ചേ​ര്‍​ത്ത​ല കൊ​ല​ക്കേ​സ് പ​ര​മ്പ​ര​; അ​തി​ര​മ്പു​ഴ ജെ​യ്‌​ന​മ്മ കൊ​ല​ക്കേ​സി​ന് ഒ​രു വ​ര്‍​ഷം

കോ​ട്ട​യം: കേ​ര​ള​ത്തെ ന​ടു​ക്കി​യ ചേ​ര്‍​ത്ത​ല കൊ​ല​ക്കേ​സ് പ​ര​മ്പ​ര​യി​ലെ ഇ​ര​ക​ളി​ലൊ​രാ​ളാ​യ അ​തി​ര​മ്പു​ഴ കോ​ട്ട​മു​റി കാ​ലാ​യി​ല്‍ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ജെ​യി​ന്‍ എ​ന്ന ജെ​യ്ന​മ്മ (57) കൊ​ല ചെ​യ്യ​പ്പെ​ട്ടി​ട്ട് ഒ​രു വ​ര്‍​ഷം. 2024 ഡി​സം​ബ​ര്‍ 23ന് ​ഉ​ഴ​വൂ​രി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് പാ​ലാ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​റ​പ്പെ​ട്ട ജെ​യ്‌​ന​മ്മ മ​ട​ങ്ങി​വ​ന്നി​ല്ല. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​ക​ളി​ല്‍ ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം ചൊ​ങ്ങും​ത​റ സി.​ഐ. സെ​ബാ​സ്റ്റ്യ​ന്‍ (67) അ​റ​സ്റ്റി​ലാ​യ​തും ചോ​ദ്യം ചെ​യ്യ​ലി​ല്‍ ജെ​യ്‌​ന​മ്മ​യെ കൂ​ടാ​തെ ബി​ന്ദു, ഐ​ഷ എ​ന്നി​വ​രെ​യും സ​മാ​ന​രീ​തി​യി​ല്‍ കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​വും സ്വ​ത്തും ക​വ​ര്‍​ന്ന​താ​യി തെ​ളി​ഞ്ഞ​തും. സ്വ​ർ​ണം കൈ​ക്ക​ലാ​ക്കിധ്യാ​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​തി​വാ​യി പോ​വു​ക​യും താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്ന ജെ​യ്‌​ന​മ്മ ആ​ല​പ്പു​ഴ​യി​ല്‍​വ​ച്ചാ​ണ് സെ​ബാ​സ്റ്റ്യ​നെ പ​രി​ച​യ​പ്പെ​ട്ടു സൗഹൃ​ദ​ത്തി​ലാ​യ​ത്. പാ​ലാ​യി​ലേക്കെ​ന്നു പ​റ​ഞ്ഞു പു​റ​പ്പെ​ട്ട ജെ​യ്‌​ന​മ്മ 23ന് ​വൈ​കു​ന്നേ​ര​ത്തോ​ടെ പ​ള്ളി​പ്പു​റ​ത്ത് സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ലെ​ത്തി വൈ​കാ​തെ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍. കാ​ണാ​താ​യ ദി​വ​സം 25.5 ഗ്രാം ​തൂ​ക്ക​മു​ള്ള, ര​ണ്ടാ​യി പൊ​ട്ടി​യ സ്വ​ര്‍​ണ​മാ​ല…

Read More

പു​ളി​ക്ക​ക​ണ്ടം ജ​ന​സ​ഭ ചേ​ർ​ന്നു; ദി​യ​യെ ചെ​യ​ർ​പേ​ഴ്സ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം, തീ​രു​മാ​നം നാ​ളെ

പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ ആ​ര് ഭ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം സ്വീ​ക​രി​ക്കാ​നാ​യി സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ച വാ​ര്‍​ഡു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം വോ​ട്ട​ര്‍​മാ​ര്‍ ഒ​ത്തു ചേ​ര്‍​ന്ന് അ​ഭി​പ്രാ​യ സ​മ​ന്വ​യം ന​ട​ത്തി. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ അ​ഭി​പ്രാ​യ​മാ​ണ് ജ​ന​സ​ഭ​യി​ല്‍ ഉ​യ​ര്‍​ന്ന​ത്. പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​നാ​യി ചോ​ദ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ പേ​പ്പ​ര്‍ ന​ല്‍​കി​യി​രു​ന്നു. മൂ​ന്നു വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നാ​യി മു​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. അ​ന്തി​മ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നു ബി​നു പു​ളി​ക്ക​ക്ക​ണ്ടം പ​റ​ഞ്ഞു. ആ​ദ്യ ര​ണ്ടു വ​ര്‍​ഷ​ക്കാ​ലം ബി​നു​വി​ന്‍റെ മ​ക​ള്‍ ദി​യ​യ്ക്കു ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നം ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നു. ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും നേ​താ​ക്ക​ള്‍ ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. 26 അം​ഗ ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ് 12, യു​ഡി​എ​ഫ് 10, സ്വ​ത-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ബി​നു പു​ളി​ക്ക​ക്ക​ണ്ടം, മ​ക​ള്‍ ദി​യാ ബി​നു, ബി​നു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജു എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ള്‍. യു​ഡി​എ​ഫ് ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക്കു ബ​ദ​ലാ​യി 19-ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച വി​ജ​യി​ച്ച…

Read More

പള്ളിയിൽപോയ വയോധികയുടെ മാല കവർന്ന പ്രതികൾ അറസ്റ്റിൽ; 4 പവന്‍റെ മാല പൊട്ടിക്കാൻ ശ്രമിച്ചത് പുലർച്ചെ

ഏ​​റ്റു​​മാ​​നൂ​​ർ: പു​​ല​​ർ​​ച്ചെ പ​​ള്ളി​​യി​​ൽ പോ​​യ വ​​യോ​​ധി​​ക​​യെ ആ​​ക്ര​​മി​​ച്ച് സ്വ​​ർ​​ണ​​മാ​​ല ക​​വ​​ർ​​ന്ന കേസിലെ പ്ര​​തി​​ക​​ളെ 48 മ​​ണി​​ക്കൂ​​റി​​ന​​കം ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് പി​​ടി​​കൂ​​ടി.ചെ​​റു​​വാ​​ണ്ടൂ​​ര്‍ പ​​ള്ളി​​യി​​ലേ​​ക്കു ന​​ട​​ന്നു പോ​​കു​​മ്പോ​​ൾ പ​​ട്ടി​​ത്താ​​നം-​മ​​ണ​​ർ​​കാ​​ട് ബൈ​​പാ​​സ് റോ​​ഡി​​ൽ ചൊ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ചെ 5.40ന് ​​ചെ​​റു​​വാ​​ണ്ടൂ​​ര്‍ എ​​ട്ടു​​പ​​റ​​യി​​ല്‍ ഗ്രേ​​സി ജോ​​സ​​ഫി(69)​​ന്‍റെ നാ​​ലു പ​​വ​​ൻ തൂ​ക്കം വ​​രു​​ന്ന സ്വ​​ര്‍​ണ​​മാ​​ല കാ​​റി​​ലെ​​ത്തി​​യ സം​​ഘം പൊ​​ട്ടി​​ച്ചെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​ര്‍​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ബ​​ന്ധു ലി​​സി​​യു​​ടെ സ്വ​​ര്‍​ണാ​​ഭ​​ര​​ണ​​ങ്ങ​​ള്‍ ക​​വ​​രാ​​നു​​ള്ള മോ​​ഷ്ടാ​​ക്ക​​ളു​​ടെ ശ്ര​​മം വി​​ഫ​​ല​​മാ​​യി. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​രു​​മ​​ല ക​​ട​​പ്ര കു​​ള​​ത്തു​​മ​​ല​​യി​​ൽ കെ.​​വി. ര​​വീ​​ന്ദ്ര​​ൻ (44), ക​​ഴ​​ക്കൂ​​ട്ടം പാ​​ങ്ങ​​പ്പാ​​റ ശ്രീ​​കാ​​ര്യം ശ​​ങ്ക​​ര​​നി​​ല​​യ​​ത്തി​​ൽ ര​​തീ​​ഷ് ച​​ന്ദ്ര​​ൻ (44), പ​​രു​​മ​​ല ക​​ട​​പ്ര സ്വ​​ദേ​​ശി​​ക​​ളാ​​യ മ​​ല​​യി​​ൽ തെ​​ക്കേ​​തി​​ൽ ശി​​വ​​പ്ര​​സാ​​ദ് (41), മ​​ല​​യി​​ൽ വ​​ട​​ക്കേ​​തി​​ൽ സോ​​മേ​​ഷ് കു​​മാ​​ർ (46), അ​​യ​​ർ​​ക്കു​​ന്നം തൈ​​പ്പ​​റ​​മ്പി​​ൽ ഏ​ബ്ര​​ഹാം മാ​​ത്യു (55) എ​​ന്നി​​വ​​രെ ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. സ്ത്രീ​​ക​​ളു​​ടെ സ​​മീ​​പം കാ​​ര്‍ നി​​ര്‍​ത്തി​​യ​​ശേ​​ഷം ഗ്രേ​​സി​​യോ​​ട് വ​​ഴി ചോ​​ദി​​ച്ച മോ​​ഷ്ടാ​​വ് ക​​ഴു​​ത്തി​​ല്‍ക്കി​​ട​​ന്ന…

