കൊല്ലം: എടിഎം വഴിയുള്ള പണം പിൻവലിക്കൽ ഫീസ് ഇനത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എസ്ബിഐയുടെ ലാഭം 2043 കോടി രൂപ. തൊട്ടു പിന്നിൽ 90.33 കോടി രൂപയുടെ ലാഭവുമായി പഞ്ചാബ് നാഷണൽ ബാങ്കാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള കാനറാ ബാങ്കിൻ്റെ ലാഭം 31.42 കോടിയാണ്. പണം പിൻവലിക്കുന്നതിനുള്ള നിശ്ചിത പരിധിക്ക് ശേഷം ബാങ്കുകൾ നേടിയ ലാഭത്തിന്റെ കണക്ക് അടുത്തിടെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. അതിലാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ റിക്കാർഡ് ലാഭം സംബന്ധിച്ച് വിശദമായി വ്യക്തമാക്കിയിട്ടുള്ളത്.റിസർവ് ബാങ്കിൻ്റെ മാർഗ നിർദേശം അനുസരിച്ച് ഒരു വ്യക്തിക്ക് അക്കൗണ്ടുള്ള ബാങ്കിൻ്റെ എടിഎമ്മിൽ നിന്ന് പ്രതിമാസം സാമ്പത്തിക – സാമ്പത്തികേതരമായ അഞ്ച് ഇടപാടുകൾ നടത്താം. അതിനു ശേഷമുള്ള ഇടപാടുകൾക്കാണ് ബാങ്കുകൾ അധിക ഫീസ് ഈടാക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎം വഴിയുള്ള ഇടപാടുകളിൽ മെട്രോ സെൻ്ററുകളിൽ മൂന്നും…
Read MoreCategory: Kollam
കെഎസ്ആർടിസി ജീവനക്കാരുടെ ഹിതപരിശോധന മേയ് ആദ്യവാരം; നടപടിക്രമങ്ങൾ സജീവമാക്കി ലേബർ കമ്മീഷണർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ഹിതപരിശോധന നടപടിക്രമങ്ങൾ സജീവമാക്കി വരണാധികാരിയായ ലേബർ കമ്മീഷണർ. അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കാനുള്ള ഹിതപരിശോധന ഒരു വർഷത്തിലധികം നീണ്ടു പോയ ശേഷമാണ് മേയിൽ നടത്തുന്നത്. ഇപ്പോഴത്തെ നടപടി ക്രമങ്ങൾ അനുസരിച്ച് മേയ് 5-നും 10-നുമിടയിൽ ഹിതപരിശോധന നടക്കും. വരണാധികാരിയായി ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയ ശേഷം കെഎസ്ആർടിസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യൂണിയനുകളുടെ യോഗം കഴിഞ്ഞ മാസം വിളിച്ചു ചേർത്തിരുന്നു. അതിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുള്ള സംഘടനകളുടെ അപേക്ഷയും സ്വീകരിച്ചു. ഫോറം എനല്കേണ്ടിയിരുന്നത്. കഴിഞ്ഞ 10 മുതൽ 17 വരെയായിരുന്നു 1100 രൂപ ഫീസ് സഹിതം അപേക്ഷ സഹിതം യൂണിയനുകൾ ഫോറം എ സമർപ്പിച്ചു. ഫോറം എയിൽ മേലുള്ള പരിശോധനയ്ക്ക് ശേഷം ഹിതപരിശോധനയിൽ മത്സരിക്കാൻ അർഹതയുള്ള സംഘടനകളുടെ പട്ടിക തിങ്കളാഴ്ച വരണാധികാരി അംഗീകരിച്ചു. ഇത് തിങ്കളാഴ്ച എല്ലാ യൂണിറ്റുകളിലും പ്രസിദ്ധീകരിച്ചു.ഒരാഴ്ചയ്ക്കുള്ളിൽ മത്സരിക്കുന്ന സംഘടനകൾക്ക് ഫോം ഡി…
Read Moreഹൃദയവും ശ്വാസകേശവും തകർത്ത് കത്തി തുളഞ്ഞ് തകയറി; ഫെബിൻ ജോർജിന്റെ മരണകാരണം ആഴത്തിലേറ്റ മുറിവുകൾ
