ഇടുക്കി: വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടിയുമായി ഇടുക്കി മച്ചിപ്ലാവിൽ യുവാവ് പിടിയിൽ. മച്ചിപ്ലാവ് ഓലിക്കുന്നേൽ വീട്ടിൽ രമണൻ ആണ് പിടിയിലായത്. വീട്ടിൽ നട്ടുവളർത്തി പരിപാലിച്ചു വന്നിരുന്ന 66 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയുമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Read MoreCategory: Kottayam
പട്ടാപ്പകല്‍ ആക്രമണവുമായി തെരുവുനായ്ക്കളും പന്നിയും; വലയുന്നതു വിദ്യാര്‍ഥികള്‍
അടൂര്‍: പട്ടാപകല്‍ തെരുവുനായ്ക്കളും കാട്ടുപന്നിയും ആക്രമണ മനോഭാവവുമായി റോഡിലിറങ്ങുന്നതുമൂലം സ്കൂള്‍ കുട്ടികള്‍ അടക്കം വലയുന്നു. ട്യൂഷനു പോകാനും സ്കൂളില്‍ പോകാനുമൊക്കെയായി രാവിലെയും വൈകുന്നേരവും റോഡിലൂടെ വരുന്ന കുട്ടികള്‍ക്കു നേരേയാണ് ഇവയുടെ ആക്രമണം ഏറെയും. കഴിഞ്ഞ ദിവസം പന്നിവിഴയില്‍ സൈക്കിളില്‍ എത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പന്നി ആക്രമിച്ചിരുന്നു. ഇന്നലെ മണ്ണടിയില്‍ തെരുവുനായ നാലുപേരെയാണ് കടിച്ചത്. കുട്ടികളെ സ്കൂളില്‍ നിന്നു വിളിച്ചുകൊണ്ടുവരുന്നതിനിടെ വീട്ടമ്മയ്ക്കും നായയുടെ കടിയേറ്റു. കുട്ടികള്‍ രക്ഷപ്പെട്ടു. മണ്ണടി കുറ്റിയില്‍ വീട്ടില്‍ ഗീത (51), കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ ശാമില (38), ചക്കാല കിഴക്കേതില്‍ അനീഷ (30), കുറുമ്പോലില്‍ വീട്ടില്‍ അനൂപ് (44) എന്നിവരെ അടൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് നായയുടെ ആക്രമണം ഉണ്ടായത്. മണ്ണടി വേലുത്തമ്പി ദളവ ജംഗ്ഷന് സമീപം നില്‍ക്കുകയായിരുന്ന ഹരിത കര്‍മസേനാംഗമായ ഗീതയെയാണ് ആദ്യം നായ ആക്രമിച്ചത്. ഇവരുടെ ഇടതുകാലിനാണ് കടിയേറ്റത്.…
Read Moreകെകെ റോഡില്‍ അപകടകരമായ രീതിയിൽ ഡ്രൈവിംഗ്; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോട്ടയം: കെകെ റോഡില്‍ അപകടകരമായ രീതിയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരേ പള്ളിക്കത്തോട് പോലീസ് കേസെടുക്കുകയും അധിതൃതര്‍ ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യകയും ചെയ്തു. ഇതോടൊപ്പം സ്വകാര്യ ബസ് ഡ്രൈവറുടെ പേരിലും പോലീസ് കേസെടുക്കുകയും മോട്ടോര്‍ വാഹനവകുപ്പ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിഷേധിക്കുകയും നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റോഡിന്റെ നടുക്കുനിര്‍ത്തി ആളെയിറക്കി എന്നതാണ് സ്വകാര്യ ബസ് ഡ്രൈവറുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. റോഡിന്റെ ഇടതു വശം ചേര്‍ത്താണ് ബസ് നിര്‍ത്തിയതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണെന്നും ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പറഞ്ഞു.
