കൊല്ലം: പ്രായ പരിധി അടക്കം കർശനമാക്കി എസ്എഫ്ഐയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സിപിഎമ്മിൽ ആലോചന. ഭാരവാഹികൾ അടക്കമുള്ളവർ റാഗിംഗ് ഉൾപ്പെടെയുള്ള ക്രിമിനൽ നടപടികൾക്ക് നേതൃത്വം നൽകിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആലോചന. സമീപകാലങ്ങളിൽ എസ്എഫ്ഐ ഭാരവാഹികളായവരിൽ പലരും പല ജില്ലകളിലും നടത്തിയ അക്രമ പ്രവർത്തനങ്ങൾ സമൂഹത്തിൽ വ്യാപകമായ അവമതിപ്പ് ഉണ്ടാക്കിയതായി സംസ്ഥാന സമ്മേളനത്തിൽ പരക്കെ ആക്ഷേപവും ഉയർന്നിരുന്നു. എസ്എഫ്ഐയിലെ പ്രായപരിധി 25 വയസാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് കർശനമായി പാലിക്കാനാണ് തീരുമാനം. ബിരുദ പഠനം അടക്കമുള്ളവ കഴിഞ്ഞ് ഗവേഷണ വിഭാഗത്തിലെ വിദ്യാർഥികൾ അടക്കം 25 വയസിന് മുകളിൽ ഉള്ളവർ വിവിധ കാമ്പസുകളിൽ എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കൊക്കെ സംഘടനയിൽ ഇപ്പോഴും മെമ്പർഷിപ്പും നൽകുന്നുണ്ട്. ഇനി മെമ്പർഷിപ്പിൻന്റെ കാര്യത്തിൽ കർശന പരിശോധനകൾ ഉണ്ടാകും. എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും അമിത പ്രാധാന്യം നൽകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി വയ്ക്കുന്നതെന്നും വിമർശനം ഉയർന്നു. ഇരു സംഘടനകളിലും…
Read MoreCategory: Kollam
കർണാടക ട്രാൻസ്പോർട്ടിനെക്കുറിച്ച് പഠിക്കാൻ കേരളസംഘം
ചാത്തന്നൂർ: കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ കേരള സംഘം. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറും ഉയർന്ന ഉദ്യോഗസ്ഥരുമാണ് ബംഗളുരുവിൽ എത്തിയത്. ബംഗളൂരുവിലെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സെൻട്രൽ ഓഫീസും ഡിപ്പോയും വർക്ക്ഷോപ്പും സന്ദർശിച്ചു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി. അൻബുകുമാർഐഎഎസുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അവർ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളുടെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. പ്രീമിയർ വാഹനങ്ങളുടെ വിന്യാസം, തൊഴിലാളി ക്ഷേമ നടപടികൾ, വാണിജ്യ വരുമാനം, ബസുകളുടെ നവീകരണം, ഇ-ടിക്കറ്റിംഗ്, പൊതുജനങ്ങൾക്ക് നൽകുന്ന മറ്റ് സേവനങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു ചർച്ച. പ്രതിനിധി സംഘം ഡിപ്പോ- രണ്ട്, ബംഗളൂരു സെൻട്രൽ ഡിവിഷനിലെ വർക്ക് ഷോപ്പ് എന്നിവ സന്ദർശിച്ചു. ഐരാവത് ക്ലബ് ക്ലാസ് 2.0, അംബാരി ഡ്രീം ക്ലാസ്, ഫ്ലൈ ബസ്, രാജഹംസ, നഗര…
Read Moreകൊല്ലത്ത് കോടികളുടെ പാന്‍മസാല വേട്ട; പിന്നില്‍ അന്തര്‍സംസ്ഥാന ലഹരികടത്ത് സംഘമെന്നു സൂചന
അഞ്ചല്‍(കൊല്ലം): കടയ്ക്കലില്‍ ഇന്നലെ രാത്രി റൂറല്‍ ഡാന്‍സഫ് സംഘം നടത്തിയ പരിശോധനയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച മൂന്നുകോടിയിലധികം വിലവരുന്ന നിരോധിത പാന്‍മസാല പിടികൂടി. ബംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്ക് കടത്തിയ ഇരുന്നൂറുചാക്കോളം പാന്‍മസാലയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ച് പിടികൂടിയത്. ലോറിയില്‍ പിന്നിലായി ടാറ്റ സ്റ്റീല്‍ വെസല്‍സ് എന്ന പേരില്‍ ഡമ്മി ചക്കുകള്‍ അടുക്കിയ ശേഷം പിന്നിലായി പ്ലാസ്റ്റിക്, ചണ ചാക്കുകളിലായി പാന്‍മസാല ശേഖരം സൂക്ഷിച്ചിരിക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നു ലോറിയെ പിന്തുടര്‍ന്ന ഡാന്‍സഫ് എസ്ഐ ജ്യോതിഷ് ചിറവൂറിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കലില്‍ വച്ച് ലോറി തടയുകയും കടയ്ക്കല്‍ പോലീസിന്റെ സഹായത്തോടെ കൂടുതല്‍ പരിശോധന നടത്തുകയുമായിരുന്നു. കേസില്‍ ലോറി ഡ്രൈവര്‍ മലപ്പുറം മുല്ലെശേരി വീട്ടില്‍ ബഷീര്‍ (45) നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോറിയില്‍ നിന്നും കഞ്ചാവും പോലീസ് കണ്ടെടുത്തു. അതേസമയം പാന്‍മസാല കടത്തലിന് പിന്നില്‍…
