നാ​യ കു​ര​ച്ച​തി​നെച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം: ഹൈ​ക്കോ​ട​തി ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച നാ​ലു ഉ​ത്ത​രേ​ന്ത്യ​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വീ​ട്ടു​നാ​യ കു​ര​ച്ച​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പം മു​ല്ല​ശേ​രി ക​നാ​ല്‍ റോ​ഡി​ല്‍ വി​നോ​ദ്(53) അ​ബോ​ധാ​വ​സ്ഥ​യി​ല്‍ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പോ​സ്റ്റ​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ നാ​ല് ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നാ​യ​യെ ആ​ക്ര​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത വി​നോ​ദി​നെ നാ​ലു​പേ​രും ചേ​ര്‍​ന്ന് ഏ​റെ നേ​രം ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ചു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ദേ​ഹം ബോ​ധ​ര​ഹി​ത​നാ​യി. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം നി​ല​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​നോ​ദ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്.

Read More

പ്രിയമേറുന്ന ആ​ഞ്ഞി​ലിച്ചക്ക​; നി​ര​വ​ധി പ്രോ​ട്ടീ​നു​ക​ൾ  അടങ്ങിയ പഴത്തിന് വിപണിയിൽ 250 രൂപവരെ വില

മൂ​വാ​റ്റു​പു​ഴ: വി​പ​ണി​യി​ൽ താ​ര​മാ​യി ആ​ഞ്ഞി​ലിച്ച​ക്ക​. മൂ​വാ​റ്റു​പു​ഴ​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ വ​ഴി​യോ​ര​ങ്ങ​ളെ​ല്ലാം ത​ന്നെ ആ​ഞ്ഞി​ലി ച​ക്ക വി​ല്പ​ന​ക്കാ​ർ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. കി​ലോ​യ്ക്ക് 200 രൂ​പ മു​ത​ൽ 250 രൂ​പ വ​രെ നി​ര​ക്കി​ലാ​ണ് ഇ​വ വി​റ്റ​ഴി​ക്കു​ന്ന​ത്. ഇ​ക്കു​റി തൃ​ശൂ​രി​ൽ നി​ന്നു​ള്ള വ്യാ​പാ​രി​ക​ൾ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന ആ​ഞ്ഞി​ലി ച​ക്ക​യാ​ണ് വി​ല്പ​ന ന​ട​ക്കു​ന്ന​ത്. നി​ര​വ​ധി പ്രോ​ട്ടീ​നു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ള്ള ആ​ഞ്ഞി​ലി ച​ക്ക​യു​ടെ കു​രു​വി​നും ഗു​ണ​മേ​ന്മ​യു​ണ്ട്. വ​ഴി​യാ​ത്ര​ക്കാ​രും, വാ​ഹ​ന​യാ​ത്രി​ക​രു​മാ​ണ് ആ​ഞ്ഞി​ലിച്ചക്ക വാ​ങ്ങു​വാ​ൻ ധാ​രാ​ള​മാ​യി എ​ത്തു​ന്ന​ത്. ഏ​പ്രി​ൽ മു​ത​ൽ ജൂ​ണ്‍ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് ആ​ഞ്ഞി​ലിച്ചക്ക​യു​ടെ വി​പ​ണ​ന കാ​ലം. ക​

