റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് 88 ശ​ത​മാ​ന​വും ഓ​ൺ​ലൈ​ൻ വ​ഴി

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​നം പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലേ​ക്ക് മാ​റു​ന്നു. രാ​ജ്യ​ത്തെ ആ​കെ റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റു​ക​ളി​ൽ 88 ശ​ത​മാ​ന​വും ഇ​പ്പോ​ൾ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് വ​ഴി​യാ​ണ് ന​ട​ക്കു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ പു​തി​യ സം​യോ​ജി​ത മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ “റെ​യി​ൽ വ​ൺ’ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ വ​ൻ വി​ജ​യ​മാ​യ​താ​ണ് ഈ ​മാ​റ്റ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​കം. ഇ​തു​വ​രെ 2.57 കോ​ടി ആ​ളു​ക​ൾ ഈ ​ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത​താ​യും പ്ര​തി​ദി​നം ശ​രാ​ശ​രി 7.64 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ ഇ​തി​ലൂ​ടെ ബു​ക്ക് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റി​സ​ർ​വ് ചെ​യ്ത ടി​ക്ക​റ്റു​ക​ൾ​ക്ക് പു​റ​മെ അ​ൺ​റി​സ​ർ​വ്ഡ് ടി​ക്ക​റ്റു​ക​ളും പ്ലാ​റ്റ്‌​ഫോം ടി​ക്ക​റ്റു​ക​ളും ഒ​രേ പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്ന് ത​ന്നെ ബു​ക്ക് ചെ​യ്യാം എ​ന്ന​താ​ണ് റെ​യി​ൽ വ​ൺ ആ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത. ട്രെ​യി​ൻ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പി​എ​ൻ​ആ​ർ സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നും റെ​യി​ൽ മ​ദ​ദി​ൽ പ​രാ​തി​ക​ൾ ന​ൽ​കു​ന്ന​തി​നും ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ക്കാം. ആ​ൻ​ഡ്രോ​യി​ഡ്,…

Read More

കൊ​ല്ലം-ഹു​ബ്ലി സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ മേ​യ് 25 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു

പ​ര​വൂ​ര്‍: കൊ​ല്ലം – ഹു​ബ്ലി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ്ര​തി​വാ​ര സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ന്‍റെ (07313/07314) സ​ര്‍​വീ​സ് മേ​യ് 25 വ​രെ ദീ​ര്‍​ഘി​പ്പി​ച്ച് റെ​യി​ല്‍​വേ. ഈ ​ട്രെ​യി​നു​ക​ള്‍ ഈ ​മാ​സം 30 വ​രെ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് റെ​യി​ല്‍​വേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത് കൂ​ടാ​തെ എ​സ്എം​വി​ടി ബം​ഗ​ളൂ​രു -കൊ​ച്ചു​വേ​ളി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മൂ​ന്ന് പ്ര​തി​വാ​ര സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി​യും മേ​യ് 31 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​മൂ​ന്നു ട്രെ​യി​നു​ക​ളും മാ​ര്‍​ച്ച് 29 വ​രെ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് റെ​യി​ല്‍​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. ഈ ​നാ​ല് ട്രെ​യി​നു​ക​ളും സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സാ​യി ഓ​ടാ​ന്‍ തു​ട​ങ്ങി​യി​ട്ട് എ​ട്ട് മാ​സ​മാ​യി. എ​ല്ലാ വ​ണ്ടി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് യാ​ത്ര​ക്കാ​രു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മീ​പ​ഭാ​വി​യി​ല്‍ ത​ന്നെ ഇ​വ​യെ​ല്ലാം സ്ഥി​രം സ​ര്‍​വീ​സ് ആ​ക്കി മാ​റ്റു​മെ​ന്നാ​ണ് സൂ​ച​ന.

