നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നു. കുട്ടികളില്‍ കണ്ടുവരുന്ന ഈ രോഗം മുതിര്‍ന്നവരിലേക്കും പകരാന്‍ തുടങ്ങിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രണ്ട് മാസത്തോളമായി രോഗം വിവിധ മേഖലകളില്‍ വ്യാപിച്ചിട്ടും ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതലുകളോ നടപടികളോ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. കൊച്ചുകുട്ടികളിലാണ് രോഗം ആദ്യം ഉണ്ടാകുന്നത്. പിന്നീട് മുതിര്‍ന്നവരിലേക്കും വ്യാപിക്കും. മുണ്ടിനീര് രോഗം മൂലം മേഖലയിലെ പല സ്കൂളുകളും ദിവസങ്ങളോളം അടച്ചിടുകയും ചെയ്തിട്ടുണ്ട്. എല്‍കെജി, യുകെജി വിഭാഗങ്ങളാണ് അടച്ചത്.കവിളിന്റെ സമീപത്തിലുള്ള ഉമിനീര് ഗ്രസ്ഥികളെ കൂടുതലായി ബാധിക്കുന്ന ഒരു രോഗമാണ് മുണ്ടിനീര്. ഒരു പ്രാവശ്യം ബാധിച്ചാല്‍ വീണ്ടും ഈ രോഗം വരാനുള്ള സാധ്യത കുറവാണെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാര്‍ശ്വഫലങ്ങളും ഗൗരവമുള്ളതാണ്. മുണ്ടിനീരിന്റെ കാരണക്കാര്‍ മിക്സോ വൈറസ് കുടുംബത്തില്‍പ്പെട്ട ഒരുതരം വൈറസുകളാണ്. ഉമിനീര് ഗ്രന്ഥികളെ പ്രത്യേകിച്ച് പരോട്ടിഡ് ഗ്രന്ഥികളെ സാധാരണയായി ബാധിക്കുന്ന മുണ്ടിനീര് അപൂര്‍വമായി നാഡിവ്യൂഹത്തെയും ബാധിക്കുന്നതായി കണ്ടുവരുന്നു.…
Read MoreCategory: Kottayam
ജോലി വാഗ്ദാനം നൽകി കൂടെക്കൂടി; ആസാം സ്വദേശിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കട്ടപ്പനക്കാരൻ പിടിയിൽ
കട്ടപ്പന: 42കാരിയായ ആസാം സ്വദേശിയെ പീഡിപ്പിച്ച കട്ടപ്പന സ്വദേശി പിടിയിൽ. കട്ടപ്പന വള്ളക്കടവ് കരിന്പാനിപ്പടി സ്വദേശി സുചീന്ദ്രത്ത് രാജേഷ് രാമചന്ദ്രനാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. യുവതി കട്ടപ്പന പുളിയൻമലയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഇവർക്കും ഭർത്താവിനും ജോലി വാഗ്ദാനം നൽകി രാജേഷ് ഇവരെ സമീപിച്ചത്. തുടർന്ന് ഭർത്താവിന് എറണാകുളത്ത് ജോലി നൽകി. യുവതിക്ക് തൃശൂരിൽ ജോലി വാഗ്ദാനം ചെയ്തു. തുടർന്ന് രാജേഷ് ഇവരെ കട്ടപ്പനയിലുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ലോഡ്ജിൽനിന്നു രക്ഷപ്പെട്ട യുവതി കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി . കട്ടപ്പന എസ്എച്ച്ഒ ടി.സി. മുരുകൻ, എസ്ഐ എബി ജോർജ്, സിപിഒമാരായ കെ.എം. ബിജു, കെ എസ്. സോഫിയ, എസ്സിപിഒ മാരായ വി.എം. ശ്രീജിത്ത്, അൽബാഷ് പി. രാജു തുടങ്ങിയവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Read Moreഅനന്തപുരി സംസ്ഥാന കലോത്സവം; കോട്ടയം ടീമില്‍ 782 വിദ്യാര്‍ഥികള്‍
കോട്ടയം: തലസ്ഥാന നഗരിയില്‍ സംസ്ഥാന സ്കൂള്‍ കലാമേളയില്‍ മാറ്റുരയ്ക്കാന്‍ കോട്ടയത്തുനിന്ന് 782 വിദ്യാര്‍ഥികള്‍. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഘം കൂടെ.