വൈക്കം: വേമ്പനാട്ടുകായലിൽ മലിനീകരണം രൂക്ഷമാകുന്നു. കായലിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യമാണ് കുന്നുകൂടുന്നത്. മലിനീകരണം മത്സ്യസമ്പത്തിന്റെ ശോഷണത്തിനും കായലോരവാസികളുടെ ആരോഗ്യകരമായ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. വൈക്കത്ത് കുടുംബങ്ങൾ കൂടുതലായി എത്തുന്ന കായലോര ബീച്ചിലാണ് മാലിന്യങ്ങള്‍ ഏറ്റവും അധികം അടിഞ്ഞുകൂടിക്കിടക്കുന്നത്. ബീച്ചില്‍ എത്തുന്നവര്‍ പോലും പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെ അലക്ഷ്യമായി കായലിലേക്കുതന്നെ വലിച്ചെറിയുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 120 ഇനം മത്സ്യങ്ങളാണ് കായലില്‍ ഉണ്ടായിരുന്നതെന്ന് ഈ മോഖലയില്‍ പഠനം നത്തിയവര് ചൂണ്ടിക്കാട്ടുന്നു. എന്നാൽ മത്സ്യ ഇനങ്ങൾ ഇപ്പോൾ അന്‍പതായി ചുരുങ്ങി. കായലിൽ സുലഭമായിരുന്ന കരിമീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയവയിൽ വൻ ഇടിവുണ്ടായി. ഉൾനാടൻ ജലാശയത്തിൽ എത്തിയിരുന്ന പക്ഷികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. മലിനീകരണം തടഞ്ഞ് കായലിന്റെ സജീവത വീണ്ടെടുത്തില്ലെങ്കിൽ വേമ്പനാട്ടുകായല്‍ വരും തലമുറയ്ക്ക് ഒരു ഓര്‍മമാത്രമായി മാറിയേക്കാം.
Read MoreCategory: Kottayam
വിവാദങ്ങളുടെ കൊടുമുടികേറിയ ആകാശപ്പാതയുടെ പടികൾ കോട്ടയം കാർ കയറും; ബജറ്റിൽ 15 കോടിയുടെ വിഹിതം
കോട്ടയം; ഒരു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന കോട്ടയത്തെ ആകാശപാത പദ്ധതി കന്നി ബജറ്റിലൂടെ പുനരുജ്ജീവിപ്പിച്ച് യുഡിഎഫ് സര്‍ക്കാര്‍. 15 കോടി രൂപയാണ് ഇതിനായുള്ള ബജറ്റ് വിഹിതം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോട്ടയത്തെ എംഎല്‍എയും മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്തിന്റെ സ്വപ്നപദ്ധതിയായി ആവിഷ്കരിച്ചതായിരുന്നു പഴയ ശീമാട്ടി റൗണ്ടാനയിലെ ആകാശപാത. 2016 ഫെബ്രുവരിയിലാണ് ആകാശപാതയുടെ നിര്‍മാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിര്‍മാണ ചുമതല. പക്ഷേ ഫ്രെയിംവര്‍ക്ക് സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നു. ആകാശപാതയുടെ തൂണുകള്‍ അപകടാവസ്ഥയിലാണെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത അന്യായത്തെ തുടര്‍ന്ന് കോടതി ഇടപെടുകയും തൂണുകളുടെ ബല പരിശോധന നടത്തുകയും ചെയ്തു. 2024 ജൂണില്‍, കോട്ടയത്തെ ആകാശപാത പദ്ധതി അപ്രായോഗികമാണെന്ന് അന്നത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
Read Moreസാമ്പത്തിക ബാധ്യത; എരുമേലിയിൽനിന്ന് കാണാതായ വ്യാപാരി തമിഴ്നാട്ടിൽ മരിച്ച നിലയിൽ
