ആര്യങ്കാവ് : ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ കടത്തികൊണ്ടുവന്ന 12 കിലോ കഞ്ചാവ് എക്സൈസ് അധികൃതര്‍ പിടികൂടി. കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് പൊറ്റശ്ശേരി കാഞ്ഞിപ്പുഴ കളപ്പെട്ടി വീട്ടിൽ മുബഷീർ (25), പാലക്കാട് മണ്ണാർക്കാട് പൊറ്റശ്ശേരി മുണ്ടക്കുന്ന് മുള്ളത്തു വീട്ടിൽ പ്രാജോദ് (20) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തെങ്കാശി കായംകുളം കെഎസ്ആര്‍ടിസി ബസില്‍ പരിശോധന നടത്താവേയാണ് രണ്ട് ബാഗുകളിലായി കഞ്ചാവ് കണ്ടെത്തിയത്. ഒറീസയില്‍ നിന്നും പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്നാണ് പിടിയിലായവര്‍ എക്സൈസ് സംഘത്തോട് പറഞ്ഞിരിക്കുന്നത്. മുമ്പും ഇവര്‍ ആര്യങ്കാവ് അതിര്‍ത്തിവഴി കഞ്ചാവ് കടത്തിയിട്ടുള്ളതായി എക്സൈസ് സംഘം സംശയിക്കുന്നുണ്ട്. കഴിഞ്ഞ മാസം അഞ്ചുകിലോ കഞ്ചാവ് കടത്തിയതില്‍ ഇപ്പോള്‍ പിടിയിലായ പ്രതികളില്‍ ഒരാള്‍ ഉണ്ടെന്നാണ് വിവരം. പ്രതികളെ എക്സൈസ് ഇന്റലിജന്‍സും ചോദ്യം ചെയ്തിട്ടുണ്ട്. ഒറീസയില്‍നിന്നും കേരള അതിര്‍ത്തിയില്‍ ആര്യങ്കാവില്‍…
Read MoreCategory: Kollam
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള ആധുനിക ക്ലീനിംഗ് രീതി: റെയിൽവേയിൽ ഇനി ഡ്രോൺ ശുചീകരണവും
കൊല്ലം: കാലത്തിന് അനുസരിച്ച് കോലം മാറാൻ ഇന്ത്യൻ റെയിൽവേയും. ഇതിന്റെ ഭാഗമായി പരീക്ഷണാർഥം ഡ്രോൺ അധിഷ്ഠിത ശുചീകരണ പ്രവർത്തനത്തിന് തുടക്കമിട്ട് വടക്കു കിഴക്കൻ അതിർത്തി റെയിൽവേ. ഇവിടത്തെ കാമാഖ്യ സ്റ്റേഷനിലാണ് ട്രെയിൻ കോച്ചുകളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും ഡ്രോൺ അധിഷ്ഠിത ശുചീകരണ പ്രവർത്തനം നടത്തിയത്. സ്റ്റേഷൻ പരിസരത്തെ ഉയർന്ന കെട്ടിടങ്ങളും എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിലും കോച്ചുകളുടെ മേൽക്കൂരകളിലുമടക്കം ഡ്രോൺ കൺട്രോൾഡ് ക്ലീനിംഗ് വിജയകരമായി പൂർത്തിയാക്കി. സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് ഡിപ്പോയിലെ സിക്ക് ലൈൻ, അണ്ടർ ഫ്ലോർ വീൽ ലാത്ത് ഷെഡ് തുടങ്ങിയവയും ഡ്രോൺ നിയന്ത്രണത്തോടെ കാര്യക്ഷമമായി ശുചീകരിച്ചു. ഡ്രോൺ അധിഷ്ഠിത ശുചീകരണം പ്രവേശനക്ഷമതയും കൃത്യതയും മെച്ചപ്പെടുത്തി എന്ന് മാത്രമല്ല അപകടകരമായതോ ഉയർന്നതോ ആയ പ്രദേശങ്ങളിൽ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുവാനും സാധിച്ചു എന്നാണ് അധികൃതരുടെ വിലയിരുത്തൽ. പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് രാജ്യത്ത് ആദ്യമായി ഇത് നടപ്പിലാക്കിയത്. വിജയകരമായതിനാൽ…
Read Moreഒന്നാം സമ്മാനത്തിലും സമ്മാന ഘടനയിലും ടിക്കറ്റ് വിലയിലും പരിഷ്കാരങ്ങളുമായി കേരള ലോട്ടറി
