ട്രേ​ഡിം​ഗ് ത​ട്ടി​പ്പ്; 67 ല​ക്ഷം​രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ മൂ​ന്നു പേ​ര്‍​ക്കെ​തി​രേ കേ​സ്

കൊ​ച്ചി: ട്രേ​ഡിം​ഗി​ലൂ​ടെ ലാ​ഭം ഉ​ണ്ടാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ദ​മ്പ​തി​ക​ളു​ടെ 67 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ മൂ​ന്നു​പേ​ര്‍​ക്കാ​യി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 15 മു​ത​ല്‍ മാ​ര്‍​ച്ച് നാ​ലു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പ്ര​തി​ക​ള്‍ പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഓ​ണ്‍​ലൈ​നി​ല്‍ ട്രേ​ഡിം​ഗി​നെ സം​ബ​ന്ധി​ച്ച് സെ​ര്‍​ച്ച് ചെ​യ്ത പ​രാ​തി​ക്കാ​ര​നെ ര​ണ്ട് ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ ന​ല്‍​കി സ​മീ​പി​ച്ച പ്ര​തി​ക​ള്‍ ട്രേ​ഡിം​ഗി​ലൂ​ടെ ലാ​ഭം ഉ​ണ്ടാ​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് വെ​ല്‍​സ് കാ​പ്പി​റ്റ​ല്‍ ബി​സി​ന​സ് സ്‌​കൂ​ള്‍ ഗ്രൂ​പ്പ് എ​ന്ന വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ അം​ഗം ആ​ക്കു​ക​യും തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍​നി​ന്നും പ്ര​തി​ക​ള്‍ കൈ​മാ​റി​യ അ​ക്കൗ​ണ്ടി​ലേ​ക്ക് 67,40,306 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് 17 ത​വ​ണ​ക​ളാ​യാ​ണ് പ​ണം കൈ​മാ​റി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ പ​രാ​തി​ക്കാ​ര​ന് 4.13 കോ​ടി രൂ​പ ട്രേ​ഡിം​ഗി​ലൂ​ടെ ല​ഭി​ച്ച​താ​യി കാ​ണി​ച്ച് പ്ര​തി​ക​ള്‍…

Read More

എത്രപഠിച്ചാലും വീണുകൊണ്ടേയിരിക്കും; ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; യു​വ​തി​യു​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ നഷ്ടമായി

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യു​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. പ​ണം ന​ഷ്ട​പ്പെ​ട്ട പ​ച്ചാ​ളം സ്വ​ദേ​ശി​നി​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വീ​ട്ടി​ലി​രു​ന്ന് കൂ​ടു​ത​ല്‍ പ​ണം സ​മ്പാ​ദി​ക്കാം എ​ന്നു​ള്ള വ്യാ​ജ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സം​ഘം ആ​ദ്യം ചെ​റി​യ ടാ​സ്‌​കു​ക​ള്‍ യു​വ​തി​ക്ക് ന​ല്‍​കി. അ​ത് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ പ​ണം ന​ല്‍​കും എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ അ​ത് പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷം തു​ട​ര്‍​ന്ന് പ​ങ്കെ​ടു​ക്കാ​നാ​യി പ​ല ത​വ​ണ പ​ണം ചോ​ദി​ച്ചു. അ​ങ്ങ​നെ പ​ല ത​വ​ണ​ക​ളാ​യി യു​വ​തി ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​പ്പു സം​ഘ​ത്തി​നു കൈ​മാ​റി. ടാ​സ്‌​ക് പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടും പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ത​ട്ടി​പ്പി​നി​ര​യാ​യി എ​ന്നു മ​ന​സി​ലാ​യി. അ​ങ്ങ​നെ​യാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​തൃ​ക്ക​ട​വ് സ്വ​ദേ​ശി​നി​യു​ടെ എ​ട്ടു…