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​റു​പ​ത്തി​നാ​ലു​കാ​രി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

കൊ​ല്ലം: വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു 64 കാ​രി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ.​കൊ​ല്ലം മ​യ്യ​നാ​ട് വ​ലി​യ​വി​ള ന​ഗ​ർ 111 ൽ ​രാ​ജേ​ഷ് ഭ​വ​നി​ൽ 55 കാ​ര​നാ​യ പാ​റ രാ​ജു എ​ന്ന രാ​ജു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​യോ​ധി​ക​യു​ടെ നി​ല​വി​ളി കേ​ട്ട് മ​ക​ന്‍റെ ഭാ​ര്യ ഓ​ടി എ​ത്തി​യ​തോ​ടെ രാ​ജു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ഇ​ര​വി​പു​രം എ​സ്എ​ച്ച് ഒ ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.​അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഗ്യാ​സ് ബു​ക്കിം​ഗി​ന്‍റെ പേ​രി​ലും സൈ​ബ​ർ ത​ട്ടി​പ്പ്: ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്

പ​ര​വൂ​ർ: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ മ​റ​വി​ൽ സൈ​ബ​ർ ത​ട്ടി​പ്പ് വ്യാ​പ​കം. ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്.സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് മു​ത​ലെ​ടു​ത്താ​ണ് ത​ട്ടി​പ്പു​കാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​യി​ൽ വീ​ഴ്ത്തു​ന്ന​ത്.ആ​ദ്യം മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് ഒ​രു ടെ​ക്സ്റ്റ് സ​ന്ദേ​ശം വ​രും. തു​ട​ർ​ന്ന് വാ​ട്സ്ആ​പ് വ​ഴി ബ​ന്ധ​പ്പെ​ടു​ന്ന ത​ട്ടി​പ്പു​കാ​ർ “ഗ്യാ​സ് ബി​ൽ അ​പ്ഡേ​റ്റ് എ​പി​കെ ” എ​ന്ന പേ​രി​ലു​ള്ള ഒ​രു ഫ​യ​ൽ അ​യ​യ്ക്കും. ഗ്യാ​സ് ബു​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നോ കെ​വൈ​സി വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്നൊ​ക്കെ അ​റി​യാ​ൻ ഈ ​ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ സം​ഘം ആ​വ​ശ്യ​പ്പെ​ടും. ഈ ​എ​പി​കെ ഫ​യ​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​തോ​ടെ ഫോ​ണി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം ത​ട്ടി​പ്പു​കാ​രു​ടെ കൈ​വ​ശ​മാ​കും. ഇ​തി​ലൂ​ടെ ഫോ​ണി​ലു​ള്ള ബാ​ങ്ക് സം​ബ​ന്ധി​യാ​യ വി​വ​ര​ങ്ങ​ളും യു​പി​ഐ പി​ൻ ന​മ്പ​രു​ക​ളും ഞൊ​ടി​യി​ട​ക്കു​ള്ളി​ൽ ത​ട്ടി​പ്പു​കാ​ർ ചോ​ർ​ത്തി​യെ​ടു​ക്കും. തു​ട​ർ​ന്ന് ഉ​പ​ഭോ​ക്കാ​വ് അ​റി​യാ​തെ ത​ന്നെ അ​ക്കൗ​ണ്ടി​ൽ നി​ന്നു​ള്ള പ​ണം പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​കും. സം​സ്ഥാ​ന​ത്ത്…

Read More

ബി​എ​സ്എ​ൻ​എ​ൽ, ട്രാ​യ് എ​ന്നി​വ​യു​ടെ പേ​രി​ൽ രാ​ജ്യ​വ്യാ​പ​ക കെ​വൈ​സി ത​ട്ടി​പ്പ് ; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