Read More

ക​ലൂ​രി​ല്‍ ബ്യൂ​ട്ടീ​ഷ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സ്; ഒ​ളി​വി​ല്‍​പോ​യ പ്ര​തി ഒ​ന്നേ​കാ​ല്‍ വ​ര്‍​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​യാ​യ ബ്യൂ​ട്ടീ​ഷ​നെ ന​ടു​റോ​ഡി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ഒ​ന്നേ​കാ​ല്‍ വ​ര്‍​ഷ​ത്തി​നു​ശേ​ഷം എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ഉ​ത്ത​രാ​ഖ​ണ്ഡ് കി​ച്ചാ പ്രേം​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ഹെ​യ​ര്‍ സ്റ്റൈ​ലി​സ്റ്റ് ഫാ​റൂ​ഖ് അ​ലി(26)​യെ​യാ​ണ് നോ​ര്‍​ത്ത് പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍. ആ​ഷി​ഖ്, ടി.​എ​സ്.​ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഗോ​വ​യി​ല്‍​നി​ന്ന് അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി കൊ​ച്ചി​യി​ലെ​ത്തി​ച്ച ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് ഉ​ച്ച​യോ​ടെ രേ​ഖ​പ്പെ​ടു​ത്തും. 2022 ഡി​സം​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 11 ഓ​ടെ ക​ലൂ​ര്‍ ആ​സാ​ദ് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​യും ക​ലൂ​രി​ലെ സ്പാ ​ജീ​വ​ന​ക്കാ​രി​യു​മാ​യ സ​ന്ധ്യ (25)യെ​യാ​യി​രു​ന്നു ഫാ​റൂ​ഖ് ന​ടു​റോ​ഡി​ല്‍​വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. സ​ന്ധ്യ​യും സു​ഹൃ​ത്തും റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രു​മ്പോ​ള്‍ ബൈ​ക്കി​ലെ​ത്തി​യ ഫാ​റൂ​ഖ് ഇ​വ​രെ ത​ട​ഞ്ഞു നി​ര്‍​ത്തി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ മൂ​ന്നു ത​വ​ണ​യാ​ണ് സ​ന്ധ്യ​യെ വെ​ട്ടി​യ​ത്.…

Read More

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പേരിൽ സൗ​ജ​ന്യ റീ​ചാ​ര്‍​ജ് വാഗ്ദാനം; ത​ട്ടി​പ്പെ​ന്നു പോ​ലീ​സ്

കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രമുഖ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സൗ​ജ​ന്യ​മാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജ് ചെ​യ്തു ന​ല്‍​കു​മെ​ന്നു​ള്ള പ്ര​ചാ​ര​ണം ത​ട്ടി​പ്പാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സൗ​ജ​ന്യ​മാ​യി മൂ​ന്നു മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള പ്ലാ​നി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജ് ചെ​യ്തു ത​രു​മെ​ന്ന വാ​ഗ്ദാ​ന​മാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. സൗ​ജ​ന്യ റീ​ചാ​ര്‍​ജ് സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍ എ​ന്ന പേ​രി​ലാ​ണ് ലി​ങ്കു​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. “ഫ്രീ ​റീ​ചാ​ര്‍​ജ് യോ​ജ​ന’ തു​ട​ങ്ങി​യ പേ​രി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ളി​ലെ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​വ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ത​ട്ടി​പ്പു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടും. തു​ട​ര്‍​ന്ന് റീ​ചാ​ര്‍​ജ് ല​ഭി​ച്ചെ​ന്നും ആ​ക്ടി​വേ​റ്റ് ചെ​യ്യാ​ന്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ഈ ​സ​ന്ദേ​ശം അ​യ​യ്ക്ക​ണ​മെ​ന്നും അ​റി​യി​ക്കും. ഇ​തി​ലൂ​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ത​ട്ടി​പ്പു​കാ​ര്‍​ കൈ​ക്ക​ലാ​ക്കും. ഇ​ത്ത​രം ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ അ​ക​പ്പെ​ടു​ക​യോ മ​റ്റു​ള്ള​വ​ര്‍​ക്ക് ഫോ​ര്‍​വേ​ഡ് ചെ​യ്യു​ക​യോ ചെ​യ്യ​രു​തെ​ന്നു​മാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്.

