മൂവാറ്റുപുഴ: ബോട്ടിൽ ആർട്ടിൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ ഒരുക്കി പൂജയും പുണ്യയും. വീട്ടൂർ എബനൈസർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളും മുളവൂർ ഒലിയപ്പുറത്ത് രമേശന്റെയും രാധികയുടെയും ഇരട്ടകുട്ടികളായ പൂജ രമേശും പുണ്യ രമേശുമാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്, യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ എന്നിവരുടെ ചിത്രങ്ങൾ ബോട്ടിൽ ആർട്ടിൽ തീർത്തത്. രാജ്യത്ത് നടക്കുന്ന ഏതൊരു സംഭവ വികാസങ്ങളും കായിക മത്സരങ്ങളുമെല്ലാം നടക്കുന്പോൾ പ്രധാന താരങ്ങളുടെയും രാജ്യങ്ങളുമെല്ലാം ബോട്ടിൽ ആർട്ടിൽ വരയ്ക്കുന്നത് ഇവരുടെ പതിവാണ്. പരീക്ഷ കഴിഞ്ഞ് ലഭിച്ച ഇടവേളകളിലാണ് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചിത്രം ഇവർ വരച്ചത്. കഴിഞ്ഞ വർഷം ഓണ്‍ലൈനിൽ ലൈവായിട്ട് നടന്ന മത്സരത്തിൽ ഒരു മണിക്കൂറിൽ ഇരുവരും ചേർന്ന് 40 രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക ചലച്ചിത്ര രംഗത്തെ…
Read MoreCategory: Kochi
വാണിജ്യ സിലിണ്ടറിന് 31.50 രൂപ കുറഞ്ഞു; പുതിയ വില 1775 രൂപ
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറഞ്ഞു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 31.50 രൂപയാണ് കുറഞ്ഞത്. കൊച്ചിയില്‍ കഴിഞ്ഞ മാസം 1806.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില ഇതോടെ 1775 രൂപയായി. കഴിഞ്ഞ രണ്ടു മാസവും വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിച്ചിരുന്നു. അതേ സമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര എണ്ണ വിലയില്‍ വന്ന കുറവ്, നികുതി നയത്തിലെ മാറ്റം, സപ്ലൈ ഡിമാന്‍ഡ് എന്നിവയാണ് സിലിണ്ടര്‍ വിലയില്‍ പ്രതിഫലിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിലിണ്ടര്‍ വില കുറച്ചിരിക്കുന്നത്.
Read Moreആദ്യം മോഷണം, പ്രതിക്കായി നാട്ടുകാർക്കൊപ്പം അന്വേഷണം; വയോധികയുടെ മാല പൊട്ടിച്ച കള്ളനെ പോലീസ് കൈയോടെ പൊക്കി
പറവൂർ: സ്വർണ മാലയെന്ന് കരുതി പൊട്ടിച്ചെടുത്തത് മുക്കുപണ്ടം. വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച ശേഷം മാല പൊട്ടിച്ച പ്രതിയും നാട്ടുകാരോടൊപ്പം അന്വേഷണത്തിനിറങ്ങിയെങ്കിലും കള്ളൻ കപ്പലിൽ തന്നെ എന്ന് തിരിച്ചറിഞ്ഞ പോലീസ് പ്രതിയെ പിടികൂടി. ചേന്ദമംഗലം കിഴക്കുംപുറം കോറ്റട്ടാൽ മാതിരപള്ളി ഷാജഹാനെയാണ് (28) വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. കോറ്റാട്ടാൽ ക്ഷേത്രത്തിന് വടക്ക്, ഷാജഹാന്റെ വീടിനു മുന്നിലെ റോഡിലൂടെ നടന്നുപോയ സുഭദ്രയുടെ (80) മാലയാണ് പൊട്ടിച്ചത്. ഷാജഹാൻ സുഭദ്രയുടെ പിന്നിലൂടെ ചെന്നു കണ്ണിലേക്കു മുളകുപൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ച് ഓടി. സ്വർണമാലയാണെന്നു കരുതി പൊട്ടിച്ചതു മുക്കുപണ്ടമായിരുന്നു. കവർച്ചയ്ക്കിടെ പരുക്കേറ്റ സുഭദ്ര ഷാജഹാന്റെ വീടിന്റെ വരാന്തയിലാണ് വിശ്രമിച്ചത്. നാട്ടുകാരും പോലീസും മാലക്കള്ളനെ തിരക്കിയിറങ്ങിയപ്പോൾ ഷാജഹാനും സജീവമായി അന്വേഷണത്തിൽ പങ്കെടുത്തു. ഷർട്ട് ധരിക്കാത്ത, ചാര നിറമുള്ള മുണ്ടു മാത്രമുടുത്ത വെളുത്തയാളാണ് മാല പൊട്ടിച്ചതെന്നു സുഭദ്ര മൊഴി നൽകി.മാല പൊട്ടിക്കൽ നടന്ന റോഡിലേക്ക്…