Read More

കാ​ന​ന​പാ​ത​യി​ലൂ​ടെ​യെ​ത്തു​ന്ന ഭ​ക്ത​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സം​യു​ക്ത പ​രി​ശോ​ധ​ന

ശ​ബ​രി​മ​ല: സ​ത്രം, പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ​ന്നി​ധാ​നം മു​ത​ല്‍ പു​ല്ലു​മേ​ട് വ​രെ​യു​ള്ള പാ​ത​യി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. സ​ന്നി​ധാ​നം സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ​യും ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​ണ്ടി​ത്താ​വ​ള​ത്തി​ല്‍ കാ​ട്ടാ​ന വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്ക് പോ​സ്റ്റി​ന്‍റെ മേ​ല്‍​ക്കൂ​ര​യും കൈ​വ​രി​ക​ളും ത​ക​ര്‍​ത്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ കാ​ന​ന​പാ​ത​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി പാ​ത​യി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് ഭ​ക്ത​രെ ക​യ​റ്റി​വി​ട്ട​ത്.രാ​വി​ലെ പാ​ണ്ടി​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച റൂ​ട്ട് പ​രി​ശോ​ധ​നാ​സം​ഘം 11 ഓ​ടെ പു​ല്ലു​മേ​ട് പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ​ത്തി. തു​ട​ര്‍​ന്ന് ഉ​പ്പു​പാ​റ​യി​ല്‍ തീ​ര്‍​ഥാ​ട​ക​രെ ക​ട​ത്തി​വി​ടു​ന്ന ചെ​ക്ക് പോ​യി​ന്‍റി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. സ​ത്രം, ഉ​പ്പു​പാ​റ, ക​ഴു​ത​ക്കു​ഴി, പാ​ണ്ടി​ത്താ​വ​ളം എ​ന്നി​ങ്ങ​നെ നാ​ല് സെ​ക്‌​ഷ​നു​ക​ളാ​ണ് സ​ത്രം…

Read More

അ​ഞ്ചാം​ക്ലാ​സു​കാ​ര​നെ അ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ചു; തോ​ളെ​ല്ലി​ന് പ​രി​ക്കേ​റ്റ കു​ട്ടി ആ​ശു​പ​ത്രി​യി​ൽ; പ​രാ​തി​യു​മാ​യി കു​ടും​ബം

ഈ​രാ​റ്റു​പേ​ട്ട: കാ​ര​യ്ക്കാ​ട് സ്കൂ​ളി​ല്‍ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന മി​സ്ബാ​ഹ് സ​ക്കീ​റി​നാ​ണു മ​ർ​ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി ഈ​രാ​റ്റു​പേ​ട്ട പി​എം​സി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്തോ​ഷ് എ​ന്ന അ​ധ്യാ​പ​ക​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​താ​യി വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു. എ​ക്സ് റേ ​പ​രി​ശോ​ധ​ന​യി​ല്‍ തോ​ള്‍ എ​ല്ലി​നു പ​രി​ക്കേ​റ്റ​താ​യി കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. പി​ടി​എ യോ​ഗം ചേ​ര്‍​ന്നു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

