പരവൂർ: രാജ്യത്തെ വിവിധ ആരോഗ്യപദ്ധതികളെയും വിവരശേഖരണ സംവിധാനങ്ങളെയും ഡിജിറ്റലായി കൂട്ടിയിണക്കുന്ന ഏകീകൃത പ്ലാറ്റ്ഫോം ‘സ്വസ്ത് ഭാരത് പോർട്ടൽ’ സർക്കാർ പുറത്തിറക്കി.ഇന്ത്യയുടെ പൊതുജനാരോഗ്യ രംഗത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. നിലവിൽ വിഘടിച്ചുനിൽക്കുന്ന ആരോഗ്യ പദ്ധതികളെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (എബിഡിഎം) കീഴിൽ ഏകോപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്താണ് സ്വസ്ത് ഭാരത് പോർട്ടൽ?മാതൃ-ശിശു സംരക്ഷണം മുതൽ രോഗ നിരീക്ഷണം വരെയുള്ള വിവിധ ദേശീയ ആരോഗ്യ പരിപാടികൾക്കായി നിലവിൽ വ്യത്യസ്ത പോർട്ടലുകളാണ് ഉപയോഗിക്കുന്നത്. ഇതുമൂലം മുൻനിര ആരോഗ്യപ്രവർത്തകർ ഒരേ വിവരങ്ങൾ പലയിടങ്ങളിൽ രേഖപ്പെടുത്തേണ്ടി വരുന്നുണ്ട്. ഇതിന് പരിഹാരമായാണ് സ്വസ്ത് ഭാരത് പോർട്ടൽ വരുന്നത്. ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ (എപിഐ) വഴി വിവിധ ആരോഗ്യ ഡാറ്റാബേസുകളെ പരസ്പരം ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. നേട്ടങ്ങൾ ഒറ്റനോട്ടത്തിൽഎല്ലാ ആരോഗ്യ പദ്ധതികൾക്കും ഒരൊറ്റ പ്ലാറ്റ്ഫോം.വിവരങ്ങൾ ആവർത്തിച്ച് രേഖപ്പെടുത്തേണ്ടി വരുന്നത്…
Read MoreCategory: Kollam
ഓടുന്ന ട്രെയിനിൽ കയറിയാൽ ഇനിമുട്ടൻ പണി; പ്ലാറ്റ്ഫോമിൽ വച്ചുതന്നെ 2000 രൂപ പിഴ ഈടാക്കും
പരവൂർ: റെയിൽവേ പ്ലാറ്റ്ഫോമുകളിൽ വർധിച്ചുവരുന്ന അപകടങ്ങൾ തടയാൻ കർശന നടപടികളുമായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). ഓടുന്ന ട്രെയിനുകളിൽ ഓടിക്കയറുന്നവർക്കും നിർത്തുന്നതിന് മുൻപ് ചാടിയിറങ്ങുന്നവർക്കും ഇനി മുതൽ പ്ലാറ്റ്ഫോമിൽ വച്ചുതന്നെ 2000 രൂപ വരെ പിഴ ചുമത്തും. ഇതുവരെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പ് നൽകുകയോ റെയിൽവേ കോടതിയെ സമീപിക്കുകയോ ചെയ്തിരുന്ന രീതിക്കാണ് മാറ്റം വരുന്നത്. തിരുവനന്തപുരം ഡിവിഷനിൽ ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ മാത്രം ഇത്തരത്തിലുള്ള 37 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 12 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 25 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ 30-ന് എറണാകുളം ജംഗ്ഷനിൽ വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയിൽ വീണ് യുവതി മരിച്ച സംഭവം റെയിൽവേയെ ഗൗരവകരമായ ഈ നീക്കത്തിന് പ്രേരിപ്പിച്ചു. 2025-ൽ മാത്രം ഡിവിഷനിൽ ഇത്തരത്തിൽ 113 അപകടങ്ങളിലായി 31 പേർക്ക്…
Read Moreറെയിൽവേയിൽ രാത്രിയാത്രയ്ക്കും ശുചിത്വത്തിനും കർശന നിബന്ധനകൾ
പരവൂർ: റെയിൽവേ സ്റ്റേഷനുകളിലെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനും യാത്രക്കാർക്ക് സമാധാനപരമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേ എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കി. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മാലിന്യം തള്ളുന്നവർക്കെതിരെയും രാത്രികാലങ്ങളിൽ സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കാനാണ് റെയിൽവേയുടെ തീരുമാനം. ശുചിത്വ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നത്. വെസ്റ്റേൺ റെയിൽവേയിൽ മാത്രം കഴിഞ്ഞ ഏപ്രിലിൽ ട്രെയിനിലും പരിസരത്തും തുപ്പിയതിനും മാലിന്യം തള്ളിയതിനും 2,657 പേരെയാണ് പിടികൂടിയത്. കഴിഞ്ഞ വർഷം ഇത് വെറും 227 ആയിരുന്നു. പിഴത്തുകയിലും 13 ഇരട്ടി വർധനയുണ്ടായി. 42,050 രൂപയിൽ നിന്ന് 5.37 ലക്ഷം രൂപയായാണ് പിഴത്തുക ഉയർന്നത്. സിസിടിവി നിരീക്ഷണം ശക്തമാക്കിയതും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചതുമാണ് നിയമലംഘകരെ പിടികൂടാൻ സഹായിച്ചത്. റെയിൽവേ ആക്ട് സെക്ഷൻ 198 പ്രകാരം ‘സീറോ ടോളറൻസ്’ നയമാണ് അധികൃതർ പിന്തുടരുന്നത്. മൺസൂൺ കാലത്ത് മാലിന്യങ്ങൾ ഡ്രെയിനേജ് സംവിധാനങ്ങളെ തടസപ്പെടുത്തുന്നത് ഒഴിവാക്കാൻ ഇത്തരം…
Read Moreട്രെയിനിൽ നിന്നുള്ള വീഴ്ച വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി ആർപിഎഫ്
പരവൂർ: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയിനിൽ നിന്ന് വീണുള്ള അപകടങ്ങൾ ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ആർപിഎഫ് സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഫുട്ബോർഡ് യാത്രയും വാതിലുകൾക്കരികിൽ നിന്നുള്ള യാത്രയും ഒഴിവാക്കണമെന്ന് അധികൃതർ കർശനമായി ആവശ്യപ്പെട്ടു. ഈ വർഷം ഇതുവരെ ഡിവിഷന്റെ വിവിധ ഭാഗങ്ങളിലായി 37 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പല സംഭവങ്ങളിലും യാത്രക്കാർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഉത്തരവാദിത്തമുള്ള യാത്ര ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ആർപിഎഫ് പുതിയ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ വാതിലിനടുത്ത് നിൽക്കുന്നതും ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്യുന്നതുമാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന ആഘാതങ്ങൾ ട്രാക്കിലെ വളവുകൾ, പെട്ടെന്ന് ബ്രേക്ക് ഇടുന്നത്, അമിതമായ തിരക്ക് എന്നിവ മൂലം പെട്ടെന്ന് ബാലൻസ് തെറ്റാൻ സാധ്യതയുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ പോലും വലിയ ദുരന്തത്തിലേക്കോ…
Read Moreബൈക്ക് മോഷ്ടിച്ച് ചുറ്റിക്കറങ്ങും, പെട്രോൾ തീരുമ്പോൾ വഴിയിലുപേക്ഷിക്കും; കുപ്രസിദ്ധ മോഷ്ടാവ് സെയ്ദ് അലി പിടിയിൽ
കൊല്ലം: കൊട്ടിയത്ത് നിന്ന് മോഷണം പോയ ഇരുചക്ര വാഹനത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ പിടിയിലായത് സ്ഥിരം മോഷ്ടാവ്. പള്ളിമൺ വട്ടവിളയിൽ രജീല മൻസിലിൽ താമസിക്കുന്ന സെയ്ദ് അലി ആണ് പിടിയിലായത്. ഏപ്രിൽ 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടിയം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കല്ലുവെട്ടാൻകുഴി റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനമാണ് സെയ്ദ് അലി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് സെയ്ദ് അലി ആണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളിൽ ഇന്ധനം തീർന്നാൽ ഉപേക്ഷിച്ച് കടന്നുകളയുന്നതാണ് പ്രതിയുടെ രീതി. വാഹനമോഷണത്തിന് പുറമെ ലഹരിക്കടത്തുൾപ്പെടെയുള്ള കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകാർഡും ഒടിപിയും വേണ്ട; വിരലടയാളം മതി അക്കൗണ്ട് കാലിയാക്കാൻ; എഇപിഎസ് തട്ടിപ്പിനെതിരേ മുന്നറിയിപ്പ്
പരവൂർ: ഡെബിറ്റ് കാർഡോ ഒടിപി സന്ദേശങ്ങളോ ഇല്ലാതെ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കവരുന്ന എഇപിഎസ് തട്ടിപ്പുകൾ വർധിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ആധാർ നമ്പറും ബയോമെട്രിക് വിവരങ്ങളും (വിരലടയാളം, മുഖം) ഉപയോഗിച്ച് പണം പിൻവലിക്കാവുന്ന സംവിധാനത്തെയാണ് സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നത്.നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ സംവിധാനം ഗ്രാമപ്രദേശങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ എളുപ്പമാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ, വിവിധ ഡാറ്റാ ചോർച്ചകളിലൂടെയും വ്യാജ വെബ്സൈറ്റുകളിലൂടെയും ശേഖരിക്കുന്ന ആധാർ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ വ്യാജ ഡിജിറ്റൽ ഐഡന്റിറ്റികൾ നിർമിക്കുന്നു. കൃത്രിമബുദ്ധി , ഡീപ് ഫേക്ക് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് ബയോമെട്രിക് വിവരങ്ങൾ ക്ലോൺ ചെയ്താണ് ഇരകളുടെ അറിവില്ലാതെ അക്കൗണ്ടുകൾ ചോർത്തുന്നത്. ഇതിനായി ബാങ്ക് കാർഡുകളോ മൊബൈലിലേക്ക് വരുന്ന ഒടിപി നമ്പറുകളോ ഇവർക്ക് ആവശ്യമില്ല എന്നതാണ് ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ അപകടം.