Read Moreപിണറായി വിജയന്റെ ഭരണം കേരളം നേരിട്ട വലിയ ദുരന്തം; കമ്യൂണിസ്റ്റുകാർപോലും ഇടതുഭരണം മടുത്തെന്ന് രമേശ് ചെന്നിത്തല
കട്ടപ്പന: കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്കു കീഴിലുള്ള വാർഡ് പ്രസിഡന്റുമാരുടെ “പൊളിറ്റിക്കൽ ക്യാമ്പ് മിഷൻ – 2025′ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടെ ദുർഭരണം അവസാനിപ്പിക്കാനുള്ള തുടക്കമാകണം വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. വാർഡ് കമ്മിറ്റികളാകണം വിജയസാധ്യതയുള്ള സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടത്. ഇതിൽ മേൽഘടകങ്ങളുടെ സമ്മർദം ഉണ്ടാകരുത്. സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള പ്രചാരണം അടക്കമുള്ള മറ്റു സഹായങ്ങൾ മേൽഘടകങ്ങൾ ചെയ്യണം. കമ്യൂണിസ്റ്റുകാർപോലും ഇടതുഭരണം മടുത്തു. ഇതു മുതലാക്കി വാർഡുതലംമുതൽ കോൺഗ്രസുകാർ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മുഴുവൻ സ്ഥലങ്ങളിലും വിജയിക്കാൻ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷതവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ് എംപി, ഇ.എം. ആഗസ്തി, ജോയി വെട്ടിക്കുഴി, റോയി കെ. പൗലോസ്, ജോയ്…
Read Moreശബരിമലയിൽ 4 ജി ഇന്റർനെറ്റ് സൗജന്യ സേവനം ഒരുക്കി ബിഎസ്എൻഎൽ
ശബരിമല: ശബരിമലയിൽ 4ജി സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ ഒരുക്കി ബിഎസ്എൻഎൽ. ഇന്റർനെറ്റ് സേവനങ്ങളുടെ സാമ്പത്തിക ബാധ്യത വഹിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. പ്രതിദിനം 300 ടിബി ഇന്റർനെറ്റ് ഉപഭോഗമാണ് ശബരിമലയിൽ ഉണ്ടാകുന്നതെന്ന് ഡ്യൂട്ടി ഓഫീസർ സുരേഷ് അറിയിച്ചു. 2024 ഓഗസ്റ്റിൽ നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള 23 മൊബൈൽ സൈറ്റുകൾ 4 ജിയാക്കി നവീകരിച്ചിരുന്നു. ഇതിൽ 17 എണ്ണം സ്ഥിരം സൈറ്റുകളും ബാക്കിയുള്ളവ മണ്ഡല – മകരവിളക്ക് കാലത്തേക്കുള്ള താത്കാലിക സൈറ്റുകളുമാണ്. കൂടാതെ ശബരിമലയിലെത്തുന്ന ഭക്തരുടെ ഫോണുകളിൽ സൗജന്യ വൈഫൈയും ബിഎസ്എൻഎൽ നൽകിവരുന്നു. അരമണിക്കൂറാണ് ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്. സന്നിധാനത്ത് 18 പമ്പയിൽ 12 നിലയ്ക്കലിൽ 16 എണ്ണം വൈഫൈ പോയിന്റുുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. തിരുവല്ല മുതൽ സന്നിധാനം വരെ ഇതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശബരിമല ഡ്യൂട്ടി ഓഫീസർ പറഞ്ഞു. 203232 എന്ന…
Read Moreതീർഥാടനത്തിരക്കേറിയിട്ടും ചരക്കുവാഹനങ്ങൾക്കു നിയന്ത്രണമില്ല; വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണാവശ്യം ശക്തം