കൊല്ലം: ഉളിയക്കോവിലിൽ കോളജ് വിദ്യാർഥി ഫെബിൻ ജോർജിന്റെ ജീവനെടുത്തത് കത്തികൊണ്ട് ആഴത്തിലേറ്റ മൂന്നു കുത്തുകൾ. നീണ്ടകര സ്വദേശിയായ തേജസ് രാജിന്റെ ആക്രമണം ഫെബിന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കരളിലും മാരക മുറിവുകൾ ഏൽപ്പിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. അമിത രക്തസ്രാവവും മരണത്തിനു കാരണമായി. ഗുരുതരമായി പരിക്കേറ്റ ഫെബിനെ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വീട്ടിൽ എത്തിച്ച ഫെബിന്റെ സംസ്കാരം ഇന്നു നടക്കും. കൊലപാതകത്തിനുശേഷം ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയ തേജസ് രാജിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫെബിന്റെ പിതാവ് ജോർജ് ഗോമസ് തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്. അതേസമയം കേസിൽ മൊഴിയെടുപ്പും തെളിവ് ശേഖരണവും ഉൾപ്പടെയുള്ള പൊലീസ് നടപടികൾ ഇന്നും തുടരും. തേജസിന്റെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും. 17ന് രാത്രി ഏഴോടെയായിരുന്നു ഉളിയക്കോവിൽ വിളപ്പുറം സ്വദേശി ഫെബിൻ ജോർജ് ഗോമസ് (…
Read Moreഎന്താ മച്ചാനേ, ഇപ്പോ കുറുന്പ് കുറച്ച് കൂടുന്നുണ്ടല്ലോ: 121 .91 ഗ്രാം എംഡിഎംഎയും 1.016 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കെത്തിച്ച 121.91 ഗ്രാം എംഡിഎംഎയും 1.016 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൊല്ലം പ്ലാച്ചേരി സജിന മന്‍സിലില്‍ കൃഷ്ണ കുമാറി (29) നെയാണ് നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. യുവാക്കള്‍ക്കിടയില്‍ രാസ ലഹരി വില്പന നടത്തുന്നവരില്‍ പ്രധാനിയാണ് ഇയാള്‍. ചേരാനല്ലൂര്‍ ഇടപ്പള്ളി നോര്‍ത്ത് ഭാഗത്ത് നിന്നാണ് പ്രതി പിടിയിലായത്.
Read Moreചെലവ് കുറയ്ക്കാൻ ജീവനക്കാരുടെ അഭിപ്രായം തേടാൻ കെഎസ്ആർടിസി; 31 ന് മുമ്പ് നിർദ്ദേശങ്ങൾ ഇമെയിൽ വഴി അയയ്ക്കാം
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരത്തിനായി ജീവനക്കാരിൽനിന്നു മാനേജ്മെന്റ് ക്രിയാത്മക നിർദേശം തേടുന്നു. യൂണിറ്റുകളിലെയും വർക്ക്ഷോപ്പുകളിലെയും ചെലവുകൾ എങ്ങനെ കുറയ്ക്കാം എന്ന നിർദ്ദേശമാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. 31 ന് മുമ്പ് നിർദ്ദേശങ്ങൾ ഇമെയിൽ വഴിയോ യൂണിറ്റ് അധികൃതർ മുഖേനയോ അറിയിക്കണം. കെഎസ്ആർടിസിയുടെ ഓരോ യൂണിറ്റുകളും ലാഭ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരത്തിനായി പരമാവധി ചിലവ് ചുരുക്കുക എന്ന നയമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മാനേജ്മെന്റ് ജീവനക്കാരോട് പറയുന്നു. യൂണിറ്റുകളിലെയും വർക്ക് ഷോപ്പുകളിലെ ചെലവുകൾ പരമാവധി കുറയ്ക്കുമ്പോൾ വർക്ക് ഷോപ്പുകളിൽ അത്യാവശ്യം ആവശ്യമായി വരുന്ന സാധനങ്ങളുടെ ലോക്കൽ പർച്ചേസിനും വിലങ്ങു വീഴാനാണ് സാധ്യത. കോർപ്പറേഷന്റെ പൊതുവികസനത്തിനും യൂണിറ്റുകളുടെ സാമ്പത്തിക വളർച്ചയ്ക്കും ചെലവ് പരമാവധിചുരുക്കി മുന്നോട്ട് പോവുക എന്ന സന്ദേശമാണ് ജീവനക്കാർക്ക് നല്‍കുന്നത്. പ്രദീപ്…
Read Moreട്രെയിനുകളിലെ ഭക്ഷണത്തിന് ക്യൂആർ കോഡ് നിർബന്ധം; ഭക്ഷണ മെനുകളും അവയുടെ നിരക്കുകളും പ്രദർശിപ്പിക്കണം
