കാക്കനാട്: പതിനഞ്ചുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒഡീഷ സ്വദേശിക്കെതിരേ കേസെടുക്കാൻ പോലീസ്. ഒഡീഷ സ്വദേശി ചക്രധാർ മാലിക്കിനെ (40) നെതിരെയാണ് പോക്സോ നിയമപ്രകാരം കേസ് എടുക്കാനൊരുങ്ങുന്നത്. ബുധനാഴ്ച വൈകീട്ട് ആറോടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ചക്രധാർ മാലിക്ക് ജോലികഴിഞ്ഞ് കാക്കനാട് മസ്ജിദ് റോഡിലെ വീട്ടിലെത്തിയപ്പോൾ ഒഡീഷ സ്വദേശിനി ഡിപ മാലിക്കിനെ (15) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കെട്ടിട ഉടമയെ വിവരം അറിയിച്ചു. തൃക്കാക്കര സിഐ അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ഒപ്പം താമസിച്ചിരുന്ന ചക്രധാർ മാലിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയോടെ ആർഡിഒയുടെ സാനിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒൻപതുമാസമായി ഇരുവരും തമ്മിൽ വിവാഹം കഴിഞ്ഞിട്ടെന്നാണ് ചക്രധാർ മാലിക്ക് പോലീസിനോട് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ മൂന്നുമാസമായി ഇരുവരും കാക്കനാട് ടിവി സെന്ററിന്…
Read MoreCategory: Kochi
ജയിൽ ഡിജിപിയെ മുഖ്യമന്ത്രി തിരുത്തി; വിശുദ്ധ കുർബാന വിലക്കു നീക്കി
സിജോ പൈനാടത്ത്കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി ദിവ്യബലിയര്‍പ്പണം ഉള്‍പ്പടെ വിശ്വാസപരമായ ആവശ്യങ്ങള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് സർക്കാരിൽ നിന്ന് അടിയന്തിര നടപടി ഉണ്ടായത്. ഇതു സംബന്ധിച്ച നിർദേശം ജയിൽ മേധാവിക്ക് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി ദിവ്യബലിയര്‍പ്പണവും മറ്റു സേവനങ്ങളും നൽകുന്ന ജീസസ് ഫ്രട്ടേണിറ്റി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ പ്രവേശനം വിലക്കിക്കൊണ്ടുള്ള ജയില്‍ ഡിജിപി ബൽറാം കുമാർ ഉപാധ്യായയുടെ നിർദേശം സംബന്ധിച്ച് കർദിനാൾ ക്ലീമിസ് ഇന്നലെ രണ്ടു വട്ടം മുഖ്യമന്ത്രിയുമായി വിഷയത്തിൽ ഫോണിലൂടെ ചർച്ച നടത്തി. തടവുപുള്ളികളുടെ മനസീകവും ആത്മീയവുമായ ആവശ്യങ്ങൾ നിഷേധിക്കുന്നത് നീതിയല്ലെന്നു കർദിനാൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പുതിയ നിർദേശത്തിന്റെ വെളിച്ചത്തിൽ ഇന്ന് സംസ്ഥാനത്തെ വിവിധ ജയിലുകളിൽ പെസഹാ ശുശ്രൂഷകൾ നടക്കും. സമൂഹത്തിലെ നാനാതുറകളിൽ നിന്നും…
Read More‘പൊൻതേരോട്ടം’’ സര്‍വകാല റിക്കാര്‍ഡിൽ; പവന് വില 45,000 രൂപ
സീമ മോഹന്‍ലാല്‍കൊച്ചി: കുതിച്ചുയർന്ന് സ്വര്‍ണവില. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് ഗ്രാമിന് 5,625 രൂപയും പവന് 45,000 രൂപയുമായി. സര്‍വകാല റിക്കാര്‍ഡാണിത്. മാര്‍ച്ച് 18നും ഏപ്രില്‍ നാലിനും ഗ്രാമിന് 5,530 രൂപയായിരുന്നു. ഈ റിക്കാര്‍ഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 ലുമാണ്. നിലവില്‍ സ്വര്‍ണം 2021 ഡോളറിലാണ്. 24 കാരറ്റ് തങ്കത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷത്തിനടുത്താണ്.അന്താരാഷ്ട്ര സ്വര്‍ണ വില നേരിയ തോതില്‍ കുറഞ്ഞപ്പോള്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വന്‍കിട നിക്ഷേപകരും സ്വര്‍ണം വാങ്ങി കൂട്ടുകയും ചെയ്തതോടെ സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിക്കുകയായിരുന്നു. ‘ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിലപാടുകളായി ഇന്നലെ പുറത്തു വന്ന സാമ്പത്തികം, ട്രഷറി ആദായം എന്നീ ഡേറ്റകള്‍ സ്വര്‍ണ…
