ടി​ക്ക​റ്റി​ല്ലാ യാ​ത്ര: കൊ​ങ്ക​ൺ റെ​യി​ൽ​വേ ക​ഴി​ഞ്ഞ മാ​സം ഈ​ടാ​ക്കി​യ പി​ഴ ₹2.41 കോ​ടി

പ​ര​വൂ​ർ: കൊ​ങ്ക​ൺ റെ​യി​ൽ​വേ പാ​ത​യി​ൽ ടി​ക്ക​റ്റി​ല്ലാ​ത്ത യാ​ത്ര​ക്കാ​രെ​യും ക്ര​മ​ര​ഹി​ത​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഫെ​ബ്രു​വ​രി​യി​ൽ മാ​ത്രം 2.41 കോ​ടി രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി.കൊ​ങ്ക​ൺ റെ​യി​ൽ​വേ കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് ന​ട​ത്തി​യ 873 പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളി​ലാ​യി 41,522 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കേ​ര​ള​ത്തി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളി​ല​ട​ക്ക​മാ​ണ് ക​ർ​ശ​ന​വും വ്യാ​പ​ക​വു​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. ടി​ക്ക​റ്റ് നി​ര​ക്കി​ന​ത്തി​ലും പി​ഴ​യാ​യു​മാ​ണ് ഇ​ത്ര​യും തു​ക റെ​യി​ൽ​വേ ശേ​ഖ​രി​ച്ച​ത്. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​കെ 25.21 കോ​ടി രൂ​പ​യാ​ണ് ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യി​ലൂ​ടെ പി​ഴ​യാ​യി ല​ഭി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ൽ ആ​കെ 10,368 പ്ര​ത്യേ​ക പ​രി​ശോ​ധ​നാ ഡ്രൈ​വു​ക​ൾ ന​ട​ത്തി. ഇ​തി​ലൂ​ടെ 4,54,849 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്. വ​രും മാ​സ​ങ്ങ​ളി​ലെ വേ​ന​ല​വ​ധി​ക്കാ​ല സീ​സ​ൺ പ്ര​മാ​ണി​ച്ച് പാ​ത​യി​ൽ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം. അം​ഗീ​കൃ​ത ടി​ക്ക​റ്റു​ക​ൾ കൈ​വ​ശം…

Read More

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ്ഥി​രം സ​ർ​വീ​സാ​ക്കി റെ​യി​ൽ​വേ

പ​ര​വൂ​ർ: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ പ്ര​തി​വാ​ര സ്പെ​ഷ​ൽ തീ​വ​ണ്ടി​ക​ൾ സ്ഥി​രം സ​ർ​വീ​സ് ആ​ക്കി റെ​യി​ൽ​വേ. ഇ​ത് കൂ​ടാ​തെ ചി​ല ലോ​ക്ക​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും സ്ഥി​രം സ​ർ​വീ​സ് ആ​ക്കാ​നും അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് – മം​ഗ​ളൂ​രു ജം​ക്‌​ഷ​ൻ അ​ന്ത്യോ​ദ​യ എ​ക്‌​സ്പ്ര​സ്, ക​ണ്ണൂ​ര്‍ – കോ​ഴി​ക്കോ​ട് പ്ര​തി​ദി​ന പാ​സ​ഞ്ച​ര്‍, പാ​ല​ക്കാ​ട് – ക​ണ്ണൂ​ര്‍ എ​ക്‌​സ്പ്ര​സ്, കൊ​ല്ലം – എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ മെ​മു പാ​സ​ഞ്ച​ര്‍, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ – വേ​ളാ​ങ്ക​ണ്ണി പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് എ​ന്നി​വ​യാ​ണ് സ്ഥി​രം സ​ർ​വീ​സാ​യി അ​നു​വ​ദി​ച്ച​ത്. മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ – കോ​ഴി​ക്കോ​ട് എ​ക്‌​സ്പ്ര​സ് പാ​ല​ക്കാ​ട്ടേ​ക്ക് നീ​ട്ടാ​നും തീ​രു​മാ​നി​ച്ചു. ട്രെ​യി​ന്‍ ന​മ്പ​ര്‍ 16313 തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് – മം​ഗ​ളൂ​രു ജം​ക്‌​ഷ​ൻ അ​ന്ത്യോ​ദ​യ എ​ക്‌​സ്പ്ര​സി​ന്‍റെ സ്ഥി​രം സ​ര്‍​വീ​സ് തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍ നി​ന്ന് മാ​ര്‍​ച്ച് 16 മു​ത​ലും ട്രെ​യി​ന്‍ ന​മ്പ​ര്‍ 16314 മം​ഗ​ളൂ​രു…