കൊല്ലം: ട്രെയിനുകളിൽ വിൽപ്പന നടത്തുന്ന പാചകം ചെയ്ത ഭക്ഷണ പായ്ക്കറ്റുകളിൽ ക്യൂആർ കോഡുകൾ നിർബന്ധമാക്കുന്നു. ഈ കോഡ് സ്കാൻ ചെയ്താൽ ഭക്ഷണം പാകം ചെയ്ത അടുക്കളയുടെ പേര്, പാക്കേജിംഗ് തീയതി, ഭക്ഷണം കേടുകൂടാതെ ഇരിക്കുന്ന സമയപരിധി തുടങ്ങിയ വിശദ വിവരങ്ങൾ യാത്രക്കാരന് അറിയാൻ സാധിക്കും. മാത്രമല്ല ട്രെയിനുകളിൽ ഭക്ഷണ മെനുകളും അവയുടെ നിരക്കുകളും നിർബന്ധമായും പ്രദർശിപ്പിക്കുകയും വേണം. റിസർവ് ചെയ്ത യാത്രക്കാർക്ക് അവരുടെ മൊബൈൽ നമ്പരിലേയ്ക്ക് ഭക്ഷണത്തിൻ്റെ മെനു ലിങ്കുകൾ സഹിതമുള്ള എസ്എംഎസ് അപ്ഡേറ്റുകൾ ലഭ്യമാക്കുന്ന പുതിയ പരിഷ്കാരവും റെയിൽവേ ആരംഭിച്ച് കഴിഞ്ഞു.നിലവിൽ റെയിൽവേയിൽ ലഭിക്കുന്ന എല്ലാ ഭക്ഷണങ്ങളുടെയും മെനുവും നിരക്കുകളും യാത്രക്കാർക്ക് കൃത്യമായി അറിയാൻ അവ ഐആർസിറ്റിസിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പുതിയ നിർദേശം അനുസരിച്ച് എല്ലാ വിശദാംശങ്ങളും അടങ്ങിയ മെനു കാർഡ് വെയിറ്റർമാരുടെ പക്കൽ ലഭ്യമാക്കണം. മാത്രമല്ല അവർ ഇവ യാത്രക്കാർക്ക് ആവശ്യാനുസരണം നൽകുകയും വേണം.…
Read Moreഅമ്മ വഴക്കു പറഞ്ഞതിലെ നിരാശ; കൊല്ലത്തുനിന്നു കാണാതായ 13കാരിയെ തിരൂരിൽ കണ്ടെത്തി
കൊല്ലം: കുന്നിക്കോട് നിന്നും കാണാതായ 13 വയസുകാരിയെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് കുന്നിക്കോട് ആവണീശ്വരത്തുള്ള വിദ്യാർത്ഥിനിയെ കാണാതായത്. റെയിൽവേ സ്റ്റേഷനിൽ കണ്ടതായി ചിലർ അറിയിക്കുകയും ചെയ്തു. കുന്നിക്കോട് പോലീസും വിശദമായ അന്വേഷണം നടത്തി. ഇന്ന് രാവിലെ 9 ന് പെൺകുട്ടി വീട്ടിലുള്ളവരുമായി ഫോണിൽ ബന്ധപ്പെട്ടു. ആർപിഎഫ് കുട്ടിയുമായി സംസാരിച്ചു. ഉച്ചയോടെ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറും. മാതാവ് വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയതെന്നാണ് പറയപ്പെടുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കുട്ടിയെ കാണാതായത്. മാതാവ് വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടു പോവുകയാണ് എന്ന് കുട്ടി സുഹൃത്തിനോട് ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കുട്ടി വീടുവിട്ട് ഇറങ്ങിയത്. തുടർന്ന് കൊല്ലത്ത് എത്തിയ പെൺകുട്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റൊരാളുടെ ഫോണിൽ നിന്നും സുഹൃത്തിനെ വിളിച്ച് വീടുവിട്ടു പോവുകയാണ് എന്ന് പറഞ്ഞിരുന്നു. ഈ…
Read Moreകൊല്ലത്ത് പള്ളിക്കു സമീപം സ്യൂട്ട്കേസിൽ അസ്ഥികൂടം; കൊലപാതക സാധ്യത തള്ളിക്കളയാതെ പോലീസ്
കൊല്ലം: നഗരമധ്യത്തിൽ സ്യൂട്ട്കേസിൽ അസ്ഥികൂടം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശാരദാ മഠത്തിന് സമീപം സിഎസ്ഐ പള്ളിക്ക് (ഇംഗ്ലീഷ് പള്ളി) സമീപത്തെ സെമിത്തേരിയോട് ചേർന്നുള്ള കാട് മൂടിയ ഭാഗത്താണ് അസ്ഥികൂടം കണ്ടെത്തിയത്. സെമിത്തേരിയിൽ നിന്ന് 100 മീറ്റർ അകലെയാണ് ഇത് കാണപ്പെട്ടത്. ഇന്ന് രാവിലെ പള്ളി അധികൃതർ സെമിത്തേരിക്ക് സമീപത്തെ പൈപ്പ് പൊട്ടിയതിന്റെ തകരാർ പരിഹരിക്കുന്ന ആവശ്യത്തിന് എത്തിയപ്പോഴാണ് കരിയിലകൾ മൂടിക്കിടക്കുന്ന സ്ഥലത്ത് സ്യൂട്ട് കേസും അതിനുള്ളിൽ അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്. ഉടൻ പള്ളി അധികൃതർ ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണർ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്യൂട്ട് കേസും അസ്ഥികൂടവും പരിശോധിച്ചു. അസ്ഥികൂടത്തിന് ഏറ്റവും കുറഞ്ഞത് രണ്ട് വർഷത്തെ പഴക്കം ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്ഥികൂടം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്താനാണ് പോലീസ്…
