് 175 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവം; കഞ്ചാവു കേസിലെ പ്രതിയെ ജയിലിൽ ചോദ്യം ചെയ്യാൻ പോലീസ്
കൊച്ചി: പള്ളുരുത്തി മധുര കന്പനിക്കു സമീപം നിർത്തിയിട്ടിരുന്ന കാറിൽനിന്ന് അരക്കോടി രൂപ വിലവരുന്ന 175 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അന്പലമേട് കഞ്ചാവ് കേസിലെ പ്രതി അക്ഷയ് രാജിനെ പോലീസ് ജയിലിൽ ചോദ്യം ചെയ്യും. കാർ വാടകയ്ക്ക് എടുത്ത തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി അക്ഷയ് രാജിനെയാണ് വരും ദിവസം ചോദ്യം ചെയ്യുന്നത്. ഇതിനായി ഉടൻ അപേക്ഷ നൽകുമെന്ന് അന്വേഷണോദ്യോഗസ്ഥനായ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ കെ.ആർ. മനോജ് പറഞ്ഞു. സംഭവത്തിൽ ഒന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെക്കുറിച്ച് സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അന്പലമേട് നിന്ന് 15 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ അക്ഷയ് ഉൾപ്പെടെ ഏഴു പേർ റിമാൻഡിലാണ്. ഇതിൽ രണ്ട് യുവതികളും ഉൾപ്പെടും. പള്ളുരുത്തി മധുര കന്പനിക്ക് സമീപം റോഡരികിൽ വ്യാഴാഴ്ച രാത്രി മുതൽ മൂടിയിട്ട നിലയിൽ കിടക്കുകയായിരുന്ന കാറിൽ നിന്ന് വെള്ളിയാഴ്ചയാണ്…
Read Moreകുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് യഥാർഥ മാതാപിതാക്കൾ! കളമശേരി മെഡിക്കൽ കോളജിലെ ദത്ത് വിവാദത്തില്‍ സംഭവിച്ചത് ഇങ്ങനെ…
കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദന്പതികൾക്ക് കൈമാറി. കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണത്തിനായാണ് സിഡബ്ല്യുസി കൈമാറിയത്. കുഞ്ഞിനെ കൈമാറുന്നതിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി സിഡബ്ല്യുസിയെ ചുമതലപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് യഥാർഥ മാതാപിതാക്കൾ കോടതിയെ അറിയിച്ചിരുന്നു. കുഞ്ഞിന്റെ അനധികൃത കൈമാറ്റ കേസിൽ തൃപ്പൂണിത്തുറ സ്വദേശികളായ ദന്പതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെടുകയായിരുന്നു. കുഞ്ഞിന്റെ താത്കാലിക സംരക്ഷണം എറ്റെടുക്കാൻ അനുവദിക്കണമെന്ന് കാണിച്ച് ദന്പതികൾ നൽകിയ ഹർജിയിലായിരുന്നു നിർദ്ദേശം. പത്തനംതിട്ട സ്വദേശിയും ആലുവയിൽ വാടകയ്ക്കു താമസിക്കുകയുമായിരുന്ന അവിവാഹിതയായ സ്ത്രീ 2022 ഓഗസ്റ്റ് 27നാണ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പെണ്‍കുട്ടിക്ക് ജൻമം നൽകിയത്. ഒരാഴ്ചയ്ക്കു ശേഷം ആശുപത്രിയിൽനിന്നു ഡിസ്ചാർജായി. തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം പരിചയക്കാരായ തൃപ്പൂണിത്തുറ സ്വദേശികളായ ദന്പതികൾക്ക് കുട്ടിയെ നേരിട്ടു കൈമാറുകയായിരുന്നു. ജനന സർട്ടിഫിക്കറ്റ് ശരിയാക്കാനായി കുട്ടിയെ ഏറ്റെടുത്ത അനൂപ്കുമാർ മെഡിക്കൽ സൂപ്രണ്ട്…
Read More