Read Moreഭർത്താവ് വിദേശത്തായിരുന്നപ്പോൾ സിംനയ്ക്ക് എല്ലാ സഹായവും ചെയ്തിരുന്നത് ഷാഹുൽ; ഈ ബന്ധത്തിന് വിളളൽ വീണു; യുവതിയുടെ അകന്നുമാറൽ കൊലപാതകത്തിലേക്ക്
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ വീട്ടമ്മയുടെ കബറടക്കം ഇന്ന് നടക്കും. വൈകുന്നേരം നാലിന് പെരുമറ്റം ജുമാമസ്ജിദിൽ ആണ് കബറടക്കം. മുളവൂര്‍ നിരപ്പ് കോട്ടക്കുടിതാഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ വെസ്റ്റ് പുന്നമറ്റം തോപ്പില്‍ ഷാഹുല്‍ അലിയെ (33) പോലീസ് അറസ്റ്റ് ചെയതിരുന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് ഹസൈനാര്‍ക്ക് ഉച്ചഭക്ഷണം നല്കാന് മകളുമൊത്താണ് സിംന ഇന്നലെ ആശുപത്രിയില്‍ എത്തിയത്. വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിന് ഭക്ഷണം നല്കിയ ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ മകളോടൊപ്പം പുറത്തേക്കിറങ്ങുന്നതിനിടെ പ്രസവ വാര്‍ഡിനു മുന്നില്‍ വച്ച് ഷാഹുല്‍ ഇവര്‍ക്കരികിലേക്ക് ഓടിയെത്തി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് സിംനയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. നിലത്തു കമിഴ്ന്നുവീണ് സിംനയുടെ പുറത്ത് വീണ്ടും ഇയാള്‍ പലവട്ടം കുത്തി. ആക്രമണം കണ്ട് പരിസരത്തുണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും അലമുറയിട്ടത്തോടെ ഷാഹുല്‍ ആശുപത്രിയില്‍ നിന്നിറങ്ങി…
Read Moreവിമാന ടിക്കറ്റ് ബുക്കിംഗിന്റെ മറവില്‍ തട്ടിപ്പ്: ട്രാവല്‍ ഏജന്‍സി ഉടമയ്ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: വിമാന ടിക്കറ്റ് ബുക്കിംഗിന്റെ മറവില്‍ 25ലധികം പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ട്രാവല്‍ ഏജന്‍സി ഉടമയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എളംകുളം മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന സൈറ ഇന്റര്‍നാഷണല്‍ സ്ഥാപനത്തിന്റെ ഉടമ ഷിനോയിയെ കണ്ടെത്തുന്നതിനായാണ് എറണാകുളം സൗത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാളുടെ ഭാര്യയും സ്ഥാപനത്തിന്റെ മാനേജറുമായ നോര്‍ത്ത് പറവൂര്‍ കൈതാരം കാണിയേത്ത് വീട്ടില്‍ ഉണ്ണിമായയെ (27) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈറ ഇന്റര്‍നാഷണലിന്റെ ആസ്ഥാന ഓഫീസ് രവിപുരത്താണ്. സ്ഥാപനത്തിനെതിരെ ലഭിച്ച നാലു പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലണ്ടനിലേക്ക് പോകാനും തിരിച്ചുവരാനുമുള്ള ടിക്കറ്റെടുത്തു നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ പണം വാങ്ങിയത്. കസ്റ്റമര്‍ പറയുന്ന തീയതിയ്ക്ക് നാലു ദിവസം മുമ്പോ ശേഷമോ ആണ് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയിരുന്നത്. എന്നാല്‍ കസ്റ്റമര്‍ ഇക്കാര്യം ചോദ്യം ചെയ്താല്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യേണ്ടി വരുമെന്ന് പറയും.…