Read More

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്; ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കൊ​ച്ചി: അ​സ​ര്‍​ബൈ​ജാ​നി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ കൂ​ട്ടാ​ളി​യാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ല്ല സ്വ​ദേ​ശി വി​പി​ന്‍(38), അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ദു​ലി(23), ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ത​ലൈ​ശെ​ല്‍​വ​മ​ണി(21), ന​ന്ദു മാ​ധ​വ്(23) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്രേ​മാ​ന​ന്ദന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ര​വി​പു​ര​ത്ത് കോ​ട്ടൂ​രാ​ന്‍ എ​ന്ന പേ​രി​ല്‍ വ്യാ​ജ റി​ക്രൂ​ട്ട്‌​മെ​ന്‍റ് സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു സം​ഘം. പോ​ലീ​സ് ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​മ്പോ​ള്‍ അ​സ​ര്‍​ബൈ​ജാ​നി​ല്‍ ഹെ​ല്‍​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള ഇ​ന്‍റ​ര്‍​വ്യൂ​വി​നാ​യി 30 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തി​യി​രു​ന്നു. വ്യാ​ജ റി​ക്രൂ​ട്ട്‌​മെ​ന്‍റ് സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ല്‍ ഇ​വ​ര്‍ കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്‌​നാ​ട്ടി​ലെ​യും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ളാ​ണ് ത​ട്ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ന്നി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​വ​രു​ടെ…

Read More

130 കോ​ടി ലോ​ണ്‍ വാ​ഗ്ദാ​നം ചെ​യ്ത് ന​ടി​യു​ടെ 37 ല​ക്ഷം ത​ട്ടി​യ കേ​സ്; കൂ​ടു​ത​ല്‍ അ​റ​സ്റ്റി​ന് സാ​ധ്യ​ത

കൊ​ച്ചി: 130 കോ​ടി രൂ​പ​യു​ടെ ലോ​ണ്‍ വാ​ഗ്ദാ​നം ചെ​യ്തു ന​ടി​യു​ടെ കൈ​യി​ല്‍ നി​ന്നു 37 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റി​നു സാ​ധ്യ​ത. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ കോ​ല്‍​ക്ക​ത്ത സ്വ​ദേ​ശി യാ​സി​ര്‍ ഇ​ക്ബാ​ലി​ന്റെ കൂ​ട്ടാ​ളി​ക​ളാ​യ മൂ​ന്നു പേ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ്യ​വ​സാ​യ ആ​വ​ശ്യ​ത്തി​നാ​യി ലോ​ണ്‍ ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പു​സം​ഘം ന​ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ടി 130 കോ​ടി രൂ​പ ലോ​ണ്‍ ല​ഭി​ക്കു​ന്ന​തി​നാ​യി ത​ട്ടി​പ്പ് സം​ഘ​ത്തി​ന് 37 ല​ക്ഷം രൂ​പ കൊ​ച്ചി​യി​ലെ പ്ര​മു​ഖ ഹോ​ട്ട​ലി​ല്‍ വ​ച്ച് കൈ​മാ​റി. പ​ണം ന​ല്‍​കി​യി​ട്ടും ലോ​ണ്‍ ല​ഭ്യ​മാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ടി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ക​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കോ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് പോ​കു​ക​യു​മാ​യി​രു​ന്നു. കോ​ല്‍​ക്ക​ത്ത​യി​ലെ ടാ​ഗ്രാ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഫ്ളാ​റ്റി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. കൂ​ടു​ത​ല്‍ ചോ​ദ്യം…

Read More

ഉറങ്ങാൻ കിടന്നത് വീട്ടിൽ; പുലർച്ചെ മകൻ കണ്ടത് ക​ട​യ്ക്കുള്ളിൽ ഗുരുതരമായി പൊ​ള്ള​ലേ​റ്റ അമ്മയെ; നാട്ടുകാർ പറ‍യുന്നതിങ്ങനെ

കൊ​ച്ചി: വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ക​ട​യി​ല്‍ വൃ​ദ്ധ​യെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​ട്ടൂ​ര്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ മോ​ളി ആ​ന്‍റ​ണി(60)​യെ​യാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മ​ര​ട് പോ​ലീ​സ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മൂ​ന്നു മാ​സം മു​മ്പാ​ണ് സോ​ഡി​യം കു​റ​യു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള രോ​ഗാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് മോ​ളി​യു​ടെ ഭ​ര്‍​ത്താ​വ് മ​രി​ച്ച​ത്. ഇ​തി​നു​ശേ​ഷം ഇ​വ​ര്‍ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ച​താ​യി മ​ര​ട് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ 12.30 ന് ​നെ​ട്ടൂ​ര്‍ ശി​വ​ക്ഷേ​ത്ര​ത്തി​നു വ​ട​ക്കു​വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. ക​ട​യോ​ടു ചേ​ര്‍​ന്നു​ള്ള പ​ഴ​യ വീ​ട്ടി​ല്‍​നി​ന്ന് അ​ടു​ത്തി​ടെ​യാ​ണ് ഇ​വ​ര്‍ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം മോ​ളി​യും മ​ക​നും കു​ടും​ബ​വും ക​ട​യ്ക്ക് സ​മീ​പ​ത്തു ത​ന്നെ പു​തി​യ​താ​യി നി​ര്‍​മി​ച്ച വീ​ട്ടി​ലാ​ണ് ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന​ത്. ഇ​തി​നി​ട​യ്ക്ക് ആ ​പ്ര​ദേ​ശ​ത്ത് ര​ണ്ടു ത​വ​ണ ക​റ​ന്‍റു പോ​കു​ക​യു​ണ്ടാ​യി. മ​ക​ന്‍…