Read More

​​ഭൂ​​രി​​പ​​ക്ഷം കി​​ട്ടി​​യി​​ട്ടും എ​​രു​​മേ​​ലി​​യി​​ല്‍ യു​​ഡി​​എ​​ഫി​​ന് ത​​ല​​വ​​ര തെ​​ളി​​യി​​ല്ല; പ്ര​​സി​​ഡ​​ന്‍റ് പ്ര​​തി​​പ​​ക്ഷ​​ത്തു​​നി​​ന്ന്

കോ​​ട്ട​​യം: കേ​​വ​​ല​​ഭൂ​​രി​​പ​​ക്ഷം കി​​ട്ടി​​യി​​ട്ടും എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്ത് ഭ​​രി​​ക്കാ​​ന്‍ യു​​ഡി​​എ​​ഫി​​ന് വ​​ര​​യി​​ല്ല. സം​​വ​​ര​​ണ പ​​ഞ്ചാ​​യ​​ത്തി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്ത് ഇ​​രു​​ത്താ​​ന്‍ യു​​ഡി​​എ​​ഫി​​ല്‍ പ​​ട്ടി​​ക​​വ​​ര്‍​ഗ വി​​ഭാ​​ഗ​​ത്തി​​ല്‍ നി​​ന്നാ​​രും വി​​ജ​​യി​​ച്ചി​​ല്ല. എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തി​​ലെ മൂ​​ന്നു വാ​​ര്‍​ഡു​​ക​​ളി​​ലെ സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ​​ത്തി​​ല്‍ നേ​​തൃ​​ത്വ​​ത്തി​​നു പാ​​ളി​​ച്ച പ​​റ്റി​​യെ​​ന്ന വി​​മ​​ര്‍​ശ​​ന​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​ങ്ങ​​നെ​​യൊ​​രു ഗ​​തി​​കേ​​ട്. 23 വാ​​ര്‍​ഡു​​ക​​ളി​​ല്‍ 14 സീ​​റ്റു​​ക​​ളാ​​ണ് യു​​ഡി​​എ​​ഫി​​നു​​ള്ള​​ത്. തോ​​ല്‍​ക്കാ​​ന്‍ മാ​​ത്ര​​മാ​​യി മൂ​​ന്നു വാ​​ര്‍​ഡു​​ക​​ളി​​ല്‍ ജ​​ന​​പി​​ന്തു​​ണ​​യി​​ല്ലാ​​ത്ത സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ ഇ​​റ​​ക്കി​​യെ​​ന്നും 18 സീ​​റ്റി​​ല്‍ വി​​ജ​​യം ഉ​​റ​​പ്പാ​​യി​​രു​​ന്നു​​വെ​​ന്നു​​മാ​​ണു വി​​മ​​ര്‍​ശ​​നം. വി​​ജ​​യം ഉ​​റ​​പ്പു​​ള്ള വാ​​ര്‍​ഡി​​ല്‍ പ​​ട്ടി​​ക വ​​ര്‍​ഗ​​വി​​ഭാ​​ഗ​​ത്തെ വി​​ജ​​യി​​പ്പി​​ക്കാ​​നാ​​കാ​​തെ വ​​ന്ന​​തി​​ലും നേ​​തൃ​​ത്വ​​ത്തി​​ന് വീ​​ഴ്ച പ​​റ്റി. 26ന് ​​രാ​​വി​​ലെ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് യു​​ഡി​​എ​​ഫ് ബ​​ഹി​​ഷ്‌​​ക​​രി​​ച്ചാ​​ല്‍ അ​​ന്ന് ന​​ട​​ക്കി​​ല്ല. അ​​ടു​​ത്ത ദി​​വ​​സ​​വും യു​​ഡി​​എ​​ഫ് വി​​ട്ടു​​നി​​ന്നാ​​ല്‍ ച​​ട്ട​​പ്ര​​കാ​​രം വ​​ര​​ണാ​​ധി​​കാ​​രി​​ക്ക് പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​രെ വ​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്താം. സ്വാ​​ഭാ​​വി​​ക​​മാ​​യി എ​​ല്‍​ഡി​​എ​​ഫി​​ല്‍ ശ്രീ​​നി​​പു​​ര​​ത്ത് വി​​ജ​​യി​​ച്ച അ​​മ്പി​​ളി സ​​ജീ​​വ​​ന്‍ (സി​​പി​​എം) പ്ര​​സി​​ഡ​​ന്‍റാ​​കും. 26ന് ​​രാ​​വി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഹാ​​ളി​​ലെ​​ത്തി ഒ​​പ്പു​​വ​​ച്ച​​ശേ​​ഷം തെ​​ര​​ഞ്ഞെ​​ടു​​പ്പ്…