കൊല്ലം: ഒന്നാം സമ്മാനത്തിലും സമ്മാന ഘടനയിലും ടിക്കറ്റ് വിലയിലും പരിഷ്കാരങ്ങൾ വരുത്തിയ കേരള ലോട്ടറി ഇന്നു മുതൽ വിപണിയിലെത്തി. സുവർണ കേരളം എന്ന പേരിലുള്ള ടിക്കറ്റാണ് ഇന്നു മുതൽ വിപണിയിൽ ലഭ്യമായി തുടങ്ങിയത്. ഈ ടിക്കറ്റുകൾ എല്ലാ ജില്ലാ ലോട്ടറി ഓഫീസുകളിലും കഴിഞ്ഞ ദിവസം എത്തിക്കഴിഞ്ഞിരുന്നു. ഇന്ന് രാവിലെ പത്ത് മുതൽ ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. എല്ലാ ടിക്കറ്റുകളും വില 50 രൂപയായി ഏകീകരിച്ചതാണ് ഏറ്റവും വലിയ മാറ്റം. പ്രതിദിന നറുക്കെടുപ്പുകളിലെ ഒന്നാം സമ്മാനം ഒരു കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. നിലവിൽ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയായിരുന്നു. പരിഷ്കരിച്ച ടിക്കറ്റുകളിൽ 50 രൂപയും സമ്മാനമായി ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. പരിഷ്കരിച്ച ടിക്കറ്റുകളിൽ ഏഴുലക്ഷം ടിക്കറ്റുകൾ ചെറുകിട ഏജൻ്റുമാർക്കായി മാറ്റി വച്ചിട്ടുണ്ട്. ഇതിന് ആനുപാതികമായി വൻകിട ഏജൻ്റുമാർക്ക് നൽകുന്ന എണ്ണത്തിൽ കുറവും വരുത്തിയിട്ടുണ്ട്. 1.08 കോടി…
Read Moreട്രാക്കിൽ അറ്റകുറ്റപ്പണികൾ: 26ന് ട്രെയിനുകൾക്ക് റൂട്ട് മാറ്റം
കൊല്ലം: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 26ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി പോകുന്ന നാല് ട്രെയിനുകൾ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. 16319 തിരുവനന്തപുരം-ബംഗളുരു ഹംസഫർ എക്സ്പ്രസ്, 16629 തിരുവനന്തപുരം -മംഗളുരു മലബാർ എക്സ്പ്രസ്, 16347 തിരുവനന്തപുരം -മംഗളുരു എക്സ്പ്രസ്, 16349 തിരുവനന്തപുരം മധുര ജംഗ്ഷൻ അമൃത എക്സ്പ്രസ് എന്നിവയാണ് വഴി തിരിച്ച് വിടുന്നത്. ഹംസഫർ എക്സ്പ്രസിന് ഈ ദിവസം ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മറ്റ് മൂന്ന് ട്രെയിനുകൾക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലും അധിക സ്റ്റോപ്പുണ്ടാകും. ഇത് കൂടാതെ മധുരയിൽ നിന്ന് 26 ന് പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ഗുരുവായൂരിൽ നിന്ന് 27 ന് രാവിലെ പുറപ്പെടേണ്ട മധുര എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുകയെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Read Moreലോക്കോ പൈലറ്റുമാരുടെ ആവശ്യത്തിന് പരിഹാരമാകുന്നു; ട്രെയിൻ എൻജിനുകളിൽ ടോയ്ലറ്റുകൾ സ്ഥാപിക്കും
കൊല്ലം: ലോക്കോ പൈലറ്റുമാരുടെ നിരന്തര ആവശ്യം പരിഗണിച്ച് ട്രെയിൻ എൻജിനുകളിൽ ടോയ്ലറ്റുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനം.പുതുതായി നിർമിക്കുന്ന എല്ലാ എൻജിനുകളിലും ടോയ്ലറ്റുകൾ ഘടിപ്പിക്കും. വിമാനങ്ങളിലെ മാതൃകയിൽ വെള്ളം ഇല്ലാത്ത ടോയ്ലറ്റുകൾ സ്ഥാപിക്കാനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ 2018 മുതൽ 883 എൻജിനുകളിൽ സാധ്യമായ ഇടങ്ങളിൽ വെള്ളമില്ലാത്ത ടോയ്ലറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല 7075 എൻജിനുകളിൽ എസി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ എൻജിനുകളിൽ എല്ലാത്തിലും (ലോക്കോമോട്ടീവുകൾ) ടോയ്ലറ്റുകൾ ഘടിപ്പിക്കും. പഴയ എൻജിനുകൾ പുതുക്കി പണിയുമ്പോഴും ഇനി മുതൽ ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തും. ഇതിനായി പഴയ എൻജിനുകളിൽ ഡിസൈൻ പരിഷ്കരണവും നടത്തിവരികയാണ്. ട്രെയിനുകൾ ഓടുമ്പോൾ ടോയ്ലറ്റ് ബ്രേക്ക് വേണമെന്ന് ലോക്കോ പൈലറ്റുമാർ റെയിൽവേ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് റെയിൽവേ ബോർഡ് അടുത്തിടെ അസന്നിഗ്ധമായി വ്യക്തമാക്കുകയുമുണ്ടായി. എന്നിരുന്നാലും എൻജിനുകളിൽ ടോയ്ലറ്റ് സൗകര്യങ്ങൾ വർധിപ്പിക്കാൻ…
