പരവൂർ:പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ രാജ്യത്തെ എല്ലാ 4-ജി ടവറുകളും എട്ട് മാസങ്ങൾക്കുള്ളിൽ 5- ജി ആയി അപ്ഗ്രേഡ് ചെയ്യും. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച 92,500 ടവറുകളാണ് വരുന്ന ആറു മുതൽ എട്ടുമാസത്തിനിടെ 5-ജിയിലേക്ക് ഉയർത്താൻ തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല കമ്പനി 5,000 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടിക്കഴിഞ്ഞു. സെപ്റ്റംബർ 27 നാണ് 92, 500 ബിഎസ്എൻഎൽ 4- ജി ടവറുകൾ പൂർണമായും പ്രവർത്തനക്ഷമമായത്.ഒക്ടോബർ ഒന്നിന് ബിഎസ്എൻഎൽ രാജ്യത്ത് 25 വർഷത്തെ സേവനം പൂർത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭം 2,300 കോടി രൂപമായിരുന്നു. ഇതാണ് നടപ്പ് സാമ്പത്തിക വർഷം ഇരട്ടിയിലധികം വർധനയോടെ 5,000 കോടിയായി ഉയർന്നത്. ഇക്കാലയളവിൽ വരിക്കാരുടെ എണ്ണവും 8.7 കോടിയിൽ നിന്ന് 9-1 കോടിയായി വർധിച്ചു. രാജ്യത്തുടനീളം ഏകദേശം 22 ദശലക്ഷം ആൾക്കാർക്ക് ബിഎസ്എൻഎൽ സേവനം നൽകുന്നുണ്ട്.
Read MoreCategory: Kollam
എല്ലാ ബാങ്കുകളും സൗജന്യ സേവിംഗ്സ് അക്കൗണ്ട് നൽകണമെന്ന് ആർബിഐ
പരവൂർ (കൊല്ലം): രാജ്യത്തെ എല്ലാ ബാങ്കുകളും അവരുടെ ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിംഗ്സ് അക്കൗണ്ടുകൾ നൽകണമെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിർദേശം.ബാങ്കുകൾക്ക് നൽകിയ പ്രത്യേകസർക്കുലറിലാണ് റിസർവ് ബാങ്കിന്റെ ഈ നിർദേശം. മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബേസിക് സേവിംഗ്സ് അക്കൗണ്ടുകൾ (ബിഎസ്ബിഡി) ലഭ്യമാണെന്ന കാര്യവും അവയുടെ പ്രത്യേകതകളും ബാങ്കുകൾ പരമാവധി പരസ്യപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അതുപോലെ ഉപഭോക്താക്കൾ അക്കൗണ്ട് തുടങ്ങാൻ സമീപിച്ചാൽ ബിഎസ്ബിഡി അക്കൗണ്ടും മറ്റ് സേവിംഗ്സ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും പ്രത്യേകതകളും കൃത്യമായി അവരെ ബോധ്യപ്പെടുത്തണം. മറ്റു സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ബിഎസ്ബിഡി അക്കൗണ്ടിലേക്ക് മാറാൻ ഉപഭോക്താവിന് കഴിയുമെന്നും സർക്കുലറിൽ പറയുന്നു.സർക്കുലർ അനുസരിച്ച്, ബാങ്കുകൾ ഒരു ബിഎസ്ബിഡി അക്കൗണ്ടിൽ പരിധിയില്ലാത്ത നിക്ഷേപം അനുവദിക്കണം. കൂടാതെ സൗജന്യ എടിഎം സൗകര്യങ്ങളും ഡെബിറ്റ് കാർഡും നൽകണം. പ്രതിവർഷം കുറഞ്ഞത് 25 ലീഫുകളുള്ള ഒരു ചെക്ക് ബുക്ക്,…
Read Moreഭൂട്ടാനിലേക്ക് റെയിൽവേ ലൈൻ; വന്ദേഭാരതിന് മുന്തിയ പരിഗണന; നാലു വർഷത്തിനുള്ള പദ്ധതിയുടെ പൂർത്തീകരണം