എരുമേലി: എരുമേലിയിൽനിന്ന് കാണാതായ വ്യാപാരിയെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 15ന് കോട്ടയത്തിന് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ എരുമേലി മറ്റന്നൂർക്കര കുന്നത്തുവീട്ടിൽ സുമേഷ് ലാലി (57) നെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത്. അന്ന് വൈകുന്നേരം തന്നെ ലോഡ്ജിൽ മുറിയെടുത്തതായാണ് വിവരം. എരുമേലി പോലീസിൽ നൽകിയ പരാതിയിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തിൽ മൊബൈൽ നമ്പർ സിഗ്നൽ മധുരയിൽ പുത്തൂർ ആണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് എരുമേലി പോലീസിൽനിന്ന് ഒരു എസ്ഐയും രണ്ട് സിവിൽ പോലീസ് ഓഫീസർമാരും പുത്തൂരിലെ ലോഡ്ജിൽ മൃതദേഹം സുമേഷ് ലാലിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. എരുമേലിയിൽ റബർ വ്യാപാരവും ഒപ്പം…
Read Moreഅക്ഷരനഗരിയുടെ അക്ഷരശാലയിൽ എന്നും വായനദിനം
കോട്ടയം: പുതിയതും പഴയതുമായ പുസ്തകങ്ങളുടെ മണം, ചുറ്റും നിറയെ പുസ്തകങ്ങള്‍, കനത്ത നിശബ്ദതയിലും പുസ്തകത്താളുകള്‍ മറിയുന്ന ശബ്ദം… 144 വര്‍ഷങ്ങളായി അക്ഷരനഗരിയില്‍ അക്ഷരങ്ങളെയും വാക്കുകളെയും വായനക്കാരെയും കൂട്ടിപ്പിടിച്ചൊരു വായനശാല. ഇവിടെയെന്നും വായനദിനമാണ്. കേരളത്തിലെതന്നെ പഴക്കംചെന്ന ലൈബ്രറികളിലൊന്നാണ് കോട്ടയം പബ്ലിക് ലൈബ്രറി. 1882 ല്‍ ആരംഭിച്ച ലൈബ്രറി ഇന്ന് 15,000 ചതുരശ്രയടിയില്‍ രണ്ടു ലക്ഷത്തിലധികം പുസ്തകങ്ങളുമായാണ് വായനക്കാരെ വരവേല്‍ക്കുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഏറിയ പങ്കും. ലൈബ്രറിയിലെ സജീവ അംഗങ്ങളായുള്ളത് ആറായിരത്തിലധികം പേരാണ്. വായനക്കാരുടെ എണ്ണത്തില്‍ അടുത്തിടെ വര്‍ധനയുണ്ടായിട്ടുണ്ടെന്നു ലൈബ്രറി സെക്രട്ടറി കെ.സി. വിജയകുമാര്‍ പറയുന്നു. ഏബ്രഹാം ഇട്ടിച്ചെറിയയാണ് പ്രസിഡന്റ്. സെക്രട്ടറി കെ.സി. വിജയകുമാര്‍, അഡ്വ. വി.ബി. ബിനു വൈസ്പ്രസിഡന്റ്, സൂസി ജോര്‍ജ് ഐസക് ജോയിന്റ് സെക്രട്ടറി എന്നിവരാണ് ലൈബ്രറിയുടെ ചുമതലയുള്ളത്. അപൂര്‍വ ശേഖരംഇംഗ്ലീഷ് കഥകള്‍, നോവലുകള്‍ എന്നിവയാണ് വായനക്കാര്‍ക്ക് ഏറെ താത്പര്യം. കൂടാതെ, മലയാള…
Read Moreവഴിവിളക്കുകൾ കത്തുന്നില്ല; പരാതികൾ നൽകി മടുത്ത നാട്ടുകാർ കവലയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു
വാഴൂർ: ദേശീയപാത 183ൽ വാഴൂർ ഇളംപള്ളി കവലയിലും പരിസര പ്രദേശങ്ങളിലും വഴി വിളക്കുകൾ തെളിയുന്നില്ലെന്ന് ആരോപിച്ച് ഓട്ടോ തൊഴിലാളികളും പരിസരവാസികളും ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് നിരവധി തവണ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. രാത്രികാലങ്ങളിൽ ബസിലും മറ്റും ഇവിടെ എത്തുന്ന സ്ത്രീകൾ അടക്കമുള്ളവരും കാൽനടയാത്രക്കാരുമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. പഞ്ചായത്തംഗം മുതൽ മുൻ എംഎൽഎവരെയുള്ള ജനപ്രതിനിധികളെ രാത്രി യാത്രക്കാരുടെ ദുരിതം അറിയിച്ചിരുന്നതാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഫണ്ട് അനുവദിച്ചെന്നും ഉടൻ ലൈറ്റ് സ്ഥാപിക്കുമെന്നും അറിയിച്ചെങ്കിലും തുടർന്ന് നടപടികളൊന്നും ഉണ്ടായില്ല. ഇളംപള്ളി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും മേഖലയിലെ വഴിവിളക്കുകൾ തെളിക്കാനും അധികൃതർ നടപടിയെടുക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം.