പത്തനംതിട്ട: ശബരിമല തീര്ഥാടനത്തിരക്കില് നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടിയപ്പോഴും ടിപ്പറുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും നിയന്ത്രണമില്ല. സമയക്രമം പാലിക്കാതെയുള്ള ഇവയുടെ യാത്ര അപകടങ്ങള്‍ക്കും കാരണമാകുന്നു. ശബരിമല റൂട്ടിലുള്‍പ്പെടെ ഇതു പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. പന്പയിലേക്കുള്ള പ്രധാന പാതകളിലെങ്കിലും ഇത്തരം വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണാവശ്യം. തടിലോറികള്‍, ടിപ്പറുകള്‍, മറ്റ് ചരക്ക്് വാഹനങ്ങള്‍ എന്നിവയാണ് ദേശീയ, സംസ്ഥാന പാതകളിലടക്കം മാര്‍ഗതടസം ഉണ്ടാക്കുന്നത്. ഇവയുമായി ബന്ധപ്പെട്ട അപകടങ്ങളും കൂടുതലാണ്. ടിപ്പറുകളാണ് ഇതില്‍ പ്രധാന വില്ലന്‍. ടിപ്പറുകളുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളുടെ എണ്ണവും കുത്തനെ കൂടിയിട്ടുണ്ട്. സ്കൂള്‍ സമയത്തെ നിയന്ത്രണവും എടുത്തുമാറ്റിടിപ്പറുകള്ക്കടക്കം സ്കൂള്‍ സമയത്ത് രാവിലെയും വൈകുന്നേരവും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും എടുത്തുമാറ്റി.ദേശീയപാത നിയന്ത്രണവുമായി ബന്ധപ്പെട്ട ജോലികളുടെ പേരിലാണ് ഇളവ്. ലോറി, ട്രക്ക് വാഹനങ്ങള്‍ സ്കൂള്‍ സമയങ്ങളില്‍ വേഗനിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കി ഓടാമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. 30 ടിപ്പര്‍ ലോറികള്‍ക്കാണ് ഗതാഗതനിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്.…
Read Moreചെന്നിത്തലയെ സുകുമാരൻ നായര്‍ എന്‍എസ്എസിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി: വെള്ളാപ്പള്ളി
ചേർത്തല: രമേശ് ചെന്നിത്തല എൻഎസ്എസിന്റെ പുത്രനാണെന്ന ജി.സുകുമാരൻനായരുടെ പരാമർശം കടന്നകയ്യാണെന്നും ഇതു ചെന്നിത്തലയെ എൻഎസ്എസിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പരാമർശം ചെന്നിത്തല അധികാരത്തിലെത്തിയാൽ എൻഎസ്എസിന്റെ സ്വകാര്യ സ്വത്താകുമെന്ന ആശങ്കയുണ്ടാക്കി. ഇക്കാര്യം രമേശ് ചെന്നിത്തലയുമായി ഫോണിൽ പങ്കുവച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. മക്കള്‍ എപ്പോഴും അച്ഛനും കുടുംബകാർക്കുവേണ്ടിയായിരിക്കും പ്രവർത്തിക്കുകയെന്നതാണ് രീതി. ഒരു എംഎൽഎ പോലും ആകാൻ യോഗ്യതയില്ലാത്തയാളെയാണ് കുട്ടനാട്ടിൽ ഇടതുപക്ഷം എംഎൽഎ ആക്കിയത്. മുൻ എംഎൽഎയുടെ പെട്ടിയെടുപ്പുകാരനും കണക്കെഴുത്തുകാരനുമായതുമാത്രമാണ് യോഗ്യത. എൽഡിഎഫ് കുട്ടനാട് സീറ്റ് എൻസിപിക്ക് കൊടുത്തത് ജനതാത്പര്യത്തിന് എതിരാണ്. അർഹരായ പലരും സ്ഥാനങ്ങൾ ലഭിക്കാത്തപ്പോഴാണ് അനർഹരുടെ വിളയാട്ടം. ഇയാളാണ് ഇപ്പോൾ മന്ത്രിയാകാൻ ശ്രമിക്കുന്നത്. എൻസിപിയിൽ എത്തിയപ്പോൾ പി.സി. ചാക്കോ അതിന്റെ പേരിൽ വിലപേശൽ തന്ത്രമാണ് നടത്തുന്നത്. വോട്ടുകുത്തി യന്ത്രങ്ങളായി കുട്ടനാട്ടുകാർ…
Read Moreപാലക്കാട്ട് നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്കിടിച്ച് കോട്ടയം സ്വദേശികൾ മരിച്ചു