പതിനാല് ജില്ലകളിലെ ഒന്നാം സ്ഥാനക്കാരും അപ്പീലുകാരും ഇഞ്ചോടിഞ്ചു പൊരുതുന്ന മത്സരത്തില്‍ കലയുടെ വര്‍ണവസന്തം പൊഴിക്കാന്‍ കലാപ്രതിഭകളും തിലകങ്ങളും അവസാന വട്ടം തയാറെടുപ്പിലാണ്. ടീം ഇനങ്ങള്‍ രാപകല്‍ പരിശീലിക്കാന്‍ പലരും സ്കൂളുകളില്‍ തന്നെയാണ് തങ്ങുന്നത്. കോട്ടയത്തിന്റെ താരങ്ങള്‍ നാളെ മുതല്‍ തലസ്ഥാനത്തേക്ക് വണ്ടി കയറും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായുള്ള മത്സരത്തിന് ഓരോ വര്‍ഷവും വാശിയേറുകയാണ്. തലയോലപ്പറമ്പില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയവര്‍ക്കൊപ്പം അപ്പീലിലൂടെ അവസരം നേടിയ ഏഴു ടീമുകളും സംസ്ഥാനത്ത് മത്സരിക്കും. അപ്പീല്‍ അനുവദിക്കാത്ത ഏതാനും ടീമുകള്‍ അവസാനമണിക്കൂറിലും കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി അനുമതി നല്കിയാല് ഇവരും മത്സരിക്കാനെത്തും. ജില്ലാകലോത്സവത്തില്‍ 68 അപ്പീലുകളാണ് എത്തിയത്. ഇതില്‍ ഏഴെണ്ണത്തിനു മാത്രമാണ് അപ്പീല്‍ അനുവദിച്ചത്.…
Read Moreവൈക്കത്തുനിന്ന് ചെന്നൈ, വേളാങ്കണ്ണി ബസ് സർവീസുകൾ ആരംഭിച്ചു
വൈക്കം: തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷന്റെ വൈക്കം-ചെന്നൈ, വൈക്കം-വേളാങ്കണ്ണി ബസ് സർവീസുകൾക്കു തുടക്കമായി. വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന യോഗത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറും ചേർന്ന് ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കത്തേയ്ക്ക് ബസ് ഓടിക്കാനുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ തീരുമാനം സന്തോഷകരമാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന തെങ്കാശി-ആര്യങ്കാവ് ബസ് സർവീസ് കേരളത്തിലെ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വൈക്കത്തേയ്ക്കുള്ള സർവീസിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ പറഞ്ഞു. തലയോലപ്പറമ്പ് പഞ്ചായത്ത് അംഗം സജിമോൻ വർഗീസും ഭാര്യ പ്രിൻസിയും ചേർന്ന് ആദ്യടിക്കറ്റ് മന്ത്രിമാരിൽനിന്ന് ഏറ്റുവാങ്ങി. സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യാതിഥിയായിരുന്നു. നഗരസഭ…
Read Moreശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് ; കാനനപാത വഴിയുള്ള പ്രത്യേക പാസ് നിര്‍ത്തലാക്കി
ശബരിമല: കാനനപാതയിലൂടെ കാല്‍നടയായി വരുന്ന അയ്യപ്പഭക്തര്‍ക്ക് മുക്കുഴിയില്‍ പ്രത്യേക പാസ് നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പ വഴി വെര്‍ച്വല്‍ ക്യൂ ആയും സ്പോട്ട് ബുക്കിംഗ് ആയും വരുന്ന അയ്യപ്പഭക്തര്‍ ദര്‍ശനം കിട്ടാതെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ അറിയിച്ചു. 5000 പേര്‍ക്ക് പ്രത്യേക പാസ് നല്‍കാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍, കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സ്പെഷല്‍ പാസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക പാസ് നല്‍കേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം. ഭക്തജനത്തിരക്ക് വര്‍ധിച്ചതിനേ തുടര്‍ന്ന് ഇന്നലെ പമ്പ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഭക്തരെ പമ്പയില്‍ തടഞ്ഞു ഘട്ടംഘട്ടമായാണ് കയറ്റിവിട്ടത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ ശബരിപീഠവും പിന്നിട്ട് അപ്പാച്ചിമേട് ഭാഗത്തേക്ക്…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അമറിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകണമെന്ന് പി.എം.എ. സലാം
