കോട്ടയം: ഇന്നലെ ജില്ലയില്‍ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടും ജില്ലാ ആരോഗ്യ വിഭാഗത്തിന് നിസംഗത. കോവിഡ് സംബന്ധിച്ച യാതൊരു വിവരങ്ങളും ജില്ലാ മെഡിക്കല്‍ വിഭാഗം പുറത്തു വിടുന്നുമില്ല. ചങ്ങനാശേരി സ്വദേശിനിയായ വയോധികയാണു തിങ്കളാഴ്ച രാത്രി കോവിഡ് ബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദിവസം അന്‍പതിലേറെ പേരില്‍ കോവിഡ് പുതുതായി സ്ഥിരീകരിക്കുമ്പോഴും ജില്ലാ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയോ ജാഗ്രതാ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. നിലവില്‍ 250 കോവിഡ് ബാധിതര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ നല്‍കാനോ വീഴ്ചയില്ലാത്ത ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ ജില്ലയില്‍ നടപടിയെടുക്കുന്നില്ല. സ്കൂള്‍ തുറക്കല്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുലര്‍ത്തേണ്ട ജാഗ്രതാനിര്ദേശങ്ങളെക്കുറിച്ചും അറിയിപ്പുകളില്ല. ജലദോഷവും പനിയുമായി ആശുപത്രിയിലെത്തുന്നവരില്‍ മാത്രമാണു പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ജലദോഷവും പനിയും ബാധിച്ചശേഷം ചികിത്സ തേടാത്തവരില്‍ ഏറെപ്പേര്‍ക്കും കോവിഡ് ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് ബാധിതരും…
Read MoreCategory: Kottayam
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നിശല്യം: തോക്കെടുത്ത് മുണ്ടക്കയം പഞ്ചായത്ത്
മുണ്ടക്കയം: കാട്ടുപന്നികളെ പിടികൂടാൻ നടപടി ആരംഭിച്ച് മുണ്ടക്കയം പഞ്ചായത്തും. മുണ്ടക്കയം ടൗണിന്റെ രണ്ടു കിലോമീറ്റർ മാത്രം ദൂരത്തിൽ പൈങ്ങന, മൂന്നാംമൈൽ ഭാഗങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവു സംഭവമായിരുന്നു. മേഖലയിലെ കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിക്കൂട്ടം മനുഷ്യജീവനും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ പിടികൂടാൻ നടപടി ആരംഭിച്ചത്. വണ്ടൻ സ്വദേശിയായ സജോ വർഗീസിന്റെ നേതൃത്വത്തിൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് കഴിഞ്ഞദിവസം രാത്രിയിൽ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഒരാഴ്ച നടത്തിയ നിരീക്ഷണത്തിനിടെയാണ് ഒരു കാട്ടുപന്നിയെ വെടിവച്ച് കൊല്ലുവാൻ സാധിച്ചത്. വാർഡ് മെംബർ സൂസമ്മ മാത്യുവും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും മേഖലയിലെ…
Read Moreവാഴമുട്ടത്ത് കുരിശടിയുടെ ഗ്ലാസ് തകർത്തു; ഓട്ടോയിലെത്തിയവർ ഗ്ലാസ് തകർക്കന്ന ദൃശ്യം സിസിടിവിയിൽ
വാഴമുട്ടം: മാർ ബഹനാൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ വാഴമുട്ടം സ്കൂൾ ജംഗ്ഷനിലുള്ള സെന്റ് മേരീസ് കുരിശടിയുടെ ഗ്ലാസ് ചില്ലുകൾ തകർത്ത നിലയിൽ.ഇന്നലെ പുലർച്ചെ 3.50നോടനുബന്ധിച്ചാണ് ഗ്ലാസുകൾ തകർത്തതെന്ന് സമീപവാസികൾ പറഞ്ഞു. ഓട്ടോറിക്ഷയിൽ എത്തിയവരാണ് ഗ്ലാസ് ആക്രമണം നടത്തിയത്. സിസിടിവിയിൽ ഓട്ടോറിക്ഷയുടെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സമാധാനാന്തരീക്ഷവും മതസൗഹാർദവും തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് സംഭവത്തിനു പിന്നിലെന്ന് പറയുന്നു. ഇടവകയുടെ പരാതിയിൽ പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം വാര്യാപുരം ഓർത്തഡോക്സ് ദേവാലയത്തിനു നേരെയും ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു. പോലീസിന്റെ പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ ഇടവക മാനേജിംഗ് കമ്മിറ്റി പ്രതിഷേധിച്ചു. വികാരി. ഫാ. ജോബിൻ പി. സജി, ട്രസ്റ്റി രാജ് ജോർജ്, സെക്രട്ടറി ഷാജി ജോർജ്, എന്നിവർ പ്രസംഗിച്ചു. ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. എബി…