പ​ര​വൂ​ർ: ബി​എ​സ്എ​ൻ​എ​ൽ, ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ ( ട്രാ​യ്) എ​ന്നി​വ​യു​ടെ പേ​രി​ൽ മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന പു​തി​യ സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കെ​വൈ​സി പു​തു​ക്കി​യി​ല്ലെ​ങ്കി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സിം ​കാ​ർ​ഡ് ബ്ലോ​ക്ക് ചെ​യ്യു​മെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന നോ​ട്ടീ​സു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ വീ​ഴ​രു​തെ​ന്നും ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ഷ​ണി​ക​ളി​ലൂ​ടെ പ​ണം ത​ട്ടാ​നാ​ണ് സം​ഘം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ലെ​റ്റ​ർ പാ​ഡി​ൽ വ​രു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ കെ​വൈ​സി വെ​രി​ഫി​ക്കേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വി​നെ ഉ​ട​ൻ ബ​ന്ധ​പ്പെ​ടാ​നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. “പ്രി​യ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​വേ, നി​ങ്ങ​ളു​ടെ സിം ​കെ​വൈ​സി ട്രാ​യ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സിം ​കാ​ർ​ഡ് ബ്ലോ​ക്ക് ചെ​യ്യ​പ്പെ​ടും. ഉ​ട​ൻ വി​ളി​ക്കു​ക” എ​ന്നാ​ണ് സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. എ​ന്നാ​ൽ ഇ​ത്ത​രം നോ​ട്ടീ​സു​ക​ൾ ബി​എ​സ്എ​ൻ​എ​ൽ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സ് അ​യ​ക്കാ​റി​ല്ലെ​ന്നും ബാ​ങ്ക് വി​വ​ര​ങ്ങ​ളോ മ​റ്റ് വ്യ​ക്തി​ഗ​ത…

Read More

വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്നു; ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ട്രാ​ക്കു​ക​ളു​ടെ വൈ​ദ്യു​തീ​ക​ര​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യ സ്ഥി​തി​ക്ക് ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ തീ​രു​മാ​നം. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പാ​ള​ങ്ങ​ളി​ൽ നി​ന്ന് ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​കും. ഇ​തോ​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ധി​ക ചെ​ല​വ് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. രാ​ജ്യ​ത്ത് ഇ​തി​ന​കം ട്രെ​യി​നു​ക​ൾ ഡീ​സ​ൽ എ​ൻ​ജി​നി​ൽ നി​ന്ന് വൈ​ദ്യു​തി എ​ൻ​ജി​നി​ലേ​ക്ക് മാ​റ്റി​യ​തി​ലൂ​ടെ മാ​ത്രം റെ​യി​ൽ​വേ​യ്ക്ക് 6,000 കോ​ടി രൂ​പ ലാ​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഊ​ർ​ജ​ത്തി​നാ​യു​ള്ള ഭീ​മ​മാ​യ ചെ​ല​വ് കു​റ​യ്ക്കാ​ൻ വൈ​ദ്യു​തി​ക​ര​ണ​ത്തി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2014 ന് ​ശേ​ഷം രാ​ജ്യ​ത്ത് 35,000 കി​ലോ​മീ​റ്റ​ർ പു​തി​യ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ സ്ഥാ​പി​ച്ചു. മാ​ത്ര​മ​ല്ല 27,000 കി​ലോ​മീ​റ്റ​ർ പാ​ത വൈ​ദ്യു​തീ​ക​രി​ക്കു​ക​യും ചെ​യ്തു. റെ​യി​ൽ​വേ​യു​ടെ നി​ല​വി​ലെ ചെ​ല​വു​ക​ളി​ൽ ഏ​റ്റ​വും മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​മാ​ണ്. ര​ണ്ടാ​മ​ത്തേ​ത് ഊ​ർ​ജ സം​ബ​ന്ധി​യാ​യ ചെ​ല​വു​ക​ളു​മാ​ണ്. ഡീ​സ​ൽ ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ​ക്ക് പ​ക​രം പൂ​ർ​ണ​മാ​യും…

Read More

എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ൽ പു​തി​യ ട്രെ​യി​ൻ നാ​ളെ മു​ത​ൽ; സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത നി​ര​ക്കി​ൽ നി​ന്നൊ​രാ​ശ്വാ​സ​മെ​ന്ന് യാ​ത്ര​ക്കാ​ർ