പരവൂർ (കൊല്ലം): ഇന്ത്യക്കും ഭൂട്ടാനും മധ്യേ 89 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് റെയിൽവേ ലൈനുകൾ വരുന്നു. ആസാമിലെ കൊക്രത്സാറിനെയും ഭൂട്ടാനിലെ ഗെലേഫുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഒരു ലൈൻ. ഇതിന്റെ ദൈർഘ്യം 69 കിലോമീറ്ററാണ്ട്. ബംഗാളിലെ ബനാർ ഹട്ടിനെയും ഭൂട്ടാനിലെ സാംത്സെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ലൈനിന് 20 കിലോമീറ്ററും ദൂരമുണ്ട്. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 4,033 കോടി രൂപയാണ് നിർമാണ ചെലവ്. വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാൻ വേണ്ടിയാണ് ഇരു റെയിൽവേ ലൈനുകളും രൂപകൽപന ചെയ്യുക. 2024 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശിച്ച സമയത്ത് ഈ പദ്ധതികൾക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. പിന്നീട് ഭൂട്ടാൻ വിദേശകാര്യ സെക്രട്ടറി ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ എത്തിയോപ്പാൾ ഇതിന്റെ തുടർച്ചയെന്നോണം ഔപചാരികമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. രണ്ട് റെയിൽവേ ലൈനുകളും പൂർത്തിയായാൽ ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ 1,50,000…
Read Moreവന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ വേരിയന്റ് നവംബറിൽ; 12 കോച്ചുള്ള ട്രെയിനിൽ ഒട്ടേറെ സവിശേഷതകൾ
പരവൂർ ( കൊല്ലം): വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ 12 കോച്ചുകളുള്ള പുതിയ വേരിയന്റിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ. ഒട്ടേറെ സവിശേഷതകളുള്ള ഈ ട്രെയിൻ നവംബറിൽ പുറത്തിറക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്.പരമ്പരാഗതമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ എട്ട്, 16, 20 കോച്ച് ഫോർമാറ്റുകളിലാണ് നിർമിച്ചിട്ടുള്ളത്. ഇവയാണ് ഇപ്പോൾ രാജ്യത്തുടനീളം സർവീസ് നടത്തുന്നത്. എന്നാൽ 12 കോച്ചുകൾ ഉള്ള വന്ദേ ഭാരത് റേക്കുകൾ ഇതുവരെ റെയിൽവേ അവതരിപ്പിക്കുകയുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തർപ്രദേശ് റായ് ബെറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ (എംസിഎഫ്) 12 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനിന്റെ ഏതാനും യൂണിറ്റുകൾ നിർമിച്ച് കൊണ്ടിരിക്കുന്നത്. നിലവിലുള്ള വന്ദേ ഭാരത് കോച്ചുകളേക്കാൾ ഒട്ടേറെ സവിശേഷതകൾ 12 കോച്ചുള്ള ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിംഗ് കസേരകൾ, യാത്രക്കാർക്ക് കോച്ചുകൾക്കുള്ളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ സീൽ ചെയ്ത ഗാംഗ് വേകൾ, ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ, എല്ലാ…
Read More14കാരിയോട് ലൈംഗിക അതിക്രമം: പ്രതിയായ മുപ്പത്തിയഞ്ചുകാരന് 69 വര്‍ഷം കഠിനതടവും പിഴയും
കൊല്ലം: പതിനാല് വയസുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 69 വര്‍ഷം കഠിന തടവിനും 3,60,000 രൂപ പിഴയും ശിക്ഷിച്ച് കോടതി. 2018 ഓഗസ്റ്റ് മാസം നടന്ന ലൈംഗിക അതിക്രമത്തിനാണ് മങ്ങാട് വില്ലേജില്‍ പാരഡൈസ് നഗര്‍ 39 ല്‍ പുന്നമൂട്ടില്‍ പുത്തന്‍ വീട്ടില്‍ സനില്‍ (35) ന് കിളികൊല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എ.സമീര്‍ ഈ ശിക്ഷ വിധിച്ചത്. അതിജീവത പഠിക്കുന്ന സ്കൂളിലെ കൗണ്‍സിലര്‍ കൗൺസിലിംഗ് നടത്തുമ്പോഴാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍നിന്നു വിവരം സ്റ്റേഷനില്‍ അറിയിക്കുകയും കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആര്. വിനോദ് ചന്ദ്രന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഇന്‍സ്പെക്ടര്‍ ഡി. ഷിബുകുമാര്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 17 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ കോടതി…