Read Moreഎരുമേലി ശബരി എയര്‍പോര്‍ട്ട് പദ്ധതിക്ക് വീണ്ടും കുരുക്ക് ; ചെറുവള്ളി എസ്റ്റേറ്റ് സർവേയ്ക്ക് സ്റ്റേ
കോട്ടയം: എരുമേലി ശബരി വിമാനത്താവളം നിര്‍മാണത്തിന് വീണ്ടും നിയമക്കുരുക്ക്. സ്ഥലം ഏറ്റെടുക്കുന്നിനു മുന്നോടിയായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചപ്പോഴാണ് വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍. വിമാനത്താവളം നിര്‍മാണത്തിന് ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജൂലൈ ഒമ്പതിന് അന്തിമവിധി പറയുന്നതു വരെ എസ്റ്റേറ്റിലെ സര്‍വേ നടപടികള്‍ പാടില്ലെന്നാണ് കോടതി ഉത്തരവായിരിക്കുന്നത്. സര്‍ക്കാരിന് പറയാനുള്ളത് ജൂലൈ ഒമ്പതിനകം രേഖാമൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം.എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സെക്ഷന്‍ 11 വിജ്ഞാപനത്തിനെതിരേയാണ് ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്താവളത്തിന് വേണ്ട ഭൂമിയില്‍ 90 ശതമാനവും ചെറുവള്ളി എസ്റ്റേറ്റില്‍നിന്നാണ്. ശേഷിച്ച 300 ഏക്കര്‍ മാത്രമാണ് പുറത്തുനിന്നു വേണ്ടത്. എസ്റ്റേറ്റിന് പുറത്തുള്ള സ്ഥലങ്ങളുടെ സര്‍വേ നടത്തുന്നതില്‍ തടസമില്ല. സുപ്രീംകോടതിയിലെ അഭിഭാഷകന് അമിത് സിബലാണ് ബിലീവേഴ്സ് ചര്‍ച്ചിനു വേണ്ടി ഹാജരാകുന്നത്. വിമാനത്താവളത്തിനുവേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയത്…
Read Moreമഴ ദുരിതത്തിനൊപ്പം ആഫ്രിക്കന്‍ ഒച്ചിനെക്കൊണ്ട് പൊറുതിമുട്ടി കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങൾ
കോട്ടയം: വീട്ടിലും മുറ്റത്തും കൃഷിയിടങ്ങളിലും അഫ്രിക്കന്‍ ഒച്ചിനെക്കൊണ്ട് ജനം തോറ്റു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒച്ച് പെറ്റുപെരുകുകയാണ്. പച്ചപ്പ് അപ്പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള ഈ കീടം വീടുകളിലേക്ക് ഇഴഞ്ഞുവരുന്നതും ദുരിതമായി.വിളകളടക്കം സസ്യങ്ങള്‍ തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സ്രോതസുകളിലും അടുക്കളയിലും എത്തി വിസര്‍ജ്യവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ആറു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ ജീവിക്കുന്ന ഒച്ചുകള്‍ മുട്ടയിടുന്ന സമയമാണിത്. മുട്ടകള്‍ രണ്ടാഴ്ചകൊണ്ട് വിരിയും. ആറു മാസംകൊണ്ട് പ്രായപൂര്‍ത്തിയായി പുതിയ തലമുറ മുട്ടയിട്ടു തുടങ്ങും.വൈകുന്നേരം മുതല്‍ പുറത്തിറങ്ങി പുലര്‍ച്ചെ വരെ ചെടികള്‍ തിന്നുതീര്‍ക്കും. വാഴ, മഞ്ഞള്‍, കൊക്കോ, കാപ്പി, കമുക്, പച്ചക്കറികള്‍ എന്നിവയൊക്കെ കൂട്ടമായി തിന്നുതീര്‍ക്കും. റബര്‍ തോട്ടങ്ങളില്‍നിന്ന് ലാറ്റക്സ് വരെ അകത്താക്കും. തെങ്ങിന്റെ കൂമ്പ് തിന്നുതീര്‍ക്കും. ഇവ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരായതിനാല്‍ ജാഗ്രത വേണം.ഒച്ചിനെ സ്പര്‍ശിക്കുമ്പോള്‍…
Read Moreബ്രഹ്മമംഗലം മാധവൻ ആൻഡ് ആർട്ടിസ്റ്റ് ചന്ദ്രൻ സ്മാരക അവാർഡ് സുജാതനു സമ്മാനിച്ചു
കോട്ടയം: ബ്രഹ്മമംഗലം മാധവൻ ആൻഡ് ആർട്ടിസ്റ്റ് ചന്ദ്രൻ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ അവാർഡ് ആർട്ടിസ്റ്റ് സുജാതന്‍ കേരളസംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രദീപ് മാളവിക സമ്മാനിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ജി.എസ്. മോഹനന്റെ അധ്യക്ഷതയിൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനത്തിൽ തൃശൂർ സ്കൂൾ ഓഫ് ഡ്രാമാ യിലെ ഡോ: ശ്രീജിത്ത് രമണൻ ഉദ്ഘാനംനിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ആർ.പ്രസന്നൻ, പത്രപ്രവർത്തകൻ കെ.ആർ സുശീലൻ, ട്രസ്റ്റ് സെക്രട്ടറി എ.പി. ജയൻ എന്നിവർ പ്രസംഗിച്ചു. ഡോ: പി.ആർ. ശ്രീരേഖ, ഇഷാൻ മേച്ചേരി എന്നിവരെ ആദരിച്ചു.