Read More

സ്വ​ര്‍​ണ​ക്കു​തി​പ്പ് അരലക്ഷത്തിലേക്ക്; പ​വ​നു വി​ല 49,440 രൂ​പ ; ഇന്നു കൂടിയത് 800 രൂ​പ​

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യും വ​ര്‍​ധി​ച്ച് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി. ഗ്രാ​മി​ന് 6,180 രൂ​പ​യും പ​വ​ന് 49,440 രൂ​പ​യു​മെ​ന്ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യി​ലാ​ണ് ഇന്നു വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. സ്വ​ര്‍​ണ​വി​ല പ​വ​ന് അരലക്ഷത്തിൽ എ​ത്താ​ന്‍ 560 രൂ​പ​യു​ടെ വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​ത്. മാ​ര്‍​ച്ച് 19 ലെ ​സ്വ​ർ​ണ​വി​ല​യാ​യ ഗ്രാ​മി​ന് 6,080 രൂ​പ, പ​വ​ന് 48,640 രൂ​പ എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ഇ​ന്ന് ഭേ​ദി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 2200 ഡോ​ള​ര്‍ എ​ത്തി​യശേ​ഷം 2019 ലേ​ക്ക് താ​ഴു​ക​യും പി​ന്നീ​ട് 2203 ഡോ​ള​റി​ലേ​ക്ക് കു​തി​ക്കു​ക​യു​മാ​യി​രു​ന്നു. 24 കാ​ര​റ്റ് സ്വ​ര്‍​ണ​ക്ക​ട്ടി​യു​ടെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 68 ല​ക്ഷം രൂ​പ​യ്ക്ക് അ​ടു​ത്താ​യി​ട്ടു​ണ്ട്. പ​ലി​ശ നി​ര​ക്ക് മാ​റ്റ​മി​ല്ലാ​തെ ത​ല്‍​സ്ഥി​തി തു​ട​രു​മെ​ന്ന യു​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍​വി​ന്‍റെ പ​ണ​ന​യ പ്ര​ഖ്യാ​പ​ന​മാ​ണ് വി​ല​ക്കു​തി​പ്പി​ന് കാ​ര​ണം. നി​ക്ഷേ​പ​ക​ര്‍ വ​ലി​യ​തോ​തി​ല്‍ സ്വ​ര്‍​ണ​ത്തി​ല്‍ താ​ല്‍​പ​ര്യം കാ​ട്ടു​ന്ന​തും…

Read More

പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ ഹ​വാ​ല പ​ണ​മി​ട​പാ​ട്; പ​രാ​തി​ക്കാരെ ചോ​ദ്യംചെ​യ്യാൻ ക്രൈം​ബ്രാ​ഞ്ച്

കൊ​ച്ചി: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ മു​ഖ്യ​പ്ര​തി​യാ​യ പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ ഹ​വാ​ല പ​ണ​മി​ട​പാ​ടി​ല്‍ പ​രാ​തി​ക്കാ​രെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച്. മോ​ന്‍​സ​ണ് 10 കോ​ടി രൂ​പ കൈ​മാ​റി​യ പ​രാ​തി​ക്കാ​രാ​യ യാ​ക്കൂ​ബ്, എം.​ടി. ഷെ​മീ​ര്‍ എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​ന്ന​തി​നാ​യി ഇ​രു​വ​ര്‍​ക്കും ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും. മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന് 10 കോ​ടി രൂ​പ ന​ല്‍​കി​യെ​ന്ന് പ്ര​തി​ക​ള്‍ ഇ​ന്ന​ലെ​യും ആ​വ​ര്‍​ത്തി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍ പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളി​തു​വ​രെ​യാ​യി​ട്ടും പ​ണ​ത്തി​ന്‍റെ സ്രോ​ത​സ് ഹാ​ജ​രാ​ക്കാ​നാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വൈ.​ആ​ര്‍. റ​സ്റ്റം പ​റ​ഞ്ഞു. 7.06 കോ​ടി രൂ​പ​യാ​ണ് യാ​ക്കൂ​ബ് മോ​ന്‍​സ​ണി​ന് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഷെ​മീ​ര്‍ 45,000 രൂ​പ നേ​രി​ട്ടും 5000 രൂ​പ ഗൂ​ഗി​ള്‍ പേ ​വ​ഴി​യും ന​ല്‍​കി. എ​ന്നാ​ല്‍ മോ​ന്‍​സ​ണു​മാ​യി പ്ര​തി​ക​ള്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ 2.10 കോ​ടി രൂ​പ മാ​ത്ര​മേ ബാ​ങ്ക് വ​ഴി ന​ല്‍​കി​യി​ട്ടു​ള്ളൂ.…