Read Moreലഹരിമരുന്നുമായി ‘മാഡ് മാക്സ്’ സംഘം പിടിയിലായ കേസ്; ഇടനിലക്കാര്‍ക്ക് വന്‍ കമ്മീഷന്; പിന്നില്‍ വന്‍ റാക്കറ്റെന്ന് എക്സൈസ്
കൊച്ചി: ലഹരിമരുന്നുമായി ‘മാഡ് മാക്സ്’ സംഘം പിടിയിലായ സംഭവത്തിൽ പിന്നില്‍ വന്‍ റാക്കറ്റെന്ന് എക്സൈസ് പ്രത്യേക അന്വേഷണ സംഘം. കൂടുതല്‍ പേര് ഇനിയും കുടുങ്ങുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. ഇവരുടെ മയക്കുമരുന്ന് വിതരണ ശ്യംഖലയിലെ ഏതെങ്കിലും വിതരണക്കാര്‍ പിടിക്കപ്പെട്ടാലും മാഡ് മാക്സിന്റെ കസ്റ്റമര്‍ക്ക് തടസം കൂടാതെ കൃത്യമായി ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് ഇടനിലക്കാരുടെ വ്യാപ്തി കൂട്ടിയിരിക്കുന്നത്. സംഘത്തെ കുടുക്കാനായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. യുവതി യുവാക്കളെയാണ് കാസര്‍ഗോഡ് സ്വദേശിയായ മാഡ് മാക്സ് സംഘത്തലവന് ഇടനിലക്കാരാക്കിയിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും കണ്ണികളിലെ ഒന്നോ രണ്ടോ പേരെ മാത്രമെ അറിയുമായിരുന്നുള്ളൂ. കേസില്‍ ജില്ലയിലും ജില്ലയ്ക്ക് വെളിയിലുമുള്ള നാല്പതിലേറെ ഇടനിലക്കാര്‍ കണ്ണികളാണെന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചീഫ് അസി. കമ്മീഷണര്‍ ടി. അനികുമാര്‍ പറഞ്ഞു. ഇടനിലക്കാര്‍ക്ക് വന്‍ കമ്മീഷന്പൗഡര് രൂപത്തിലുള്ള എംഡിഎംഎയ്ക്ക് ഡിമാന്റ്…
Read Moreസെക്യൂരിറ്റി ജീവനക്കാരന്റെ മരണം കൊലപാതകം; ഹോട്ടലുടമയടക്കം അഞ്ചു പേര് അറസ്റ്റില്‍
കൊച്ചി: ഹോട്ടലിനു സമീപം വീണു പരിക്കേൽക്കുകയും ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. സംഭവത്തില്‍ ഹോട്ടലുടമയടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കെപിആര്‍ സെക്യൂരിറ്റി സര്‍വീസില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി മനുകുട്ടന് (53) ആണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ലിസി ആശുപത്രിക്ക് സമീപമുള്ള ഉപ്പും മുളകും ഹോട്ടൽ ഉടമ കാസര്‍ഗോഡ് സ്വദേശി പി.എം. മുഹമ്മദ് അസ് ലം (50), ജീവനക്കാരായ ആസാം സ്വദേശി ഹച്ചിമദീന്(25), വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ജാഫര്‍ അലം (18), മുഹമ്മദ് അസ്ലം സാഹബ് (18), അസിം ഭഗത്ത് (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25ന് ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മനുക്കുട്ടനെ ഉപ്പും മുളകും ഹോട്ടലിന് സമീപം വീണ് തലയ്ക്ക് പരിക്കേറ്റ…
Read Moreപിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി വെന്റിലേറ്ററില്‍
കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദേഹത്തിന് ഇന്ന് രാവിലെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം മദനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ചികിത്സാര്‍ഥം മദനി ഒരു മാസത്തിലേറെയായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.