Read More

പാ​ര​ഡി ഗാ​ന​ത്തി​നെ​തി​രേ കേ​സെ​ടു​പ്പി​ച്ച​തി​ല്‍ പോ​ലീ​സി​ലും പാ​ര്‍​ട്ടി​യി​ലും അ​ഭി​പ്രാ​യ​ഭി​ന്ന​ത

പ​ത്ത​നം​തി​ട്ട: പോ​റ്റി​യേ കേ​റ്റി​യേ… എ​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പാ​ര​ഡി പ്ര​ചാ​ര​ണ ഗാ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു ല​ഭി​ച്ച പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ല്‍ പോ​ലീ​സി​ലും സി​പി​എ​മ്മി​ലും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം. കേ​സും നി​യ​മ​ന​ട​പ​ടി​ക​ളും തി​രി​ഞ്ഞു കൊ​ത്തു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​നു​ള്ള​ത്. കേ​സ് നി​ല​നി​ല്‍​ക്കു​മോ​യെ​ന്ന ചോ​ദ്യം പോ​ലീ​സി​ലും ഉ​യ​ര്‍​ന്നു. വി​ശ്വാ​സി​ക​ളു​ടെ മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​യി പാ​ട്ടി​ല്‍ എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നു​ള്ള​താ​ണ് ഉ​യ​രു​ന്ന ചോ​ദ്യം. രാ​ഷ്ട്രീ​യ​മാ​യി സി​പി​എ​മ്മി​നു മാ​ന​ക്കേ​ടു​ണ്ടാ​യെ​ന്ന ഒ​റ്റ​ക്കാ​ര​ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ കേ​സി​നാ​സ്പ​ദ​ം. വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പാ​ട്ടി​ന് കൂ​ടു​ത​ല്‍ പ്ര​ചാ​ര​ണം കൈ​വ​രി​ക​യും ചെ​യ്തു. ശ​ബ​രി​മ​ല ഭ​ക്തി​ഗാ​നം വി​ക​ല​മാ​ക്കി ഉ​പ​യോ​ഗി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റാ​ന്നി സ്വ​ദേ​ശി പ്ര​സാ​ദ് കു​ഴി​ക്കാ​ലയാണു പ​രാ​തി ന​ല്‍​കി​യ​ത്. ഗാ​നം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഗാ​ന​മെ​ന്നും പ​രാ​തി ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നും സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാ​മും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ്…

Read More

തോ​റ്റു പോ​യ​തെ​വി​ടെ? ഒ​രു താ​ത്വി​ക അ​വ​ലോ​ക​ന​ത്തി​നാ​യി കോ​ട്ട​യ​ത്തേ​ക്ക്; പ​രാ​ജ‍​യം പ​ഠി​ക്കാ​ൻ സി​പി​എം

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വി​ല​യി​രു​ത്താ​ന്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി 22, 23 തീ​യ​തി​ക​ളി​ല്‍ ചേ​രും. പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ പി.​കെ. ബി​ജു, കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍, വി.​എ​ന്‍. വാ​സ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രോ​ട് ബൂ​ത്തു​ത​ല ക​ണ​ക്കു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മൂ​ന്നു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യ​താ​യാ​ണു വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കൂ​ടി​യാ​യ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ കു​മ​ര​കം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലെ തോ​ല്‍​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. അ​തി​ര​മ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ തി​രി​ച്ചു പി​ടി​ക്കാ​നാ​യ​ത് നേ​ട്ട​മാ​ണെ​ങ്കി​ലും മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ല്‍ ബി​ജെ​പി ഭൂ​രി​പ​ക്ഷം നേ​ടി​യ​തും ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ബി​ജെ​പി അം​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​തും ച​ര്‍​ച്ച​യാ​കും. കു​മ​ര​കം, പൊ​ന്‍​കു​ന്നം, തൃ​ക്കൊ​ടി​ത്താ​നം, വെ​ള്ളൂ​ര്‍ ജി​ല്ലാ ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​ണ്ട്. കു​മ​ര​ക​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍​പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു​വി​ന് ഒ​ര​വ​സ​രം​കൂ​ടി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍…