Read Moreഗ്യാസ് സിലിണ്ടർ തുറന്നുവിട്ടശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു; സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് തകർന്നു
അഞ്ചല്‍: ഏരൂരില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീ കൊളുത്തിയ ശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ചില്ലിങ്പ്ലാന്റ് മംഗലത്തറ വീട്ടില്‍ വിനോദ് (52) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ വിനോദ് വീട്ടില്‍ വഴക്കിടുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മുറിക്കുള്ളിലായിരുന്ന ഭാര്യ ലതയും മരുമകളും ആദ്യം ഇതൊന്നും കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ അടുക്കളയ്ക്ക് സമീപം ശബ്ദം കേട്ട് മരുമകള്‍ പുറത്തിറങ്ങിയതോടെയാണ് ഗ്യാസ് സിലിണ്ടറിന്റെ ട്യൂബ് മുറിച്ച് മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്നു ലതയേയും കുഞ്ഞിനെയും കൊണ്ട് മരുമകള്‍ പുറത്തിറങ്ങുകയായിരുന്നു. വിവരമറിഞ്ഞു ഏരൂര്‍ പോലീസ് പാഞ്ഞെത്തിയപ്പോഴേക്കും വിനോദ് തീകൊളുത്തിയിരുന്നു. ഇതിനിടെ പോലീസ് അറിയിച്ചതിനെ തുടര്‍ന്നു പുനലൂരില്‍നിന്നു ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ തീ കെടുത്തി മുന്‍വശത്തെ കതക് പൊളിച്ച് ഫയര്‍ ഫോഴ്സും പോലീസ് സംഘവും വീടിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് മറ്റൊരു മുറിക്കുള്ളില്‍ വിനോദിനെ തൂങ്ങിമരിച്ച നിലയില്‍…
Read Moreവിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നു വിതരണം: ഇരുപത്തിയൊന്നുകാരൻ പിടിയില്‍
കൊല്ലം: സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ എത്തിച്ച് നല്കുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിലായി. വാടി പഴയ പള്ളിപ്പുരയിടത്തില്‍ കണ്ണന് എന്ന് വിളിക്കുന്ന നിഥിന്(21) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. വിദ്യാര്‍ഥികളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ച ശേഷം അവര്‍ക്ക് കഞ്ചാവും മയക്കുമരുന്നും നല്കി ലഹരിക്ക് അടിമയക്കുന്നതാണ് ഇയാളുടെ രീതി. ലഹരി വിതരണ സംഘത്തിലെ മറ്റ് അംഗങ്ങളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരേ ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ച് വരുന്നത്. കൊല്ലം എസിപി ഷെരീഫിന്റെ നിര്‍ദേശപ്രകാരം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്ഐ സരിത, സിപിഓ മാരായ സാംസണ്, വിനോജ്, അഭിലാഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഅംഗീകൃത യൂണിയനുകൾ ഇല്ല; കെഎസ്ആർടിസി ഹിതപരിശോധന അനിശ്ചിതത്വത്തിൽ