Read More

‘ഗ്യാ​സ് എ​വി​ടെ മോ​ദി’; കേ​ന്ദ്ര ഓ​ഫീ​സി​നു മു​ന്നി​ൽ അ​ടു​പ്പ്‌ കൂ​ട്ടി ക​പ്പ പു​ഴു​ങ്ങി സ​മ​രം ചെ​യ്തു മ​ഹി​ളാ കോ​ൺ​ഗ്ര​സ്

കൊ​ല്ലം: ഗ്യാ​സ് എ​വി​ടെ മോ​ദി എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ന്ന​ക്ക​ട പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ വീ​ട്ട​മ്മ​മാ​ർ അ​ടു​പ്പ്‌ കൂ​ട്ടി ക​പ്പ പു​ഴു​ങ്ങി നാ​ട്ടു​കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്ത് സ​മ​രം ന​ട​ത്തി. അ​ടു​പ്പു കൂ​ട്ടി സ​മ​രം കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ ഫേ​ബ സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ യു.​വ​ഹീ​ദ, പ്ര​ഭാ അ​നി​ൽ, ഡി​സി​സി സെ​ക്ര​ട്ട​റി കൃ​ഷ്ണ വേ​ണി ശ​ർ​മ്മ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജ​ല​ജ മു​ണ്ട​ക്ക​ൽ. സു​ബി നു​ജ്ഉം,സു​വ​ർ​ണ, രാ​ഗി​ണി, സ​മീ​ന, ഹ​ക്കീ​മ,സു​നി​ത നി​സാ​ർ, റാ​ണി, മ​ഞ്ജു, ശാ​ലി​നി, സ​ന്ധ്യ, ഇ​ന്ദി​ര മീ​രാ രാ​ജീ​വ്, ജ​യ​ന്തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ബ്ലോ​ക്ക്, മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ ഗ്യാ​സ് എ​ജ​ൻ​സി​ക​ളു​ടെ മു​ന്നി​ൽ അ​ടു​പ്പു കൂ​ട്ടി സ​മ​രം ന​ട​ത്തു​മെ​ന്നു മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Read More

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് 7 ശ​ത​മാ​നം ഡി ​എ അ​നു​വ​ദി​ക്കും; പി​ന്നെ​യും കു​ടി​ശി​ഖ​യാ​യി 28 ശ​ത​മാ​നം

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി സി ​ജീ​വ​ന​ക്കാ​ർ​ക്ക് 7 ശ​ത​മാ​നം ഡി​എ അ​നു​വ​ദി​ക്കാ​ൻ നീ​ക്കം. അ​ടു​ത്ത ശ​മ്പ​ള​ത്തോ​ടൊ​പ്പം ഡി​എ കു​ടി​ശി​ക കൂ​ടി ന​ല്കാ​നാ​ണ് ശ്ര​മം. ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ന്ന​തി​നു​വേ​ണ്ടി സ​ർ​ക്കാ​ർ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ സി​എം​ഡി പ്ര​മോ​ജ്ശ​ങ്ക​റും ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്വൈ​സ​ർ എ.​ഷാ​ജി​യും ധ​ന​കാ​ര്യ വ​കു​പ്പു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം സ​ജീ​വ​മാ​യ​ത്.നി​ല​വി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് 35 ശ​ത​മാ​നം ഡി​എ ആ​ണ് കു​ടി​ശി​ക ഉ​ള്ള​തെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 2020 മു​ത​ലു​ള്ള ഡി​എ കു​ടി​ശി​ക​യാ​ണ് ഇ​ത്. ഇ​തി​ൽ ഏ​ഴ് ശ​ത​മാ​ന​മാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ക്കാ​ൻ പോ​കു​ന്ന​ത്. ഒ​രു ആ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ർ​ക്കാ​ർ സ​ഹാ​യം അ​നു​വ​ദി​ച്ചു കൊ​ണ്ടു ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം ഉ​ണ്ടാ​കും. കെ​എ​സ്ആ​ർ ടി ​സി യു​ടെ വ​രു​മാ​ന​ത്തി​ൽ…