Read Moreബ്ലൂടൂത്ത് ഉപയോഗിച്ചും പണം കൈമാറാം; ഓഫ് ലൈൻ പേയ്മെന്റുകൾ അവതരിപ്പിക്കാൻ യുപിഐ
കൊല്ലം: പണരഹിത സാമ്പത്തിക ഇടപാടുകളിൽ പുതിയ പരിഷ്കാരത്തിന് യുപിഐ തയാറെടുപ്പുകൾ തുടങ്ങി. ഇതിൽ വിപുലമായ സവിശേഷതകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.ഡിജിറ്റൽ പേയ്മെൻ്റുകളുടെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് കണക്ടടിവിറ്റി. ഇൻ്റർനെറ്റ് കണക്ടിവിറ്റിയിൽ തടസങ്ങൾ നേരിടുമ്പോൾ ഞൊടിയിടയിലുള്ള ഡിജിറ്റൽ സാമ്പത്തിക കൈമാറ്റം അസാധ്യമാകുന്നു. ഇതിന് പരിഹാരം കാണാൻ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ ( എൻഎഫ്സി) അല്ലെങ്കിൽ ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓഫ് ലൈൻ പേയ്മെൻ്റുകൾ അവതരിപ്പിക്കാനാണ് യുപിഐ ഒരുക്കങ്ങൾ തുടങ്ങിയിട്ടുള്ളത്.ഇൻ്റർനെറ്റ് കണക്ഷനുകൾ ഇല്ലാതെ ഇടപാടുകൾ നടത്താൻ സാധിക്കും എന്നതാണ് ഈ സംവിധാനത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. ഇത് ഗ്രാമപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അടക്കമുള്ളവർക്ക് ഡിജിറ്റൽ പേയ്മെൻ്റുകൾ അതിവേഗം ആക്സസ് ചെയ്യാൻ സഹായിക്കും എന്നാണ് യുപിഐയുടെ വിലയിരുത്തൽ.ഇതുകൂടാതെ ഡിജിറ്റൽ ഇടപാടുകൾ ആഗോള തലത്തിൽ വ്യാപിപ്പിക്കാനും യുപിഐ നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. ഇപ്പോൾ യുഎഇ, സിംഗപ്പൂർ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ യുപിഐ…
Read Moreമീൻപിടിത്തത്തിനിടെ തൊണ്ടയിൽ മീൻ കുടുങ്ങി യുവാവ് മരിച്ചു; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
കൊല്ലം: കുളംവറ്റിച്ച് മീൻ പിടിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ഓച്ചിറയിലെ തയ്യില്‍ തറയില്‍ അജയന്-സന്ധ്യ ദമ്പതികളുടെ മകൻ ആദര്‍ശ് (26) ആണ് മരിച്ചത്. പ്രയാര്‍ വടക്ക് കളീക്കശേരില്‍ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം ആദർശ് കുളത്തിലെ വെള്ളം വറ്റിച്ച് മീന്‍ പിടിക്കുകയായിരുന്നു. പിടികൂടിയ കരട്ടി എന്ന മീനിനെ ആദർശ് വായില്‍ കടിച്ചുപിടിച്ച് മറ്റൊരു മീനിനെ പിടിക്കാനായി ശ്രമിക്കുമ്പോൾ വായിലിരുന്ന മീന്‍ തൊണ്ടയിലേക്കിറങ്ങിയാണ് അപകടം. യുവാവിനെ ഉടൻ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ കഴിഞ്ഞില്ല. ആദർശിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreറെയിൽവേയിൽ ഒരു മാസത്തേക്ക് കർശന ടിക്കറ്റ് പരിശോധന; മുംബൈയിൽനിന്ന് കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിൻ
കൊല്ലം: റെയിൽവേയിൽ ഒരു മാസത്തേക്ക് യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാൻ നിർദേശം. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം എല്ലാ സോണിലെയും പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് നിർദേശം നൽകി. മാർച്ച് ഒന്നു മുതൽ 31 വരെ സാധാരണ പരിശോധനകൾക്ക് പുറമേ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും സ്പെഷൽ ഡ്രൈവുകൾ നടത്തണമെന്നാണ് അറിയിപ്പിൽ പറയുന്നത്.ടിക്കറ്റ് പരിശോധകർക്ക് കൃത്യമായ ടാർജറ്റുകൾ നൽകണമെന്നും നിർദേശത്തിലുണ്ട്. സാധുവായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർ, വ്യാജ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അടക്കമുള്ളവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണം. 1989ലെ റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള പരമാവധി പിഴത്തുക നിയമലംഘകരിൽനിന്ന് ഈടാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ദിവസത്തെയും പരിശോധനകൾ സംബന്ധിച്ച വിശദ വിവരങ്ങൾ റെയിൽവേ നിഷ്കർഷിച്ചിട്ടുള്ള ഗൂഗിൾ ഫോമിൽ എല്ലാ ദിവസവും പരിശോധകർ മേലധികാരികൾക്ക് അപ്ഡേറ്റ് ചെയ്ത് നൽകുകയും വേണമെന്നും നിർദേശത്തിലുണ്ട്. എസ്.ആർ. സുധീർ കുമാർ മുംബൈയിൽനിന്ന് കേരളത്തിലേക്ക്…
Read Moreവിദ്യാർഥികൾക്കായി ദേശീയതലത്തിൽ ആപാർ ഐഡി കാർഡ് പുറത്തിറക്കി
കൊല്ലം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയവും കേന്ദ്ര സർക്കാരും ചേർന്ന് വിദ്യാർഥികൾക്കായി ആപാർ(ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്ട്രി) കാർഡ് പുറത്തിറക്കി.രാജ്യവ്യാപകമായി വിദ്യാർഥികൾക്ക് അവരുടെ യോഗ്യതാ പത്രങ്ങൾ, നേട്ടങ്ങൾ, അക്കാഡമിക് രേഖകൾ എന്നിവ ഡിജിറ്റലായി സംരക്ഷിക്കുന്ന ഒരു സവിശേഷ തിരിച്ചറിയൽ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്ത് ഉടനീളമുള്ള സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഈ കാർഡ് മുഖാന്തിരം ഓരോ പ്രത്യേക നമ്പർ ലഭിക്കും. ഇത് അവരുടെ അക്കാഡമിക് രേഖകളുടെ ഡിജിറ്റലൈസേഷനും കേന്ദ്രീകരണവും സാധ്യമാക്കും. വിദ്യാർഥികൾക്ക് ഈ വൺ നേഷൻ, വൺ സ്റ്റുഡൻ്റ് ഐഡി കാർഡ് ഏറെ പ്രയോജനപ്പെടും എന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിൽ ചേരുന്ന കുട്ടികൾക്ക് ഈ കാർഡ് കമ്പ്യൂട്ടറൈസ്ഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം എന്നതാണ് പ്രധാന സവിശേഷത. കേന്ദ്രീകൃത അക്കാഡമിക് കാർഡ് ഒരു വിദ്യാർഥിയുടെ…
Read Moreകരിക്കിൻ വെള്ളവും ഹോമിയോ മരുന്നും വിലക്കിയ അസാധാരണ സർക്കുലർ റെയിൽവേ പിൻവലിച്ചു
കൊല്ലം: ലോക്കോ പൈലറ്റുമാർ കരിക്കിൻ വെള്ളവും ഹോമിയോ മരുന്നുകളും കഴിക്കുന്നതടക്കം വിലക്കിയുള്ള ” അസാധാരണ സർക്കുലർ ” പിൻവലിച്ച് റെയിൽവേ അധികൃതർ തടിയൂരി.നിർദേശം പിൻവലിച്ചതിന്റെ കാരണം എന്താണെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുമില്ല. ബ്രത്ത് അനലൈസർ ടെസ്റ്റുമായി ബന്ധപ്പെട്ട് 18-ന് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കുന്നു എന്ന് മാത്രമാണ് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഇലക്ട്രിക്കൽ/ ഓപ്പറേഷൻസ് വിഭാഗത്തിൻ്റെ അറിയിപ്പിൽ പറയുന്നത്. വിചിത്രവും പരിഹാസ്യവും കേട്ടുകേൾവി പോലും ഇല്ലാത്തതായ റെയിൽവേയുടെ ഈ സർക്കുലറിനെതിരേ വ്യാപകമായ പ്രതിഷേധം ലോക്കോ പൈലറ്റുമാർ ഉയർത്തുകയുണ്ടായി. സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ അധികൃതർക്ക് രേഖാമൂലം കത്ത് നൽകുകയും ചെയ്തു. മാത്രമല്ല റെയിൽവേയുടെ ഈ നിർദേശത്തിന് എതിരേ സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രചാരണം ഉണ്ടായി. ഈ സാഹചര്യത്തിലാണ് നിർദേശം അടിയന്തിരമായി പിൻവലിക്കാൻ റെയിൽവേ നിർബന്ധിതമായത്.
