കൊച്ചി: തുടർച്ചയായി വിവാദങ്ങളിലേക്കു വലിച്ചിഴക്കപ്പെടുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനു മാധ്യമങ്ങളിൽ പ്രതിരോധമൊരുക്കുന്നതിൽ പാർട്ടി പിന്നോട്ട്. പാർട്ടി ജാഥയിൽനിന്നു വിട്ടു നിൽക്കുന്നതും വിവാദ ഇടനിലക്കാരന് നന്ദകുമാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതും ഇ.പിക്കെതിരേയുള്ള ആയുധമായി പ്രയോഗിക്കാനും പാർട്ടിക്കുള്ളിൽ നീക്കമുണ്ട്. തനിക്കെതിരേ ചില രാഷ്ട്രീയകക്ഷികൾ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ഇ.പി. ജയരാജൻതന്നെ തുറന്നടിച്ചത് അദ്ദേഹത്തിനെതിരേയുള്ള നീക്കങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നന്ദകുമാര്‍ ഭാരവാഹിയായ എറണാകുളം വെണ്ണല തൈക്കാട്ടുശേരി ക്ഷേത്രത്തിലെ ചടങ്ങില്‍ ഇ.പി. ജയരാജന് പങ്കെടുത്തത്. നന്ദകുമാറിന്റെ വീട്ടിൽ ജയരാജൻ എത്തി എന്ന നിലയിലായിരുന്നു ആദ്യഘട്ടത്തിലെ പ്രചാരണം. ക്ഷേത്രത്തിലെ സ്വകാര്യ ചടങ്ങില്‍ ഇ.പി. ജയരാജന് പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തു വന്നതോടെ വിവാദം ചൂടുപിടിച്ചത്. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലാണ് ഇ.പി. എത്തിയത്. മുന്‍ കോണ്‍ഗ്രസ് നേതാവും ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രതിനിധിയുമായ കെ.വി. തോമസും ചടങ്ങില്‍ സംബന്ധിക്കുന്ന ചിത്രവും…
Read MoreCategory: Kochi
ഹോ, എന്തൊരു ചൂടാണ്… കുട്ടികളെ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്; കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം
കൊച്ചി: വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദേശം. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും പ്രത്യേകം ശ്രദ്ധ ചെലുത്തണം. ധാരാളം വെള്ളം കുടിക്കണംനിര്ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ക്ക് വെയില് കൂടുതലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്ക്കുന്നില്ലെന്നു ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതാതു പഞ്ചായത്ത് അധികൃതരും അംഗനവാടി…
Read Moreലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനൊരുങ്ങി ഇഡി
കൊച്ചി: കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഇന്ന് കോടതിയിൽ ഹാജരാക്കുന്ന എം. ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേഡ്. ഇന്ന് വൈകുന്നേരം നാലോടെ ശിവശങ്കറിനെ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. ഇനിയും വിശദമായി ചോദ്യം ചെയ്യാനുള്ളതിനാൽ ഇദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ഇഡിയുടെ നീക്കം. കഴിഞ്ഞ 14 നായിരുന്നു ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തത്. സി.എം. രവീന്ദ്രനെ 27 ന് ചോദ്യം ചെയ്യുംഅതേസമയം, 27ന് കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇഡി നോട്ടീസ് നൽകി. കേസിൽ അറസ്റ്റിലായ എം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടന്ന വാട്ട്സ്ആപ്പ് ചാറ്റിൽ രവീന്ദ്രന്റെ പേര് പരാമർശിച്ചിരുന്നു. ഇതേക്കുറിച്ച് ഇഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് രവീന്ദ്രനെ ഇഡി നോട്ടീസ് നൽകി…
Read Moreകളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; അനിൽകുമാറിനായി കസ്റ്റഡി അപേക്ഷ നൽകാനൊരുങ്ങി പോലീസ്
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി എറണാകുളം മെഡിക്കൽ കോളജിലെ മുൻ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് അനിൽ കുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് ഇന്ന് പോലീസ് അപേക്ഷ നൽകിയേക്കും. തമിഴ്നാട്ടിലെ മധുരയിൽനിന്ന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.ഇയാള കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് നിഗമനം. കുഞ്ഞിനെ കൈമാറിയതുമായി ബന്ധപ്പെട്ട പണമിടപാടും ഇത്തരത്തിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷ പോലീസിനുണ്ട്. അനിൽകുമാർ വെളിപ്പെടുത്തിയ ചിലരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
Read Moreലൈഫ് മിഷൻ കോഴക്കേസ് ; ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടാൻ ഇഡി
കൊച്ചി: കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യം ഇഡി കോടതിയിൽ ഉന്നയിക്കും. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാൻഡ് റിപ്പോർട്ടിലൂടെ അറിയിക്കും. ഇന്ന് ഉച്ചയോടെയാകും കൊച്ചിയിലെ കോടതിയിൽ ഇഡി ശിവശങ്കറിനെ ഹാജരാക്കുക. ഇഡി ചോദ്യം ചെയ്ത മറ്റു രണ്ടുപേരും ശിവശങ്കറിനെതിരായാണ് മൊഴി നൽകിയിട്ടുള്ളത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തുംകേസുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലുള്ള സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴി വൈകാതെ രേഖപ്പെടുത്താനാണ് ഇഡിയുടെ നീക്കം. നേരത്തെ തന്നെ വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയ ഇഡി, ചോദ്യം ചെയ്യലിലൂടെ ലഭിച്ച മൊഴികളടക്കം നിരത്തി തെളിവുകൾ ബലപ്പെടുത്താനാകും ശ്രമിക്കുക. ചോദ്യം ചെയ്യലിലുടനീളം ലൈഫ് മിഷൻ കോഴയിടപാടിൽ താൻ ഒന്നും ചെയ്തില്ലെന്ന…
Read Moreപ്രമുഖ സിനിമാ താരങ്ങൾക്ക് വിദേശത്ത് സ്വത്തുകൾ; മലയാള സിനിമാ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ച് ആദായ നികുതി വകുപ്പ്
കൊച്ചി: മലയാള സിനിമാ നിര്‍മാണ മേഖലയിലെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണവുമായി ആദായ നികുതി വകുപ്പ്. സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുമ്പേ ചിത്രം അമ്പത് കോടി പിന്നിട്ടെന്ന് ചില നിര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെടുന്നതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പ്രാഥമിക പരിശോധനകള്‍ക്ക് പിന്നാലെ വിശദമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് ആദായ നികുതി വകുപ്പ്. വിവിധ പരിശോധനകളില്‍ 200 കോടിക്ക് മുകളില്‍ കള്ളപ്പണ ഇടപാട കണ്ടെത്തിയതായാണ് വിവരം. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 70 കോടിയോളം രൂപ മറച്ചുവെച്ചതായും വിവരമുണ്ട്. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി മലയാള സിനിമാ മേഖലയില്‍ നിര്‍മാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിര്‍മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിരുന്നു. പ്രമുഖ താരങ്ങള്‍ അടക്കമുളളവര്‍ വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേടുകള്‍ നടന്നതായാണ് കണ്ടെത്തല്‍.…
Read Moreശിവശങ്കറിനെതിരേ കുരുക്ക് മുറുകുന്ന “മൊഴി’കള്‍; എല്ലാം വിജിലൻസ് കൊണ്ടുപോയി; കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഇഡി
കൊച്ചി: ലൈഫ് മിഷന് വടക്കാഞ്ചേരി പദ്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ കൂടുതൽ കുരുക്കിലേക്ക്. ശിവശങ്കറിന്റെ കൂടുതല്‍ പങ്ക് വ്യക്തമാക്കുന്ന മൊഴികളാണ് ലൈഫ് മിഷന് മുന്‍ സിഇഒ യു.വി. ജോസ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍ എന്നിവർ നൽകിയിട്ടുള്ളത്. കോഴയിടപാടില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ആവര്‍ത്തിച്ച യു.വി. ജോസ് റെഡ് ക്രെസന്റുമായുള്ള ധാരണാ പത്രത്തില്‍ ഒപ്പുവച്ചതും ശിവശങ്കറിന്റെ നിര്ദേശനുസരണമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ മറവില്‍ നടന്ന കോഴയിടപാടുകളെക്കുറിച്ച് അറിയില്ലെന്നും ജോസ് വ്യക്തമാക്കിയിട്ടുണ്ട്.ലോക്കറില്‍ വെയ്ക്കാന്‍ സ്വപ്ന സുരേഷ് ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ശിവശങ്കര്‍ നിര്‍ദേശിച്ച പ്രകാരമാണ് സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുറന്നതെന്നുമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍ ഇഡിക്ക് നല്കിയ മൊഴി. മൂന്ന് തവണ ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം ലോക്ക് തുറന്നതായും…
Read Moreസ്വര്‍ണക്കടത്ത്; 20 മാസത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് ഒരു ടണ്‍ സ്വര്‍ണം!