Read More

ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ: ട്രെ​യി​നു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ

പ​ര​വൂ​ർ: ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ചി​ല ട്രെ​യി​നു​ക​ൾ വ​ഴി തി​രി​ച്ച് വി​ടു​ക​യും ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 12674 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ – ഡോ. ​എം.​ജി.​ആ​ർ. ചെ​ന്നൈ സൂ​പ്പ​ർ ഫാ​സ്റ്റ് മെ​യി​ൽ 14 ന് ​ആ​ല​പ്പു​ഴ വ​ഴി​യാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, തൃ​പ്പൂ​ണി​ത്തു​റ സ്റ്റോ​പ്പു​ക​ൾ അ​ന്ന് ഒ​ഴി​വാ​ക്കി. പ​ക​രം ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 22503 ക​ര്യാ​കു​മാ​രി-​ദി​ബ്രു​ഗ​ഡ് വി​വേ​ക് സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സും 14ന് ​ആ​ല​പ്പു​ഴ വ​ഴി​യാ​യി​രി​ക്കും ഓ​ടു​ക. അ​ന്ന​ത്തെ ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി. കാ​യം​കു​ളം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 16128 ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്മോ​ർ എ​ക്സ്പ്ര​സ് 13 – ന് (​നാ​ളെ) ഗു​രു​വാ​യൂ​രി​നും നാ​ഗ​ർ​കോ​വി​ൽ ടൗ​ണി​നും മ​ധ്യേ സ​ർ​വീ​സ് ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. ട്രെ​യി​ൻ നാ​ഗ​ർ​കോ​വി​ലി​ൽ…

Read More

ചി​ല്ല​റ നോ​ട്ടു​ക​ൾ​ക്ക് വേ​ണ്ടി ഇ​നി അ​ല​യേ​ണ്ടി വ​രി​ല്ല; വ​രു​ന്നു പ്ര​ത്യേ​ക എ​ടി​എം; ചെ​റി​യ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ ല​ഭി​ക്കും

പ​ര​വൂ​ർ: 500 രൂ​പ നോ​ട്ടു​ക​ൾ​ക്ക് ചി​ല്ല​റ ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി റി​സ​ർ​വ് ബാ​ങ്ക്. ഇ​നി മു​ത​ൽ എ​ടി​എ​മ്മു​ക​ൾ വ​ഴി 10, 20, 50 രൂ​പ നോ​ട്ടു​ക​ൾ നേ​രി​ട്ട് പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്നു. രാ​ജ്യ​ത്ത് ചെ​റി​യ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ​ക്ക് ക്ഷാ​മ​മി​ല്ലെ​ന്നും ഇ​വ സു​ഗ​മ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക “സ്മോ​ൾ ഡി​നോ​മി​നേ​ഷ​ൻ ഡി​സ്പെ​ൻ​സ​റു​ക​ൾ’ പ​രീ​ക്ഷി​ച്ചുവ​രി​ക​യാ​ണെ​ന്നും റി​സ​ർ​വ് ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള്ള ഭൂ​രി​ഭാ​ഗം എ​ടി​എ​മ്മു​ക​ളും 100, 200, 500 രൂ​പ നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ മാ​ത്രം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​വ​യാ​ണ്. ഇ​ത് പ​ല​പ്പോ​ഴും ചെ​റി​യ ഇ​ട​പാ​ടു​ക​ൾ​ക്ക് ത​ട​സ​മാ​കാ​റു​ണ്ട്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് പു​തി​യ പൈ​ല​റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ ക​ട​ക​ളി​ൽ ചി​ല്ല​റ ല​ഭ്യ​ത കു​റ​ഞ്ഞു​വെ​ന്ന പ​രാ​തി​ക​ൾ​ക്കി​ട​യി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഈ ​സു​പ്ര​ധാ​ന ഇ​ട​പെ​ട​ൽ. പ​ത്തു​രൂ​പ​യു​ടെ 439.4 കോ​ടി നോ​ട്ടു​ക​ൾ ഈ ​സാ​മ്പ​ത്തി​ക…