ചാത്തന്നൂർ: കെ എസ് ആർടിസിയിൽ അംഗീകൃത യൂണിയനുകളെ തിരഞ്ഞെടുക്കാൻ 30-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹിതപരിശോധന അനിശ്ചിതത്വത്തിൽ. കെഎസ്ആർടിസിയിൽ അംഗീകൃത യൂണിയനുകൾ ഇല്ലാതായിട്ട് ഒന്നേകാൽ വർഷത്തിലേറെയായി. ഇത്രയും വൈകി നടത്തുന്ന ഹിതപരിശോധനയാണ് അനിശ്ചിതത്വത്തിലായത്. എങ്കിലും തൊഴിലാളി സംഘടനകൾ തിരഞ്ഞെടുപ്പു പ്രചരണവുമായി മുന്നോട്ട്. കുറ്റമറ്റ രീതിയിൽ അന്തിമ വോട്ടർ പട്ടികതയാറാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി റിട്ടേണിംഗ് ഓഫീസറായ അഡീഷണൽ ലേബർ കമ്മീഷണർ (ഐആർ) കെ.എം. സുനിൽ ഹിതപരിശോധന താത്ക്കാലികമായി മാറ്റി വച്ചിരിക്കുന്നു എന്ന് ഉത്തരവിറക്കി. ഹിതപരിശോധന കോടതിയിലും എത്തി. കഴിഞ്ഞ നാലിനു തയാറാക്കിയ കരട് വോട്ടർ പട്ടികയിൽ സ്ഥിരം ജീവനക്കാരിൽ നിന്നുള്ള പരാതികൾ കേല്ക്കുകയും പത്തിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. സ്ഥിരം ജീവനക്കാർക്ക് മാത്രം വോട്ടവകാശം ഉള്ളതായിരുന്നു വോട്ടർ പട്ടിക.എന്നാൽ 120 ദിവസം ജോലി ചെയ്തിട്ടുള്ള ബദലി, കരാർ ജീവനക്കാർക്കും വോട്ടവകാശം വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് തൊഴിലാളി സംഘടനകളും…
Read Moreമാനസിക വൈകല്യമുള്ളയുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
കൊല്ലം: കൊല്ലത്ത് മാനസിക വൈകല്യമുള്ള യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. ശക്തികുളങ്ങര സ്വദേശി യേശുദാസൻ ആണ് (54) അറസ്റ്റിലായത്. പ്രതി പുലർച്ചെ യുവതിയുടെ വീട്ടിൽ കയറി അതിക്രമം നടത്തുകയായിരുന്നു. മാനസിക വൈകല്യമുള്ള യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. അമ്മ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
Read Moreഇനി ട്രെയിനുകളിലും എടിഎം സേവനം; റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മാറ്റം
കൊല്ലം: ഓടുന്ന ട്രെയിനുകളിൽ യാത്രക്കാർക്കായി എടിഎം അടക്കമുള്ള ബാങ്കിംഗ് സേവനങ്ങൾ വരുന്നു. റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമെന്ന് വിശേഷിപ്പിക്കുന്ന ട്രെയിനിലെ എടിഎം സേവനത്തിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. നാസിക്കിലെ മൻമാഡിനും മുംബൈയ്ക്കും മധ്യേ സർവീസ് നടത്തുന്ന പഞ്ചവടി എക്സ്പ്രസിന്റെ എസി കോച്ചിലാണ് ട്രെയിനിൽ ഘടിപ്പിച്ച രാജ്യത്തെ ആദ്യ എടിഎമ്മിന്റെ പരീക്ഷണം വിജയകരമായത്. യാത്രയ്ക്കിടയിൽ ഇഗത്പുരിനും കസാരയ്ക്കും മധ്യേയുള്ള മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത ഭാഗത്ത് കൂടെ ട്രെയിൻ കടന്നുപോയപ്പോൾ ഏതാനും മിനിറ്റുകൾ മെഷീനിൽ സിഗ്നൽ നഷ്ടപ്പെട്ടത് ഒഴിച്ചാൽ പരീക്ഷണം സുഗമമായിരുന്നു എന്നാണ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. തുരങ്കങ്ങൾ ഉണ്ടായിരുന്ന സ്ഥലത്താണ് നെറ്റ്വർക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഫലങ്ങൾ മികച്ചതായിരുന്നു. സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാർക്ക് ഇപ്പോൾ എളുപ്പത്തിൽ പണം പിൻവലിക്കാൻ സാധിക്കും. മെഷീനിന്റെ തടസമില്ലാത്ത പ്രവർത്തനത്തിന് എല്ലാ സാങ്കേതിക സാധ്യതകളും തുടർന്നും പരിശോധിക്കുമെന്നും ഉയർന്ന റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.…
Read More