Read Moreഗതാഗതമന്ത്രിയുടെ നിർദ്ദേശം കെഎസ്ആർടിസിയിലെ ഭരണവിഭാഗം അനുസരിക്കുന്നില്ല; പരാതിയുമായി യൂണിറ്റ് ഓഫീസർമാർ
ചാത്തന്നൂർ: ഗതാഗത വകുപ്പുമന്ത്രിയുടെ നിർദേശങ്ങൾ കെഎസ്ആർടിസിയിലെ ഭരണവിഭാഗം അനുസരിക്കുന്നില്ലെന്ന് യൂണിറ്റ് ഓഫീസർമാരുടെ പരാതി. സർവീസ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ് കുമാർ നടത്തിയ ഓൺലൈൻ യോഗത്തിലാണ് പരാതി. സിടിഒ വിവിധ വിഭാഗം മേധാവികൾ, യൂണിറ്റ് ഓഫീസർ മാർ എന്നിവരാണ് ചൊവാഴ്ച നടത്തിയ യോഗത്തിൽ പങ്കെടുത്തത്. സർവീസ് ഓപ്പറേഷൻ കാര്യക്ഷമമായി നടത്താൻ കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരെ യൂണിറ്റുകളിൽഅടിയന്തരമായി നിയമിക്കണമെന്ന് പല മീറ്റിംഗുകളിലും മന്ത്രി കെ.ബി. ഗണേശ് കുമാർ നിർദേശം നല്കിയിട്ടുള്ളതാണ്. ഇത് നടപ്പാക്കാൻ ഭരണ വിഭാഗം തയാറാകുന്നില്ല. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ കുറവുള്ള യൂണിറ്റാണ് തലശേരി. എന്നിട്ടും ഈ യൂണിറ്റിലെ ജീവനക്കാരെ മാറ്റി. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാരില്ലാത്തതിനാൽ കൃത്യമായ സർവീസ് ഓപ്പറേഷൻ നടത്താൻ കഴിയുന്നില്ല. പ്രതിദിനനഷ്ടത്തിന്റെ കണക്ക് യൂണിറ്റ് ഓഫീസർ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ടായി.കോഴിക്കോട് യൂണിറ്റിൽനിന്നു നടത്തിയ സൂപ്പർ ഡീലക്സ്…
Read Moreകൊല്ലത്ത് 123 ലിറ്റർ ഗോവൻ മദ്യം പിടികൂടി: ഒരാൾ അറസ്റ്റിൽ; മദ്യക്കച്ചവടത്തിന് ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു
കൊല്ലം: എക്സൈസ് സംഘം കൊല്ലം ടൗണിൽ നടത്തിയ പരിശോധനയിൽ 123 ലിറ്റർ ഗോവൻ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം കോട്ടമുക്ക് വൃന്ദാവനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോസഫ് (45) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കേരളത്തിൽ വിൽപ്പന അവകാശം ഇല്ലാത്ത 164 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. ഗോവയിൽ നിന്ന് കടത്തി കൊണ്ട് വന്ന മദ്യം ഇയാൾ രണ്ട് സ്ഥലങ്ങളിലാണ് രഹസ്യമായി സൂക്ഷിച്ചിരുന്നത്. തേവള്ളി കോട്ടമുക്കിലെ ആൾ താമസമില്ലാത്ത പുരയിടത്തിലാണ് 45 ലിറ്റർ (60 കുപ്പി) സൂക്ഷിച്ചിരുന്നത്. കൊല്ലം കല്ലുപാലത്തിന് സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിൽ നിന്ന് 78 ലിറ്റർ (104 കുപ്പി) മദ്യം കണ്ടെടുത്തു. മദ്യം കടത്തുന്നതിന് ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടികൂടിയിട്ടുണ്ട്. ഗോവയിൽ നിന്നും മദ്യം വിൽപ്പനയ്ക്കായി എത്തിച്ച് നൽകിയ ആളിനെ കുറിച്ചും എക്സൈസ് സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.പ്രദേശത്ത് വ്യാപകമായി ഗോവൻ മദ്യം വിൽപ്പന…