Read More

ര​ണ്ട​ര വ​ർ​ഷ​മാ​യി നീ​ട്ടി​വ​ള​ർ​ത്തി​യ മു​ടി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി മു​റി​ച്ചു ന​ൽ​കി 10 വ​യ​സു​കാ​ര​ൻ അ​ദ്വൈ​ത് റി​യാ​ൻ

കു​ണ്ട​റ: ര​ണ്ട​ര വ​ർ​ഷ​മാ​യി വ​ള​ർ​ത്തി​യ മു​ടി കാ​ൻ​സ​ർ രോ​ഗി​ക​ളി​ൽ മു​ടി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി മു​റി​ച്ചു ന​ൽ​കി സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യി മാ​റി 10 വ​യ​സു​കാ​ര​ൻ അ​ദ്വൈ​ത് റി​യാ​ൻ. പ​ത്ത​നാ​പു​രം ഗാ​ന്ധി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​ദ്വൈ​ത് മു​ടി ദാ​നം ചെ​യ്ത​ത്. അ​ഞ്ചാ​ലും​മൂ​ട് ചെ​മ്മ​ക്കാ​ട് സ്വ​ദേ​ശി​യാ​യ അ​ദ്വൈ​ത് റി​യാ​ൻ കു​ണ്ട​റ നാ​ന്തി​രി​ക്ക​ൽ ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. അ​ദ്വൈ​തി െന്‍റ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് മു​ടി വ​ള​ർ​ത്തി​യ​തും ദാ​നം ചെ​യ്ത​തും. മു​ടി നീ​ട്ടി വ​ള​ർ​ത്തു​ന്ന​തി​നാ​യി പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ​ത് അ​മ്മ ഗീ​തു​വും, മു​ത്ത​ച്ഛ​ൻ വി​ശ്വ​നാ​ഥ പി​ള്ള​യും മു​ത്ത​ശി ഗീ​താ​മ്മ​യും ആ​ണ്.

Read More

നീ​രു​റ​വ​തേ​ടി അ​ച്ച​ൻ​കോ​വി​ൽ പാ​ത​യി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി വ​നം വ​കു​പ്പ്

തെ​ന്മ​ല : വേ​ന​ലി​നെ​ത്തു​ട​ർ​ന്ന് വ​ന​ത്തി​നു​ള്ളി​ൽ നീ​രു​റ​വ​ക​ൾ വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ കാ​ട്ടാ​ന​ക​ൾ അ​ച്ച​ൻ​കോ​വി​ൽ പാ​ത​ക​ട​ന്ന് കു​ടി​വെ​ള്ളം തേ​ടി​യെ​ത്തു​ന്നു.​അ​ച്ച​ൻ​കോ​വി​ൽ-​കോ​ട്ട​വാ​സ​ൽ പാ​ത​യും അ​ച്ച​ൻ​കോ​വി​ൽ-​അ​ലി​മു​ക്ക് പാ​ത​യും ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ​ല​യി​ട​ത്തും അ​ച്ച​ൻ​കോ​വി​ൽ റോ​ഡി​നു സ​മാ​ന്ത​ര​മാ​യാ​ണ് ആ​റൊ​ഴു​കു​ന്ന​ത്. അ​തി​നാ​ൽ പാ​ത​യി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.​പ​ല​പ്പോ​ഴും കു​ടി​വെ​ള്ളം തേ​ടി​യി​റ​ങ്ങു​ന്ന ആ​ന​ക​ൾ പാ​ത​യി​ലും വ​ശ​ങ്ങ​ളി​ലു​മാ​യി ത​മ്പ​ടി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന​വ​ർ ഇ​വ​യെ ഉ​പ​ദ്ര​വി​ക്കാ​നോ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​നോ ശ്ര​മി​ക്ക​രു​തെ​ന്നും അ​ച്ച​കോ​വി​ലു​കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. നീ​രു​റ​വ​ക​ളി​ൽ നി​ൽ​ക്കു​ന്ന ആ​ന​ക​ളു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​നും മ​റ്റു​മാ​യി വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തും അ​പ​ക​ട​മു​ണ്ടാ​ക്കും. വ​ന്യ​മൃ​ഗ​ങ്ങ​ൾ സ്ഥി​ര​മാ​യി ഇ​റ​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് മു​ന്ന​റി​യി​പ്പു​ക​ളും പാ​ലി​ക്ക​ണം.