തൊടുപുഴ: മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട പാലിയത്ത് അമർ ഇബ്രാഹിമിന്റെ കുടുംബത്തിനുള്ള സഹായധനം വർധിപ്പിക്കണമെന്നും സഹോദരിക്ക് സർക്കാർ ജോലി നൽകി നിർധന കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. അമർ ഇബ്രാഹിമിന്റെ വീട്ടിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 10 ലക്ഷം രൂപ അപര്യാപ്തമാണ്. കാട്ടാനയുടെ ആക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മൻസൂറിനും സഹായ ധനം അനുവദിക്കണം.വന്യമൃഗശല്യത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ ശാശ്വതമായ പരിഹാര മാർഗങ്ങൾ കണ്ടെത്തണം. ഇടതു സർക്കാർ ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ അവഗണിച്ച് കുടിയേറ്റ ജനതയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എം. അബാസ്, ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ, ജനറൽ സെക്രട്ടറി കെ.എസ്. സിയാദ്, സംസ്ഥാന പ്രവർത്തക സമിതിയംഗം എം.എസ്. മുഹമ്മദ്, എറണാകുളം ജില്ലാ പ്രസിഡന്റ് ഇബ്രാഹിം…
Read Moreകാട്ടാന നിയന്ത്രണം: പ്രത്യേക പദ്ധതി തയാറാക്കി ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തൊടുപുഴ; മുള്ളരിങ്ങാട് മേഖലയിലെ കാട്ടാന ശല്യം നിയന്ത്രിക്കാന്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇബ്രാഹിമിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് ഫെന്‍സിംഗ് സംവിധാനം കാര്യക്ഷമല്ലെന്നാണ് മനസിലായത്. അടിയന്തരമായി ഇത്തരം സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കും. ജില്ലയില്‍ കാട്ടാന ശല്യം വ്യാപാകമായ മേഖലകളില്‍ എംപി, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകാട്ടാന ആക്രമണം; വണ്ണപ്പുറത്ത് ഹർത്താൽ’; അമറിന്റെ സംസ്കാരം നടത്തി; മേഖലയില്‍ വന്‍ പ്രതിഷേധം
തൊടുപുഴ: ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ സംസ്കാരം നടത്തി. മുള്ളരിങ്ങാട് അമയല്‍തൊട്ടി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിമിന്റെ (22) സംസ്കാരം ഇന്നു രാവിലെ മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് നടത്തിയത്. കാട്ടാനാക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്. ഇന്നലെ ഉച്ച കഴിഞ്ഞ് മുള്ളരിങ്ങാട് അമയല്‍തൊട്ടിയില്‍ അമറിന്റെ വീടിനു സമീപത്തു തന്നെയായിരുന്നു സംഭവം. വീടിന് സമീപമുള്ള തേക്ക് പ്ലാന്റേഷനില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ അഴിക്കാനാണ് അമറും സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറും (41) പോയത്. ഇതിനിടെ ഇഞ്ചക്കാട്ടില്‍ നിന്ന രണ്ട് ആനകള്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടുന്നതിനിടെ അമറിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്ത് മന്‍സൂറിന് ആനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. രണ്ടു കാലുകള്‍ക്കും പരിക്കേറ്റ ഇയാള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അമറിന്റെ മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍…