Read Moreപൊതു ബസ് ഗതാഗത മികവ്; കെഎസ്ആർടിസിക്ക് അവാർഡ്; ഒരു ലക്ഷം രൂപയുടെ പാരിതോഷികവും
ചാത്തന്നൂർ: അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ്സ് (എഎസ്ആർടിയു ) ഏർപ്പെടുത്തിയിട്ടുള്ള ദേശീയ പൊതു ബസ് ഗതാഗത മികവ് അവാർഡ് കെഎസ്ആർടിസിക്ക് ലഭിച്ചു. പൊതു ഗതാഗതത്തിൻ്റെ ആവശ്യകതയുടെ പഠനം എന്ന പദ്ധതിക്കും കൂടാതെ ഈ കാലയളവിൽ വിജയകരമായി നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കുമായാണ് അംഗീകാരം. പ്രത്യേക ജൂറി അവാർഡ്നേടിയതോടൊപ്പം കെഎസ്ആർടിസിക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികവും ലഭിച്ചു.ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ ജാക്കറാൻഡ ഹാളിൽ നടന്ന ചടങ്ങിൽ പുതുച്ചേരി മുൻ ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേഡി അവാർഡ് സമ്മാനിച്ചു. കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രമോജ് ശങ്കർ പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ എ എസ് ആർ ടിയു വൈസ് ചെയർമാൻ ദ്വാരക തിരുമല റാവുഐപിഎസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ടി. സൂര്യകിരൺ എന്നിവരും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പൊതു ഗതാഗത…
Read Moreമലയാളം പഠിക്കാൻ കുട്ടികൾ കുറവ്; മലയാളം മീഡിയത്തിലുള്ളതിനേക്കാൾ 5 ലക്ഷത്തോളം കുട്ടികൾ കൂടുതൽ
ചാത്തന്നൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ മലയാളം മീഡിയത്തെ അപേക്ഷിച്ച് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധന. 24-25-ൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ആകെ കുട്ടികൾ 3287675. ഇതിൽ 1857560 കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിലും 1399146 കുട്ടികൾ മലയാളം മിഡിയത്തിലും പഠിക്കുന്നു. മലയാളം മീഡിയത്തിലുള്ളതിനേക്കാൾ 5 ലക്ഷത്തോളം കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ കൂടുതൽ. ഒന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെയും ഈ വ്യത്യാസം പ്രകടമാണ്. ഇക്കൊല്ലം പൊതു വിദ്യാലയങ്ങളിൽ പഠിച്ചു എസ് എസ് എൽ സി പരീക്ഷ എഴുതുന്ന 398040കുട്ടികളിൽ 154200 കുട്ടികൾ മലയാളം മീഡിയത്തിൽ പരീക്ഷ എഴുതുമ്പോൾ 243840കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ നിന്നാണ് പരീക്ഷ എഴുതുന്നത് . ഇംഗ്ലീഷ് മീഡിയത്തിൽ 89640 കുട്ടികൾ കൂടുതൽ. 2012ലെ സർക്കാർ ഉത്തരവ് പ്രകാരം സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങണമെങ്കിൽ മലയാളം മീഡിയത്തിൽ ഒരു…
Read More