Read More

കൊ​ച്ചി​യി​ലേ​ക്കു ല​ഹ​രി​ക്ക​ട​ത്ത്; നൈ​ജീ​രി​യ​ക്കാരൻ പി​ടി​യി​ലാ​യ​ത് ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന്

കൊ​ച്ചി: ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് കാ​റി​ല്‍ വ​ന്‍​തോ​തി​ല്‍ രാ​സ​ല​ഹ​രി ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ത​ല​വ​നാ​യ നൈ​ജീ​രി​യ​ന്‍ പൗ​ര​ന്‍ പി​ടി​യി​ലാ​യ​ത് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന്. കു​പ്ര​സി​ദ്ധ ല​ഹ​രി ഇ​ട​പാ​ടു​കാ​ര​നാ​യ ചി​ബേ​ര മാ​ക്‌​സ് വെ​ല്ലി​നെ ബം​ഗ​ളൂ​രു​വി​ലെ വി​ജ​യ​ന​ഗ​റി​ല്‍ നി​ന്നാ​ണ് എ​റ​ണാ​കു​ളം എ​സി​പി പി. രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സി​പി സ്‌​ക്വാ​ഡും മ​ര​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജു​കു​മാ​റി​ന്‍റെ കീ​ഴി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​വ​ര്‍​ഷ​മാ​യി ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് ഇ​യാ​ള്‍ ല​ഹ​രി​ വി​ല്പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മാ​ര്‍​ച്ച് ര​ണ്ടി​ന് ഇ​രു സം​ഘ​ങ്ങ​ളും ഒ​രു​മി​ച്ച് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ ചേ​രാ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍ സെ​ല്‍​വ​ന്‍(29), ഇ​യാ​ള്‍​ക്ക് വാ​ഹ​ന​വും പ​ണ​വും ന​ല്‍​കി സ​ഹാ​യി​ക്കു​ന്ന കി​ര​ണ്‍(40), സ​ന്ദീ​പ്(34) എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നും 101 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. തു​ട​ര്‍​ന്നു ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ല്‍ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ട​യി​ല്‍ 30 ത​വ​ണ ബം​ഗ​ളൂ​രു​വി​ല്‍നി​ന്നും രാ​സ​ല​ഹ​രി കാ​റി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ​താ​യി പ്ര​തി​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി. ഈ…

Read More

ഇ​ട​ശേ​രി ബാ​റി​നു മു​ന്നി​ലെ വെ​ടി​വ​യ്പ്; മു​ഖ്യ​പ്ര​തി വി​നീ​ത് വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യിൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ക​തൃ​ക്ക​ട​വ് ഇ​ട​ശേ​രി ബാ​റി​ലെ മാ​നേ​ജ​ര​ട​ക്കം മൂ​ന്നു​പേ​രെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ഖ്യ​പ്ര​തി അ​ങ്ക​മാ​ലി പാ​റ​ക്ക​ട​വ് പു​ളി​യി​നം കൊ​ടു​ശേ​രി ചീ​രോ​ത്തി​ല്‍ വി​നീ​തി (കോ​മ്പാ​റ വി​നീ​ത് 37)നെ ​ചോ​ദ്യം ചെ​യ്യ​ലി​ന് പോ​ലീ​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍നി​ന്ന് തോ​ക്ക് ക​ണ്ടെ​ത്തി​യ കേ​സി​ലാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. വെ​ടി​വ​യ്പ്പി​നു ശേ​ഷം വി​നീ​തി​ന്‍റെ വീ​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വെ​ടി​വ​യ്ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച തോ​ക്കും മ​റ്റൊ​രു തോ​ക്കും ക​ണ്ടെ​ടു​ത്തി​രു​ന്നു. ര​ണ്ടു തോ​ക്കു​ക​ളി​ലും തി​ര​ക​ള്‍ നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ന്ന​തി​നാ​ണ് പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഫെ​ബ്രു​വ​രി 11ന് ​രാ​ത്രി​യാ​ണ് ക​തൃ​ക്ക​ട​വ് ഇ​ട​ശേ​രി ബാ​റി​ലെ​ത്തി​യ വി​നീ​തും നാ​ലു കൂ​ട്ടു​കാ​രും ചേ​ര്‍​ന്ന് ബാ​ര്‍ ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ക്കു​ക​യും തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​യ്ക്കു​ക​യും ചെ​യ്ത​ത്. കേ​സി​ലെ 15 പ്ര​തി​ക​ളും ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്.

