ഗാനമേളകളിൽ ബിയർ കുടിച്ച് അലമ്പുണ്ടാക്കുക, ചോദ്യം ചെയ്യുന്നവരെ കുപ്പിക്ക് അടിച്ച് പരിക്കേൽപ്പിക്കുക; തൃപ്പൂണിത്തുറയിലെ ജിബിൻ പണ്ടേ പ്രശ്നക്കാരൻ

തൃ​പ്പൂ​ണി​ത്തു​റ: യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ൻ കു​റ്റ​വാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴ​ക്ക​മ്പ​ലം, മേ​നാ​ച്ചേ​രി വീ​ട്ടി​ൽ ജി​ബി​ൻ ജേ​ക്ക​ബ് (28) നെ​യാ​ണ് ഹി​ൽ​പാ​ല​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ഗോ​പ​കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 27ന് ​തൃ​പ്പൂ​ണി​ത്തു​റ ആ​ദം​പ​ള​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ടെ, വ​ട​ക്കേ​ക്കോ​ട്ട ച​ക്കാ​ല​മു​ട്ട് ചി​റ​പ്പു​റ​ത്ത് വീ​ട്ടി​ൽ ശ്രീ​രാ​ജി​നെ(21) പ്ര​തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ബി​യ​ർ കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. 

ഗാ​ന​മേ​ള ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ശ്രീ​രാ​ജി​ൻ​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മു​ന്നി​ൽ നി​ന്ന് തു​ള​ളി​യ​പ്പോ​ൾ മാ​റി നി​ന്ന് തു​ള​ളാ​ൻ പ​റ​ഞ്ഞ​തി​ലു​ള​ള വി​രോ​ധ​മാ​ണ് പ്ര​തി, യു​വാ​വി​ന്‍റെ ത​ല​യ്ക്ക​ടി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല​ട​ക്കം സ​മാ​ന രീ​തി​യി​ലു​ള​ള കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് ​പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.‌ എ​സ്ഐ​മാ​രാ​യ എം. ​പ്ര​ദീ​പ്, വി.​ആ​ർ. രേ​ഷ്മ, എ​എ​സ്ഐ​മാ​രാ​യ രാ​ജീ​വ് നാ​ഥ്, എം.​ജി. സ​ന്തോ​ഷ്, ഷാ​ജി, എ​സ്‌​സി​പി​ഒ ശ്യാം ​ആ​ർ. മേ​നോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. 

Related posts

Leave a Comment