ക​ള​മ​ശേ​രി വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സ്; അ​നി​ൽ​കു​മാ​റി​നാ​യി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കാനൊരുങ്ങി പോലീസ്


കൊ​ച്ചി: ക​ള​മ​ശേ​രി വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സി​ലെ പ്ര​തി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മു​ൻ അ​ഡ്മി​നി​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് അ​നി​ൽ കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ന് പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യേ​ക്കും.

ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽനി​ന്ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.ഇ​യാ​ള ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

കു​ഞ്ഞി​നെ കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടും ഇ​ത്ത​ര​ത്തി​ൽ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ പോ​ലീ​സി​നു​ണ്ട്. അ​നി​ൽ​കു​മാ​ർ വെ​ളി​പ്പെ​ടു​ത്തി​യ ചി​ല​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment