കോതമംഗലം: നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്ക് ജോലിക്കിടെ റോഡരികില്‍നിന്ന് ലഭിച്ച മാല ആദ്യം മുക്കുപണ്ടമെന്ന് തെറ്റിദ്ധരിച്ച് മാലിന്യത്തിൽ തള്ളിയെങ്കിലും പിന്നീട് സ്വര്‍ണമെന്ന് ബോധ്യപ്പെട്ട് വീണ്ടെടുത്ത് ഉടമയ്ക്കു കൈമാറി. വഴിയരികിൽനിന്ന് കിട്ടിയ മാല മുക്കുപണ്ടമാണെന്ന് ആരോ പറഞ്ഞതോടെ തൊഴിലാളികള്‍ അത് മാലിന്യത്തോടൊപ്പം ചേര്‍ത്തു. പിന്നീടാണ് സംഭവത്തിന്റെ ട്വിസ്റ്റ്. തൊഴിലാളികള്‍ക്ക് വഴിയിൽനിന്ന് ഒരു മാല കിട്ടിയ വിവരം അറിഞ്ഞ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന് ആല്ബിന് അത് ഒരു പക്ഷേ തന്റെ സ്വര്ണ്ണമാലയാകുമെന്ന് സംശയം പ്രകടിപ്പിച്ചു. അപ്പോഴേക്കും മാലിന്യം നഗരത്തിൽനിന്ന് കുമ്പളത്തുമുറിയിലെ ഡമ്പിംഗ് യാര്‍ഡില്‍ തള്ളിയിരുന്നു. പിന്നീട് മാലിന്യത്തില്‍ തെരച്ചില്‍ നടത്തിയാണ് മാല കണ്ടെടുത്തത്. മുനിസിപ്പല്‍ ഓഫിസില്‍വച്ച് തൊഴിലാളികളുടെ സാന്നിധ്യത്തില്‍ മുൻസിപ്പൽ സ്ഥിരംസമിതി ചെയര്മാന് കെ.വി. തോമസ് മാല ഉടമ ആല്‍ബിനു കൈമാറി.
Read MoreCategory: Kochi
ബിരിയാണിയിൽ പഴുതാര! മട്ടാഞ്ചേരിയിലെ കയായീസ് ഹോട്ടൽ പൂട്ടിച്ചു
കൊച്ചി: മട്ടാഞ്ചേരിയിൽ ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയിൽ നിന്ന് പഴുതാരയെ കണ്ടെത്തി. കയായീസ് ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് നൽകുകയായിരുന്നു. വെള്ളിയാഴ്ച കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരേയാണ് നടപടിയെടുത്തത്. ഗുരുതരവീഴ്ച കണ്ടെത്തിയ ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി. എ വൺ (ഫോർട്ട്കൊച്ചി), കയായീസ് (മട്ടാഞ്ചേരി), സിറ്റി സ്റ്റാർ (മട്ടാഞ്ചേരി), ഷേബ ബിരിയാണി (കാക്കനാട്), ഗുലാൻ തട്ടുകട (ഇരുമ്പനം), മജിലിസ് (നോർത്ത് പറവൂർ) എന്നിവയാണ് അടപ്പിച്ചത്.
Read Moreബിരിയാണിയിൽ പഴുതാര: മട്ടാഞ്ചേരിയിലെ കയായീസ് ഹോട്ടൽ പൂട്ടിച്ചു; ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ
കൊച്ചി: ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയിൽ നിന്ന് പഴുതാരയെ കണ്ടെത്തി. മട്ടാഞ്ചേരിയിൽകയായീസ് ഹോട്ടലി ലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്ന തെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് നൽകുകയായിരുന്നു. വെള്ളിയാഴ്ച കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരേയാണ് നടപടിയെടുത്തത്. ഗുരുതരവീഴ്ച കണ്ടെത്തിയ ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി. എ വൺ (ഫോർട്ട്കൊച്ചി), കയായീസ് (മട്ടാഞ്ചേരി), സിറ്റി സ്റ്റാർ (മട്ടാഞ്ചേരി), ഷേബ ബിരിയാണി (കാക്കനാട്), ഗുലാൻ തട്ടുകട (ഇരുമ്പനം), മജിലിസ് (നോർത്ത് പറവൂർ) എന്നിവയാണ് അടപ്പിച്ചത്.
Read Moreഇലന്തൂർ ഇരട്ട നരബലിക്കേസ്; ദൃക്സാക്ഷികളില്ലാത്ത കേസിലെ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും ; 150ഓളം സാക്ഷികൾ
കൊച്ചി: പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യകുറ്റപത്രം ഇന്ന് സമർപ്പിക്കും. തമിഴ്നാട്ടുകാരി പത്മയുടെ കൊലപാതക കേസിന്റെ കുറ്റപത്രം എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എട്ടിലാണ് കൊച്ചി സിറ്റി പോലീസ് സമർപ്പിക്കുക. കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രം പെരുന്പാവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നാലിൽ അടുത്തയാഴ്ച ആദ്യം കാലടി പോലീസ് സമർപ്പിക്കും. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. 150ഓളം സാക്ഷികളുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. മൂന്നു പ്രതികൾപെരുന്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (റഷീദ്-52)യാണ് കേസിലെ ഒന്നാം പ്രതി. ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70) രണ്ടാംപ്രതിയും ഭാര്യ ലൈല (61) മൂന്നാംപ്രതിയുമാണ്. ഒക്ടോബർ പതിനൊന്നിനാണ് മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. നരബലി…
Read Moreപെണ്‍കുട്ടിയെ ഫേസ്ബുക്കില്‍ കുരുക്കി! 14കാരിയുമായി ഒളിച്ചോടിയ കെഎസ്ആര്‍ടിസി ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയുമായി ഒളിച്ചോടിയ കെഎസ്ആര്‍ടിസി ജീവനക്കാരന് അറസ്റ്റില്‍. പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസറായ പ്രകാശനാണ് പിടിയിലായത്. കുട്ടിയുമായി ട്രെയിനില്‍ എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 55കാരനായ ഇയാള്‍ അയിരൂര്‍ സ്വദേശിയാണ്. പതിനാലുകാരിയുമായി ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച പ്രതി കുട്ടിയെ വീട്ടില്‍ നിന്ന് ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കി. ഡിസംബര്‍ 3ന് ആയിരുന്നു സംഭവം. തുടര്‍ന്ന് കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് അന്വേഷണം പ്രകാശനിലേക്ക് എത്തിച്ചത്. പിന്നാലെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇരുവരും എറണാകുളത്തുണ്ടെന്ന് ഉറപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreമിസ് കേരള ഫൈനല്‍ നാളെ കൊച്ചിയിൽ; ഫൈനലില്‍ മൂന്ന് റൗണ്ട് മത്സരം
കൊച്ചി: ബ്യൂട്ടി പേജന്റ് ഇംപ്രസാരിയോ മിസ് കേരള ഫൈനൽ മത്സരം കൊച്ചി ലെ മെറിഡിയന് കണ്വന്ഷന് സെന്റരിൽ നാളെ നടക്കും. രാവിലെ ഒന്‍പതിന് ഗ്രാന്‍ഡ് ഫിനാലെ ആരംഭിക്കും. ഫൈനലില്‍ മൂന്ന് റൗണ്ടുകളിലാണ് മത്സരം നടക്കുക. സാരി റൗണ്ട് വിത്ത് ഇന്ട്രഡക്ഷന്, ഇന്‍ഡോ- വെസ്റ്റേണ്‍ കോസ്റ്റിയൂമില്‍ ക്വസ്റ്റിയന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റിയന്‍ റൗണ്ട് എന്നിവയാണ് ഫൈനലിലെ റൗണ്ടുകള്‍. ഉച്ചയ്ക്ക് രണ്ടോടെയാണ് വിജയിയെ കിരീടമണിയിക്കുക. ഏഴു ദിവസത്തെ പരിശീലനത്തിനു ശേഷമാണ് മത്സരാർഥി കൾ വേദിയിലെത്തുക.
Read Moreഫോർട്ട് കൊച്ചിയിലെ പുതുവർഷാഘോഷം; സംഘാടനപ്പിഴവിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ; കാർണിവൽ ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊച്ചി: ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിൽ സംഘാടനത്തിൽ വന്ന പിഴവിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടും. ഗതാഗത സംവിധാനത്തിൽ വന്ന പിഴവ്, പരേഡ്ഗ്രൗണ്ടിലെ ക്രമീകരണങ്ങൾ, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് ജില്ലാഭരണകൂടം പരിശോധിക്കുന്നത്. ഫോർട്ടുകൊച്ചിയിലെ സംഘാടനം പ്രാദേശികമായി രൂപീകരിച്ച കാർണിവൽ കമ്മിറ്റിക്കാണ്. ക്രമീകരണങ്ങളായി വിവിധ വകുപ്പുകളുടെ ഏകോപനമാണ് സർക്കാർ ചുമതല. ഇത്രയും വലിയ പങ്കാളിത്തം കൈകാര്യം ചെയ്യാൻ സംഘാടകസമിതിക്ക് കഴിഞ്ഞില്ലെന്നതാണ് വാസ്തവം. സർക്കാർ സഹായം രണ്ടു ലക്ഷം രൂപ മാത്രം കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷ വേദികളിലൊന്നാണ് ഫോർട്ട് കൊച്ചി. എന്നാൽ ഇവിടത്തെ ആഘോഷത്തിന് സർക്കാരിന്റെ സാന്പത്തിക സഹായം രണ്ട് ലക്ഷം രൂപ മാത്രമാണ്. നാലു മാസം കഴിഞ്ഞാണ് ഈ തുക ലഭിക്കുന്നത്. കാർണിവൽ റാലി, മത്സര വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും വാങ്ങുന്നതിനായി കൊച്ചി നഗരസഭ നൽകുന്നത് നാലു ലക്ഷം രൂപയുമാണ്. 2019ലെ കാർണിവലിന് അനുവദിച്ച നാലു ലക്ഷം…
Read Moreഫോർട്ട്കൊച്ചിയിലെ പുതുവർഷാഘോഷം; സുരക്ഷാ വീഴ്ചയിൽ സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് തേടി
കൊച്ചി: ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നറിയാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ ഡിസിപി എസ്. ശശിധരനെ ചുമതലപ്പെടുത്തിയതായി കമ്മീഷണർ കെ. സേതുരാമൻ പറഞ്ഞു. എത്തിയത് നാല് ലക്ഷം പേർഡിസംബർ 31 ന് ഫോർട്ടുകൊച്ചിയിൽ നടന്ന പുതുവർഷാഘോഷത്തിൽ ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിരിക്കുകയാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും വർണാഭമായ പുതുവത്സരാഘോഷം നടന്ന ഫോർട്ട്കൊച്ചിയിൽ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധിപ്പേരാണ് അവശരായത്. ഇരുപതിനായിരം പേർ മാത്രം ഉൾക്കൊള്ളുന്ന പരേഡ് ഗ്രൗണ്ടിൽ നാല് ലക്ഷത്തോളം പേർ എത്തിയെന്നാണ് കണക്ക്. തിരക്ക് മുന്നിൽകണ്ടുള്ള ഗതാഗത ക്രമീകരണങ്ങളോ സുരക്ഷയോ ഒരുക്കിയില്ലെന്നും ആക്ഷേപം ഉയരുകയാണ്. എങ്കിലും ഇത്രയധികം ജനം എത്തിയിട്ടും ക്രമസമാധാന പ്രശ്നങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. മുന്നൊരുക്കത്തിൽ വൻ വീഴ്ച്ചഫോർട്ടുകൊച്ചിയിൽ മുന്നൊരുക്കത്തിൽ വലിയ വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക വിവരം.…
Read Moreഗാനമേളകളിൽ ബിയർ കുടിച്ച് അലമ്പുണ്ടാക്കുക, ചോദ്യം ചെയ്യുന്നവരെ കുപ്പിക്ക് അടിച്ച് പരിക്കേൽപ്പിക്കുക; തൃപ്പൂണിത്തുറയിലെ ജിബിൻ പണ്ടേ പ്രശ്നക്കാരൻ
തൃപ്പൂണിത്തുറ: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മുൻ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം, മേനാച്ചേരി വീട്ടിൽ ജിബിൻ ജേക്കബ് (28) നെയാണ് ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് തൃപ്പൂണിത്തുറ ആദംപളളിക്കാവ് ക്ഷേത്രത്തിൽ നടന്ന ഗാനമേളയ്ക്കിടെ, വടക്കേക്കോട്ട ചക്കാലമുട്ട് ചിറപ്പുറത്ത് വീട്ടിൽ ശ്രീരാജിനെ(21) പ്രതി കൈയിൽ കരുതിയിരുന്ന ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗാനമേള നടന്നുകൊണ്ടിരിക്കെ ശ്രീരാജിൻന്റെയും സുഹൃത്തുക്കളുടെയും മുന്നിൽ നിന്ന് തുളളിയപ്പോൾ മാറി നിന്ന് തുളളാൻ പറഞ്ഞതിലുളള വിരോധമാണ് പ്രതി, യുവാവിന്റെ തലയ്ക്കടിക്കാൻ കാരണമായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ മൂവാറ്റുപുഴയിൽ നിന്നു പോലീസ് പിടികൂടുകയായിരുന്നു. ഇയാൾക്ക് കുന്നത്തുനാട് പോലീസ് സ്റ്റേഷനിലടക്കം സമാന രീതിയിലുളള കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐമാരായ എം. പ്രദീപ്, വി.ആർ. രേഷ്മ, എഎസ്ഐമാരായ രാജീവ് നാഥ്, എം.ജി.…
Read Moreമനോനില തെറ്റിയ വയോധികയുടെ വീടു വൃത്തിയാക്കുന്നതിനിടെ കൗൺസിലറും ഉദ്യോഗസ്ഥരും ഞെട്ടി! കണ്ടെടുത്തത് ലക്ഷങ്ങളും സ്വര്‍ണവും
പള്ളുരുത്തി: മനോനില തെറ്റിയ വയോധിക ഒറ്റയ്ക്ക് വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്നതറിഞ്ഞ് വീടു വൃത്തിയാക്കാനെത്തിയ കൗൺസിലറും ഉദ്യോഗസ്ഥരും ലക്ഷക്കണക്കിനു രൂപയും സ്വർണവും കണ്ടു ഞെട്ടി. പള്ളുരുത്തി തങ്ങൾ നഗറിൽ ഒറ്റയ്ക്കു താമസിച്ചുവന്ന എൺപതുകാരിയുടെ വീട് വൃത്തിയാക്കാനാണ് ഡിവിഷൻ കൗൺസിലർ ലൈലാദാസും ആരോഗ്യവിഭാഗം ജീവനക്കാരും സന്നദ്ധ പ്രവർത്തകരുമെത്തിയത്. വൃദ്ധ വൃത്തിഹീന സാഹചര്യത്തിലാണ് കഴിയുന്നതെന്ന് നാട്ടുകാരാണ് അറിയിച്ചത്.ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ്, പൊതുപ്രവർത്തകരായ ഉദയകുമാർ, വാർമയിൽ മധു, ഇടക്കൊച്ചി സിയന്ന കോളജ് എൻഎസ്എസ് യൂണിറ്റിലെ സന്നദ്ധ പ്രവത്തകർ, കോ-ഓർഡിനേറ്റർ രമ്യ, ഫാസില, ഷാമിന, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടു വൃത്തിയാക്കുന്നതിനിടെ നാലു ലക്ഷത്തോളം രൂപയും അഞ്ചര പവൻ സ്വർണവും കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന പെട്ടികളിലും കുറേയേറെ പേഴ്സുകളിലുമായായിരുന്നു പണവും സ്വർണവും വച്ചിരുന്നത്. വീട്ടിൽനിന്ന് ലഭിച്ച പണം കൗൺസിലർ ലൈലദാസിന്റെയും പൊതുപ്രവർത്തകനായ സുബൈർ, ഗഫൂർ എന്നിവരുടെയും പേരിൽ ബാങ്കില്‍ നിക്ഷേപിച്ച് വയോധികയുടെ…
Read More