വടക്കഞ്ചേരി (പാലക്കാട്): ചുവട്ട്പാടത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറിയുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. കോട്ടയം പാമ്പാടി പൂരപ്ര പുളിയുറുമ്പിൽ ഷീബയുടെ മകൻ സനൽ (25), ഒപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന കോട്ടയം ചങ്ങനാശേരി പെരുമ്പറച്ചി വെള്ളിപ്പറമ്പിൽ ഫ്രാൻസിസ് മകൾ ഇവോൺ (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ദേശീയപാതയിലായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കെഎ 51 എഎച്ച് 3589 നമ്പർ ലോറിക്കു പിറകിലാണ് കെഎൽ 39എ 4515 നമ്പർ ഗ്ലാമർ മോട്ടോർ ബൈക്ക് ഇടിച്ചത്. സനൽ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവോണിനെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഫിലിം എഡിറ്റിംഗ് ജോലിയാണ് മരിച്ച സനലിന്. ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇവർ. ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ ഭാഗത്ത് വാഹനം നിർത്തരുതെന്ന്…
Read Moreവല്ലാത്തൊരു ദുർവിധി; ഓട്ടോറിക്ഷയില്‍ ഇരുന്ന് ഛര്ദിക്കുന്നതിനായി തല പുറത്തേക്കിട്ട യുവതിക്ക് വീണ് ഗുരുതര പരിക്ക്; ചികിത്സയിലിരിക്കെ മരണം
നെടുങ്കണ്ടം: ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍നിന്നു റോഡിലേക്ക് വീണ വീട്ടമ്മ ചികിത്സയിലിക്കേ മരിച്ചു. നെടുങ്കണ്ടം ഇലവുംതടത്തില്‍ നിജാസിന്റെ ഭാര്യ സുല്‍ഫത്ത് (32) ആണ് മരിച്ചത്. കഴിഞ്ഞ 31നാണ് അപകടം ഉണ്ടായത്. അസുഖ ബാധിതയായ യുവതി ഭര്‍ത്താവിന്റെ ഓട്ടോറിക്ഷയില്‍ ആശുപത്രിയലേക്കു പോകുകയായിരുന്നു. ഭര്‍തൃമാതാവും കൂടെ ഉണ്ടായിരുന്നു. നെടുങ്കണ്ടം കിഴക്കേകവലയില്‍ എത്തിയപ്പോള്‍ ഛര്ദിക്കുന്നതിനായി തല പുറത്തേക്ക് ഇടുകയും തലകറക്കം ഉണ്ടായി റോഡിലേക്ക് വീഴുകയുമായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മരണം സംഭവിച്ചു. ഖബറടക്കം നടത്തി. മക്കള്‍: അല്ഫാബിത്ത്, അല്‍ഷിഫ.
Read Moreകെഎസ്ആർടിസി ബജറ്റ് ടൂറിസം; ഉല്ലാസയാത്രകളിൽനിന്നു ലഭിച്ചത് 45.44 ലക്ഷം
തൊടുപുഴ: ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി തൊടുപുഴയിൽനിന്നു കഴിഞ്ഞ വർഷം നടത്തിയ ഉല്ലാസ യാത്രകളിൽനിന്നു കെഎസ്ആർടിസി നേടിയത് മികച്ച വരുമാനം. കഴിഞ്ഞ വർഷം 86 സർവീസുകളാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി വിവിധ മേഖലകളിലേക്ക് തൊടുപുഴ ഡിപ്പോയിൽനിന്നു നടത്തിയത്. 3842 യാത്രക്കാരാണ് വിവിധ ഉല്ലാസയാത്രകളിൽ പങ്കെടുത്തത്. 45,44,910 രൂപയാണ് ഒരു വർഷത്തിനിടെ സംഘടിപ്പിച്ച ഉല്ലാസ യാത്രകളിൽനിന്നു ഡിപ്പോയ്ക്ക് നേടാനായത്. ഈ വർഷം അന്തർ സംസ്ഥാന ഉല്ലാസ യാത്രകളും ഡിപ്പോയിൽനിന്നു സംഘടിപ്പിച്ചു. കന്യാകുമാരി, മധുര എന്നിവിടങ്ങളിലേക്കാണ് അന്തർസംസ്ഥാന യാത്ര നടത്തിയത്. വിനോദയാത്രയ്ക്കായി കുറഞ്ഞ നിരക്കിൽ വ്യത്യസ്ത പാക്കേജുകൾ ഒരുക്കുന്നതിനാൽ എല്ലാ സർവീസുകൾക്കും മുൻകൂർ ബുക്കിംഗ് നടത്തിയാണ് സഞ്ചാരികൾ കാത്തിരിക്കുന്നത്. പരമാവധി യാത്രക്കാരെ ഉല്ലാസ യാത്രകളിൽ പങ്കെടുപ്പിക്കാൻ ജീവനക്കാരും മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കൂടുതൽ പേരും കുടുംബ സമേതമാണ് യാത്രകളിൽ പങ്കാളികളാകുന്നത്. കൂടാതെ സംഘമായി ട്രിപ്പ് ബുക്ക് ചെയ്യുന്നവരുമുണ്ടെന്ന് ഡിപ്പോ…
Read More