Read Moreറെയിൽവേ റണ്ണിംഗ് റൂമുകളിൽനിന്ന് എൽപിജി സിലിണ്ടറുകൾ ഒഴിവാക്കുന്നു
പരവൂർ: ലോക്കോ പൈലറ്റുമാരുടെയും ഗാർഡുമാരുടെയും വിശ്രമകേന്ദ്രങ്ങളായ റണ്ണിംഗ് റൂമുകളിൽ പാചകവാതക സിലിണ്ടറുകൾക്ക് പകരം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു. അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ സോണുകളിലെയും റണ്ണിംഗ് റൂമുകളിൽ ഈ മാറ്റം പൂർത്തിയാക്കാനാണ് നിർദേശം. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് എൽപിജി ഇറക്കുമതിയിലും വിതരണത്തിലുമുണ്ടാകുന്ന തടസങ്ങൾ റെയിൽവേയുടെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ നടപടി. സിലിണ്ടറുകൾ എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും തടസമില്ലാത്ത പാചകവാതക വിതരണം ഉറപ്പാക്കാനും പിഎൻജി സഹായിക്കും. തീവണ്ടി ഗതാഗതം സുഗമമായി നടത്തുന്നതിന് ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൃത്യസമയത്ത് ഭക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റണ്ണിംഗ് റൂമുകളിൽ സിലിണ്ടറുകൾ തീർന്നുപോകുന്നത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. പിഎൻജി കണക്ഷൻ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും. സംസ്ഥാനങ്ങളിലെ ഗ്യാസ് വിതരണ ഏജൻസികളുമായി സഹകരിച്ച് പിഎൻജി കണക്ഷനുകൾ ലഭ്യമാക്കാൻ…
Read Moreറെയിൽ സിഗ്നലിംഗ് സംവിധാനത്തിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ നിർദേശം
പരവൂർ: ട്രെയിൻ അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ റെയിൽവേ ശൃംഖലയിലുടനീളം സിഗ്നലിംഗ് സംവിധാനങ്ങളുടെ സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്താൻ റെയിൽവേ ബോർഡ് ഉത്തരവിട്ടു. സിഗ്നലിംഗ് ഇൻസ്റ്റാളേഷനുകളിലെ പോരായ്മകൾ കണ്ടെത്താനും അവയുടെ വിശ്വാസ്യത ഉറപ്പാക്കാനുമാണ് ഈ നീക്കം. എല്ലാ സോണൽ റെയിൽവേ ജനറൽ മാനേജർമാരോടും ഇതിനായി മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുണ്ടായ പല മാരകമായ അപകടങ്ങൾക്കും പാളം തെറ്റലുകൾക്കും കാരണം സിഗ്നലിംഗ് സംവിധാനങ്ങളിലെ തകരാറുകളാണെന്ന സംശയത്തെ തുടർന്നാണ് ഈ കർശന നടപടി. 2023 ജൂണിൽ ഒഡിഷയിലെ ബാലസോറിൽ കോറമാണ്ടൽ എക്സ്പ്രസ് ഉൾപ്പെട്ട ദാരുണമായ അപകടത്തിൽ 290 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിഗ്നലുകൾ പച്ചയായിരുന്നിട്ടും ട്രെയിനുകൾ ലൂപ്പ് ലൈനിലേക്ക് പ്രവേശിച്ചതാണ് അന്ന് അപകടത്തിന് കാരണമായത്. ഇത്തരം വീഴ്ചകൾ ഭാവിയിൽ ഒഴിവാക്കുകയാണ് ഓഡിറ്റിലൂടെ ലക്ഷ്യമിടുന്നത്. പുതുതായി കമ്മീഷൻ ചെയ്തതും നിലവിലുള്ളതുമായ…
Read Moreഅടിമുടി മാറ്റവുമായി ജനശതാബ്ദി ട്രെയിനുകൾ പുത്തൻ ലുക്കിൽ വരുന്നു
പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ജനപ്രിയ ട്രെയിനായ ജനശതാബ്ദി എക്സ്പ്രസുകൾ അത്യാധുനിക സൗകര്യങ്ങളോടെ അടിമുടി മാറുന്നു. യാത്രക്കാർക്ക് മികച്ച യാത്രാസുഖവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നിലവിലുള്ള ഐസിഎഫ് കോച്ചുകൾക്ക് പകരം അത്യാധുനിക എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തി ട്രെയിനുകൾ നവീകരിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബർബിൽ – ഹൗറ റൂട്ടിലെ ജനശതാബ്ദി എക്സ്പ്രസ് ഉടൻ തന്നെ പുത്തൻ കോച്ചുകളുമായി സർവീസ് ആരംഭിക്കും. ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച എൽഎച്ച്ബി കോച്ചുകൾ പരമ്പരാഗത കോച്ചുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ്. അപകടസമയങ്ങളിൽ കോച്ചുകൾ ഒന്നിനു മുകളിൽ ഒന്നായി കയറില്ല എന്ന പ്രത്യേകത ആഘാതത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമിച്ചതിനാൽ ഭാരം കുറഞ്ഞ ഈ കോച്ചുകൾക്ക് ഉയർന്ന വേഗത കൈവരിക്കാനും സാധിക്കും. മികച്ച ശബ്ദ ഇൻസുലേഷൻ സംവിധാനമുള്ളതിനാൽ കോച്ചിനുള്ളിൽ ശബ്ദവും കുലുക്കവും കുറവായിരിക്കും എന്നതും യാത്രക്കാർക്ക് വലിയ ആശ്വാസമാകും. യാത്രക്കാരുടെ…
Read Moreഅപ്രഖ്യാപിത ലോഡ് നിയന്ത്രണം; എന്ത് കൊണ്ട് വൈദ്യുതി നിലയ്ക്കുന്നുവെന്നതിന് വിശദീകരണവുമായി കെഎസ്ഇബി
പരവൂർ: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും രാത്രി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി നിലയ്ക്കുന്ന സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. ഈ വിഷത്തിൽ അധികൃതരുടെ അറിയിപ്പ് ഇങ്ങനെ: പ്രിയ ഉപഭോക്താക്കളെ,രാത്രികാലകളിൽ ഉണ്ടാകുന്ന അപ്രഖ്യാപിത ലോഡ് നിയന്ത്രണം സെക്ഷൻ ഓഫീസുകളിൽ പൊതു ജനങ്ങളും ജീവനക്കാരും തമ്മിൽ വലിയ സംഘർഷങ്ങൾ ഉണ്ടാകുന്നതിന്റെ വെളിച്ചത്തിൽ എന്ത് കൊണ്ട് ലോഡ് നിയന്ത്രണം ആവശ്യമായി വരുന്നു എന്നതിനെകുറിച്ച് ചെറിയ വിവരണമാണിത്. നിങ്ങളുടെ പ്രയാസം ഞങ്ങൾ മനസിലാക്കുന്നു. ജനങ്ങൾ നേരിട്ട് സംവദിക്കുന്നത് സെക്ഷൻ ഓഫീസുമായാണ്. എന്നാൽ കെഎസ്ഇബിയിൽ ജനറേഷൻ, ട്രാൻസ്മിഷൻ ,ഡിസ്ട്രിബൂഷൻ എന്നിങ്ങനെ മൂന്ന് വിഭാഗം ഉണ്ട്. അനിയിത്രിതമായ ചുട് കാരണം ഈ വർഷം ബോർഡ് പ്രതീക്ഷിച്ചതിലും 25 ശതമാനം ലോഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് നിലവിലെ ലൈനുകൾക്ക് താങ്ങാൻ കഴിയാതെ വരുന്ന സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. നമ്മുടെ ട്രാൻസ്ഫോമറുകളിലേക്കുള്ള വൈദ്യുതി എത്തുന്നത് സബ് സ്റ്റേഷനുകളിൽ നിന്നാണ്. ഇത് ട്രാൻസ്മിഷൻ…
Read More