Read Moreപുനലൂരിൽ ചങ്ങലയിൽ ബന്ധിച്ചനിലയിൽ ജീർണിച്ച അജ്ഞാത മൃതദേഹം
കൊല്ലം: പുനലൂരിൽ തോട്ടത്തിലെ റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച ജീർണിച്ച അജ്ഞാത മൃതദേഹം കണ്ടെത്തി. പുനലൂർ മുക്കടവ് പാലത്തിന് സമീപം ആളുകേറാമലയിലെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.തോട്ടത്തിൽ മുളക് ശേഖരിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കൈകാലുകൾ വലിയ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച് മരത്തിൽ പൂട്ടിയ നിലയിൽ തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്ചയോളം പഴക്കമുണ്ട്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മുക്കടവ് പാലത്തിന് സമീപത്ത് നിന്നും അര കിലോമീറ്റർ അകലെയാണ് ഒറ്റപ്പെട്ട ഈ റബർ തോട്ടമുള്ളത്. അടുത്ത കാലത്ത് ടാപ്പിംഗ് ഇല്ലാത്ത തോട്ടമാണിത്. പുനലൂർ എസ്എച്ച്ഒ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പുനലൂർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. കൊല്ലത്ത് നിന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വിസ്റ്റ് നടത്തി മൃതദേഹം പാരിപ്പള്ളി ആശുപത്രിയിലേക്ക് മാറ്റി.
Read Moreആധാർ സേവനങ്ങള്‍ക്ക് ഇനി ചെലവേറും; അഞ്ചുമുതൽ ഏഴുവയസ് വരെയുള്ള നിർബന്ധിത ബയോമെട്രിക് പുതുക്കൽ സൗജന്യം
പരവൂർ (കൊല്ലം): ആധാർ കാർഡിൽ മാറ്റങ്ങൾ വരുത്താൻ ഇനി കൂടുതൽ പണം നൽകേണ്ടിവരും. ആധാറിലെ പേര്, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിരലടയാളം, കണ്ണിന്റെ അടയാളം എന്നിവ പുതുക്കാനും തിരുത്താനുമാണ് ചെലവ് കൂടുക. രണ്ടുഘട്ടങ്ങളിലായാണ് വർധന നടപ്പിലാക്കുക. 50 രൂപയുള്ള സേവനങ്ങളുടെ നിരക്ക് ആദ്യഘട്ടത്തിൽ 75 ആയും 100 രൂപയുള്ളത് 125 ആയും കൂട്ടും. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് 2028 സെപ്റ്റംബർ 30 വരെ തുടരും. ശേഷം രണ്ടാംഘട്ടത്തിൽ 75 രൂപ നിരക്ക് 90 ആയും 125 രൂപ നിരക്ക് 150 ആയും ഉയർത്തും. 2028 ഒക്ടോബർ ഒന്നുമുതൽ 2031 സെപ്റ്റംബർ 30 വരെയാണ് രണ്ടാംഘട്ട നിരക്കിന്റെ കാലാവധി. അതേസമയം ആധാർ പുതുതായി എടുക്കുന്നതിന് പണം നൽകേണ്ട. അഞ്ചുമുതൽ ഏഴുവയസ് വരെയും 15 മുതൽ 17 വയസ് വരെയുമുള്ള നിർബന്ധിത…
Read Moreബംഗളുരൂ-കൊല്ലം റൂട്ടിൽ ശബരിമല സ്പെഷൽ ട്രെയിൻ; 28 മുതൽ ഡിസംബർ 29 വരെയാണ് സർവീസ്
കൊല്ലം: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ – കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും. ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക. ഏസി ടൂടയർ – ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ – 12, ജനറൽ സെക്കൻ്റ് ക്ലാസ് – അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി – കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും. തിരികെയുള്ള കൊല്ലം – ഹുബ്ബള്ളി…
Read More