സിജോ പൈനാടത്ത്കൊച്ചി: സംസ്ഥാനത്തു വിമാനത്താവളങ്ങളിലൂടെ കസ്റ്റംസ് തീരുവ ഇല്ലാതെയുള്ള സ്വര്‍ണക്കടത്ത് കൂടുന്നു. കഴിഞ്ഞ 20 മാസങ്ങളില്‍ ഒരു ടണിലധികം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. 2021 മാര്‍ച്ച് മുതല്‍ 2022 ഡിസംബര്‍ 31 വരെ 1003 കിലോഗ്രാം സ്വര്‍ണം പിടികൂടിയെന്നു കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു പിടികൂടിയ സ്വര്‍ണത്തിന്റെ അളവില്‍ വര്‍ധനവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അനധികൃത സ്വര്‍ണക്കടത്തില്‍ രജിസ്റ്റര്‍ ചെയ്ത 1197 കേസുകളിലായി 641 പേരെ കസ്റ്റംസ് അറസ്റ്റു ചെയ്തു. കസ്റ്റംസ് തീരുവ അടയ്ക്കാതെ കടത്തിയ സ്വര്‍ണത്തിന് 1.36 കോടി രൂപ ഇക്കാലയളവില്‍ പിഴയായി ഈടാക്കിയിട്ടുണ്ടെന്നും കസ്റ്റംസ് കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളില്‍ കസ്റ്റംസിനെ വെട്ടിക്കാന്‍ പുതുരീതികളിലൂടെയുള്ള സ്വര്‍ണക്കടത്ത് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ വ്യാപകമായിട്ടുണ്ട്. കുഴമ്പുരൂപത്തിലാക്കിയും മലദ്വാരത്തില്‍ വരെ ഒളിപ്പിച്ചും സ്വര്‍ണം കടത്തുന്നതു കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. അടിവസ്ത്രത്തില്‍…
Read Moreആ കണ്ടുപിടിത്തം രാകേഷിന്റെ തലവര മാറ്റി! തരംഗമായി കാർവാൾ
കൂത്താട്ടുകുളം: ആവശ്യകതയാണ് കണ്ടുപിടിത്തങ്ങളുടെ പിതാവ്. കൂത്താട്ടുകുളത്ത് ഒരു മകൻ പിതാവിന് ആവശ്യമായി തോന്നിയ ഉത്പന്നം കണ്ടുപിടിക്കുകയും അത് ഇപ്പോൾ ഒരു ഉപജീവന മാർഗവുമായി മാറിയിരിക്കുകയാണ്. യാത്രയ്ക്കിടയിൽ വാഹനത്തിനു പിന്നിൽനിന്നു വസ്ത്രം മാറുന്നതിനുള്ള ഉത്പന്നമാണ് കൂത്താട്ടുകുളം മംഗ്ലാവുങ്കൽ കെ.കെ.തങ്കപ്പന്റെ ഇളയ മകൻ ടി.രാകേഷ് കുമാർ കണ്ടുപിടിച്ചത്. രാകേഷിന്റെ പിതാവിന്റെ പ്രോസ്റ്റേറ്റ് സർജറിക്ക് ശേഷം പിതാവുമൊത്തുള്ള യാത്രകളിൽ രാകേഷ് നേരിട്ട ചില ബുദ്ധിമുട്ടുകളാണ് ഇത്തരത്തിലുള്ള കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. അഡൾട്ട് ഡൈപ്പറിർ ഉപയോഗിച്ചിരുന്ന പിതാവിന് ഇടയ്ക്കിടെ ഡൈപ്പർ മാറേണ്ട സാഹചര്യം വരുമ്പോൾ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു. ഇതോടെയാണ് വാഹനത്തിന്റെ പിന്നിൽ തന്നെ വസ്ത്രം മാറാനുള്ള സംവിധാനമായി കാർ വാർ എന്ന ഉത്പന്നം നിർമിക്കുന്നത്. കാറിന്റെ പിന്നിൽ കാന്തങ്ങളുടെ സഹായത്തോടെ ഉറപ്പിക്കാൻ കഴിയുന്ന താൽക്കാലിക മറയാണ് കാർ വാൾ. അനായാസം കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് നിർമാണം. കൂത്താട്ടുകുളത്തെ ഒരു തയ്യൽ യൂണിറ്റിൽ നിർമാണം ആരംഭിച്ചു.…
Read Moreകോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണം! ഉണ്ണി മുകുന്ദൻ ഹൈക്കോടതിൽ; നടനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ വക്കീല്‍ ആരാണെന്ന് അറിയുമോ?
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. മാർച്ചിൽ തുടങ്ങാൻ നിശ്ചയിച്ച വിസ്താരം ഏപ്രിലിലേക്ക് മാറ്റണമെന്നും നടൻ ആവശ്യപ്പെട്ടു. അതേസമയം കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസാണ് ഉണ്ണി മുകുന്ദനായി ഹൈക്കോടതിയിൽ ഹാജരായത്.
Read More