Read Moreഒരു വർഷം കാലാവധിയുള്ള കുപ്പിക്കള്ള് പുറത്തിറക്കുമെന്ന് കേരള ടോഡി ബോർഡ്
കൊല്ലം: ഒരുവർഷം കാലാവധിയുള്ള കുപ്പിക്കള്ള് വിപണിയിൽ ഇറക്കാൻ കേരള ടോഡി ബോർഡ് നീക്കം തുടങ്ങി. ബിയർ കുപ്പി മാതൃകയിൽ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കാനാണ് പദ്ധതി. ഇതുവഴി കള്ള് വില്പനയുടെ വ്യാപ്തി വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നുമാണ് കണക്കുകൂട്ടൽ. നിലവിൽ ലഭ്യമായ കുപ്പിക്കള്ള് മൂന്ന് ദിവസം മാത്രമേ സൂക്ഷിക്കാൻ കഴിയുകയുള്ളൂ. അത് കഴിഞ്ഞാൽ ഭക്ഷ്യയോഗ്യമല്ലാതായി മാറും. ഇതിനുപകരം തനതായ മണത്തിലും രുചിയിലും വീര്യത്തിലും ഒട്ടും വിട്ടുവീഴ്ചചെയ്യാതെ 12 മാസം വരെ കേടു കൂടാതിരിക്കുന്ന ബയോടെക് രീതി നടപ്പിലാക്കാനാണ് ടോഡി ബോർഡ് തീരുമാനിച്ചിട്ടുള്ളത്. ബിയർ കുപ്പി മാതൃകയിൽ വിവിധ അളവുകളിൽ കള്ള് നൽകും. കള്ള് ഷാപ്പുകളിൽ മാത്രമായിരിക്കില്ല വില്പന. വാണിജ്യ വിപണികളിൽ കൂടി കുപ്പിക്കള്ള് ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ബോർഡ് ആലോചിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രത്യേകം ഔട്ട് ലെറ്റുകൾ തുറന്ന് വിപണിയിൽ തരംഗമായി മാറാനുള്ള ലക്ഷ്യവും ബോർഡിനുണ്ട്. ഇക്കാര്യത്തിൽ സർക്കാർ…
Read Moreഫെയർ മീറ്റർ പ്രവർത്തിക്കാത്ത ഓട്ടോകളിൽ യാത്രാസൗജന്യം എന്ന സ്റ്റിക്കർ പതിച്ചില്ലെങ്കിൽ ഫിറ്റ്നെസ് ടെസ്റ്റിൽ അയോഗ്യത
ചാത്തന്നൂർ:ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കാമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ. ഓട്ടോകളിലെ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന സ്റ്റിക്കറാണ് പതിക്കേണ്ടത്. ഈസ്റ്റിക്കർ പതിച്ചിട്ടില്ലെങ്കിൽ മാർച്ച് ഒന്നു മുതൽ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നെസ് (സിഎഫ് ) ടെസ്റ്റിൽ അയോഗ്യത കല്പിക്കും.ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് ഡ്രൈവർമാരും യാത്രക്കാരുമായി സംഘർഷത്തിന് ഇടയാക്കുന്നുണ്ട് എന്നത് പരിഗണിച്ചാണ് പുതിയ തീരുമാനം. സ്റ്റിക്കർ പതിച്ചില്ലെങ്കിൽ സി എഫ് ടെസ്റ്റിൽ ഓട്ടോറിക്ഷകൾ അയോഗ്യമാക്കപ്പെടും. അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകൾ ടാക്സി സർവീസ് നടത്തിയാൽ ഭാരിച്ചതുക പിഴയായി ഈടാക്കും.കൊച്ചി സ്വദേശിയായ മത്യാസ് കെ.പി മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്. ദുബായിയിൽ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് വിജയകരമായി നടപ്പാക്കിയിട്ടുള്ളതും ഓട്ടോറിക്ഷകളിൽ പതിപ്പിച്ചിട്ടുള്ളതുമായ സ്റ്റിക്കർ കേരളത്തിലും നടപ്പാക്കണമെന്നതായിരുന്നു മത്യാസ്. കെ. പി .യുടെ നിർദ്ദേശം. സംസ്ഥാന…
Read More