Read More

കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ  മൂ​ന്നി​ട​ങ്ങ​ളി​ലേ​ക്കു കൂ​ടി; നാ​ല് ടെ​ര്‍​മി​ന​ലു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ

കൊ​ച്ചി: കൊ​ച്ചി വാ​ട്ട​ര്‍​മെ​ട്രോ സ​ര്‍​വീ​സ് കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും. നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച മു​ള​വു​കാ​ട് നോ​ര്‍​ത്ത്, സൗ​ത്ത് ചി​റ്റൂ​ര്‍, ഏ​ലൂ​ര്‍, ചേ​രാ​നെ​ല്ലൂ​ര്‍ ടെ​ര്‍​മി​ന​ലു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​ഏ​ലൂ​ര്‍ വാ​ട്ട​ര്‍​മെ​ട്രോ ടെ​ര്‍​മി​ന​ലി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. പു​തി​യ നാ​ല് ടെ​ര്‍​മി​ന​ലു​ക​ള്‍​കൂ​ടി തു​റ​ക്കു​ന്ന​തോ​ടെ വാ​ട്ട​ര്‍​മെ​ട്രോ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ടെ​ര്‍​മി​ന​ലു​ക​ളു​ടെ ഒ​ന്‍​പ​ത് ആ​കും. ര​ണ്ട് റൂ​ട്ടു​ക​ളി​ലേ​ക്കാ​ണ് ഉ​ദ്ഘാ​ട​ന​ത്തോ​ടെ പു​തി​യ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഹൈ​ക്കോ​ര്‍​ട്ട് ജം​ഗ്ഷ​ന്‍ ടെ​ര്‍​മി​ന​ലി​ല്‍ നി​ന്ന് ബോ​ല്‍​ഗാ​ട്ടി, മു​ള​വു​കാ​ട് നോ​ര്‍​ത്ത് ടെ​ര്‍​മി​ന​ലു​ക​ള്‍ വ​ഴി സൗ​ത്ത് ചി​റ്റൂ​രി​ലേ​ക്കു​ള്ള​താ​ണ് ഒ​രു റൂ​ട്ട്. സൗ​ത്ത് ചി​റ്റൂ​ര്‍ ടെ​ര്‍​മി​ന​ലി​ല്‍ നി​ന്ന് ഏ​ലൂ​ര്‍ ടെ​ര്‍​മി​ന​ല്‍ വ​ഴി ചേ​രാ​നെ​ല്ലൂ​ര്‍ ടെ​ര്‍​മി​ന​ല്‍ വ​രെ​യു​ള്ള​താ​ണ് മ​റ്റൊ​രു റൂ​ട്ട്. ഇ​തോ​ടെ ഒ​ന്‍​പ​ത് ടെ​ര്‍​മി​ന​ലു​ക​ളി​ലാ​യി അ​ഞ്ചു റൂ​ട്ടി​ലേ​ക്ക് കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ വ​ള​രും. സ​ര്‍​വ്വീ​സ് ആ​രം​ഭി​ച്ച് പ​ത്ത് മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ മൂ​ന്ന് റൂ​ട്ടു​ക​ളി​ല്‍ പ​തി​നേ​ഴ​ര ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് കൊ​ച്ചി…

Read More

ഹോം​സ്‌​റ്റേ​യു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യം; കു​പ്ര​സി​ദ്ധ ഗു​ണ്ടാ നേ​താ​വ് ഭാ​യ് ന​സീ​റി​നെ തേ​ടി പോ​ലീ​സ്

