കളക്ടറെ നടുറോഡില്‍ ‘പോസ്റ്റാക്കി’ കാര്‍!ആറുമാസം വണ്ടിയോടിക്കേണ്ടെന്ന് ഡ്രൈവറോട് ആര്‍ടിഒ

കാക്കനാട്:ജില്ലാ കളക്ടറുടെ വാഹനത്തിന് ആഡംബരവാഹനം തടസ്സം സൃഷ്ടിച്ചു. അമിതവേഗത്തിൽ തെറ്റായ ദിശയിലായിരുന്നു വാഹനത്തിന്റെ വരവ്.

ഡ്രൈവറെ ൈകയോടെ പൊക്കി ആശുപത്രിസേവനത്തിന് വിട്ടോളാൻ ശിക്ഷനൽകി. എന്നാൽ, തനിക്ക് ഇക്കാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ് തടിതപ്പാൻ ഡ്രൈവർ ശ്രമിച്ചു.

ഇതോടെ ആറുമാസം വണ്ടിയോടിക്കാതെ വീട്ടിലിരിക്കാൻ ഉത്തരവിട്ട് എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ ഡ്രൈവർക്ക് ‘ശിക്ഷ’ നൽകി.

കാർ ഓടിച്ചിരുന്ന കാക്കനാട് പടമുകൾ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസൻസാണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

ദിവസങ്ങൾക്ക് മുൻപ് സീപോർട്ട്-എയർപോർട്ട് റോഡിൽ കളക്ടറേറ്റ് സിഗ്നൽ ജങ്ഷനു സമീൃപമാണ് സംഭവം.

കളമശ്ശേരി ഭാഗത്തുനിന്ന് വന്ന കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ കാർ കളക്ടറേറ്റ് സിഗ്നൽ ജങ്ഷൻ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് സിവിൽ സ്റ്റേഷനിലേക്ക് വരുകയായിരുന്നു.

ഈ സമയം ഇൻഫോപാർക്ക് ഭാഗത്തുനിന്ന് വരുകയായിരുന്ന ആഡംബര കാർ സിഗ്നൽ ജങ്ഷനിലെ തിരക്ക് മറികടന്ന് കളക്ടറുടെ കാറിന് എതിരേ വന്നു.

കളക്ടറുടെ ഡ്രൈവർ ഹോണടിച്ച് മുന്നറിയിപ്പ് നൽകിയിട്ടും വാഹനം കടന്നുപോകാൻ വഴിനൽകാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു.

ഇതോടെ കളക്ടർ നടുറോഡിൽ കുരുങ്ങി. പിന്നീട് കളക്ടറേറ്റിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളം ആർ.ടി.ഒ. വാഹന നമ്പർ തപ്പി ഡ്രൈവറെ പിടികൂടുകയായിരുന്നു.

Related posts

Leave a Comment