Read Moreകിഴക്കൻമേഖലയിലെ സ്ത്രീയാത്രികർ ദുഃഖത്തിൽ; ഈരാറ്റുപേട്ട, മണിമല റൂട്ടുകളിൽ പ്രിയദർശിനിയില്ല
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്താകെ പ്രിയദർശിനി യാത്ര തരംഗമായി ഓടുമ്പോൾ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മാത്രം ദുഃഖം. ഈ റൂട്ടിൽ ഓർഡിനറി സർവീസുകൾ ഇല്ല എന്നതാണ് വനിതാ യാത്രക്കാർക്ക് തിരിച്ചടിയായത്. എറണാകുളത്തിന് സർവീസ് നടത്തുന്ന രണ്ട് ദീർഘദൂര ഓർഡിനറി ബസുകൾ മാത്രമാണ് റൂട്ടിലുള്ളത്. ഇടക്കാലത്ത് തൊടുപുഴ-കാഞ്ഞിരപ്പള്ളി റൂട്ടിൽ ഓർഡിനറി സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തലാക്കിയിരുന്നു. അതേസമയം ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകൾ റൂട്ടിലൂടെ നിരവധിയുണ്ട്.നിരവധി സ്കൂളുകളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന റൂട്ടിൽ സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുടെ പ്രയോജനം മേഖലയിലെ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. ഇതിനുപുറമേ ഇടക്കുന്നം, മണിമല മേഖലകളിലേക്കും കെഎസ്ആർടിസി ഓർഡിനറി സർവീകൾ ഇല്ല. ഏറെക്കാലത്തിന് മുൻപ് ഇടക്കുന്നം-ഇഞ്ചിയാനി റൂട്ടിൽ കെഎസ്ആർടിസി ഓർഡിനറി ബസ് സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തി. അഴങ്ങാട്, കണയങ്കവയൽ എന്നിവിടങ്ങളിലേക്ക് ഓരോ ഓർഡിനറി…
Read Moreകിണറ്റില്‍ വീണ പരുന്തിന് രക്ഷകരായി മൂലമറ്റം അഗ്നിരക്ഷാ സേന; 25 അടി താഴ്ചയുള്ള കിണറിലേക്കുള്ള ഇറക്കം ദുഷ്കരം
മൂലമറ്റം: കിണറ്റില്‍ അകപ്പെട്ട പരുന്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ എട്ടോടെ വെള്ളിയാമറ്റം തൊണ്ണൂറ്റിനാല് ജംഗ്ഷനു സമീപം പാറേക്കുടി ടോമിയുടെ റബര്‍ത്തോട്ടത്തിലെ കിണറ്റിലാണ് പരുന്ത് വീണത്. സമീപത്ത് താമസിക്കുന്നവരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. സംഭവസ്ഥലത്തേക്ക് വലിയ വാഹനം എത്താന്‍ പ്രയാസമായതിനാല്‍ ജീപ്പിലാണ് മൂലമറ്റത്തുനിന്നു സേന എത്തിയത്. തുടര്‍ന്ന് സേനാംഗങ്ങള്‍ റെസ്ക്യു നെറ്റ് ഉപയോഗിച്ച് പരുന്തിനെ സുരക്ഷിതമായി കരയില്‍ എത്തിക്കുകയായിരുന്നു. ചുറ്റുമതിലും 25 അടി ആഴവുമുള്ള കിണറ്റില്‍ അഞ്ചടി വെള്ളവും ഉണ്ടായിരുന്നു. കിണറ്റില്‍ കുറ്റിച്ചെടികളും പുല്ലുകളും വളര്‍ന്ന് കാഴ്ചയും ദുഷ്കരമായിരുന്നു. പരുന്തിനെ പുറത്തെടുത്ത് സേനാംഗങ്ങള്‍ മൂലമറ്റത്തെ വനംവകുപ്പ് ഓഫീസില്‍ എത്തിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലെ ബിബിന്‍ എ. തങ്കപ്പന്, സുനില്‍ എം.കേശവന്, കെ. സന്ദീപ്, ഷിന്റോ ജോസ്, കെ.പി. പ്രവീണ്‍, കെ. പ്രശാന്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
Read Moreവായ്പ അടച്ചുതീര്‍ത്തതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല: ധനകാര്യ സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്