Read Moreകൊച്ചിയിൽ ലഹരിമരുന്നു സംഘം പിടിയിലായ കേസ്; ലഹരിവസ്തുക്കള്‍ നിക്ഷേപിച്ചിരുന്നത് നഗരസഭയുടെ വേസ്റ്റ് ബോക്സുകളില്‍
കൊച്ചി: നഗരം കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതീയുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന മാഡ് മാക്സ് സംഘത്തിലെ പ്രധാനികള്‍ പിടിയിലായ കേസില്‍ പ്രതികള്‍ ലഹരിവസ്തുക്കള്‍ നിക്ഷേപിച്ചിരുന്നത് നഗരസഭയുടെ വേസ്റ്റ് ബോക്സുകളില്‍. കേസുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ബംബരാണ സക്കറിയ മന്‍സില്‍ ‘ഷേണായി’ എന്ന് വിളിക്കുന്ന സക്കറിയ (32), ഇടുക്കി ഉടുമ്പന്‍ ചോല വലിയ തോവാള കുറ്റിയാത്ത് വീട്ടില്‍ അമല്‍ വര്‍ഗീസ് (26) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ടീം, എറണാകുളം ഐബി, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ കൈയില്‍ നി്ന്നും താമസസ്ഥലത്തും നിന്നുമായി അത്യന്തം വിനാശകാരിയ പൗഡര്‍ രൂപത്തിലുള്ള 62.574 ഗ്രാം വൈറ്റ് മെത്തും മൈസൂര്‍ മാംഗോ എന്ന വിളിപ്പേരുള്ള 3.300 കിലോ മുന്തിയ ഇനം കഞ്ചാവും മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് സമാശ്വാസത്തിനായി നല്കുന്ന അതിമാരക മയക്കുമരുന്നായ 18 നൈട്രോസെപാം ഗുളികക…
Read Moreകടുത്ത മാനസിക സമ്മർദം; അങ്കമാലിയിൽ ഗ്രേഡ് എസ്ഐ ജീവനൊടുക്കി
അങ്കമാലി: അങ്കമാലി പുളിയനത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കളരിക്കൽ വീട്ടിൽ രഘുവിന്റെ മകൻ ബാബുരാജ് (49) ആണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി അമ്പലത്തിൽ കുടുംബസമേതം ഗാനമേളയ്ക്ക് പോയിരുന്നു. ഇന്നു രാവിലെ 6.30 ഓടെയാണ് വീടിനു പുറകിൽ പാടത്തിനോട് ചേർന്നുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. നാളെ മലയാറ്റൂരിലായിരുന്നു ഡ്യൂട്ടി. മൃതദേഹം അങ്കമാലി താലൂക്ക് മോർച്ചറിയിലേക്ക് മാറ്റി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി പോലീസ് ഉദ്യോഗസ്ഥൻ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ജയന്തിയാണ് ഭാര്യ. മക്കൾ: സിദ്ധാർത്ഥ്, ശ്രീരാഗ്. അങ്കമാലി സർക്കാർ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.v
Read More