Read Moreകടല്‍ക്ഷോഭത്തിനൊപ്പം കപ്പല്‍ മുങ്ങലും; പച്ചമീന്വില കുത്തനേ കയറി; 300 കടന്ന് മത്തിവില കുതിക്കുന്നു
കോട്ടയം: കടല്‍ക്ഷോഭത്തിനൊപ്പം കപ്പല്‍ മുങ്ങലും കൂടിയായപ്പോള്‍ പച്ചമീന്‍ വില കുത്തനെ കയറി. ഇടത്തരം മത്തിക്ക് 300 രൂപയിലെത്തി. 120 രൂപയ്ക്ക് ലഭിച്ചിരുന്ന പൊടി മത്തിയുടെ ലഭ്യത കുറഞ്ഞു. അയില, കിളി, ഏട്ട വില മുന്നൂറു രൂപ കടന്നു. ചൂര, ചെമ്പല്ലി മീനുകള്‍ 240 രൂപയിലെത്തി. നത്തോലി, വരാല് ഇനങ്ങള്‍ക്കും വില കയറി. മോതയും വറ്റയും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ഏഴുന്നൂറിനു മുകളിലാണ്. തിലോപ്പിയ പോലുള്ള വളര്‍ത്തുമത്സ്യങ്ങള്‍ മാത്രമാണ് സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്നത്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മീന്‍പിടിത്തം കുറഞ്ഞു. കേരളതീരത്ത് കണ്ടൈനറുമായി വന്ന കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ തൊഴിലാളികളില്‍ ഒരു വിഭാഗം കടലില്‍ പോകുന്നില്ല. കപ്പലില്‍നിന്ന് കടലില്‍ ഒഴുകിയ ദ്രാവകം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയില്‍ ചിലർ കടല്‍ മീന്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. ആരോഗ്യവകുപ്പും മറൈന്‍ സര്‍വകലാശാലയും ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടുമില്ല.
Read Moreകോട്ടയം ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാർ
കോട്ടയം: നാടുവിട്ടെന്നു കരുതിയ കോവിഡ് വൈറസ് കോട്ടയം ജില്ലയെ വീണ്ടും ആക്രമിക്കുന്നു. കേരളത്തില്‍ നിലവിലുള്ള ആയിരം കോവിഡ് കേസുകളില്‍ 175 എണ്ണവും കോട്ടയത്താണ്. ഏഴു പേരുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ പ്രത്യേക പരിചരണം നല്‍കുന്നുണ്ട്. വിട്ടുമാറാത്ത പനി, ജലദോഷം, ചുമ, വിശപ്പില്ലായ്മ എന്നിവയെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. വൈറസ് ബാധിതരില്‍ ഘ്രാണശേഷി കുറയും.അപകടകരമായ സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രി, ജില്ലാ ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധന ലഭ്യമാണ്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനക്കിറ്റുകള്‍ എത്തിക്കാന്‍ നടപടിയായിട്ടുണ്ട്. കോവിഡ് വ്യാപനം കൂടുതലുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ വിനോദയാത്രയും മറ്റും കഴിഞ്ഞു വന്ന ചിലര്‍ സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍നിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഇരുപതു ദിവസത്തിനുള്ളിലാണ് ജില്ലയില്‍ ഇത്രയും വൈറസ് വ്യാപനമുണ്ടായത്. നിലവില്‍ കൂടുതല്‍…
Read Moreമൂന്നര വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു
തൊടുപുഴ: മൂന്നര വയസുള്ള പെണ്‍കുഞ്ഞിനെ പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുട്ടം പോലീസ് ഷന് പരിധിയിലാണ് സംഭവം. സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ഭാഗത്ത് പരിക്കുള്ളതായും പീഡനം നടന്നതായും വ്യക്തമായത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അടുത്ത ബന്ധുവാണ് പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Moreഅതിതീവ്ര മഴ സാധ്യത; ഇന്ന് റെഡ് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള രാത്രികാല യാത്രയ്ക്ക് നിരോധനം
കോട്ടയം: അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കുന്നതിനെയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നാളെയും മറ്റന്നാളും ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇന്നലെയും ജില്ലയില്‍ പരക്കെ മഴ പെയ്തു. ഇടവിട്ട സമയങ്ങളില്‍ ചിലയിടങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. മഴ ശക്തമായതോടെ മഴക്കെടുതികളും വെള്ളക്കെട്ടും രൂക്ഷമായി. താലൂക്ക് കേന്ദ്രങ്ങളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. അതിതീവ്രമഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇതു മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം.…
Read More