Read More

സാ​മൂ​ഹ്യ വി​രു​ദ്ധ​ർ മൂ​ന്നാം​ത​വ​ണ​യും ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ചു; ആ​ദ്യ​ക​ത്തി​ക്ക​ലി​ന്‍റെ കേ​സ് ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും ഓ​ട്ടോ ക​ത്തി​യ​ത്

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ടി​ന് സ​മീ​പം കൊ​ച്ചു​മു​ല്ല​ക്കാ​ന​ത്ത് ഓ​ട്ടോറി​ക്ഷ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. ചൂ​ഴി​ക്ക​ര​യി​ൽ രാ​ജേ​ഷി​ന്‍റെ ഓ​ട്ടോ റി​ക്ഷ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്. സ്വ​ന്തം വീ​ട്ടി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ കൊ​ണ്ടു​പോ​കാ​ൻ റോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​യി​ൽ അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടു​മു​റ്റ​ത്താ​ണ് പാ​ർ​ക്കു​ചെ​യ്യാ​റു​ള്ള​ത്.ഇ​തി​ന് മു​ൻ​പ് ര​ണ്ട് പ്രാ​വ​ശ്യം ഇ​തേ സ്ഥ​ല​ത്ത് രാ​ജേ​ഷി​ന്‍റെ ഓ​ട്ടോറി​ക്ഷ തീ​യി​ട്ട് ന​ശി​പ്പി​ച്ചി​രു​ന്നു. അ​തു സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നുവ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് മൂ​ന്നാ​മ​തും രാ​ജേ​ഷി​​ന്‍റെ ഓ​ട്ടോ വീ​ണ്ടും ക​ത്തി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും സാ​ഹ​ച​ര്യത്തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജാ​ക്കാ​ട് എ​സ്എച്ച്ഒ ​വി. വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

Read More

വ്യാ​ജ എം​ഡി​എം​എ കേ​സ്; കു​റ്റം​സ​മ്മ​തി​ക്കാ​ൻ പോ​ലീ​സി​ന്‍റെ ക്രൂ​ര​മാ​യ മ​ർ​ദ​നം; ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി യു​വാ​ക്ക​ൾ

കട്ട​പ്പ​ന: യു​വാ​ക്ക​ളെ പോ​ലീ​സ് വ്യാ​ജ എം​ഡി​എം​എ കേ​സി​ല്‍ കു​ടു​ക്കി​യ​താ​യി ആ​രോ​പ​ണം. ക​ട്ട​പ്പ​ന മു​ള​ക​ര​മേ​ട് നി​ര്‍​മ​ലാ​സി​റ്റി സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തു​മൂ​ട്ടി​ല്‍ സു​ധീ​ഷ്, മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യും ക​ട്ട​പ്പ​ന ടൗ​ണി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​ര്‍​ക്ക് ഷോ​പ്പ് ന​ട​ത്തി​വ​രു​ന്ന​തു​മാ​യ കു​ന്നുംപു​റ​ത്ത് ശ്രീ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് എം​ഡി​എം​എ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് ഇ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് തെ​ളി​വാ​യി ക​ണ്ടെ​ത്തി​യ പൊ​ടി എം​ഡി​എം​എ അ​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.കു​റ്റം സ​മ്മ​തി​ക്കു​ന്ന​തി​നാ​യി ക​ട്ട​പ്പ​ന പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെന്ന് യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നു സം​ഘ​വു​മാ​യി ത​ങ്ങ​ള്‍​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. കു​റ്റ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു.

Read More