Read More

കളമശേരിയിൽ; ന​ടു​റോ​ഡി​ൽ യു​വ​തി​യെ ക​ഴു​ത്ത​റത്ത് കൊ​ല്ലാ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ക​മ​ശേ​രി: ക​ള​മ​ശേ​രി​യി​ൽ യു​വ​തി​യെ ന​ടു​റോ​ഡി​ൽ ക​ഴു​ത്ത​റത്തു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​കെ​ജി റോ​ഡി​ൽ പ​രി​ഷ​ത്ത് ഭ​വ​ന് സ​മീ​പം കു​ഴൂ​കാ​വു​ങ്ക​ൽ വീ​ട്ടി​ൽ നീ​നുവിയെ​യാ​ണ് ഭ​ർ​ത്താ​വ് ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ നീ​നു​വി​നെ പ​ത്ത​ടി​പ്പാ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു ശേ​ഷം ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭ​ർ​ത്താ​വ് മു​ള​വു​കാ​ട് സ്വ​ദേ​ശി ആ​ഷി​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ഇന്നു രാ​വി​ലെ 9.30 ഓ​ടെ കൂ​നം​തൈ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്ക് വ​രു​മ്പോ​ൾ റോ​ഡി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ഷി​ൻ ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ നാ​ളു​ക​ളാ​യി ഇ​രു​വ​രും അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്കി​ടെ ആ​ഷി​ൻ നീ​നു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ബ​ഹ​ളം ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് നീ​നു. ആ​ഷി​നെ ക​ള​മ​ശേ​രി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

 പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി; യു​വ​തി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ  ശ്ര​മിച്ച പ്ര​തി പി​ടി​യി​ൽ

ഉ​ദ​യം​പേ​രൂ​ർ: യു​വ​തി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഉ​ദ​യം​പേ​രൂ​ർ പു​ല്ലു​കാ​ട്ട് വീ​ട്ടി​ൽ വി​ബി​ൻ രാ​ഘ​വ​ൻ (32) നെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ യു​വ​തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി ക​ത്തി​യെ​ടു​ത്ത് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഞാ​യ​ർ വൈ​കി​ട്ട് 4.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ദ​യം​പേ​രൂ​ർ പോ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

പു​രാ​വ​സ്തു​ത​ട്ടി​പ്പി​ലെ വ​ഞ്ച​ന​ക്കേ​സി​ല്‍ ഹ​വാ​ല ഇ​ട​പാ​ട്;അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ഇ​ഡി​ക്കു കൈ​മാ​റും