Read More

കു​ന്ന​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ബി​എ​സ്എ​ഫ് ജ​വാ​ൻ പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഡ്യൂ​ട്ടി​ക്കി​ടെ സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ചു

കു​ന്ന​ത്തൂ​ർ (കൊ​ല്ലം):​കു​ന്ന​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ബി​എ​സ്എ​ഫ് ജ​വാ​ൻ സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു.​ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര തു​രു​ത്തി​ക്ക​ര ‘പ്ലാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​ര​തേ​നാ​യ രാ​ഘ​വ​ൻ​പി​ള്ള​യു​ടെ മ​ക​ൻ സ​ന്തോ​ഷ് കു​മാ​റാ​ണ് (46) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 7.30 ഓ​ടെ ഡ്യൂ​ട്ടി​ക്കി​ടെ സ്വ​യം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച വി​വ​രം. ‘പി​ന്നീ​ടാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നും ഔ​ദ്യോ​ഗി​ക വി​വ​രം നാ​ട്ടി​ൽ ല​ഭി​ച്ച​ത്.​ഡ്യൂ​ട്ടി​ക്ക് പോ​കു​ന്ന​തി​ന് മു​മ്പ് ഭാ​ര്യ​യെ വി​ളി​ച്ചി​രു​ന്നു.​ഉ​ച്ച​ക​ഴി​ഞ്ഞ് വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.​ക​ഴി​ഞ്ഞ മാ​സം 15 ദി​വ​സ​ത്തെ അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​യി​രു​ന്ന​താ​ണ്.27 വ​ർ​ഷ​മാ​യി ബി​എ​സ്എ​ഫി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച് വ​രി​ക​യാ​യിരുന്നു. ആ​ത്മ​ഹ​ത്യ​യ്ക്കു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.​പ​ശ്ചി​മ ബം​ഗാ​ളി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.​ഭാര്യ ആ​ശ (ജെ​ആ​ർ​ടി ഓ​ഫീ​സ്,ച​ക്കു​വ​ള്ളി). മ​ക്ക​ൾ: ദേ​വ​പ്രി​യ, ദേ​വ​തീ​ർ​ത്ഥ്. ാ​

Read More

ലെ​വ​ൽ​ക്രോ​സു​ക​ൾ ഇ​ല്ലാ​ത്ത കേ​ര​ള​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

കൊ​ട്ടി​യം : വാ​ഹ​ന സാ​ന്ദ്ര​ത ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള കേ​ര​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ ആ​ണെ​ന്നും അ​തി​നെ മ​റി​ക​ട​ക്കാ​ൻ ലെ​വ​ൽ ക്രോ​സ് ഇ​ല്ലാ​ത്ത കേ​ര​ളം പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ര​വി​പു​രം കാ​വ​ൽ​പ്പു​ര​യി​ൽ നി​ർ​മി​ച്ച റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് 24 മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. 13മേ​ൽ​പ്പാ​ല​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു.​മേ​ൽ​പ്പാ​ല​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ലെ​വ​ൽ ക്രോ​സു​ക​ൾ കൊ​ണ്ടു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കും എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി ചി​ഞ്ചു റാ​ണി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ഴി​ഞ്ഞ 10 വ​ർ​ഷം കൊ​ണ്ട് കേ​ര​ള​ത്തി​ൽ എ​ണ്ണി​യാ​ൽ ഒ​ടു​ങ്ങാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി അ​വ​ർ പ​റ​ഞ്ഞു. പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന ച​ട​ങ്ങും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. എം. ​നൗ​ഷാ​ദ് എം​എ​ൽ​എ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കി​ഫ്ബി​യി​ൽ നി​ന്ന് 38.21 കോ​ടി​യാ​ണ് ഇ​ര​വി​പു​രം മേ​ൽ​പ്പാ​ല നി​ർ​മാ​ണ പ​ദ്ധ​തി​യ്ക്കാ​യി…

Read More