കൊ​ച്ചി: സ്പാ​യു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന കു​പ്ര​സി​ദ്ധ ഗു​ണ്ടാ നേ​താ​വ് ഭാ​യ് ന​സീ​റി​നെ തേ​ടി പോ​ലീ​സ്. ഓ​ള്‍​ഡ് ക​തൃ​ക്ക​ട​വ് റോ​ഡി​ലു​ള്ള ഓ​ള്‍​ഗാ ഹോം​സ്‌​റ്റേ​യെ​ന്ന സ്ഥാ​പ​നം ക​ഴി​ഞ്ഞ ര​ണ്ടി​ന് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് റെ​യ്ഡ് ചെ​യ്തി​രു​ന്നു. ഇ​വി​ടെ അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം സ്വ​ദേ​ശി സ​ജി​മോ​ന്‍ (45), മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി ഫൈ​സ​ല്‍ ഹ​മീ​ദ് (34), മ​ല​പ്പു​റം സ്വ​ദേ​ശി കെ.​ഷി​ജി​ല്‍ (29), പാ​ല​ക്കാ​ട് തൃ​ക്ക​ണ്ടേ​രി സ്വ​ദേ​ശി പി. ​നി​ഷാ​ദ്(36), ക​ണ്ണൂ​ര്‍ സ്വ​ദേ​ശി വി​പി​ന്‍​ദാ​സ് (36), മ​ല​പ്പു​റം ചേ​ലാ​മ്പ്ര സ്വ​ദേ​ശി നൗ​ഫ​ല്‍ ഖാ​ന്‍ (27), തി​രു​വ​ല്ല സ്വ​ദേ​ശി വി.​കെ. വി​നീ​ത് (38), കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി പി. ​വി​നു (29) എ​ന്നി​വ​രാ​ണ് അ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍​ക്കൊ​പ്പം ര​ണ്ട് ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​നി​ക​ളും ഒ​രു കൊ​ല്ലം സ്വ​ദേ​ശി​നി​യും ഉ​ണ്ടാ​യി​രു​ന്നു.സ്ഥാ​പ​നം ന​ട​ത്തി​പ്പി​നാ​യി ന​സീ​ര്‍ മു​ത​ല്‍ മു​ട​ക്കി എ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്നു​ത​ന്നെ ഇ​യാ​ളെ പോ​ലീ​സ്…

Read More

ചൂ​ര​ക്കാ​ട് സ്ഫോടനം നടന്നിട്ട് ഒരു മാസം;  ന​ഷ്ട​ങ്ങ​ൾ​ ആര് നികത്തും

ഷി​ബു ജേ​ക്ക​ബ്തൃ​പ്പൂ​ണി​ത്തു​റ: രാ​ജ​ന​ഗ​രി​യെ വി​റ​പ്പി​ച്ച ചൂ​ര​ക്കാ​ട് സ്ഫോ​ട​നം ന​ട​ന്നി​ട്ട് ഇ​ന്ന് ഒ​രു മാ​സം. അ​തി​ജീ​വ​ന​ത്തി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ളും ക​ണ​ക്കെ​ടു​പ്പു​മെ​ല്ലാം പെ​രു​മ​ഴ പോ​ലെ പി​ന്നാ​ലെ​യു​ണ്ടാ​യെ​ങ്കി​ലും ചൂ​ര​ക്കാ​ട് വൈ​എം​എ റോ​ഡ് നി​വാ​സി​ക​ളു​ടെ ജീ​വി​തം ഇ​പ്പോ​ഴും അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ ത​ന്നെ. ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​റ്റും ചെ​യ്തു കൊ​ടു​ത്ത താ​ൽ​ക്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മാ​ത്ര​മാ​ണ് സ്ഫോ​ട​നം നാ​ശം വി​ത​ച്ച വീ​ടു​ക​ളി​ൽ ആ​കെ​ക്കൂ​ടി ന​ട​ന്ന​ത്. മ​റ്റു ചി​ല​രാ​ക​ട്ടെ, സ്വ​ന്തം കൈ​യി​ലെ പ​ണ​മെ​ടു​ത്താ​ണ് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും ക​യ​റി​ക്കി​ട​ക്കാ​ൻ പ​റ്റു​ന്ന വി​ധ​ത്തി​ൽ ത​ങ്ങ​ളു​ടെ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 12ന് ​രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സ്ഫോ​ട​നം ചൂ​ര​ക്കാ​ട് ഉ​ണ്ടാ​യ​ത്. പു​തി​യ​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്കേ ചേ​രു​വാ​ര​ത്തി​ന്‍റെ താ​ല​പ്പൊ​ലി ആ​ഘോ​ഷ​ത്തി​ന് ക​ത്തി​ക്കാ​നെ​ത്തി​ച്ച വെ​ടി​ക്കോ​പ്പു​ക​ൾ വ​ൻ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും ഒ​ട്ടേ​റെ​യാ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും 320 ഓ​ളം വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് സ​മാ​ശ്വാ​സ​മെ​ന്നോ​ണം, സ്ഫോ​ട​ന ദി​വ​സം…

Read More