പ​ര​വൂ​ർ: വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ക​ർ​ക്കും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും ആ​ശ്വാ​സ​മാ​യി എ​റ​ണാ​കു​ളം-വേ​ളാ​ങ്ക​ണ്ണി പു​തി​യ എ​ക്സ്പ്ര​സ് സ​ർ​വീ​സ് നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. പു​തി​യ റൂ​ട്ടി​ലും സ​മ​യ​ക്ര​മ​ത്തി​ലും ഓ​ടു​ന്ന ഈ ​ട്രെ​യി​ൻ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്ന് ത​ഞ്ചാ​വൂ​രി​ലേ​ക്കു​ള്ള ആ​ദ്യ സ​ർ​വീ​സ് കൂ​ടി​യാ​ണ്. നി​ല​വി​ൽ ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്ന് വേ​ളാ​ങ്ക​ണ്ണി​ക്ക് സ​ർ​വീ​സു​ണ്ടെ​ങ്കി​ലും പു​തി​യ ട്രെ​യി​ൻ വ​രു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ങ്ങും.ബു​ധ​ൻ രാ​ത്രി 11.50-ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ വ്യാ​ഴം പു​ല​ർ​ച്ചെ മൂ​ന്നി​ന കൊ​ല്ല​ത്തെ​ത്തും. തു​ട​ർ​ന്ന് കു​ണ്ട​റ (3.28), കൊ​ട്ടാ​ര​ക്ക​ര (3.38), പു​ന​ലൂ​ർ (4.20), തെ​ന്മ​ല (5.18), ചെ​ങ്കോ​ട്ട (7.05), തെ​ങ്കാ​ശി (7.28) എ​ന്നി​വി​ട​ങ്ങ​ൾ ക​ട​ന്ന് രാ​വി​ലെ 11ന് ​മ​ധു​ര​യി​ലെ​ത്തും. ഉ​ച്ച​യ്ക്ക് 1.35-ന് ​തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലും 2.33-ന് ​ത​ഞ്ചാ​വൂ​രി​ലു​മെ​ത്തു​ന്ന ട്രെ​യി​ൻ വൈ​കു​ന്നേ​രം 5.35-നാ​ണ് വേ​ളാ​ങ്ക​ണ്ണി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക. പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട വ​ഴി രാ​വി​ലെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​സ​ർ​വീ​സ് വ​ലി​യ അ​നു​ഗ്ര​ഹ​മാ​കും.…

Read More

ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് രാ​ജ്യ​വ്യാ​പ​ക ബോ​ധ​വ​ത്കര​ണ​വു​മാ​യി ആ​ർ​ബി​ഐ

പ​ര​വൂ​ർ: ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പു​തി​യ രാ​ജ്യ​വ്യാ​പ​ക ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്നു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളെ, പ്ര​ത്യേ​കി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ർ​ധ​ന​ഗ​ര​ങ്ങ​ളി​ലും ഉ​ള്ള​വ​രെ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക വ​ഞ്ച​ന​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. 2026 മാ​ർ​ച്ച് ഒ​മ്പ​ത് മു​ത​ൽ 13 വ​രെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് അ​വ​ബോ​ധ വാ​രം റി​സ​ർ​വ് ബാ​ങ്ക് ആച​രി​ച്ചി​രു​ന്നു. ഇ​തി​ന് അ​നു​ബ​ന്ധ​മാ​യാ​ണ് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. “തോ​ഡാ ധ്യാ​ൻ സേ” ​എ​ന്ന പേ​രി​ൽ ആ​രം​ഭി​ക്കു​ന്ന മ​ൾ​ട്ടി​മീ​ഡി​യ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തും. വ​ഞ്ച​നാ​പ​ര​മാ​യ ലി​ങ്കു​ക​ൾ ഒ​ഴി​വാ​ക്കു​ക, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, പ​ണ​മ​ട​യ്ക്കു​ന്ന​തി​ന് മു​ൻ​പ് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക എ​ന്നി​വ​യി​ലാ​ണ് ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ൽ പ്ര​ധാ​ന​മാ​യും ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്. ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം നി​ല​നി​ർ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും, ഇ​തി​നാ​യി ബാ​ങ്കു​ക​ളും പേ​യ്‌​മെ​ന്‍റ് ക​മ്പ​നി​ക​ളും…