കൊ​ച്ചി: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പു​രാ​വ​സ്തു​ത​ട്ടി​പ്പു കേ​സി​ലെ വ​ഞ്ച​ന​ക്കേ​സി​ലെ ഹ​വാ​ല ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി(​ഇ​ഡി)​നു കൈ​മാ​റും. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ഇ​ഡി ക്രൈം​ബ്രാ​ഞ്ചി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​സി​ലെ പ​രാ​തി​ക്കാ​ര്‍ മോ​ന്‍​സ​ണ് ന​ല്‍​കി​യ 10 കോ​ടി​യി​ല്‍ 2.10 കോ​ടി​ക്കു​മാ​ത്ര​മേ ബാ​ങ്ക് രേ​ഖ​ക​ളു​ള്ളൂ. ശേ​ഷി​ക്കു​ന്ന തു​ക​യ്ക്ക് രേ​ഖ​ക​ക​ളി​ല്ലെ​ന്നും ഇ​ത് ഹ​വാ​ല​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഡി​വൈ​എ​സ്പി വൈ.​ആ​ര്‍.​റ​സ്റ്റം ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​മാ​സം ആ​ദ്യ​മാ​ണ് മോ​ന്‍​സ​ണെ ഒ​ന്നും സു​ധാ​ക​ര​നെ ര​ണ്ടും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ബി​ന്‍ എ​ബ്ര​ഹാ​മി​നെ മൂ​ന്നും പ്ര​തി​ക​ളാ​ക്കി ക്രൈംബ്രാഞ്ച് കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. വി​ദേ​ശി​ക​ള്‍​ക്ക് പു​രാ​വ​സ്തു വി​റ്റ വ​ക​യി​ല്‍ ബാ​ങ്കി​ല്‍ കു​ടു​ങ്ങി​യ, മോ​ന്‍​സ​ണി​ന്റെ 2.62 ല​ക്ഷം കോ​ടി രൂ​പ വി​ട്ടു​കി​ട്ടാ​ന്‍ ഡ​ല്‍​ഹി​യി​ല്‍ സു​ധാ​ക​ര​ന്‍ ഇ​ട​പെ​ടു​മെ​ന്ന ഉ​റ​പ്പി​ല്‍ പ​ണം​ന​ല്‍​കി​യെ​ന്നാ​ണ് പ​രാ​തി. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട ആ​റു​പേ​രാ​ണ് കേ​സി​ലെ പ​രാ​തി​ക്കാ​ര്‍. മോ​ണ്‍​സ​ന്‍റെ വീ​ട്ടി​ല്‍നി​ന്ന് ന​ഷ്ട​മാ​യ​ത് 15 വ​സ്തു​ക്ക​ള്‍പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ്…

Read More

പാവപ്പെട്ടവന്‍റെ രാജധാനി; മുഖം മിനുക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള പു​തി​യ കോ​ച്ചു​കളുമായി ഗ​രീ​ബ് ര​ഥ് 

കൊ​ല്ലം: ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ളു​ടെ കോ​ച്ച് നി​ർ​മാ​ണം ചെ​ന്നൈ​യി​ലെ ഇന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​ അ​വ​സാ​നി​പ്പി​ച്ചു. കോ​ച്ചു​ക​ളു​ടെ ആ​ധു​നി​ക വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.നി​ല​വി​ലെ കോ​ച്ചു​ക​ൾ​ക്ക് പ​ക​രം ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ളി​ൽ എ​ൽ​എ​ച്ച്ബി ഏ​സി ത്രീ ​ട​യ​ർ എ​ക്ക​ണോ​മി കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും. ഇ​തോ​ടെ ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ളു​ടെ മു​ഖഛാ​യ ത​ന്നെ മാ​റും. വി​വി​ധ റെ​യി​ൽ​വേ സോ​ണു​ക​ളി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി കോ​ച്ചു​ക​ളു​ടെ മാ​റ്റം ന​ട​പ്പി​ലാ​ക്കാ​നാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം.തു​ട​ക്ക​ത്തി​ൽ നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ​യി​ലാ​യി​രി​ക്കും ഇ​ത് ന​ട​പ്പാ​ക്കു​ക. ഈ ​മേ​ഖ​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​മ്പ​ത് ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ൾ ഉ​ട​ൻ പു​തി​യ കോ​ച്ചു​ക​ളി​ലേ​യ്ക്ക് മാ​റും. ഇ​തി​നാ​യി അ​വ​ർ​ക്ക് 100 എ​ൽ​എ​ച്ച്ബി ഏ​സി ത്രീ ​ട​യ​ർ എ​ക്ക​ണോ​മി കോ​ച്ചു​ക​ൾ ഇ​തി​ന​കം കൈ​മാ​റി​ക്ക​ഴി​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ദീ​ർ​ഘ​ദൂ​ര ഏ​സി യാ​ത്ര ല​ക്ഷ്യ​മി​ട്ട് 2005-ലാ​ണ് ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ൾ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ആ​രം​ഭി​ച്ച​ത്. ഇ​ത് വ​ൻ വി​ജ​യ​വു​മാ​യി​രു​ന്നു.…

Read More