Read More24 മണിക്കൂറും ജാഗ്രതയ്ക്കുളള സംവിധാനം വേണം; ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ വിദഗ്ധസമിതി ശിപാര്‍ശ
കൊച്ചി: ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണുള്ളത്. വെളളവും ഭക്ഷണവും ഇവിടെ സുലഭമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, പറമ്പിക്കുളം എന്തുകൊണ്ട് ശിപാര്‍ശ ചെയ്തു എന്ന് ഹൈക്കോടതി ചോദിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് പറ്റില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതയില്ലെയെന്നും കോടതി ആരാഞ്ഞു. മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കും?എറെ സമയം എടുക്കില്ലേ?ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് തീരുമാനിക്കട്ടെയെന്ന് കോടതി പരാമര്‍ശിച്ചു. മനുഷ്യ മൃഗ സംഘര്‍ഷത്തെപ്പറ്റി സര്‍ക്കാരിന് മുന്നില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമഗ്രമായ പഠനം ഇക്കാര്യത്തില്‍ ആവശ്യമാണ്. പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയാന്‍ പബ്ലിക് ഹിയറിംഗ് നടത്തണം. 24…
Read Moreസമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പ് ഉണ്ടാക്കി ലഹരിവില്പന; മയക്കുമരുന്ന് എത്തിച്ചിരുന്നത് ബംഗളൂരുവിൽനിന്ന്
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ഗ്രൂപ്പുകൾ ഉണ്ടാക്കി പ്രത്യേക കോഡ് ഉപയോഗിച്ച് നഗരത്തിൽ ലഹരി വില്പന നടത്തിയിരുന്ന നാലംഗ സംഘം അറസ്റ്റിലായ കേസിൽ പ്രതികൾ ലഹരിമരുന്ന് എത്തിച്ചിരുന്നത് ബംഗളൂരുവിൽനിന്ന്. ഇവർക്ക് എംഡിഎംഎ നൽകിയിരുന്ന ആളെ കേന്ദ്രീകരിച്ച് എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.കേസുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഇർഫാൻ (21), ആഷിദ് അഫ്സൽ (22), ഇടുക്കി കട്ടപ്പന സ്വദേശി തോമസ് സാബു (തോമാ, 25), ഇടുക്കി കാഞ്ചിയാർ സ്വദേശി അജേഷ്(23) എന്നിവരെയാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷൽ ആക്ഷൻ ടീം പിടികൂടിയത്. ഇരിൽനിന്നും ആറ് ഗ്രാം എംഡിഎംഎ, മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഒരു ആഡംബര കാർ, ന്യൂജനറേഷൻ ബൈക്ക്, അഞ്ച് സ്മാർട്ട് ഫോണ്‍ എന്നിവ എക്സൈസ് കസ്റ്റഡിയിലെടുത്തു. മയക്കു മരുന്ന് കേസിൽ പിടിക്കപ്പെട്ട് ഏഴ് മാസത്തോളം റിമാൻഡിൽ കഴിയുകയായിരുന്ന മുഹമ്മദ് ഇർഫാൻ കഴിഞ്ഞിടെ ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും മയക്കുമരുന്ന്…
Read Moreഫോർട്ടുകൊച്ചിയിലെ വീടു കൊള്ളയടിച്ച് 25 ലക്ഷം രൂപ കവർന്ന കേസ്; സംഘത്തിലെ 5 പേരെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചു
കൊച്ചി: ഫോർട്ടുകൊച്ചിയിൽ പട്ടാപ്പകൽ വീട് കൊള്ളയടിച്ച് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മറ്റ് വസ്തുക്കളും കവർന്ന കേസിൽ ഇനി പിടിയിലാകാനുള്ള സംഘാംഗങ്ങളായ അഞ്ചു പേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഒളിവിൽ കഴിയുന്ന കൊച്ചി സ്വദേശികളായ ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം. കേസിലെ മുഖ്യപ്രതി കരുവേലിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ചക്കിട്ടപറന്പ് മുജീബ് (44) ആണ് ഫോർട്ടുകൊച്ചി പോലീസിന്റെ പിടിയിലായത്. ഈ മാസം 26ന് രാവിലെ 7.30ന് ഫോർട്ടുകൊച്ചി ചിരട്ടപാലത്തുള്ള വീട്ടിലാണ് സംഘം മോഷണം നടത്തിയത്. വീട്ടിലുള്ളവർ കലൂർ പള്ളിയിൽ ആരാധനയ്ക്കായി പോയ സമയം വീടിന്റെ ഒന്നാം നിലയിലെ വാതിൽ കുത്തി പൊളിച്ച് അകത്തു കടന്ന് ബെഡ്റൂമിലെ അലമാരയുടെ ലോക്ക് പൊളിച്ച് അതിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയും രണ്ടു ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങളും 35,000 രൂപ വില വരുന്ന ഡിജിറ്റൽ കാമറ ഉൾപ്പെടെ 27.5…
Read Moreടാങ്കര്‍ ലോറി സ്കൂട്ടറിലിടിച്ച് ദന്പതികൾക്കു ദാരുണാന്ത്യം! ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി
കളമശേരി: ടാങ്കര്‍ ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ച് ദമ്പതികള്‍ക്കു ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ ആലുവ തോട്ടയ്ക്കാട്ടുകര പമ്പിനു സമീപത്തെ കാഞ്ഞിരത്തില്‍ പുത്തന്‍വീട്ടില്‍ (ഉഷസ്) ഉമേഷ് ബാബു എസ് (55), ഭാര്യ നിഷ (46) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ കളമശേരി അപ്പോളോയ്ക്ക് എതിര്‍വശം മെട്രോ പില്ലര്‍ നമ്പര്‍ 254 ന് മുമ്പിലാണ് അപകടമുണ്ടായത്. എറണാകുളം-ആലുവ റോഡിലൂടെ പോകവെയാണ് ഇരുവാഹനങ്ങളും അപകടത്തില്‍പ്പെട്ടത്. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ടിഎന്‍30 ബിക്യു 5440 ടാങ്കര്‍ ലോറി ഇതേ ദിശയിലേക്കുതന്നെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നില്‍ വന്നിടിക്കുകയും ഇവര്‍ ലോറിക്കടിയിൽപ്പെടുകയുമായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. നിഷയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ടാങ്കര്‍, ഇടത് പിന്‍ചക്രത്തില്‍ കുരുങ്ങിയ ഉമേഷ് ബാബുവുമായി അമ്പത് മീറ്ററോളം നിരങ്ങി നീങ്ങി. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉമേഷിനെ ടാങ്കിന്റെ ടയറിന്റെ ഇടയില്‍നിന്നു നാട്ടുകാര്‍ പുറത്തെടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോലീസെത്തി…
Read Moreകളക്ടറെ നടുറോഡില്‍ ‘പോസ്റ്റാക്കി’ കാര്‍!ആറുമാസം വണ്ടിയോടിക്കേണ്ടെന്ന് ഡ്രൈവറോട് ആര്‍ടിഒ
കാക്കനാട്:ജില്ലാ കളക്ടറുടെ വാഹനത്തിന് ആഡംബരവാഹനം തടസ്സം സൃഷ്ടിച്ചു. അമിതവേഗത്തിൽ തെറ്റായ ദിശയിലായിരുന്നു വാഹനത്തിന്റെ വരവ്. ഡ്രൈവറെ ൈകയോടെ പൊക്കി ആശുപത്രിസേവനത്തിന് വിട്ടോളാൻ ശിക്ഷനൽകി. എന്നാൽ, തനിക്ക് ഇക്കാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ് തടിതപ്പാൻ ഡ്രൈവർ ശ്രമിച്ചു. ഇതോടെ ആറുമാസം വണ്ടിയോടിക്കാതെ വീട്ടിലിരിക്കാൻ ഉത്തരവിട്ട് എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ ഡ്രൈവർക്ക് ‘ശിക്ഷ’ നൽകി. കാർ ഓടിച്ചിരുന്ന കാക്കനാട് പടമുകൾ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസൻസാണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ദിവസങ്ങൾക്ക് മുൻപ് സീപോർട്ട്-എയർപോർട്ട് റോഡിൽ കളക്ടറേറ്റ് സിഗ്നൽ ജങ്ഷനു സമീൃപമാണ് സംഭവം. കളമശ്ശേരി ഭാഗത്തുനിന്ന് വന്ന കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ കാർ കളക്ടറേറ്റ് സിഗ്നൽ ജങ്ഷൻ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് സിവിൽ സ്റ്റേഷനിലേക്ക് വരുകയായിരുന്നു. ഈ സമയം ഇൻഫോപാർക്ക് ഭാഗത്തുനിന്ന് വരുകയായിരുന്ന ആഡംബര കാർ സിഗ്നൽ ജങ്ഷനിലെ തിരക്ക് മറികടന്ന് കളക്ടറുടെ കാറിന്…
Read Moreവൻ പലിശ വാഗ്ദാനം നൽകി 35 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പ്; പ്രതി പണം തട്ടിയത് 10 പേരിൽനിന്ന്
കൊച്ചി: മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി പണം തട്ടിയെടുത്തത് 10 പേരിൽ നിന്ന്. കേസുമായി ബന്ധപ്പെട്ട് കാക്കനാട് ഡിവൈൻ വില്ലേജ് ഫസ്റ്റ് അവന്യു ഡിവിആർഎ 12 ബാൻസുരി വീട്ടിൽ വി.രമേശിനെ (58)ആണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. കൊച്ചി ശ്രീകണ്ഠത്ത് റോഡിലെ കെൽമേഴ്സ് കോംപ്ലക്സിലെ ഒന്നാം നിലയിൽ ഉപയോഗ് നിധി ലിമിറ്റഡ് എന്ന ബാങ്കിംഗ് സ്ഥാപനമുണ്ടെന്നും ഇയാൾ അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രതിമാസം 13 ശതമാനം പലിശ നൽകാമെന്നും നിക്ഷേപ കാലാവധി കഴിയുന്ന മുറയ്ക്ക് നിക്ഷേപ തുക കൃത്യമായി മടക്കി നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് 10 പേരിൽ നിന്നായി ഇയാൾ 35 ലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. ഉപയോഗ് നിധി ലിമിറ്റഡിന്റെ വ്യാജരസീതും നൽകി. ഇതിന് ശേഷം പ്രതി പണം തിരികെ നൽകാതെ മുങ്ങുകയായിരുന്നു.…
Read Moreഇന്നസെന്റ് മരിച്ചുകിടക്കുന്നതു കാണാൻ മനസ് അനുവദിക്കുന്നില്ല; “ഇന്നസെന്റിനെ കൊണ്ടുപോയത് കാൻസറല്ല, കോവിഡാണ് ‘
സിജോ പൈനാടത്ത് കൊച്ചി: ഇന്നസെന്റിന്റെ മരണത്തിനു പ്രധാന കാരണം അർബുദമാണെന്നു ഞാൻ കരുതുന്നില്ല. അവസാനകാലത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അടുത്തറിഞ്ഞിട്ടുള്ള ഒരു ഡോക്ടർക്കും അഭിപ്രായം മറിച്ചാവാനിടയുമില്ല. അർബുദത്തെ അതിജീവിച്ചു മുന്നേറിയ ഇന്നസെന്റ് എന്നത്, എനിക്ക് എന്നും പകർന്നുകൊടുക്കാനുള്ള അസാധാരണവും അദ്ഭുതകരവുമായ മരുന്നാണ്. അർബുദത്തോടു പോരാടുന്ന എല്ലാവർക്കും ഇന്നസെന്റ് എന്ന മരുന്ന് ബലം പകരും… ഡോ. വി.പി. ഗംഗാധരന്റെ വാക്കുകളിൽ, പത്തു വർഷത്തിലധികം ഇന്നസെന്റിനെ ചികിത്സിച്ചതിലൂടെയും ഒരേ നാട്ടുകാർ എന്ന നിലയിൽ അതിലേറെക്കാലമായുള്ള സൗഹൃദത്തിലൂടെയും രൂപപ്പെട്ട ആത്മബന്ധത്തിന്റെ വിങ്ങലുണ്ടായിരുന്നു. അർബുദത്തെ പൂർണമായി അതിജീവിച്ചയാളാണ് ഇന്നസെന്റ്. എന്നാൽ, കോവിഡ് അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. അവസാന നാളുകളിൽ ആശുപത്രിയിൽ കിടക്കുന്പോഴും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളാണ് ഇന്നസെന്റിനെ ഏറെ അലട്ടിയത്. ഒരിക്കൽ പോലും ചിരിയില്ലാതെ അദ്ദേഹത്തെ കണ്ടിരുന്നില്ല. അർബുദത്തിന്റെ ഓരോ ഘട്ടത്തെയും മനസിലെ നർമം കൊണ്ടും മുഖത്തെ ചിരികൊണ്ടും അദ്ദേഹം നേരിടുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്. പക്ഷേ,…
Read More