Read More

ഡോ. ​വ​ന്ദ​ന​ദാ​സ് കൊ​ല​ക്കേ​സി​ൽ പ്ര​തി സ​ന്ദീ​പ് കു​റ്റ​ക്കാ​ര​ൻ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഹൗ​സ് സ​ർ​ജ​ൻ വ​ന്ദ​ന ദാ​സി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ചെ​റു​ക​ര​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ ജി. ​സ​ന്ദീ​പ്(42) കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട​തി. കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി. ​എ​ൻ. വി​നോ​ദാ​ണ് ഇ​ന്നു രാ​വി​ലെ വി​ധി പ്ര​സ്താ​വി​ച്ച​ത്. കോ​ട്ട​യം മു​ട്ടു​ചി​റ പ​ട്ടാ​ളം​മു​ക്ക് ന​ന്ദി​ച്ചി​റ​ക്കാ​ലാ​യി​ൽ കെ. ​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ​യും വ​സ​ന്ത​കു​മാ​രി​യു​ടെ​യും ഏ​ക മ​ക​ളാ​യി​രു​ന്നു ഡോ. ​വ​ന്ദ​ന​ദാ​സ്.2023 മേ​യ് 10ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം. പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ധ്യാ​പ​ക​നാ​യ പ്ര​തി സ​ർ​ജി​ക്ക​ൽ കത്രിക ഉ​പ​യോ​ഗി​ച്ച് വ​ന്ദ​ന​യെ കു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല്ലം റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. മി​യ​ണ്ണൂ​ർ അ​സീ​സി​യ മെ​ഡി.​കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു വ​ന്ദ​ന. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

Read More

ക്ഷാ​മ​മി​ല്ല; ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ എ​ഴി​പ്പു​റം ഐ​ഒ​സി പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദ​നം കു​റ​ച്ചു

ചാ​ത്ത​ന്നൂ​ർ: ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ എ​ഴി​പ്പു​റ​ത്ത പാ​ച​ക വാ​ത​ക റീ​ഫി​ല്ലിം​ഗ് പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദ​നം കു​റ​ച്ചു . വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ഉ​ല്പാ​ദ​നം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ചു.ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ നി​റ​യ്ക്ക​ൽ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തേ നി​ല തു​ട​ർ​ന്നാ​ൽ മൂ​ന്ന് ദി​വ​സം പ്ര​വ​ർ​ത്തി​ക്കാ​ൻ മാ​ത്ര​മേ ക​ഴി​യൂ എ​ന്ന് പ്ലാ​ന്‍റ് മാ​നേ​ജ​ർ പ​റ​ഞ്ഞു. മം​ഗ​ലാ​പു​ര​ത്തു​നി​ന്നു ബു​ള്ള​റ്റ് ടാ​ങ്ക​റു​ക​ൾ ഇ​തി​ന​കം എ​ത്തി​യി​ല്ലെ​ങ്കി​ൽ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​കും. ബു​ള്ള​റ്റ് ടാ​ങ്ക​റു​ക​ൾ മം​ഗ​ലാ​പു​ര​ത്തു നി​ന്നും എ​ഴി​പ്പു​റ​ത്തേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ദി​നം 120 ലോ​ഡ് പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളാ​ണ് ഇ​വി​ടെ നി​ന്നും ക​യ​റ്റി വി​ടു​ന്ന​ത്. പാ​ച​ക വാ​ത​ക ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ നി​റ​യ്ക്ക​ൽ നി​ർ​ത്തി​വ​ച്ച​തോ​ടെ 90 ലോ​ഡ് വ​രെ സി​ലി​ണ്ട​റു​ക​ൾ മാ​ത്ര​മാ​ണ് ക​യ​റ്റി വി​ടു​ന്ന​ത്. കൊ​ല്ലം പ​ത്ത​നം​തി​ട്ട , തി​രു​വ​ന​ന്ത​പു​രം, ക​ന്യാ​കു​മാ​രി എ​ന്നീ ജി​ല്ല​ക​ളി​ലേ​ക്കാ​ണ് എ​ഴി​പ്പു​റ​ത്തെ പ്ലാ​ന്‍റി​ൽ നി​ന്നും സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി വി​ടു​ന്ന​ത്. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ നി​റ​യ്ക്ക​ൽ നി​ർ​ത്തി​യ​തോ​ടെ ഹോ​ട്ട​ലു​ക​ൾ​ക്കും മ​റ്റും…

Read More