Read Moreഅധികാരികളെ കണ്ണ് തുറക്കൂ… മുറിഞ്ഞപുഴ പഴയ പാലവും പരിസരവും വിശ്രമകേന്ദ്രമാക്കാൻ നടപടി സ്വീകരിക്കണം
വൈക്കം: എറണാകുളം-കോട്ടയം റൂട്ടിലെ ചെമ്പ് മുറിഞ്ഞപുഴയിലെ പഴയപാലവും പരിസരവും വിനോദസഞ്ചാരികൾക്കും വഴിയാത്രക്കാർക്കും വിശ്രമകേന്ദ്രമാക്കുന്നതിനു ഭൗതിക സാഹചര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലപ്പഴക്കവും അനധികൃത മണൽവാരൽ മൂലവും ഗതാഗതയോഗ്യം അല്ലാതായിത്തീർന്ന പഴയ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിച്ചതോടെ പഴയപാലവും പരിസരവും വിനോദ സഞ്ചാരികളുടെയും യാത്രികരുടെയും ഇഷ്ടകേന്ദ്രമായി മാറിയിട്ടും വികസനത്തിനു സഹായകരമായ പ്രവൃത്തികളൊന്നും അധികൃതർ ചെയ്യുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചെമ്പ് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മൂന്ന് ഊഞ്ഞാലും ഒരു ചാരു ബഞ്ചും സ്ഥാപിച്ച് അവളിടം സ്ത്രീ സൗഹൃദപാർക്കാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചില സന്നദ്ധ സംഘടനകൾ കലാപരിപാടികൾ നടത്തി പഴയ പാലവും പരിസരവും ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. സഞ്ചാരികൾക്കു തണലിടമൊരുക്കി കുടുംബശ്രീയുടെ നാടൻ ഭക്ഷണശാല ആരംഭിച്ചാൽ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കും വാഹന യാത്രികർക്കും ഉപകാരപ്രദമാകുമായിരുന്നു. കഴിഞ്ഞ തവണ ചെമ്പിലരയൻ സ്മാരക വള്ളംകളി മുറിഞ്ഞപുഴയിൽ നടത്തിയപ്പോൾ വേദിയായത് ഇവിടത്തെ പഴയ പാലമായിരുന്നു. മുവാറ്റുപുഴയാറിന്റെ…
Read Moreകണ്ണടച്ച് അധികൃതർ: ചങ്ങനാശേരിയിൽ തെരുവുനായ ശല്യം രൂക്ഷം
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. അക്രമകാരികളായ നായ്ക്കളുടെ വിളയാട്ടം നഗരവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന സഞ്ചാരികള്‍ക്കും കടുത്തഭീഷണിയാകുന്നു. നഗരത്തിലെ മാര്‍ക്കറ്റുകള്‍, വണ്ടിപ്പേട്ട, കുരിശുംമൂട്, പാറേല്‍ പള്ളി, ഫാത്തിമാപുരം ഉൾപ്പെടയുള്ള പ്രദേശങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനുള്ള എബിസി പ്രോഗ്രാം നടപടികള്‍ നിലച്ചതോടെയാണ് ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്. അസംപ്ഷന്‍, എസ്ബി കോളജുകളിലേക്കു വിദ്യാര്‍ഥികള്‍ കാല്‍നടയായി സഞ്ചരിക്കുന്ന പി.പി ജോസ് റോഡില്‍ അലഞ്ഞുതിരിയുന്ന നായക്കൂട്ടങ്ങള്‍ വലിയ ഭീഷണിയാണ്. ളായിക്കാട്-പാലാത്രച്ചിറ-ചങ്ങനാശേരി ബൈപാസിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തൃക്കൊടിത്താനം പഞ്ചായത്തിലെ പുലിക്കേട്ടുപടി, കുന്നുംപുറം, അമര, ചാഞ്ഞോടി, മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണ, മാമ്മൂട്, വെങ്കോട്ട പായിപ്പാട് പഞ്ചായത്തിലെ പായിപ്പാട്, നാലുകോടി കവലകള്‍ തുടങ്ങിയ സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിന് അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് എന്‍സിപി…
Read More