കോട്ടയം: കാര്‍ ഈടുവെച്ച് എടുത്ത വായ്പ അടച്ചുതീര്‍ത്തിട്ടും വായ്പ അടച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് (നോ ലോണ്‍ ക്ലോഷര്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കാത്ത ധനകാര്യ സ്ഥാപനം നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും കോടതിച്ചെലവിനത്തില്‍ അയ്യായിരം രൂപയും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു. ദേവലോകം ത്രീ എ അസറ്റ് പിക്കാസോ പാലറ്റില്‍ താമസിക്കുന്ന ബിവിന്‍ ബാബു കൊച്ചി എംജി റോഡിലുള്ള മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ് ലിമിറ്റഡിനെതിരേ നല്കിയ പരാതിയിലാണ് വിധി. 2024ല്‍ ആണ് ഈ സ്ഥാപനത്തില്‍ വാഹനം ഈട് നല്കി ബിവിന്‍ ബാബു 14,14,290 രൂപ വായ്പയായി എടുത്തത്. പലിശസഹിതം 60 തുല്യതവണകളായി അടയ്ക്കണമെന്നും രണ്ടുതവണയില്‍ കൂടുതല്‍ മുടക്കം വരുത്തിയാല്‍ കരാര്‍ അവസാനിക്കുമെന്നും ബാലന്‍സ് തുക ഒറ്റത്തവണയായി അടയ്ക്കണമെന്നുമായിരുന്നു വ്യവസ്ഥ. 2025 ജനുവരിക്കുശേഷം രണ്ട് തവണ മുടക്കം വന്നു. തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ ഒരു സംഘം കാര്‍ തടഞ്ഞതിനേത്തുടര്‍ന്ന് ബിവിന്‍ തുക…
Read Moreലഹരി മൂത്താലെന്ത് ചെയ്യും… വാഴൂരില്‍ കഞ്ചാവുസംഘത്തെ നാട്ടുകാർ കെട്ടിയിട്ടു
കോട്ടയം: നാട്ടുകാര്‍ തൂഫാനായി. ലഹരി സംഘത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ലഹരിയിലുള്ള യുവാക്കളുടെ പരാക്രമം സഹിക്കാനാകാതെ വന്നതോടെ നാട്ടുകാര്‍ യുവാക്കളെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വാഴൂര്‍ മയിലാടുംപാറ പാറാംതോട്ടിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പാറാംതോട്ടിലുള്ള യുവാവിന്റെ വീട്ടിലെത്തിയവര്‍ യുവാവിനൊപ്പം വഴിവക്കിലിരുന്ന് മദ്യപിച്ചതായും ലഹരി ഉപയോഗിച്ചതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ സമീപത്തെ വീടുകള്‍ക്കും നാട്ടുകാര്‍ക്കും നേരേ തിരിഞ്ഞു. പ്രദേശത്തെ ഒരു പലചരക്ക് വ്യാപാരിയെ ആക്രമിക്കുകയും ചെയ്തു. കല്ലേറില്‍ നിരവധി വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. അസഭ്യവര്‍ഷവും സംഘര്‍ഷവും തുടര്‍ന്നതോടെ ഇവരെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. വാഴൂര്‍ പഞ്ചായത്തിലെ ഒരംഗവും വിവരമറിഞ്ഞു സ്ഥലത്തെത്തി. സംഘത്തെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ക്കും പരിക്കേറ്റു. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ചാണ് ഇവരെ പിടികൂടിയത്. തുടർന്ന് യുവാക്കളെ പള്ളിക്കത്തോട് പോലീസിന് കൈമാറി. വധശ്രമത്തിന് അടക്കം കേസെടുത്ത പോലീസ് ഇവരെ…
Read Moreകാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ
ഗാന്ധിനഗർ: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച മാരിയുടെ രണ്ടു മക്കൾക്കും രണ്ടര ലക്ഷം രൂപ വീതം ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തതായും കുട്ടികൾക്ക് 18 വയസുവരെ എല്ലാ സംരക്ഷണവും നൽകുമെന്നും വനം മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ(11) സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ പഠനച്ചെലവ് സർക്കാർ വഹിക്കും. 18 വയസു വരെ റേഷൻ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കും. കുട്ടികൾക്ക് എല്ലാ മാസവും 5000 രൂപ വീതം നൽകും. കുട്ടികൾക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് ഇവർ താമസിക്കുന്ന സ്ഥലത്തെ ഒരു സീനിയർ ഉദ്യോഗസ്ഥനെ മെന്ററായി ചുമതലപ്പെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചിട്ടുണ്ട്. ആതിരപ്പള്ളിയിൽ പോയി. അവിടെ 18…
Read More